2024 വർഷത്തെ യൂണിറ്റ് സമ്മേളനം - പേരാമ്പ്ര മേഖല
ആവള യൂനിറ്റ് വാർഷികം .
------------------------------------------------------------
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവള യൂനിറ്റ് വാർഷിക സമ്മേളനം 2023 ഡിസംബർ 24 ഞായറാഴ്ച ഏറോത്ത് സിന്ധുവിന്റെ വീട്ടുമുറ്റത്ത് ചേർന്നു. സമ്മേളനം യൂനിറ്റ് പ്രസിഡന്റ് ഇ.ടി. ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ ശാസ്ത്രസാഹിത്യപരിഷത്ത് കോഴിക്കോട് ജില്ലാ പരിസരവിഷയസമിതി അധ്യക്ഷനും ജില്ലാ ആസൂത്രണസമിതി ഉപാധ്യക്ഷനുമായ മണലിൽ മോഹനൻ ഉദ്ഘാഘാടനം ചെയ്തു. കെ.കെ.ചന്ദ്രൻ മാസ്റ്റർ സ്വാഗതം ആശംസിച്ചു.
അസുഖം കാരണം സമ്മേളനത്തിൽ എത്താതിരുന്ന യൂനിറ്റ്സെക്രട്ടറി സ്മിത ടീച്ചറുടെ അഭാവത്തിൽ പേരാമ്പ്രമേഖലാ വൈസ്പ്രസിഡന്റ് എ.എം.രാജൻ പ്രവർത്തനറിപ്പോർട്ടവതരിപ്പിച്ചു. പേരാമ്പ്ര മേഖലാസെക്രടറി ടി.എം.ഗിരീഷ് ബാബു സംഘടനാരേഖയും അവതരിപ്പിച്ചു.
തുടർന്നു നടന്ന ചർച്ചകളിൽ വി.എം. നാരായണൻ, സി.കെ.ശ്രീധരൻ, സത്യൻ ചോല, ടി.വി.കുമാരൻ, ടി.എം. രാഘവൻ , നബീസ കൊയിലോത്ത്, കൃഷ്ണേന്ദു , സുഭദ്രടീച്ചർ,വി.കെ.നാരായണൻ എന്നിവർ പങ്കെടുത്തു. ചർച്ചകൾ കോഡീകരിച്ചു കൊണ്ട് എ.എം.രാജൻ, പേരാമ്പ്ര മേഖലാ സെക്രട്ടറി ടി.എം.ഗിരീഷ് ബാബു, കേന്ദ്ര നിർവാഹക സമിതിയംഗം പി.എം. ഗീത എന്നിവർ സംസാരിച്ചു.
പേരാമ്പ്രമേഖലാ കലാസംസ്കാരം കൺവീനർ പ്രേമൻ പാമ്പിരികുന്ന്, ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് നാലാംവാർഡ് മെമ്പർ പ്രബിത, സംസ്ഥാന ശാസ്ത്രാവബോധസമിതി കൺവീനർ പി.കെ.ബാലകൃഷ്ണൻ, സുഭിക്ഷ ചെയർമാൻ എം.കുഞ്ഞമ്മത് മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
മേഖലാട്രഷറർ ഷിജിത്ത് തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. ഇ.ടി. ബാലകൃഷ്ണൻ(പ്രസിഡന്റ്റ്), ഷൈനി(സെക്രട്ടറി ) കെ.കെ.ചന്ദ്രൻ(വൈസ് പ്രസിഡന്റ) ,പി.എം. ദിനേശൻ, വി.എം. നാരായണൻ (ജോയിന്റ്സെക്രട്ടറിമാർ ) എന്നിവർ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടു.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജോയിന്റ് സെക്രട്ടറി പി.എം. ദിനേശൻ ഭാവി പ്രവർത്തനരേഖ അവതരിപ്പിക്കുകയും പരിഷത്ത് ഗാനാലാപനത്തോടെ സമ്മേളന നടപടികൾ പൂർത്തിയാവുകയും ചെയ്തു.