4 കൊണ്ടോട്ടി
കൊണ്ടോട്ടി മേഖല
ആമുഖം
മലപ്പുറം ജില്ലയുടെ വടക്കുപടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് കൊണ്ടോട്ടി. ഒരു കാലത്ത് ഏറനാട് - കൊണ്ടോട്ടിയിൽ തിനയഞ്ചേരി ഇളയത് - തലയൂർ മൂസത് മാരായിരുന്നു വലിയ ജൻമികൾ. കാര്യ സ്ഥൻമാരും വ്യാപാരികളുമായിരുന്നു മുസ്ലിംകൾ. ദ്രാവിഡരെ അടിച്ചമർത്തിയ ശേഷം ആര്യൻമാർ ഇന്നാട്ടിലെ ജൻമികളായി. അവരുടെ ഭവനങ്ങളോട് ചേർന്ന് പൊതുവെ കുളങ്ങളുണ്ടായിരുന്നു. ഇന്നു കൊണ്ടോട്ടിയുൾപ്പെടുന്ന സ്ഥലം ആദ്യകാലങ്ങളിൽ 'കൊളത്തൂർ' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. മുസ്ലിം മിഷ നറിമാർക്ക് പ്രചരണ പ്രബോധനങ്ങൾക്ക് സകല സഹായങ്ങളും നൽകിയിരുന്നു. സ്ഥലത്തെ മുസ്ലിംകൾ ആദ്യകാലത്ത് ചാലിയത്തെ ഖാസിമാരുടെ ആത്മീയ നേതൃത്വമാണ് അംഗീകരിച്ചിരുന്നത് കൊളത്തൂരിലേയും അയൽ പ്രദേശങ്ങളിലേയും മുസ്ലിംകളെല്ലാം തിരൂരങ്ങാടി ജുമഅത്ത് പള്ളിയിലാണ് ജു മു അ ക്ക് പോയിരുന്നത്. അക്കാലത്തൊരു വെള്ളിയാഴ്ച കനത്ത മഴയും കാററും നിമിത്തം ഇവർ മുഅ നമസ്കാരം തീർന്ന ശേഷമാണ് തിരൂര ങ്ങാടിയിലെത്തിച്ചേർന്നത്. ആ സമയത്ത് തിരൂരങ്ങാടി പള്ളി കാരണവൻമാർ “നിങ്ങൾക്ക് നിങ്ങളുടെ നാട്ടിൽ ഈന്തിൻ പട്ടകൊ ണ്ടെങ്കിലും ഒരു പള്ളി എടുത്തു ജുമുഅ തുടങ്ങിക്കൂടെ എന്ന് പരിഹസിച്ചത്രെ!"
ഖിന്നരായവരുടെ ഒരു പള്ളി നിർമ്മിക്കാൻ സ്ഥലമനുവദിക്കണമെന്ന അപേക്ഷ സന്തോഷപൂർവ്വം തലയൂർ മൂസത് സ്വീക രിച്ചു. വടക്കുവശത്ത് തലയുയർന്നു നിൽക്കുന്ന ചേപ്പിലക്കുന്നു താഴ് വര മുതൽ വയൽക്കരവരെ കരമൊഴിവായി വിട്ടുകൊടുത്തു.
ഇവിടെ വൻകാടും വന്യമൃഗങ്ങളുടേയും വിഹാരകേന്ദ്രവുമായിരുന്നു. ഇവ വെട്ടി തെളിയിക്കാൻ സ്ഥലത്തെ നാലു പ്രമുഖ മുസ്ലീം കുടുംബങ്ങൾ ഏകകണ്ഠമായി തീരുമാനിച്ചു. സ്ഥലവാസികളെ ആ വനഭൂമിയിലേക്ക് വിളിച്ചു. എല്ലാവരും കാൺകെ അളവറ്റ പൊൻപണം കാട്ടിലേക്കെറിഞ്ഞു. ജാതിമതഭേദമെന്യ ജനങ്ങൾ കാടുവെട്ടി അഹമിഹ മുന്നേറി. പൊൻപണം കൈവശപ്പെടുത്തി. ആ സ്ഥലത്താണ് ഇന്നുകാണുന്ന പുരാതന ജുമഅത്ത് പള്ളി (പഴയങ്ങാടി) നിർമ്മിക്കപ്പെട്ടത്. കാടുവെട്ടിതെളിയിച്ച സ്ഥലം കൊണ്ടുവെട്ടി എന്ന പേരിലും തുടർന്ന് കൊണ്ടോട്ടിയുമായി തീർന്നു. എന്നാണ് ഐതീഹ്യം.
സാമുദായിക ഐക്യത്തിനു പേരുകേട്ട കൊണ്ടോട്ടിയോടടുത്ത സ്ഥലത്ത് - മുണ്ടക്കുളം - ഇതിനു വിപരീതമായ പ്രവർത്തനങ്ങളും ഈ യടുത്ത കാലത്തു നടക്കുകയുണ്ടായി. മൊത്തത്തിൽ പൊതുവിദ്യാ ഭ്യാസകാര്യത്തിൽ വലിയൊരു വിഭാഗം പിന്നിലാണെങ്കിലും ആത്മീയ പഠനകാര്യത്തിൽ മുൻപന്തിയിൽ തന്നെ. എന്നാൽ ഈയടുത്ത കാലത്ത് ഗൾഫ് സ്വാധീനം ഏറെ ഗുണകരമായ മാററ ങ്ങൾക്ക് ഇടയാക്കിയ ഒരു പ്രദേശമാണ് ഇത്. അന്യരാജ്യങ്ങ ളിൽ മെച്ചപ്പെട്ട ജോലിയല്ല ഇന്നാട്ടുകാർക്ക് ലഭിച്ചത് എന്നതിനാൽ അവരുടെ മക്കളെയെങ്കിലും നല്ല വിദ്യാഭ്യാസം ചെയ്യിക്കണം എന്ന സദുദ്ദേശത്തോടെ തുടങ്ങിയ ധാരാളം ഇംഗ്ലീഷ് മീഡിയം നഴ്സറി - പ്രൈമറി - സെക്കൻററി വിദ്യാഭ്യാസസ്ഥാപനങ്ങൾ കച്ചവട സ്ഥാപനങ്ങൾ ആയി മാറിക്കൊണ്ടിരിക്കുന്നു.
കൊണ്ടോട്ടി മേഖലയുടെ 2021 - 2022 വർഷത്തെ ഭാരവാഹികൾ
പ്രസിഡണ്ട് | രാധാകൃഷ്ണൻ പി |
സെക്രട്ടറി | സ്മിത രവി |
വൈസ് പ്രസിഡണ്ട് | അനൂപ് എം |
ജോ. സെക്രട്ടറി | ഷിജു പി |
ട്രഷറർ | വിനോദ് കുമാർ പി കെ |