കുനിശ്ശേരി യൂണിറ്റ്

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
19:37, 23 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Alathur (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുനിശ്ശേരി യൂണിറ്റ് ചരിത്രം

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 1962 ലാണ് രൂപീകൃതമായതെങ്കിലും കുനിശ്ശേരിയിൽ പരിഷത്ത് യൂണിറ്റ് ഉണ്ടാവുന്നത് 1974-75 കാലഘട്ടത്തിലാണ്.‍1978 ആകുമ്പോഴേക്കും യൂണിറ്റ് പ്രവർത്തനം നിശ്ചലമായി. നാരായണൻകുട്ടി മാഷ് ,കൃഷ്ണൻകുട്ടി (വില്ലേജ് ഓഫീസറായിരുന്നു) ,ക‍ഷ്ണപ്രസാദ്,നീലകണ്ഠൻ നമ്പൂതിരിപ്പാട് എന്നിവരായിരുന്നു ആദ്യകാല പ്രവർത്തകർ.

1985 ലാണ് പരിഷത്ത് വീണ്ടും സജീവമാകുന്നത്. പരിഷത്ത് അടുപ്പുകൾ വീടുകളിൽ സ്ഥാപിക്കുന്ന വലിയ ഉത്തരവാദിത്തമാണ് അന്ന് ഏറ്റെടുത്തത്. NSSവിദ്യാർത്ഥികളായിരുന്നു വീടുകളിൽ അടുപ്പ് സ്ഥാപിച്ചത്.ലക്ഷ്മണൻ ചായമൂച്ചി ആയിരുന്നു പ്രധാന സംഘാടകന്.‍

രവി മാഷിന്റെ SRUP സ്കൂളിനോട്അടുത്തുള്ള വീടിനു മുമ്പിൽ അടുപ്പ് ഇറക്കി വെച്ചിരുന്നത് ഇപ്പോഴും ഓർക്കുന്നു.

പരിഷത്ത് നമ്മുടെ പഞ്ചായത്തിൽ

പഞ്ചായത്തിൽ പരിഷത്തിന് എരിമയൂർ കുനിശ്ശേരി എന്നിങ്ങനെ 2യൂണിറ്റാണ് ഉണ്ടായിരുന്നത്. എരിമയൂരിൽ യൂണിറ്റ് ഇപ്പോഴി‍ല്ല.കുനിശ്ശേരി യൂണിറ്റാണ് പഞ്ചായത്തിൽ മുഴുവൻ പ്രവർത്തിക്കുന്നത്. എന്നിരുന്നാലും കുനിശ്ശേരി മേഖല കേന്ദ്രീകരിച്ചാണ് പ്രധാനമായും യൂണിറ്റ് പ്രവർത്തനം നടക്കുന്നത്.യൂണിറ്റിലെ മെമ്പർമാരിൽ ഭൂരിഭാഗവും കുനിശ്ശേരിയിലാണ്.

കുനിശ്ശേരിയിലെ ജനങ്ങൾ നെഞ്ചേറ്റിയ സംഘടനയാണ് പരിഷത്ത്.ഒട്ടേറെ പേർ വിവിധകാലഘട്ടങ്ങളിൽ സജീവമായി നിന്നിട്ടുണ്ട്.

ഏറെക്കാലമായി പരിഷത്ത് കുനിശ്ശേരി യൂണിറ്റിന് ഓഫീസുണ്ട് വാടകകെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത് PSC പഠിക്കാൻ കുട്ടികൾ കൂടുതലായും ഉപയോഗപ്പെടുത്തുന്നു.

യൂണിറ്റ് സെക്രട്ടറിമാർ

1985-87 -ലക്ഷ്മണൻ, ചായമൂച്ചി

1987-89 –ശിവദാസ് തോട്ടത്തിൽ

1989-91 -നാരായണസ്വാമി

1991-93 -അരവിന്ദാക്ഷൻ‍ പുളുമ്പൻകാട്

1993-95 -ബാലകൃഷ്ണൻ പരുത്തിക്കാട്

1995-97 -ജയപ്രകാശ് കരിപ്പൻകാട്

1997-99 -മുരളി കാഞ്ഞിരംകാട്

1999-01 -പ്രദോഷ് പന്നിക്കോട്

2001-03 -ബാബുരാജ് ചായമൂച്ചി

2003-05 -പ്രദോഷ് പന്നിക്കോട്

2005-06 -കൃഷ്ണദാസ് മാടമ്പാറ

2006-08 -സതീഷ്കുമാർ പനയമ്പാറ

2008-10 -ശ്രീനിവാസൻ മാസ്റ്റർ

2010-13 -സുനിൽകുമാർ മാടമ്പാറ

2013-15 -പ്രദീപ് കുനിശ്ശേരി

2015-16 -സതീഷ്കുമാർ പനയമ്പാറ

2016-18 -മനോജ് ചെന്നങ്കോട്

2018-19 -രാജീവ് കണ്ണംതൊടി

2019-20 -രാജേഷ് ആനയ്ക്കാംപറമ്പ്

2020-21 -ഭവദാസൻ കണ്ണംതൊടി

1980

ശാസ്ത്രകലാജാഥ കുനിശ്ശേരി മുരുക ഹോട്ടലിന് മുമ്പിൽ (റിൻസി ഫാൻസി) ഷർട്ടിടാതെ കലാകാരൻമാർ മുണ്ട് മാത്രം ഉടുത്ത്കലാപരിപാടി അവതരിപ്പിക്കുന്നത് ഓർക്കുന്നു.നാരായണൻകുട്ടിമാഷ് നേതൃത്വം- മാഷ് GLPS HM ആണ്.ഞങ്ങൾ 5 ാം ക്ലാസിൽ കൊട്ട് കേട്ടാണ് പരിപാടി കാണാൻ പോയത് എന്ന് ഓർക്കുന്നു

ജില്ലാ സമ്മേളനം 1999

കുനിശ്ശേരി ജി എച്ച് എസ്എസ് ൽ പന്തൽ കെട്ടി ,സമ്മേളനം നടത്തി സ്വാഗതസംഘം ഓഫീസ് ഇപ്പോഴത്തെ മനോജ് സ്റ്റോറിൽ ആയിരുന്നു.RVG മാഷ് വന്ന് നാരായണേട്ടന്റെ ചായക്കടയുടെ മുമ്പിൽ ഷാമിയാന പന്തലിൽ മൈക്ക് വച്ച് പ്രസംഗിച്ചിരുന്നു.അന്ന് സംസ്ഥാന സെക്രട്ടറിയായിരുന്ന വൈകെ ഇടക്ക് ഓഫീസ് സന്ദർശിക്കുമായിരുന്നു.കോങ്ങാട് മേഖലയുടെ വാർത്താപത്രിക പ്രകാശനം 1 st 1999 2 nd 2006 .

ജില്ലാ സമ്മേളനം 2ാമത്

കുനിശ്ശേരി ജിഎച്ച് എസ്എസ് ൽ തന്നെ വലിയ സംഘാടനം ചുമരെഴുത്തുകൾ ,ബോർ‍‍ഡുകൾ ബാനറുകൾ .പാചകക്കാരൻ ഒരാൾ പ്രതിനിധികൾക്ക് ഭക്ഷണം ഒരുക്കി അയാളുടെ നടുവൊടിഞ്ഞു.കണ്ടമുത്തൻ മീൻ നേരാക്കലും അടുക്കളയിൽ മുഴുവൻ സമയ സഹായവും.പന്തലൊരുക്കി വീണ്ടും സമ്മേളനം.

മഞ്ഞുതുള്ളി കലാജാഥ

ജില്ലാസമ്മേളനത്തോടനുബന്ധിച്ച് കുനിശ്ശേരിയിലെ കുഞ്ഞു കൂട്ടുകാരുടെ കലാപരിശീലനം ചായമൂച്ചിയിൽ നടന്നു.പരിശീലനംശ്രീകണ്ഠൻ മാഷ് നിർവഹിച്ചു.മനോഹരമായി കലാപരിപാടികൾ അവതരിപ്പിച്ചു.ഒട്ടേറെ കുട്ടികൾ അത് ഇന്നും ഓർക്കുന്നു.കലാപരിപാടിഎരിമയൂരിൽ നടത്തിക്കഴിഞ്ഞപ്പോൾ അവിടുത്തെ നാട്ടുകാർ കുട്ടികൾക്ക് ആപ്പിൾ നൽകി .കാഞ്ഞിരംകാടാണ് അത് കഴിഞ്ഞാൽ സമാപനം.അവിടെ എത്തുമ്പോഴേക്കും ഒരു കുട്ടി ചർദ്ദിച്ചു.ആ കുട്ടിയെയും കൊണ്ട് രാമചന്ദ്രൻഡോക്ടറുടെ അടുത്ത് എത്തിച്ച് പരിശോധിക്കുമ്പോഴേക്കും മറ്റെല്ലാവരും ചർദിക്കാൻ തുടങ്ങി. കൂട്ടക്കരച്ചിൽ എല്ലാവരെയും താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.വീട്ടുകാരെ വിവരം അറിയിച്ചു.ഇഞ്ചക്ഷൻ നൽകിയശേഷം ജാഥ അവസാനിപ്പിക്കാൻ തീരുമാനിച്ചു.കുട്ടികൾ സമ്മതിച്ചില്ല. ആലത്തൂർ നിന്ന് പാട്ടും കളിയുമായാണ് കാഞ്ഞിരംകാട്ടിൽ എത്തിയത്.പിറ്റേ ദിവസം ജാഥ അവതരിപ്പിച്ചു.

സാക്ഷരത പ്രവർത്തനം

89 ലാണ് പുതിയ ടീം വന്നത് അന്ന്മുതൽ ഇന്നുവരെ കുനിശ്ശേരി യൂണിറ്റ് മികച്ച് നിന്നിരുന്നു.ശിവദാസൻമാർ ,നാരായണസ്വാമി ,രമേഷ്,ബാലൻ,അരവി etc.

90-91 സാക്ഷരതാ പ്രകവർത്തനം ഏറ്റവും കൂടുതൽ പ്രവർത്തനം ഉണ്ടായ കാലം-

എല്ലാ പ്രദേശത്തും ക്ലാസ് ,ജനങ്ങളിൽ വലിയ സ്വീകാര്യത APO വേണുവേട്ടൻ JPO രാജശേഖരൻ കൊല്ലം രാജശേഖരനെ സഹായിക്കാൻ ആലത്തുർ പോവും.വേണുവേട്ടൻ വീടുകളിൽ വന്ന്പ്രവർത്തകരെ കാണും.വേണുവേട്ടനാണ് ബാനർ എഴുതുവാൻ ധൈര്യം തന്നത്. സ്റ്റൈനർ എന്ന പെയിന്റിന്റെ പേര് വേണുവേട്ടനാണ് പരിചയപ്പെടുത്തിയത് .

മാടമ്പാറയിൽ സാക്ഷരതാ ക്ലാസിൽ അക്ഷര കലാജാഥയുടെ സമാപനം മാണിക്കന്റെ വെളിച്ചപ്പാട് കുനിശ്ശേരിയിൽ നിന്ന് കുറെ പേർ കലാജാഥയിൽ പങ്കെടുത്തു. ഏറ്റവുംമികച്ച പ്രേരക്മാർ അരവിന്ദാക്ഷൻ കുനിശ്ശേരി ,സേതു എരിമയൂർ സമ്മാനം പങ്കിട്ടു.

വനിതാ കലാജാഥ

വനിതാ കലാജാഥയെ 10 ാം വാർഡിൽനിന്നുവർ സ്വീകരിച്ചത് ഒക്കെയായിരുന്നു. എല്ലാ പ്രദേശത്തു നിന്നും ജാഥയിൽ ആളുകൾ പങ്കെടുത്തു.ആയിരത്തിരി ആയിരത്തിരി എന്ന പാട്ട് കുനിശ്ശേരി ജംഗ്ഷനിൽ അങ്ങനെ ആദ്യമായി തിരികത്തിച്ച് പാടാൻ അറിയാത്തവർ ചേർന്ന്കൂട്ടപ്പാട്ട് പാടി ഉദ്ഘാടനം നടത്തി.

സംസ്ഥാനവനിതാ ക്യാമ്പ്

1999 സംസ്ഥാനതലത്തിൽ വനിത ക്യാമ്പ് കുനിശ്ശേരി GHSSൽ സംഘടിപ്പിച്ചു.വലിയതോതിലുള്ള സംഘാടനമായരുന്നു 10 ദിവസം മാത്രമാണ് സമയം ലഭിച്ചിരുന്നതെങ്കിലും നല്ല രീതിയിൽ ഒരുക്കങ്ങൾ പൂർത്തീകരിച്ചു.

വെള്ളത്തിന് കടുത്ത ക്ഷാമമുള്ള കാലം ഡ്രൈവർ നാരായണേട്ടന്റെ വീട്ടിൽ നിന്ന് കുടത്തൽ വെള്ളം എടുത്ത് ഉപയോഗിച്ചു.ഒട്ടേറെപ്പേർ ഏറെ കഷ്ടപ്പെട്ടു. വനിതകളെ വീടുകളിൽ താമസിപ്പിച്ചു.നാട്ടുകാരുമായി സംവദിപ്പിക്കാൻ അവസരമൊരുക്കി.

ശാന്തമ്മ ടീച്ചർ ,സുന്ദർശനാഭായി ടീച്ചർ നേതൃത്വം നൽകി .

ഗ്രാമോത്സവം

DYFI യുമായി ചേർന്ന് വളരെ മികച്ച രീതിയിൽ ഗ്രാമോത്സവം സംഘടിപ്പിച്ചു.നല്ല പങ്കാളിത്തത്തോടെ

കലാജാഥ സ്വീകരണങ്ങൾ

വനിതാ കലാജാഥ ,ഗാന്ധി,ഗലീലിയോ തുടങ്ങി ഒട്ടേറെ കലാജാഥ സ്വീകരണങ്ങൾ മഹത്തരമാക്കി.ഗലീലിയോ കുനിശ്ശേരി GHSS ൽ ആയിരങ്ങൾക്കു മുമ്പിലാണ് അവതരിപ്പിച്ചത്. കലാജാഥകളിലും കുനിശ്ശേരി യൂണിയനിൽ നിന്ന് പങ്കാളിത്തമുണ്ടായിട്ടുണ്ട്.

കലാ റിഹേഴ്സൽ ക്യാമ്പ്

എരിമയൂർ CPI(M) ഓഫീസിൽ കലാജാഥ റിഹേഴ്സൽ ക്യാമ്പ് വളരെ മനോഹരമായി കുനിശ്ശേരി യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.

കുനിശ്ശേരി ടൗൺ കേന്ദ്രീകരിച്ച് കലാജാഥ പരിശീലനം നടത്തിവീടുകളിൽ നിന്ന് ഓരോ നേരത്തെ ഭക്ഷണം ശേഖരിച്ചാണ് കലാകാരൻമാര്ക്ക് നൽകിയത്. ജനങ്ങളുടെ നല്ല പിന്തുണ ഇതിന് ലഭിച്ചിട്ടുണ്ട്.

സ്കൂളുകളിലെ ഇടപെടൽ

കുനിശ്ശേരി ജി എൽ പി,എസ് ആർ യു പി , ജി എച്ച് എസ് എസ് കുനിശ്ശേരി ,ജിയുപിഎസ് കണ്ണമ്പുള്ളി തുടങ്ങിയ സ്കൂളുകളിൽ വളരെ നന്നായി ഇടപെടാൻ കഴിഞ്ഞു.ജിഎച്ച്എസ് എസ് കുനിശ്ശേരിയിൽ വലിയ തടസങ്ങൾ ഉന്നയിക്കുന്ന അധ്യാപകരായിരുന്നു ഉണ്ടായിരുന്നത്.

ജിയുപി കണ്ണമ്പുള്ളിയിൽ അക്ഷരം അറിയാത്തവർക്ക് അക്ഷരം പഠിപ്പിക്കാൻ നേതൃത്വം നൽകി ബാബുരാജാണ് പ്രധാന ചുമതല എടുത്തത് എന്ന് ഓർക്കുന്നു. ഇപ്പോൾ GLPS ൽ പൂർണമായുംപരിഷത്ത് ഇടപെടുന്നു. കുനിശ്ശേരി ജിഎച്ച്എസ്എസ് ലും ഇടപെടൽ നടത്തിവരുന്നു. ബാലവേദി

ന്യൂട്ടൺ യൂറീക്ക ബാലവേദി എന്നായിരുന്നു യൂണിറ്റ് ബാലവേദിയുടെ ആദ്യത്തെ പേര്. സബ് ന, നദീറ, ജസ്ന തുടങ്ങി ഒട്ടേറെ കുട്ടികൾ ബാലവേദിയിൽ സ്ഥിരസാന്നിധ്യമായിരുന്നു. രമേഷിനായിരുന്നു പൊതുചുമതല. പിന്നീട് പലരും ബാലവേദി ചുമതലയുണ്ടായിരുന്നു. ജയപ്രകാശ് ചുമതലയുണ്ടായിരുന്നത് എടുത്ത് പറയേണ്ടതായിട്ടുണ്ട്. ഓരോ ആഴ്ചയിലും ബാലവേദി മുന്നോട്ട് കൊണ്ടുപോകുന്നതിനായി വേവലാതിയോടെ നടക്കുന്ന ജയപ്രകാശിന്റെ ചിത്രം ആരും മറക്കില്ല. ഇന്നാണെങ്കിൽ കുട്ടികൾക്ക് കൊടുക്കുവാനായി അനേകം കാര്യങ്ങളുണ്ട്. ഇപ്പോഴുള്ള ബാലവേദി കൂടുതൽ മെച്ചപ്പെടുത്തി മുന്നോട്ട് കൊണ്ടുപോകാനാകണം

വിജ്ഞാനോത്സവം

ആവേശകരമായാണ് ആദ്യ വിജ്ഞാനോത്സവം എസ്.ആർ.യു.പി. സ്കൂളിൽ നടന്നത്. അന്നത്തെ വാർഡ് മെമ്പർ ശ്രീ. രാജൻ ആണ് ഉദ്ഘാടനം ചെയ്തത്. എല്ലാ സ്കൂളുകളും വിജ്ഞാനോത്സവവുമായി സഹകരിച്ചിരുന്നു. സാമ്പത്തികമായി വളരെ പ്രയാസകരമായി രുന്നെങ്കിലും കുട്ടികൾക്ക് പായസമുൾപ്പെടെയുള്ള ഭക്ഷണം നൽകിയിരുന്നു. ഒരു തവണ കുനിശ്ശേരി ഹൈ സ്കൂളിൽ നിന്നും കുട്ടികളെ പങ്കെടുപ്പിക്കാതിരുന്നതിനെത്തുടർന്ന് യൂണിറ്റിന്റെ പ്രതിഷേധം രേഖപ്പെടുത്തി സ്കൂളിന് കത്ത് നൽകുകയുണ്ടായി.

പുസ്തകപ്രചരണം

പ്രവർത്തകർ സംഘം ചേർക്ക് സഞ്ചിയിൽ പുസ്തകവുമായി കിലോമീറ്ററുകളോളം നടന്ന് എല്ലാ വീടുകളിലും കേറി വില്കുന്ന പ്രവർത്തനം 2010ന്റെ ആദ്യകാലങ്ങൾ വരെ ഉണ്ടായിരുന്നു.എല്ലാ കാലങ്ങളിലും മികച്ച രീതിയിൽ പുസ്തക പ്രചരണം നടത്താറുണ്ട്.

മാസിക

സംസ്ഥാനത്തെ ഏറ്റവും കൂടുതൽ മാസിക പ്രചരിപ്പിച്ച യൂണിറ്റാണ് കുനിശ്ശേരി. കഴിഞ്ഞ വർഷവും (2021)300 ലേറെ മാസിക പ്രചരിപ്പിക്കാനായിട്ടുണ്ട്.

പ്രകാശ് ടീ ഷോപ്പ്

ആദ്യകാലത്ത് പ്രവർത്തകരുടെ സ്ഥിരം കൂടിയിരിപ്പ് കേന്ദ്രമായിരുന്നു ജയൻ നടത്തിയിരുന്ന നാരായണേട്ടന്റെ (മീശ നാരായണൻ) ചായക്കട. യൂണിറ്റിന്റെ വലിയ പരിപാടികളുടെ ആസൂത്രണവും പ്രവർത്തകരുടെ ചെറുതും വലുതുമായ ചിന്തകളും ഉരുത്തിരിഞ്ഞത് പ്രകാശ് ടീ സ്റ്റാളിൽ നിന്നാണ്.

ഗ്രാമപത്രം

ഒരുപാട് വർഷങ്ങളായി കുനിശ്ശേരിയിൽ ഗ്രാമപത്രം നിലവിലുണ്ട്. ആദ്യഘട്ടത്തിൽ ബാനറെഴുത്ത് എസ്.ആർ.യു.പി. സ്കൂളിന്റെ ചുമരിൽ സ്റ്റെയിനർ ഉപയോഗിച്ചാണ്. പിന്നീടാണ് ബ്രഷ് ഉപയോഗിച്ച് തുടങ്ങിയത്. പോസ്റ്ററെഴുത്ത് യൂണിറ്റിലെ കൂടുതൽ പ്രവർത്തകർ ഏറ്റെടുത്തിട്ടുണ്ട്. ആകർഷകമായ വലിയ ബോർഡുകൾ സ്ഥാപിക്കുന്നത് കുനിശ്ശേരി യൂണിറ്റിന്റെ പ്രത്യേകതയാണ്.

നളന്ദ ട്യൂഷൻ സെന്റർ

കുനിശ്ശേരിയിലെ പരിഷത്ത് പ്രവർത്തകരുടെ സൈദ്ധാന്തിക മറുപടികൾ നളന്ദയിലെ മോഹനേട്ടനും സുഹൃത്തുക്കളുമാണ് തന്നിരുന്നത്. യോഗങ്ങൾ മിക്കതും അവിടെത്തന്നെയാകും. രഘുവേട്ടൻ (ഹെൽത്ത്) ആയിരുന്നു മുദ്രാഗീതങ്ങൾ പാടാൻ പഠിപ്പിച്ചത്. കല്ലിങ്കൽപ്പാടം സ്കൂളിലെ സുരേന്ദ്രൻ മാഷാണ് മാജികും പാട്ടും മുദ്രാഗീതങ്ങളും പഠിപ്പിച്ചത്.

ഗ്രാമങ്ങളിലൂടല്ലോ ഭാരതമോചനമെന്ന് പഠിച്ചവർ നാം.....

ഒടിഞ്ഞ ബെഞ്ചിൽ ചടഞ്ഞിരുപ്പത് ആരെന്നോ....

ചുവന്നവെള്ളം

പ്രൈമറി സെന്ററിലേത്തുകിൽ ഒരു കുപ്പി

ടെറസ്സും വീടും കാറും ഫ്രിഡ്ജും.....

തുടങ്ങിയ പാട്ടുകൾ

മാലിന്യത്തിനെതിരെ കാമ്പൈൻ

പ്രവർത്തകരുടെ വീടുകളിൽ ബയോബിൻ, ബയോഗ്യാസ് പ്ലാന്റുകൾ എന്നിവ സ്ഥാപിച്ചിരുന്നു.  പഞ്ചായത്തുമായി ബന്ധപ്പെട്ട് വിവിധ തരത്തിലുള്ള കാമ്പൈനുകൾ, പരിശീലനങ്ങൾ എന്നിവയ്ക്ക് പരിഷത്ത് യൂണിറ്റ് നേതൃത്വം നൽകിയിരുന്നു.

ആരോഗ്യം

വിവിധ ഘട്ടങ്ങളിൽ പ്രാഥമിക ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെട്ട് സഹകരിച്ച് പ്രവർത്തിച്ചിട്ടുണ്ട്. കിണറുകളിലെ ക്ലോറിനേഷൻ, മഴക്കാലരോഗങ്ങളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഗർഭനിരോധന മാർഗ്ഗങ്ങൾ പരിചയപ്പെടുത്തൽ തുടങ്ങിയവ അവയിൽ ചിലതുമാത്രമാണ്.

ജനകീയാസൂത്രണം

ജനകീയാസൂത്രണം (1996) വളരെ ആവേശം നിറഞ്ഞതായിരുന്നു. ഒട്ടേറെ പരിഷത്ത് പ്രവർത്തകർ പഞ്ചായത്തുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. ശാന്തേട്ടനാണ് (ബാലസുബ്രമഹ്ണ്യൻ) പ്രധാന ലീഡർ.

ജനകീയാസൂത്രണ ഘട്ടത്തിൽ ആവേശം മൂലം മാടമ്പാറ റോഡിന്റെ കൺവീനർ പണി പരിഷത്ത് പ്രവർത്തകർ ഏറ്റെടുത്തു. പല സ്ഥലത്തും കൺവീനർ ഒപ്പിട്ട് കൊടുക്കാൻ മാത്രമായിരുന്നു. പക്ഷെ മാടമ്പാറയിൽ പണി ചെയ്യാൻ തീരുമാനിച്ചു. കൺവീനർ ബിജു, ചെയർമാൻ മോഹനൻ കുന്നത്ത് കരാറുകാരുടെയും ഉദ്യോഗസ്ഥരുടെയും ശക്തമായ എതിർപ്പ് എൽ.ഡി.എഫ്. ഗവൺമെന്റിന്റെ പോസ്റ്റർ ഗ്രാമപത്രത്തിൽ പതിപ്പിച്ചു. അപ്പോഴത്തെ പ്രസിഡണ്ട് എതിർപ്പ് അറിയിച്ചു. പക്ഷെ പിന്നോട്ട് പോയില്ല. ജില്ലയിലെ സെക്രട്ടറിയെ വീട്ടിൽ പൗയി കണ്ടു. IRTC- യിലെ അനിൽകുമാറിന്റെയും സംഘത്തിന്റെയും സഹായത്തോടെ മെറ്റൽ അളന്ന് തിട്ടപ്പെടുത്തി. ആലുംപറമ്പിലെ ചെന്താമര എന്ന കരാറുകാരൻ റോഡ് റോളർ സംഘടിപ്പിച്ച് തന്നു. തീരുമാനിച്ച അളവിൽ കൂടുതൽ പണി നടത്തി റോഡ് കൂടുതൽ മനോഹരമാക്കി. ബിജു വീട്ടിലെ നെല്ലിൽ പൂഴ്ത്തിയാണ് പണം സൂക്ഷിച്ചത്.

ജനകീയാസൂത്രണത്തോടെയാണ് ജനങ്ങൾ ഗ്രാമപഞ്ചായത്തിനോട് അടുപ്പമുണ്ടായത്.

യൂണിറ്റിൽ നിന്ന് മേഖല / ജില്ലാ / സംസ്ഥാന ചുമതല വഹിച്ചവർ

ഒട്ടേറെ പേർ മേഖല കമ്മിറ്റിയിൽ ഉണ്ടായി.

മേഖല സെക്രട്ടറിമാർ

1. പ്രദോഷ്

2. സുനിൽ കുമാർ

3. മുരളി

4. സതീഷ്

5. അരവിന്ദാക്ഷൻ

6. ബാലകൃഷ്ണൻ

7. ബിജു

ജില്ലാ കമ്മിറ്റി

1. അരവിന്ദാക്ഷൻ .പി

2. പ്രദോഷ്

3. സുനിൽ കുമാർ

ജില്ലാ ട്രഷറർ / ജോയിന്റ് സെക്രട്ടറി

1. അരവിന്ദാക്ഷൻ.പി

2. പ്രദോഷ്

3. സുനിൽ കുമാർ

സംസ്ഥാന കമ്മിറ്റി അംഗം

1. അരവിന്ദാക്ഷൻ.പി

പി.എസ്.സി. പരിശീലനം

DYFI -യുമായി ചേർന്ന് S.R.U.P. സ്കുളിലും പരിഷദ് റൂമിലും സാംസ്കാരിക നിലയം, പാർടി ഓഫീസ് എന്നിവിടങ്ങളിൽ പി.എസ്.സി. ക്ലാസ്സുകൾ വളരെ നന്നായി നടന്നിരുന്നു. ഒട്ടേറെ പേർക്ക് സർക്കാർ സർവ്വീസിൽ കയറുന്നതിന് ഇതുമൂലം ഇടവന്നു.

"https://wiki.kssp.in/index.php?title=കുനിശ്ശേരി_യൂണിറ്റ്&oldid=10267" എന്ന താളിൽനിന്ന് ശേഖരിച്ചത്