പ്രവർത്തനറിപ്പോർട്ട് 2022-23
ആമുഖം
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 60-ാം വാർഷികസമ്മേളനങ്ങളിലൂടെയാണ് നാം കടന്നു പോകുന്നത്. മേഖലാ വാർഷികത്തിൽ പങ്കെടുക്കാൻ എത്തിയ എല്ലാവരേയും സ്വാഗതം ചെയ്യുന്നു.
പ്രിയപ്പെട്ടവരേ, ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന് എന്ന മുദ്രാവാക്യം നാം സ്വീകരിച്ചിട്ട് അര നൂറ്റാണ്ട് പിന്നിട്ടു. ദരിദ്ര-ധനികവൽക്കരണത്തെ കീഴ്മേൽ മറിക്കുന്നതിന് ശാസ്ത്രത്തെ ആയുധമാക്കുക എന്നതാണ് നമ്മുടെ പ്രവർത്തനങ്ങളുടെ അടിസ്ഥാന തത്വം. കോവിഡ് കാലം കഴിഞ്ഞ് കഴിഞ്ഞ വർഷം ജനങ്ങൾ പഴയകാലത്തേക്ക് തിരിച്ചിറങ്ങിയ വർഷം. മൂന്നു വർഷത്തോളം അടച്ചുപൂട്ടിയ ആത്മീയ വ്യാപാരികളും ആൾദൈവങ്ങളും മന്ത്രവാദികളും പൂർവ്വാധികം ശക്തിയോടെ തിരിച്ചു വരുന്ന കാഴ്ച കാണാം. ശാസ്ത്രസാങ്കേതിക വിദ്യകൾ വികസിച്ച് Chat GPTയോളം എത്തി. നിർമ്മിതബുദ്ധി തൊഴിൽ രംഗത്ത് വലിയ നേട്ടങ്ങളും പ്രത്യാഘാതങ്ങളും ഉണ്ടാക്കിയേക്കാം. ലോകത്തും രാജ്യത്തും ധനിക-ദരിദ്ര അന്തരം പോലെ ഡിജിറ്റൽ അന്തരവും ഉണ്ടായി വരുന്നു. പുതുതലമുറയിലെ ഭൂരിഭാഗവും ഡിജിറ്റൽ ലോകത്ത് ജീവിക്കുമ്പോൾ മുതിർന്നവർ ഭൂരിഭാഗവും ഇതിനു പുറത്താണ്. ശാസ്ത്രത്തിന്റെ പുരോഗതി മനുഷ്യന്റെ ജീവിതനിലവാരം ഉയർത്തുന്നുണ്ട് എങ്കിലും രാജ്യങ്ങളേയും ജനങ്ങളേയും വിഭജിക്കുന്നു.യുദ്ധവും ആഭ്യന്തരകലാപങ്ങളും തീവ്രവാദ പ്രവർത്തനങ്ങളും ഇപ്പോഴും ലോകമാകെ നടന്നു വരുന്നു. ഇന്ത്യയാകട്ടെ ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യയുള്ള രാജ്യമായി മാറി. ആഗോള അസമത്വപട്ടികയിൽ മുന്നിൽ നിൽക്കുന്ന ഇന്ത്യയിലെ ആകെ ആസ്തിയുടെ 65\% ആകെ ജനസംഖ്യയുടെ 10 ശതമാനത്തിന്റെ കൈവശമാണ്. അസമത്വ പട്ടികയിൽ 110-ാം സ്ഥാനമാണ് നമുക്ക്. മറ്റു സാമൂഹിക സൂചികകളിൽ എല്ലാം തന്നെ ഇന്ത്യയുടെ സ്ഥാനം വളരെ പിന്നിലാണ്. ശാസ്ത്രത്തെ മതവൽക്കരിക്കുകയും നിരസിക്കുകയും വളച്ചൊടിക്കുകയും ചെയ്യുന്നു. ശാസ്ത്രസാങ്കേതിക വിദ്യകളെ പുണരുമ്പോൾ അടിസ്ഥാനശാസ്ത്രത്തെ നിരാകരിക്കുന്നു. പാഠ്യപദ്ധതിയിൽ നിന്നു പോലും അടിസ്ഥാനശാസ്ത്രത്തേയും ചരിത്രത്തേയും നിരാകരിക്കുകയും എടുത്തുമാറ്റുകയും ചെയ്യുന്നു. NCERT സിലബസ്സിൽ മുകൾ ഭരണകാലത്തെ കുറിച്ചുള്ള ഭാഗങ്ങളും പരിണാമസിദ്ധാന്തവും എടുത്തുകളയാനുള്ള തീരുമാനം ഇതിനുദാഹരണമാണ്. എതിർശബ്ദങ്ങളെ നിശ്ശബ്ദമാക്കുന്ന അപ്രഖ്യാപിത അടിയന്തിരാവസ്ഥ നിലനിൽക്കുന്നു.
2022 ഏപ്രിൽ 30, മെയ് 1 തീയ്യതികളിലായി കൂറ്റനാട് വെച്ച് കഴിഞ്ഞ വർഷത്തെ മേഖലാ വാർഷികം നടന്നു. ഏപ്രിൽ 30, 5 pmന് കൂറ്റനാട് വെച്ച് നടന്ന പൊതുസമ്മേളനത്തിൽ ``സത്യാനന്തരകാലത്തെ മാധ്യമങ്ങൾ എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് കെ. ജയദേവനാണ് വാർഷികം ഉദ്ഘാടനം ചെയ്തത്. 45 പേർ പങ്കെടുത്തു. മെയ്-1ന് നടന്ന പ്രതിനിധി സമ്മേളനം വട്ടേനാട്ട് GLP സ്കൂളിൽ സംസ്ഥാന സെക്രട്ടറി കെ.എസ് നാരായണൻകൂട്ടി ഉദ്ഘാടനം ചെയ്തു. 58പേർ പങ്കെടുത്തു.
പുതിയ ഭാരവാഹികളായി തിരെഞ്ഞെടുക്കപ്പെട്ടവർ
- ഡോ. കെ രാമചന്ദ്രൻ (പ്രസിഡണ്ട്)
- ശ്രീദേവി എം.കെ. (വൈസ് പ്രസിഡന്റ്)
- വി.എം. രാജീവ് (സെക്രട്ടറി)
- എം.വി. രാജൻ (ജോ.സെക്രട്ടറി)
- ഹരീശ്വരൻ പി എം. (ട്രഷറർ)
കമ്മിറ്റി അംഗങ്ങൾ
- പി.വി. സേതുമാധവൻ
- സതീഷ് പി ബി
- കെ. പരമേശ്വരൻ
- സി.ജി. ശാന്തകുമാരി
- വിജയകുമാരി എൻ
- അഡ്വ. സിജി
- നാരായണൻ പി
- ഡോ. സലീനവർഗ്ഗീസ്
- പി. രാധാകൃഷ്ണൻ
- സുബീഷ് കെ വി
- എം.എം. പരമേശ്വരൻ
- വി. ഗംഗാധരൻ
===ക്ഷണിതാക്കൾ
- പി.കെ. നാരായണൻകുട്ടി
- ഷാജി അരിക്കാട്
- പി.വി. രാമദാസ്
{ജില്ലാകമ്മിറ്റി}
- വി.എം. ബീന
- എം.കെ. കൃഷ്ണൻ
- ഗോപി സി
സംസ്ഥാനനിർവ്വാഹകസമിതി
നാരായണൻ പി.കെ
യൂണിറ്റ് സെക്രട്ടറിമാർ
- ആനക്കര ----- ജിനീഷ് വി.പി
- കുമരനല്ലൂർ ---- രമേശ് പി.വി
- പട്ടിത്തറ ------ സുനിത്കുമാർ പി
- മലമക്കാവ് ---- സതീഷകുമാർ
- തൃത്താല ------ ഷംസുദ്ദീൻ
- മേഴത്തൂർ ----- ശ്രീജ കെ.എം
- തണ്ണീർക്കോട് --- കെ.എം. ബവീഷ്
- കൂറ്റനാട് ------ ചന്ദ്രൻ എം.കെ
- ചാലിശ്ശേരി ---- ഉണ്ണികൃഷ്ണൻ ടി.പി
- പിലാക്കാട്ടിരി --- ബീന പി.ബി
- തിരുമിറ്റക്കോട് -- രവികുമാർ ടി.ആർ
- കോതച്ചിറ ---- ശ്രീകുമാർ
- ഞാങ്ങാട്ടിരി --- ദിനചന്ദ്രൻ
സമ്മേളനത്തിൽ മാലിന്യസംസ്കരണം സമഗ്രമാക്കണം, ഔഷധ വിലവർദ്ധന പിൻവലിക്കണം തുടങ്ങിയ പ്രമേയങ്ങൾ അംഗീകരിച്ചു.
ജില്ലാസമ്മേളനം
മെയ് 14, 15 തീയ്യതികളിൽ കോങ്ങാട് വെച്ച് നടന്ന ജില്ലാ സമ്മേളനത്തിൽ 31 പേർ പങ്കെടുത്തു. രണ്ടാം ദിസം 11പേർ മാത്രമേ പങ്കെടുത്തുള്ളു. സമ്മേളനത്തിനു മുന്നോടിയായി നടന്ന റിപ്പോർട്ട് ചർച്ചയിൽ 13 പേർ പങ്കെടുത്തു. ശ്രീദേവി ടീച്ചർ, രവികുമാർ എന്നിവർ മേഖലയെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുത്തു. ഏകലോകം ഏകാരോഗ്യം എന്ന വിഷയം അതരിപ്പിച്ചുകൊണ്ട് ഡോ അനീഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. വൈകുന്നേരം ശാസ്ത്രജാഥ ഉണ്ടായിരുന്നു. രാത്രി നടന്ന ക്ലാസിൽ 25 വർഷം പിന്നിട്ട ജനകീയാസൂത്രണം എന്ന വിഷയം ഡോ.ജോയ് ഇളമൺ (ഡയറക്ടർ കില) അവതരിപ്പിച്ചു. പട്ടിത്തറ (9), മേഴത്തൂർ (7), കുമരനല്ലൂർ (5) എന്നീ യൂണിറ്റുകൾ കൂടുതൽ അംഗങ്ങളെ പങ്കെടുപ്പിച്ചു. നല്ല രീതിയിൽ സംഘിപ്പിച്ച സമ്മേളനം ആയിരുന്നു.
സംസ്ഥാനസമ്മേളനം
എറണാകുളം കോലഞ്ചേരിയിൽ നടന്നു. പി.രാധാകൃഷ്ണൻ, പി.കെ. നാരായണൻ എന്നിവർ പങ്കെടുത്തു. അനുബന്ധമായി നടന്ന വിദ്യാഭ്യാസ സെമിനാറിൽ ഡോ.കെ. രാമചന്ദ്രൻ ക്ലാസ് എടുത്തു.
സംഘടന
7 പഞ്ചായത്തുകളിലായി 13യൂണിറ്റുകൾ നമുക്കുണ്ട് . ഇതിൽ ആനക്കര, കരനെല്ലൂർ, പട്ടിത്തറ, മേഴത്തൂർ, പിലാക്കാട്ടിരി യൂണിറ്റുകൾ ഏതു പരിപാടിയും ഏറ്റെടുക്കാൻ ശേഷിയുള്ളവയാണ്. പ്രധാന മേഖല, ജില്ലാ പ്രർത്തകർ ഈ യൂണിറ്റുകളിൽ ഉണ്ട്. ചാലിശ്ശേരി, കൂറ്റനാട്, ഞാങ്ങാട്ടിരി, തണ്ണീർക്കോട്, തിരുമിറ്റക്കോട് യൂണിറ്റുകൾ പ്രർത്തനങ്ങൾ ഏറ്റെടുക്കാൻ കഴിവുള്ളയാണ്. തൃത്താല യൂണിറ്റ് സജീവമല്ല. മലമക്കാവ്, കോതച്ചിറ യൂണിറ്റുകൾ കഴിഞ്ഞവർഷം നിർജീവമായിരുന്നു. ഈ കാലയളിൽ 14 മേഖലാ കമ്മിറ്റികളും 2 പ്രവർത്തകയോഗവും ചേർന്നു. 5 സംഘടനാ കമ്മിറ്റികളും കൂടിയിട്ടുണ്ട്. 17 മേഖലാകമ്മിറ്റി അംഗങ്ങൾ, 3 ക്ഷണിതാക്കൾ, 1 സംസ്ഥാന കമ്മിറ്റി അംഗം, 13 യൂണിറ്റ് സെക്രട്ടറിമാർ അടക്കം 37 പേർ മേഖലാകമ്മിറ്റിയിൽ ഉണ്ട്. ശരാശരി അറ്റൻഡൻസ് 14 ആണ് -- (35\%). യൂണിറ്റ് സെക്രട്ടറിമാരിൽ കുമരനെല്ലൂർ, തിരുമിറ്റക്കോട്, ചാലിശ്ശേരി, പട്ടിത്തറ, ഞാങ്ങാട്ടിരി, മേഴത്തൂർ, ചാലിശ്ശേരി യൂണിറ്റ് സെക്രട്ടറിമാരാണ് ഒന്നിലധികം കമ്മിറ്റികളിൽ വന്നിട്ടുള്ളൂ. തിരുമിറ്റക്കോട് യൂണിറ്റ് സെക്രട്ടറി 15 യോഗത്തിൽ 13 എണ്ണത്തിലും പങ്കെടുത്തു. പ്രത്യേക അഭിനന്ദങ്ങൾ.
വിഷയസമിതി
കൺവീനർ | ചെയർമാൻ | |
---|---|---|
വിദ്യാഭ്യാസം | സേതുമാധവൻ പി.വി | ഡോ.ഇ.എൻ. ഉണ്ണികൃഷ്ണൻ |
പരിസരം | സതീഷ് പി.ബി. | വിജയകുമാരി എൻ |
വിദ്യാഭ്യാസം | സേതുമാധവൻ പി.വി | ഡോ.ഇ.എൻ. ഉണ്ണികൃഷ്ണൻ |
പരിസരം | സതീഷ് പി.ബി. | വിജയകുമാരി എൻ |
ആരോഗ്യം | പി. നാരായണൻ | ഉഷ പി |
വികസനം | വി. ഗംഗാധരൻ | കെ. പരമേശ്വരൻ |
ബാലവേദി | എം.വി. രാജൻ | |
വിജ്ഞാനോത്സവം | ശ്രീദേവി എ.കെ. | ജലീൽ പി.വി |
സംഘടന / സാമ്പത്തികം | ഹരീശ്വരൻ പി.എം.& | |
യുവസമിതി | സുബീഷ് കെ.വി. | അഡ്വ. സിജി |
മാസിക | എം.എം. പരമേശ്വരൻ | പി.കെ. നാരായണൻ |
ഐ.ടി | ഷാജി അരിക്കാട് | |
ജൻഡർ | ഡോ. സലീനവർഗ്ഗീസ് | ശാന്തകുമാരി സി.ജി. |
പി.പി.സി | രാജൻ എം.വി | |
ഹരിതഭവനം | ഗോപി സി | എം.വി. രാജൻ |
വിഷയസമിതികളിൽ വിദ്യാഭ്യാസം, ബാലവേദി, വിജ്ഞാനോത്സവം, പി.പി.സി, ഹരിതഭവനം എന്നിവ നന്നായി പ്രവർത്തിച്ചു.
വിദ്യാഭ്യാസം
ബഷീർദിനം
7-6-2022ന് വിഷയസമിതി ചേർന്ന് പ്ലാനിങ് നടത്തി. 12 പേർ പങ്കെടുത്തു. ജൂലൈ 7ന് എല്ലാ യു.പി.സ്കൂളുകളിലും ഹൈസ്കൂളുകളിലും ബഷീർദിന പരിപാടികൾ നടത്താൻ തീരുമാനിച്ചു. ബഷീറിന്റെ പുസ്തകങ്ങളെ കുറിച്ച് ആസ്വാദനക്കുറിപ്പ് തയ്യാറാക്കുകയും മികച്ച കുറിപ്പുകൾ തയ്യാറാക്കിയ കുട്ടികളെ തെരഞ്ഞെടുത്ത് മേഖലാതലത്തിൽ സാഹിത്യക്യാമ്പ് നടത്താനും തീരുമാനിച്ചു.
ചാന്ദ്രദിനം
ചാന്ദ്രദിനത്തോടനുബന്ധിച്ച് ജൂലൈ 19,20 തിയ്യതികളിൽ കുട്ടികൾക്കും അദ്ധ്യാപകർക്കും വെബ് ടെലസ്കോപ് പ്രപഞ്ചത്തെ അറിയാൻ എങ്ങനെ സഹായിക്കും എന്ന വിഷയത്തിൽ ഷാജി അരിക്കാട് ക്ലാസ് നടത്തി. തുടർന്ന് ജൂലൈ 21 ബഹിരാകാശദിനത്തിൽ യു.പി., ഹൈസ്കൂൾ അദ്ധ്യാപകർ വിദ്യാർത്ഥികൾക്ക് ക്ലാസ് നൽകി.
സാഹിത്യ ക്യാമ്പ്
2022 ജൂലൈ 28ന് വട്ടേനാട് എൽ.പി.സ്കൂളിൽ വെച്ച് സാഹിത്യ ക്യാമ്പ് നടത്തി. മേഖലയിലെ യു.പി.സ്കൂളുകളിൽ നിന്നും ഹൈസ്കൂളുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട രണ്ടു കുട്ടികൾ വീതം പങ്കെടുത്ത പരിപാടിക്ക് രാമകൃഷ്ണൻ കുമരനല്ലൂർ, ആര്യൻ കണ്ണനൂർ എന്നിവർ നേതൃത്വം നൽകി. എം.വി. രാജൻ സ്വാഗതം പറഞ്ഞു. പി. രാധാകൃഷ്ണൻ ക്യാമ്പിന്റെ ലക്ഷ്യം വിശദീകരിച്ചു. കുട്ടികളെ കഥ, കവിത വിഭാഗങ്ങളിലായി തിരിച്ചു. 46കുട്ടികൾ പങ്കെടുത്തു. പങ്കെടുത്ത രക്ഷിതാക്കളുമായി ഷാജി അരിക്കാട്, ഡോ.കെ. രാമചന്ദ്രൻ എന്നിവർ സംവദിച്ചു.
ബാലവേദി
സംസ്ഥാനത്താകെ ബാലവേദികളിൽ നടത്തിയ ജലബാലോത്സവം നമ്മുടെ മേഖലയിൽ 2022 സെപ്റ്റംബർ 3ന് പട്ടിത്തറ യൂണിറ്റിൽ ആലൂർ യുവജനവായനശാലയിൽ നടന്നു. 30 കുട്ടികളും 18 പ്രവർത്തകരും പങ്കെടുത്തു. പി.രാധാകൃഷ്ണൻ, ഗംഗാധരൻ, സുബീഷ്, രാജീവ്, സാംബൻ, എം.കെ. ചന്ദ്രൻ എന്നിവർ വിവിധ ക്ലാസുകൾക്ക് നേതൃത്വം നൽകി. 10 മണി മുതൽ 5.30 വരെ നടന്ന പരിപാടിയിൽ ഫീൽഡ്ട്രിപ് ഒരു പ്രധാന ഇനമായിരുന്നു. എല്ലാ പഞ്ചായത്തുകളിലും നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും മേഴത്തൂർ, പിലാക്കാട്ടിരി യൂണിറ്റുകളിൽ കൂടി മാത്രമേ നടത്താൻ സാധിച്ചുള്ളു.
ചന്ദ്രൻമാസ്റ്റർ അനുസ്മരണം
മേഖലാ പ്രസിഡന്റ്, ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ച, നല്ലൊരു വിദ്യാഭ്യാസപ്രവർത്തകൻ കൂടിയായിരുന്ന പിലാക്കാട്ടിരി ചന്ദ്രൻ മാസ്റ്ററുടെ ഒന്നാം ചരമവാർഷിക ദിനമായ 24-10-2022ന് അനുസ്മരണ സമ്മേളനം നടത്തി. ജനകീയവിദ്യാഭ്യാസ സംവാദത്തിൽ കെ. മനോഹരൻ മാസ്റ്റർ വിഷയം അവതരിപ്പിച്ചു. മേഖലാ പ്രസിഡന്റ് കെ. രാമചന്ദ്രൻ അദ്ധ്യക്ഷനായി. വി.എം. രാജീവ് അനുസ്മരണ പ്രഭാഷണം നടത്തി. വി.വി. ബാലചന്ദ്രൻ (പ്രസിഡന്റ്, നാഗലശ്ശേരി പഞ്ചായത്ത്), സി. രവീന്ദ്രൻ മാസ്റ്റർ, ശ്രീകല, കെ. പരമേശ്വരൻ, വി.പി. രാജൻ എന്നിവർ സംസാരിച്ചു. രാവിലെ ജലബാലോത്സവം നടന്നു. എം.വി. രാജൻ, സുബീഷ് എന്നിവർ നേതൃത്വം നൽകി.
പ്രസിദ്ധീകരണങ്ങൾ
2022ൽ 1000 മാസികക്കു മുകളിൽ പ്രചരിപ്പിച്ചതിന് തൃത്താല മേഖലക്കും 373 മാസികകൾ പ്രചരിപ്പിച്ചതിന് കുമരനല്ലൂർ യൂണിറ്റിനും പ്രത്യേക അവാർഡുകൾ ലഭിച്ചു. പക്ഷേ ഈ വർഷം പ്രചരണം വല്ലാതെ കുറഞ്ഞു. അടിയന്തിരമായി തന്നെ മാസികകളുടെ പ്രചാരം വർദ്ധിപ്പിക്കാൻ നമുക്കു സാധിക്കേണ്ടതുണ്ട്.
മാസികപ്രചരണം യൂണിറ്റുകളിൽ ഇതുവരെ
ക്രമ.നമ്പർ | യൂണിറ്റ് | 2021-22 | 2022-23 |
---|---|---|---|
1 | കുമരനല്ലൂർ | 373 | 101 |
2 | പിലാക്കാട്ടിരി | 151 | 25 |
3 | പട്ടിത്തറ | 113 | 6 |
4 | മേഴത്തൂർ | 111 | 5 |
5 | ആനക്കര | 92 | 4 |
6 | ഞാങ്ങാട്ടിരി | 54 | 3 |
7 | തിരുമിറ്റക്കോട് | 42 | 12 |
8 | ചാലിശ്ശേരി | 38 | 0 |
9 | കൂറ്റനാട് | 31 | 2 |
10 | തണ്ണീർക്കോട് | 14 | 22 |
11 | മലമക്കാവ് | 10 | 0 |
12 | തൃത്താല | 4 | 1 |
13 | കോതച്ചിറ | 4 | 5 |
& 4 & 5 \\ \hline \end{tabular} \section*{ഔഷധവിലവർദ്ധനവിനെതിരെ} ഏപ്രിൽ-1 മുതൽ അവശ്യമരുന്നുകൾ ഉൾപ്പെടെ 800ലധികം മരുന്നുകൾക്ക് കേന്ദ്രസർക്കാർ 10\% വില വർധിപ്പിച്ചു. ഇതിനെതിരെ 16-6-22ന് വ്യാഴാഴ്ച പടിഞ്ഞാറങ്ങാടിയിൽ പ്രതിഷേധജാഥയും വിശദീകരണവും നടത്തി. പ്രതിഷേധക്കൂട്ടായ്മ രമേശ്കുമാർ പി. (സംസ്ഥാന സെക്രട്ടറി) ഉദ്ഘാടനം ചെയ്തു. പി.വി. സേതുമാധവൻ അദ്ധ്യക്ഷനായി. ദിനചന്ദ്രൻ മാസ്റ്റർ, വി.എം. രാജീവ് എന്നിവർ സംസാരിച്ചു. പങ്കാളിത്തം 40. നല്ല രീതിയിലുള്ള സംഘാടനം. \section*{ദേശീയ വിദ്യാഭ്യാസനയരേഖ ചർച്ച} ജില്ല സംഘടിപ്പിച്ച ശില്പശാല പട്ടാമ്പിയിൽ നടന്നു. മേഖലയിൽ നിന്ന് 13 പേർ പങ്കെടുത്തു. വാവനൂർ വായനശാലയിൽ നടന്ന ജനകീയ സംവാദത്തിൽ ഡോ.കെ. രാമചന്ദ്രൻ വിഷയം അവതരിപ്പിച്ചു. എം.വി. രാജൻ (ജി.എൽ.സ്കൂൾ വട്ടേനാട്) ആമുഖപ്രഭാഷണം നടത്തി. ചർച്ചയിൽ വി.പി. രാജൻ, പി.കെ. നാരായണൻകുട്ടി, എ.കെ. സൈനുദ്ദീൻ, കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു. പങ്കാളിത്തം - 32 \section*{ഡോ. ശ്രുതിനാരായണന് ആദരം} 2-7-2022ന് വട്ടേനാട് ജി.എൽ.പി. സ്കൂളിൽ നടന്ന ആദരസന്ധ്യയിൽ അമേരിക്കയിലെ ക്ലെംസൺ യൂണിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസറും അമേരിക്കയിലെ യുവശാസ്ത്രജ്ഞക്കുള്ള പുരസ്കാരം ലഭിക്കുകയും ചെയ്ത പരിഷത്ത് കുമരനല്ലൂർ യൂണിറ്റ് അംഗം കൂടിയായ ശ്രുതിനാരായണനെ ആദരിച്ചു.പരിപാടി കെ. പാപ്പുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഡോ.കെ. രാമചന്ദ്രൻ അദ്ധ്യക്ഷനായി. വട്ടേനാട് ജി.എൽ.പി.സ്കൂൾ ഹെഡ്മാസ്റ്ററായ എം.വി.രാജൻ, വി.എം. രാജീവ് എന്നിവർ സംസാരിച്ചു. നമ്മുടെ ബാലവേദിയിലൂടെ വളർന്ന് മാസികകൾ വായിച്ച് നേടിയ പൊതുവായ അറിവ് തന്റെ ഈ നേട്ടത്തിന് കാരണമായെന്ന് ഡോ. ശ്രുതി മറുപടിയിൽ പറഞ്ഞു. പങ്കാളിത്തം 90. \section*{പരിസരം} ജൂൺ - 5 പരിസ്ഥിതി ദിനത്തിൽ കൂറ്റനാട് ജനകീയ വായനശാലയുമായി സംയുക്തമായി സംഘടിപ്പിച്ച പരിസ്ഥിതി സംവാദത്തിൽ ``മുതലാളിത്ത വളർച്ച സർവ്വനാശത്തിന്റെ വഴി എന്ന പുസ്തകം പ്രശസ്ത സാഹിത്യകാരൻ ഇ.ഡി. ഡേവിസ് പരിചയപ്പെടുത്തി. എം.വി. രാജൻ, രവികുമാർ, കുട്ടിനാരായണൻ, വി.എം. രാജീവ് എന്നിവർ സംസാരിച്ചു. ചാത്തനൂർ ചെമ്പ്ര ക്വാറി വിരുദ്ധ സമരത്തിന് നമ്മൾ ഐക്യദാർഢ്യം അറിയിച്ചു. \subsection*{ജില്ലാക്യാമ്പ്} 2022 ജൂലൈ 8,9 തിയ്യതികളിൽ നെല്ലിയാമ്പതിയിൽ നടന്ന ജില്ലാ പരിസ്ഥിതി ക്യാമ്പിൽ സുബീഷ്, രവികുമാർ എന്നിവർ പങ്കെടുത്തു \section*{അന്ധവിശ്വാസത്തിനെതിരെ ബോധവൽക്കരണ പ്രഭാഷണം} 2022 നവംബർ 9ന് എലത്തൂരിൽ നടന്ന നരഹത്യയുടെ പശ്ചാത്തലത്തിൽ അന്ധവിശ്വാസത്തിനെതിരെ ശാസ്ത്രാവബോധ ക്ലാസുകൾ നടത്തി. മേഖലാതല ഉദ്ഘാടനം പടിഞ്ഞാറങ്ങാടിയിൽ നടന്നു. അഡ്വ. വിജയൻ പരിപാടി ഉദ്ഘാടനം ചെയ്തു. പങ്കാളിത്തം 51. \section*{ഗ്രാമപത്രം} പട്ടിത്തറ, കുമരനല്ലൂർ യൂണിറ്റുകളിൽ നന്നായി പ്രവർത്തിക്കുന്നുണ്ട്. \section*{വിജ്ഞാനോത്സവം} ശാസ്ത്ര സാഹിത്യപരിഷത്ത് വിദ്യാഭ്യാസരംഗത്ത് നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട ഇടപെടലാണ് വിജ്ഞാനോത്സവം. ജില്ലയിൽ തന്നെ സമയബന്ധിതമായി സ്കൂൾതലത്തിലും പഞ്ചായത്തുതലത്തിലും വിജ്ഞാനോത്സവം പൂർത്തിയാക്കാൻ നമുക്കു കഴിഞ്ഞു. 97\% സ്കൂളുകളും വിജ്ഞാനോത്സവത്തിൽ പങ്കെടുത്തു. അധ്യാപകർക്കും രക്ഷിതാക്കൾക്കും പരിശീനലം നൽകൽ, പഞ്ചായത്തു തലത്തിൽ സംഘാടകസമിതികൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണം, അധ്യാപക സംഘടനാ പങ്കാളിത്തം, പങ്കെടുത്ത കുട്ടികൾക്ക് സർട്ടിഫിക്കറ്റ് നൽകൽ, പഞ്ചായത്ത് തലത്തിൽ വിവിധ ക്ലാസുകൾ തുടങ്ങി നിരവധി പ്രത്യേകതകൾ നമുക്ക് അവകാശപ്പെടാം. ഷാജി അരിക്കാടിന്റെ നേതൃത്വത്തിൽ നടത്തിയ ഡിജിറ്റൽ ഡോക്കുമെന്റേഷൻ സംസ്ഥാനത്തിനാകെ മാതൃകയായ പ്രവർത്തനമാണ്. വിജ്ഞാനോത്സവ പ്രവർത്തനങ്ങളെ ക്രോഡീകരിക്കുകയും നേതൃത്വം നൽകുകയും ചെയ്ത കൺവീനർ ശ്രീദേവി ടീച്ചറുടെ പ്രവർത്തനം അഭിനന്ദനാർഹമാണ്. ഡോ.കെ. രാമചന്ദ്രൻ, എം.വി. രാജൻ മാസ്റ്റർ, വി.എം. ബീന, പി. രാധാകൃഷ്ണൻ എന്നിവർ വിവിധ ക്ലാസുകൾക്ക് നേതൃത്വം നൽകി.
\subsection*{ചാലിശ്ശേരി പഞ്ചായത്ത്} പഞ്ചായത്ത്തല വിജ്ഞാനോത്സവം തണ്ണീർക്കോട് SBSൽ വെച്ചു നടന്നു. പി.ടി.എ. പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ H.M പ്രീതി ടിച്ചർ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ റോസ് മേരി ഉദ്ഘാടനം ചെയ്തു. എം.എം. പരമേശ്വരൻ, ശശി മാഷ്, എന്നിവർ നേതൃത്വം നൽകി. രമ ടീച്ചർ ഒറിഗാമി, എം.കെ. ചന്ദ്രൻ, വനജ ടീച്ചർ എന്നിവർ പാട്ടുകൾ പാടി കൊടുത്തു. ചാലിശ്ശേരി, തണ്ണീർക്കോട് യൂണിറ്റുകളുടെ പങ്കാളിത്തം ഉണ്ടായിരുന്നു.
\subsection*{കപ്പൂർ പഞ്ചായത്ത്} കുമരനല്ലൂർ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് പഞ്ചായത്തുതല വിജ്ഞാനോത്സവം നടന്നു. കപ്പൂർ പഞ്ചായത്തു പ്രസിഡന്റ് ഉദ്ഘാടനം ചെയ്ത. പി.ടി.എ. പ്രസിഡന്റ് മാധവൻകുട്ടി അദ്ധ്യക്ഷനായിരുന്നു. സുജാതമനോഹർ സ്വാഗതവും ശ്രീദേവി ടിച്ചർ ആമുഖ പ്രഭാഷണവും നടത്തി. രമടീച്ചർ അവതരണഗാനം ആലപിച്ചു. രമേഷ് വി.വി നന്ദി പറഞ്ഞു. പങ്കെടുത്ത എല്ലാവർക്കും ലഘുഭക്ഷണം നൽകി. ഒറിഗാമി സുധി പൊന്നേങ്കാവിലും ഗ്രഹണത്തെ വരവേൽക്കാം ക്ലാസ് ഷാജിയും നടത്തി. ശ്രീദേവി ടീച്ചറുടെ യുറീക്കയെ പരിചയപ്പെടാം എന്ന സെഷനും ഉണ്ടായിരുന്നു. സമാപനസമ്മേളനത്തിൽ അഹല്യ (പി.ടി.എ പ്രസിഡന്റ്, ജി.എൽ.പി.സ്കൂൾ കുമരനല്ലൂർ) അദ്ധ്യക്ഷയായി. റോബി അലക്സ്, അരുണ ടീച്ചർ, പ്രഭാകരൻ എന്നിവർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കുമരനല്ലൂർ യൂണിറ്റ് പരിപാടിക്ക് നേതൃത്വം നൽകി.
\subsection*{തൃത്താല പഞ്ചായത്ത്} മേഴത്തൂർ GHSSൽ നടന്നു. ഹെഡ്മാസ്റ്റർ സുരേഷ് ഉദ്ഘാടനം ചെയ്തു. ശ്രീദേവി ടീച്ചർ, എം.കെ. കൃഷ്ണൻ മാസ്റ്റർ, പി. നാരായണൻ, ശ്രീജ കെ.എം, ഹരീശ്വരൻ പി.എം എന്നിവർ നേതൃത്വം നൽകി. ഒറിഗാമി പ്രവർത്തനവും ഉണ്ടായിരുന്നു. മേഴത്തൂർ യൂണിറ്റിന്റെ നേതൃത്വത്തിലാണ് വിജ്ഞാനോത്സവപ്രവർത്തനങ്ങൾ നടന്നത്.
\subsection*{തിരുമിറ്റക്കോട് പഞ്ചായത്ത്} നവംബർ 5ന് ചാത്തനൂർ എൽ.പി. സ്കൂളിൽ വെച്ച് നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ടി. സുഹറ ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡന്റ് ഉൾപ്പെടെ ഏഴ് വാർഡ് മെമ്പർമാരുടെ പങ്കാളിത്തം ഉണ്ടായിരുന്നു. സച്ചിദാനന്ദൻ ഗാനാലപനം നടത്തി. അലി ഇക്ബാൽ മാസ്റ്റർ രക്ഷിതാക്കൾക്കുള്ള ക്ലാസ് എടുത്തു. 62 രക്ഷിതാക്കൾ പങ്കെടുത്തു. കുട്ടികൾക്ക് ലഘുഭക്ഷണം നൽകി. സൂര്യദർശിനി നിർമ്മാണം, ഒറിഗാമി എന്നീ പ്രവർത്തനങ്ങൾ നടന്നു. സമാപനസമ്മേളനം സുരേഷ്ബാബു (പഞ്ചായത്ത് അംഗം) ഉദ്ഘാടനം ചെയ്തു. സർട്ടിഫിക്കറ്റുകൾ കൂടാതെ പഞ്ചായത്ത് സ്പോൺസർ ചെയ്ത പുസ്തകവും പേനയും പങ്കെടുത്ത കുട്ടികൾക്ക് വിതരണം ചെയ്തു. വി.എം. സുമ, സുമയ്യ, ഗംഗാധരൻ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി. തിരുമിറ്റക്കോട് യൂണിറ്റ് സഹകരിച്ചു.
\subsection*{ആനക്കര പഞ്ചായത്ത്} DIET ആനക്കരയിൽ വെച്ച് പഞ്ചായത്ത്തല വിജ്ഞാനോത്സവം നടന്നു. ആനക്കര പഞ്ചായത്ത് പ്രസിഡന്റ് കെ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. AEO സിദ്ധിക് മാസ്റ്റർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. പി.കെ. നാരായണൻകുട്ടി, പി.വി. സേതുമാധവൻ, സി. ഗോപി, സുബ്രഹ്മണ്യൻ എന്നിവർ നേതൃത്വം നൽകി. സമാപന സമ്മേളനം DIET ലക്ചറർ ശ്രീ ഷഹീദ് അലി ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു. സമ്മാനദാനവും അദ്ദേഹം തന്നെ നിർവ്വഹിച്ചു. സിന്ധു വി.എം, ശ്രീദേവി ടീച്ചർ എന്നിവർ സംസാരിച്ചു. ആനക്കര യൂണിറ്റ് നേതൃത്വം നൽകി.
\subsection*{പട്ടിത്തറ പഞ്ചായത്ത്} പട്ടിത്തറ പഞ്ചായത്തുതല വിജ്ഞോനോത്സവം വട്ടേനാട് ജി.എൽ.പി.സ്കൂളിൽ വെച്ച് നടന്നു. H.M പ്രീതിടീച്ചർ ഉദ്ഘാടനം ചെയ്തു. എം.വി. രാജൻ, പി. രാധാകൃഷ്ണൻ, വി.എം. രാജീവ്, എം.കെ. കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.സമാപന സമ്മേളനത്തിൽ പി.ടി.എ പ്രസിഡന്റ് പങ്കെടുത്തു. പട്ടിത്തറ, കൂറ്റനാട് യൂണിറ്റുകൾ നേതൃത്വം നൽകി.
\subsection*{നാഗലശ്ശേരി പഞ്ചായത്ത്} പെരിങ്ങോട് എൽ.പി.സ്കൂളിൽ വെച്ച് നടന്നു. സ്വാഗതസംഘം രൂപീകരിച്ചിരുന്നു. ഉച്ചഭക്ഷണം, ലഘുഭക്ഷണം എന്നിവ നൽകി. നാഗലശ്ശേരി പഞ്ചായത്തു പ്രസിഡന്റ് വി.വി. ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മൂന്ന് വാർഡ് മെമ്പർമാർ പങ്കെടുത്തു. ശ്രീകല (H.M പെരിങ്ങോട് ഹൈസ്കൂൾ), മോഹനൻ (എൽ.പി.സ്കൂൾ പെരിങ്ങോട്) എന്നിവരുടെയും പങ്കാളിത്തമുണ്ടായിരുന്നു. സമാപനസമ്മേളനം AEO സിദ്ധിക്ക് ഉദ്ഘാടനം ചെയ്തു. കെ. പരമേശ്വരൻ, ഗംഗാധരൻ മാഷ്, ഡോ.കെ. രാമചന്ദ്രൻ, അഭിലാഷ്, രാജീവ് മാഷ് എന്നിവർ നേതൃത്വം നൽകി. പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും പേനയും പുസ്തകവും സർട്ടിഫിക്കറ്റും നൽകി.
\subsubsection*{വിജ്ഞാനോത്സവവുമായി ബന്ധപ്പെട്ട വിവരങ്ങൾ പട്ടികരൂപത്തിൽ താഴെ :}
\begin{tabular} {|p{0.8cm}|p{2.3cm}||p{0.3cm}|p{1cm}|p{1cm}||p{0.3cm}|p{1cm}|p{1cm}||p{0.3cm}|p{1cm}|p{1cm}||p{1cm}|p{1cm}|p{1cm}|} \hline \multicolumn{14}{|c|}{വിജഞാനോത്സവം 2022-23 ഒന്നാം ഘട്ടം}\\ \hline ക്രമ നമ്പർ & പഞ്ചായത്ത് & LP & സ്കൂൾപ ങ്കാളിത്തം & വിദ്യാർ ത്ഥിപങ്കാളിത്തം & UP & സ്കൂൾപ ങ്കാളിത്തം & വിദ്യാർ ത്ഥിപങ്കാളിത്തം & HS & സ്കൂൾപ ങ്കാളിത്തം & വിദ്യാർ ത്ഥിപങ്കാളിത്തം & ആകെ സ്കൂളുകൾ & പങ്കെടു ത്തസ്കൂളുകൾ & വിദ്യാർ ത്ഥിപങ്കാളിത്തം \\ \hline \hline 1 & ആനക്കര & 9 & 9 & 222 & 4 & 4 & 109 & 2 & 2 & 31 & 12 & 12 & 362\\ \hline 2 & കപ്പൂർ & 9 & 9 & 218 & 3 & 3 & 92 & 3 & 3 & 43 & 11 & 11 & 353\\ \hline 3 & പട്ടിത്തറ & 9 & 9 & 243 & 3 & 3 & 67 & 1 & 1 & 32 & 9 & 9 & 342\\ \hline 4 & തൃത്താല & 6 & 6 & 133 & 5 & 4 & 60 & 2 & 2 & 34 & 7 & 7 & 227\\ \hline 5 & ചാലിശ്ശേരി & 7 & 7 & 127 & 3 & 3 & 73 & 1 & 1 & 8 & 8 & 8 & 208\\ \hline 6 & നാഗലശ്ശേരി & 6 & 6 & 113 & 3 & 3 & 40 & 2 & 1 & 13 & 7 & 7 & 166\\ \hline 7 & തിരുമിറ്റക്കോട് & 11 & 11 & 169 & 4 & 4 & 78 & 1 & 1 & 11 & 12 & 12 & 258\\ \hline \hline & ആകെ & 57 & 57 & 1225 & 25 & 24 & 519 & 12 & 11 & 172 & 66 & 66 & 1916 \\ \hline \hline \end{tabular}
\section*{അംഗത്വം} ആയിരം അംഗങ്ങൾ എന്ന ലക്ഷ്യം കഴിഞ്ഞ വർഷം നമ്മൾ പൂർത്തിയാക്കി.ഈ വർഷം നമുക്ക് ഇത് നിലനിർത്താൻ കഴിഞ്ഞു. അംഗത്വപട്ടിക താഴെ കൊടുക്കുന്നു.
\begin{tabular} {|l|l|l|} \hline \multicolumn{3}{|c|}{അംഗത്വവിവരങ്ങൾ}\\ \hline യൂണിറ്റ് & 2021-22 & 2022-23\\ \hline \hline ആനക്കര & 112 & 96\\ കുമരനല്ലൂർ & 102 & 121\\ മലമക്കാവ് & 29 & 30\\ പട്ടിത്തറ & 116 & 113\\ തൃത്താല & 65 & 65\\ മേഴത്തൂർ & 93 & 99\\ ഞാങ്ങാട്ടിരി & 105 & 106\\ കൂറ്റനാട് & 30 & 33\\ തിരുമിറ്റക്കോട് & 37 & 41\\ \hline \end{tabular} \newpage \begin{tabular} {|l|l|l|} \hline യൂണിറ്റ് & 2021-22 & 2022-23\\ \hline \hline പിലാക്കാട്ടിരി & 111 & 120\\ കോതച്ചിറ & 65 & 65\\ തണ്ണീർക്കോട് &46 & 46\\ ചാലിശ്ശേരി & 69 & 66\\ \hline \hline ആകെ & 1004 & 1001\\ \hline \end{tabular}
\section*{കാർഷികസെമിനാർ} സംസ്ഥാനപദയാത്രയുടെ മുന്നോടിയായി 14 ജില്ലകളിലും വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് സെമിനാറുകൾ നടത്തി. പാലക്കാട് ജില്ലയിൽ കാർഷികസെമിനാർ നവംബർ 26,27 തിയ്യതികളിൽ ആലത്തൂരിൽ നടന്നു. സെമിനാറിന്റെ ഭാഗമായി 102 കൂപ്പൺ പ്രചരിപ്പിച്ചു. 125 നാളികേരം നൽകി. നാഗലശ്ശേരി, ചാലിശ്ശേരി, പട്ടിത്തറ, ആനക്കര ബാങ്കുകളിൽ നിന്നും 6000 രൂപയുടെ പരസ്യം നൽകി. കോതച്ചിറ, മലമക്കാവ് യൂണിറ്റുകൾ ഒഴിച്ച് എല്ലാ യൂണിറ്റുകളും സെമിനാറുമായി സഹകരിച്ചു. രണ്ടു ദിവസങ്ങളിലുമായി 16 പേർ സെമിനാറിൽ പങ്കെടുത്തു. നല്ല രീതിയിൽ നടന്ന പരിപാടിയായിരുന്നു. ടി.കെ. ചന്ദ്രശേഖരൻ, പ്രദീപ് മേഴത്തൂർ, സർഗ്ഗ, വി.എം. രാജീവ് എന്നിവർ രണ്ടു ദിവസവും പങ്കെടുത്തു.
\section*{പി.പി.സി} കൂറ്റനാട് സയൻഷ്യ കേന്ദ്രീകരിച്ച് നാം നടത്തുന്ന പി.പി.സി. ഉൽപന്ന പ്രചരണം നല്ല രീതിയിൽ നടക്കുന്നു. സോപ്പു കിറ്റുകൾ, ഡിറ്റർജന്റുകൾ, സോപ്പുപൊടി, ഡിഷ്വാഷ്, ഹാന്റ്വാഷ്, ചൂടാറാപ്പെട്ടി, ബയോബിൻ, മോൾഡ് തുടങ്ങിയ ഉൽപന്നങ്ങൾ ഇവിടെ വിൽപന നടത്തുന്നുണ്ട്. കൺവീനർ എം.വി. രാജൻ മാസ്റ്റർ നല്ല രീതിയിൽ ഇടപെടുന്നു.
\section*{ഹരിതഭവനം} മേഖലയിൽ നടപ്പാക്കി വരുന്ന തനതായ പരിപാടിയാണിത്. യൂണിറ്റുകളിൽ 10 മുതൽ 20 വരെ വീടുകൾ കണ്ടെത്തി അവയെ ഹരിതഗൃഹങ്ങളാക്കി മാറ്റുകയാണ് ലക്ഷ്യം. ഇതിന്റെ പ്രചരണാർത്ഥം മേഖലയിൽ ഹരിതജാഥ നടത്തി. 9 യൂണിറ്റുകൾ ജാഥക്ക് സ്വീകരണം നൽകി. 17-8-2022ന് കപ്പൂർ പഞ്ചായത്തു പ്രസിഡന്റ് ഷറഫുദ്ദീൻ കളത്തിൽ കുമരനല്ലൂർ എൽ.പി.സ്കൂളിൽ ജാഥ ഉദ്ഘാടനം ചെയ്തു. എല്ലാ ദിവസവും വൈകുന്നേരം യൂണിറ്റ് കേന്ദ്രങ്ങളിൽ അവതരണം നടത്തി. ചൂടാറാപ്പെട്ടി, ബയോബിൻ ഡമോൺസ്ട്രേഷൻ, സോപ്പ് തുടങ്ങിയ ഉൽപന്നങ്ങളുടെ പ്രചരണം എന്നിവയാണ് ജാഥയിൽ നടന്നത്. കുമരനല്ലൂർ, പട്ടിത്തറ, മേഴത്തൂർ, കൂറ്റനാട്, ചാലിശ്ശേരി, തിരുമിറ്റക്കോട്, ആനക്കര, പിലാക്കാട്ടിരി, ഞാങ്ങാട്ടിരി എന്നിവയായിരുന്നു ജാഥാകേന്ദ്രങ്ങൾ. എം.വി. രാജൻമാസ്റ്റർ ക്യാപ്റ്റനും ഗോപി സി. മാനേജരുമായിരുന്നു. നല്ലരീതിയിൽ എല്ലാ യൂണിറ്റിലും സ്വീകരണം നൽകി. ജാഥയിൽ വെച്ച് രജിസ്ട്രേഷൻ നടത്തിയ ലിസ്റ്റ് നൽകണം എന്നു തീരുമാനിച്ചുവെങ്കിലും പട്ടിത്തറ, കുമരനല്ലൂർ, കൂറ്റനാട്, തിരുമിറ്റക്കോട്, മേഴത്തൂർ യൂണിറ്റുകൾ മാത്രമാണ് ലിസ്റ്റ് നൽകിയത്. പരിപാടിയിൽ ചൂടാറാപ്പെട്ടി, സോപ്പ്കിറ്റുകൾ, ബയോബിൻ എന്നിവ ജാഥയിലൂടെ വിൽക്കാൻ കഴിഞ്ഞു. ബദൽ ഉൽപന്നങ്ങളുടെ പ്രചരണാർത്ഥം ചാലിശ്ശേരി, മേഴത്തൂർ, വരട്ടിപ്പള്ളിയാൽ, കുമരനല്ലൂർ എന്നിവിടങ്ങളിൽ സോപ്പുനിർമ്മാണ പരിശീലനം നടത്തി. എം.വി. രാജൻ, എം.കെ. കൃഷ്ണൻ മാസ്റ്റർ, ഗോപി എന്നിവർ നേതൃത്വം നൽകി. ഹരിതഭവനം എന്ന നമ്മുടെ തനതുപരിപാടി ഇപ്പോഴും നമ്മൾ ഉദ്ദേശിച്ച രീതിയിൽ മുന്നോട്ടു പോയിട്ടില്ല.
\section*{കേരളപദയാത്ര} ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 60-ാം വാർഷകത്തിന്റെ മുന്നോടിയായി കാഞ്ഞങ്ങാട് മുതൽ തിരുവനന്തപുരം വരെ ശാസ്ത്രം ജനനന്മക്ക് ശാസ്ത്രം നവകേരളത്തിന് എന്ന മുദ്രാവക്യം ഉയർത്തി നടത്തിയ പദയാത്ര പരിഷത്തിന്റെ ചരിത്രത്തിലെ ഒരു പ്രധാന ചുവടുവെപ്പായി മാറി. ഓരോ ദിവസവും വ്യത്യസ്ത മേഖലയിലെ പ്രമുഖർ ക്യാപ്റ്റൻമാരിയി നടന്ന ജാഥയുടെ ഭാഗമായി അവതരിപ്പിച്ച ഷീ ആർക്കൈവ് എന്ന നാടകം വലിയ രീതിയിൽ സമൂഹത്തിൽ ചർച്ചയായി. സജിത മഠത്തിൽ രചന നടത്തിയ നാടകം നാഗലശ്ശേരി പഞ്ചായത്തുകാരനായ നാടകസംവിധായകൻ അരുൺലാലാണ് സംവിധാനം ചെയ്തത്. ജനുവരി 26 മുതൽ ഫെബ്രുവരി 28 വരെ നടന്ന ജാഥക്ക് പാലക്കാട് ജില്ലയിൽ ഫെബ്രുവരി 10,11 തിയ്യതികളിൽ സ്വീകരണം നൽകി. ഫെബ്രുവരി 10ന് തൂതയിലായിരുന്നു ആദ്യസ്വീകരണം. ആദ്യദിവസത്തെ ജാഥ ചെർപ്പുളശ്ശേരിയിൽ സമാപിച്ചു. ഫെബ്രുവരി 11ന് നെല്ലായ, കയിലിയാട്, കുളപ്പുള്ളി, ഷൊർണ്ണൂർ എന്നിവിടങ്ങളിൽ ജാഥക്ക് സ്വീകരണം നൽകി. ജാഥയുടെ മുന്നോടിയായി ഫെബ്രുവരി 5നു നടന്ന വിളംബരകലാജാഥക്ക് ചാത്തനൂരിൽ തുടക്കമായി. തിരുമിറ്റക്കോട് പഞ്ചായത്തു പ്രസിഡന്റ് ടി. സുഹറ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർമാർ പ്രേമ, സലാമു എന്നിവർ പങ്കെടുത്തു. പ്രദോഷ് കുനിശ്ശേരി വിശദീകരണം നടത്തി. പിന്നീട് കുന്നത്തേരി കേന്ദ്രത്തിലും പടിഞ്ഞാറങ്ങാടി കേന്ദ്രത്തിലും സ്വീകരണം നൽകി. മൂന്നു സ്ഥലത്തും സ്വാഗതസംഘം ഉണ്ടാക്കിയിരുന്നു. തിരുമിറ്റക്കോട്, ചാലിശ്ശേരി സ്വീകരണം നല്ല രീതിയിൽ നടത്തി. പദയാത്ര പ്രചരണത്തിനായി മഖലയിൽ 10 ബാനറുകൾ വെച്ചു. ജാഥാചെലവിലേക്ക് കയിലിയാട് കേന്ദ്രത്തിന് 15,000രൂപ നൽകി. പോസ്റ്റർ പ്രചരണം നടത്തി. കൂപ്പൺ രീതിയിലാണ് പുസ്തകപ്രചരണം നടത്തിയത്. മലമക്കാവ്, കോതച്ചിറ യൂണിറ്റുകൾ ഒഴിച്ച് എല്ലാ യൂണിറ്റുകളും പുസ്തക പ്രചരണം വിജയിപ്പിക്കാൻ പ്രവർത്തിച്ചു. ആകെ 1,82,045രൂപയുടെ പുസ്തകങ്ങൾ പ്രചരിപ്പിച്ചു. രണ്ടു ദിവസങ്ങളിലായി 64 പേർ ജാഥയിൽ പങ്കെടുത്തു.\\ \begin{tabular}{|c|l|c|c|c|} \hline \multicolumn{5}{|c|}{പദയാത്രയിലെ യൂണിറ്റ്തല പങ്കാളിത്തം}\\ \hline ക്രമനമ്പർ & യൂണിറ്റ് & 10-02-23 & 11-02-23 & ആകെ\\ \hline\hline 1 & ആനക്കര & 3 & 5 & 8\\ 2 & കുമരനല്ലൂർ & 7 & 3 & 10\\ 3 & പട്ടിത്തറ & 8 & 5 & 13\\ 4 & മേഴത്തൂർ & 5 & 6 & 11\\ 5 & കൂറ്റനാട് & 3 & 1 & 4\\ 6 & പിലാക്കാട്ടിരി & 2 & 2 & 4\\ 7 & ചാലിശ്ശേരി & 5 & -- & 5\\ 8 & തണ്ണീർക്കോട് & 1 & 1 & 2\\ 9 & തിരുമിറ്റക്കോട് & 3 & -- & 3\\ 10 & ഞാങ്ങാട്ടിരി & -- & 2 & 2\\ 11 & തൃത്താല & -- & 2 & 2\\ \hline \end{tabular} \section*{പുസ്തകപ്രകാശനം} കെ. രാജേന്ദ്രൻ എഴുതി പരിഷത്ത് പ്രസിദ്ധീകരിച്ച ലക്ഷദ്വീപിലെ മാലാഖമാർ എന്ന പുസ്തകത്തിന്റെ പ്രകാശനം ഫെബ്രുവരി 12ന് വട്ടേനാട് എൽ.പി.സ്കൂളിൽ വെച്ചു നടന്നു. ആലങ്കോട് ലീലാകൃഷ്ണൻ പുസ്തകപ്രകാശനം നടത്തി. പി. രാധാകൃഷ്ണൻ പുസ്തകം പരിചയപ്പെടുത്തി. കെ. ജനാർദ്ദനൻ പുസ്തകം ഏറ്റുവാങ്ങി. കെ. രാജേന്ദ്രന്റെ മറുപടി പ്രഭാഷണവും ഉണ്ടായി. \section*{പാഠ്യപദ്ധതി പരിഷ്കരണം -- വിശദീകരണപൊതുയോഗം} പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കുന്നതിനു വേണ്ടി ഒരു വിശദീകരണ പൊതുയോഗം 2022 ഡിസംബർ 30ന് കൂറ്റനാട് വെച്ചു നടന്നു. ഡോ.കെ. രാമചന്ദ്രൻ, ഡോ. സലീനവർഗ്ഗീസ് എന്നിവർ സംസാരിച്ചു. പങ്കാളിത്തം കുറവായിരുന്നു.
\section*{പ്രസിദ്ധീകരണങ്ങൾ} കഴിഞ്ഞ വർഷത്തെ പ്രീപബ്ലിക്കേഷൻ പുസ്തകങ്ങളായ മഹാമാരികൾ, ശാസ്ത്രരാജി, സംസ്ഥാന സമ്മേളന സുവനീർ (തിരിച്ചറിവ്), കാർഷിക സെമിനാർ സുവനീർ, ലഘുലേഖകൾ എന്നിവ മേഖലയിൽ നല്ല രീതിയിൽ പ്രചരിപ്പിക്കുകയുണ്ടായി.
\begin{tabular}{|p {2.8cm}|p{2cm}|p {2.2cm}|p {2.2cm}|p {3cm}|p {3cm}|} \hline \multicolumn{6}{|c|}{യൂണിറ്റുകൾ പ്രചരിപ്പിച്ച പുസ്തകങ്ങൾ}\\ \hline യൂണിറ്റ് & തിരിച്ചറിവ് (എണ്ണം) & മഹാമാരികൾ (എണ്ണം) & ശാസ്ത്രരാജി (എണ്ണം) & കർഷകസെമിനാർ സുവനീർ (എണ്ണം) & പദയാത്ര പുസ്തകം (വില രൂപയിൽ)\\ \hline \hline ആനക്കര & 6 & 2 & 1 & 10 & 25,230\\ കുമരനല്ലൂർ & 12 & 5 & 7 & 5 & 16,270\\ പട്ടിത്തറ & 5 & 5 & 3 & 15 & 20,430\\ മലമക്കാവ് & -- & -- & -- & -- & --\\ തൃത്താല & 3 & 1 & -- & 5 & 1,510\\ മേഴത്തൂർ & 5 & 5 & 5 & 15 & 23,840\\ കൂറ്റനാട് & 2 & 2 & 18 & 5 & 20,195\\ തിരുമിറ്റക്കോട് & 3 & 5 & 4 & 2 & 10,460\\ കോതച്ചിറ & -- & -- & -- & 1 & --\\ ചാലിശ്ശേരി & 2 & -- & -- & 10 & 11,140\\ തണ്ണീർക്കോട് & -- & -- & -- & 10 & 10,990\\ ഞാങ്ങാട്ടിരി & 2 & 2 & -- & 10 & 24,460\\ പിലാക്കാട്ടിരി & 5 & 2 & -- & 15 & 16,680\\ \hline ആകെ & 45 & 29 & 38 & 102 & 1,82,045\\ \hline \end{tabular} \section*{ഒക്ടോബർ 1 - വയോജനദിനം} മുതിർന്ന പൗരന്മാരുടെ ആരോഗ്യപരിപാലനത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്ന വിഷയത്തിൽ സീനിയർ സിറ്റിസൺ ഫോറം തൃത്താലയുമായി ചേർന്ന് ഗൂഗിൾ മീറ്റ് നടത്തി. കമ്മുണ്ണി (H I തിരുമിറ്റക്കോട്) ക്ലാസെടുത്തു.
\section*{ഐ.ടി} ഷാജി അരിക്കാട് മേഖലാ ഐ.ടി. ചുമതല ഫലപ്രദമായി നടപ്പാക്കുന്നു. മേഖലയുടെയും യൂണിറ്റുകളുടെയും പ്രവർത്തനങ്ങൾ പരിഷത്ത്വിക്കിയിൽ അപ്ലോഡ് ചെയ്യുന്നു. ഡിജിറ്റൽ സാക്ഷരതാ ക്ലാസുകൾ നൽകുന്നു. മേഖലാ സമ്മേളനത്തിന്റെ ഭാഗമായി Chat GPT സാധ്യതകളും പ്രശ്നങ്ങളും എന്ന വിഷയത്തിൽ ക്ലാസെടുത്തു. പാപ്പുട്ടി മാഷുടെ ജ്യോതിഷവും ജ്യോതിഃശാസ്ത്രവും എന്ന പുസ്തകം മൊബൈൽ പി.ഡി.എഫ് രൂപത്തിൽ ഡിജിറ്റൈസ് ചെയ്തു. നമ്മുടെ തന്നെ പഴയ പുസ്തകങ്ങൾ, ലഘുലേഖകൾ എന്നിവ ഡിജിറ്റൽ രൂപത്തിലാക്കുന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്തു മുന്നോട്ടു പോകുന്നു.
\section*{യൂണിറ്റുകളിലൂടെ} \subsection*{ആനക്കര} പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടത്തുന്ന യൂണിറ്റാണ്. പദയാത്രയുടെ ഭാഗമായി ഏറ്റവും കൂടുതൽ പുസ്തകങ്ങൾ പ്രചരിപ്പിച്ചു -- (25,230രൂപയുടെ പുസ്തകങ്ങൾ). വിജ്ഞാനോത്സവം, ഹരിതഭവനം പ്രവർത്തനങ്ങൾ ശാസ്ത്രക്ലാസുകൾ എന്നിവ നന്നായി നടത്തി. മെമ്പർഷിപ്പ് കഴിഞ്ഞ വർഷത്തേക്കാൾ കുറഞ്ഞു. ബാലവേദി പ്രവർത്തനം മെച്ചപ്പെടുത്തണം. വായനശാലയുമായി ചേർന്ന് നടത്തുന്ന പ്രവർത്തനങ്ങൾ തുടരുക. യൂണിറ്റ് സമ്മേളനം നടന്നു. 14 പേർ പങ്കെടുത്തു. മേഖലയിൽ നിന്ന് പി.കെ. നാരായണൻകുട്ടി മാസ്റ്റർ യൂണിറ്റ് സമ്മേളനത്തിൽ പങ്കെടുത്തു.\\ പ്രസിഡന്റ് : കെ. സുരേഷ്\\ സെക്രട്ടറി : പി.വി. ജലീൽ
\subsection*{കുമരനല്ലൂർ} മേഖലയിലെ മികച്ച യൂണിറ്റ്. ഏറ്റവും കൂടുതൽ മെമ്പർഷിപ്പ്(121) ഉള്ള യൂണിറ്റ്. ഏറ്റവും കൂടുതൽ മാസിക(101) ചേർത്ത യൂണിറ്റ്. സ്കൂൾതലം മുതൽ പഞ്ചായത്തുതലം വരെ വിജ്ഞാനോത്സവം മാതൃകാപരമായി സംഘടിപ്പിച്ചു. നല്ല പങ്കാളിത്തം ഉണ്ടായിരുന്നു. ശാസ്ത്രക്ലാസുകൾ, ഹരിതഭവനം ജാഥയുടെ ഉദ്ഘാടനം എന്നിവ നടത്തി. ബാലവേദി, ഗ്രാമപത്രം എന്നിവ ഉണ്ട്. പ്രീപബ്ലിക്കേഷൻ പുസ്തകപ്രചരണം മേൽകമ്മിറ്റി നിർദ്ദേശങ്ങൾക്ക് അനുസരിച്ച് നടപ്പാക്കി. യൂണിറ്റ് യോഗങ്ങൾ കൂടാറുണ്ട്. 60 വർഷം 60 പുസ്തകം, 60 വരികൾ, 60 പദങ്ങൾ എന്നീ തനതുപരിപാടികൾ കഴിഞ്ഞ വർഷം നടപ്പിലാക്കി. 2022 ജൂൺ 26ന് 60 വർഷം 60 പുസ്തകം എന്ന പരിപാടിയിലെ 60-ാമത്തെ പുസ്തകമായ ചിത്രശലഭങ്ങൾ രാമകൃഷ്ണൻ കുമരനല്ലൂർ അവതരിപ്പിച്ചു. 60 പരിഷത്ത് പുസ്തകങ്ങൾ യൂണിറ്റിലെ അംഗങ്ങൾ തന്നെ പരിചയപ്പെടുത്തുന്ന പ്രവർത്തനം സംസ്ഥാനത്തിനാകെ മാതൃകയായി. യൂണിറ്റ് അംഗമായ ഷാജി അരിക്കാട് നടത്തുന്ന പുസ്തകങ്ങളും ലേഖനങ്ങളും ഡിജിറ്റൈസ് ചെയ്യുന്ന പ്രവർത്തനം ശ്രദ്ധേയമാണ്. പദയാത്രയുടെ പ്രചരണജാഥ, പുസ്തകവിൽപന, എന്നിവയിലും പദയാത്രയിലും പങ്കാളിത്തം ഉണ്ടായി. യൂണിറ്റ് വാർഷികം മാർച്ച് 26ന് കുമരനല്ലൂർ എൽ.പി.സ്കൂളിൽ നടന്നു. 35 പേരുടെ പങ്കാളിത്തം ഉണ്ടായി. ശാസ്ത്രാവബോധക്ലാസ് പി.വി. സേതുമാധവൻ എടുത്തു. പി.കെ. നാരായണൻ സംഘടനാരേഖ അവതരിപ്പിച്ചു. എൻ.എൻ.കക്കാട് പുരസ്കാരം ലഭിച്ച ഗൗതം കുമരനല്ലൂരിനെ അനുമോദിച്ചു.\\ പ്രസിഡന്റ് : രമേഷ്. വി.വി., \\ സെക്രട്ടറി : ജിഷ. പി.ആർ.
\subsection*{പട്ടിത്തറ} മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന യൂണിറ്റാണ്. 114 അംഗങ്ങൾ ഉണ്ട്. ജലബാലോത്സവം, ഹരിതഭവനം ജാഥ, പടിഞ്ഞാറങ്ങാടിയിൽ നടന്ന ഔഷധവിലവർധനവിനെതിരെയുള്ള ജാഥ, അന്ധവിശ്വാസവിരുദ്ധ സദസ്സ്, വിളംബരജാഥ എന്നിവയിൽ നല്ല പങ്കാളിത്തം ഉണ്ടായി. ബാലവേദി, ഗ്രാമപത്രം എന്നിവ നന്നായി പ്രവർത്തിക്കുന്നു. പുസ്തകങ്ങളും മറ്റു പ്രസിദ്ധീകരണങ്ങളും നന്നായി പ്രചരിപ്പിക്കുന്നുണ്ട്. പദയാത്രയിലും കർഷകസെമിനാറിലും മേഖലയിൽ കൂടുതൽ പ്രാതിനിധ്യം. മാസികാപ്രചരണം പിന്നോട്ടു പോയി. യൂണിറ്റ് യോഗങ്ങൾ ചേരാറുണ്ട്. മാർച്ച് 26ന് നടന്ന യൂണിറ്റ് വാർഷികത്തിൽ 27 പേർ പങ്കെടുത്തു. ഇരുൾ പരക്കാതിരിക്കാൻ ക്ലാസ് ഡോ.കെ. രാമചന്ദ്രൻ അവതരിപ്പിച്ചു. ഹരീശ്വരൻ സംഘടനാരേഖ അവതരിപ്പിച്ചു. വി.എം. രാജീവ്, വി.എം. ബീന, സുബീഷ് എന്നിവരുടെ പങ്കാളിത്തം ഉണ്ടായിരുന്നു. പി.പി.സി ഉൽപന്നങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്.\\ പ്രസിഡന്റ് : സുനിത്കുമാർ പി.പി.\\ സെക്രട്ടറി : പ്രേംകുമാർ എം.ജി.
\subsection*{മലമക്കാവ്} ഈ വർഷം കാര്യമായ പ്രവർത്തനങ്ങൾ ഒന്നും നടന്നില്ല. യൂണിറ്റ് സംഘാടകനായിരുന്ന ശശി മലമക്കാവിന്റെ വിയോഗം യൂണിറ്റിന്റെ പ്രവർത്തനങ്ങളെ ബാധിച്ചു.
\subsection*{തൃത്താല} ശാസ്ത്രരാജി, പുസ്തകവിൽപന, പദയാത്ര, കർഷകസെമിനാർ എന്നിവയിൽ സഹകരിച്ചു. കൂട്ടായ പ്രവർത്തനമില്ല. പ്രവർത്തകർ ഉണ്ടെങ്കിലും പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിൽ വിമുഖത. 21-4-23ന് നടന്ന സമ്മേളനത്തിൽ 13 പേർ പങ്കെടുത്തു. വി.എം. രാജീവ് സംഘടനാരേഖ അവതരിപ്പിച്ചു.\\ പ്രസിഡന്റ് : രാജൻ\\ സെക്രട്ടറി : ഷംസുദ്ദീൻ എ.കെ.
\subsection*{മേഴത്തൂർ} മേഴത്തൂർ മേഖലയിലെ മികച്ച യൂണിറ്റുകളിൽ ഒന്നാണ്. ഹരിതഭവന ജാഥ, പുസ്തകപ്രചരണം, ബാലവേദി, ശാസ്ത്രക്ലാസുകൾ എന്നിവ നടത്തി. ജില്ല, സംസ്ഥാനകമ്മിറ്റി അംഗങ്ങൾ ഉള്ള യൂണിറ്റാണ്. 3 മേഖലാ കമ്മിറ്റി അംഗങ്ങൾ ഉണ്ട്. മാസിക, ഗ്രാമപത്രം പ്രവർത്തനങ്ങളിൽ പിന്നോട്ടു പോയി. മേഖലയിലെ എല്ലാ പ്രവർത്തനത്തിലും പങ്കാളിത്തം ഉണ്ടാവാറുണ്ട്. മേഖലയിൽ കൂടുതൽ പി.പി.സി. ഉല്പന്നങ്ങൾ പ്രചരിപ്പിക്കുന്ന യൂണിറ്റാണ്. പുതിയ കേഡർമാരെ കണ്ടെത്തണം. സമ്മേളനം $\frac{1}{2}$ ദിവസമായി നടന്നു. വിടിയുടെ വീട്ടിൽ വെച്ചു നടന്ന സമ്മേളനം ജില്ലാപ്രസിഡന്റ് ബാലൻമാഷ് ഉദ്ഘാടനം ചെയ്തു. പി.വി. സേതുമാധവൻ ഇരുൾ പരക്കാതിരിക്കാൻ എന്ന ക്ലാസ് എടുത്തു. വി.എം. രാജീവ്, പി.കെ. നാരായണൻ, എം.എം.പി എന്നിവർ സംസാരിച്ചു.\\ പ്രസിഡന്റ് : കെ.പി. സ്വർണ്ണകുമാരി\\ സെക്രട്ടറി : ശശിർഘോഷ്
\subsection*{ചാലിശ്ശേരി} ഹരിതഭവനജാഥ, പദയാത്ര, പദയാത്രാവിളംബരജാഥ എന്നിവയിൽ പങ്കാളിത്തം ഉണ്ടായിരുന്നു. ബാലവേദി നന്നായി നടക്കുന്നുണ്ട്. സെക്രട്ടറിയുടെ പ്രവർത്തനം യൂണിറ്റിനെ സജീവമായി നിലനിർത്തുന്നു. മേഖലാ പരിപാടികളിൽ പ്രാതിനിധ്യം ഉണ്ടാകാറുണ്ട്. മാസിക പ്രചരണം വർദ്ധിപ്പിക്കേണ്ടതുണ്ട്. 2-4-23ന് കുന്നത്തേരി സാംസ്കാരിക നിലയത്തിൽ വെച്ച് നടന്ന യൂണിറ്റ് സമ്മേളത്തിൽ 26 പേർ പങ്കെടുത്തു. രവികുമാർ ശാസ്ത്രാവബോധക്ലാസ് എടുത്തു. ഗംഗാധരൻ മാഷ് സംഘടനാരേഖ അവതരിപ്പിച്ചു. വി.എം. രാജീവ്, പി.കെ. നാരായണൻ എന്നിവർ സംസാരിച്ചു. \\ പ്രസിഡന്റ് : ഹൃദ്ദേവാ കെ.വി\\ സെക്രട്ടറി : ടി.എസ്. സുബ്രഹ്മണ്യൻ
\subsection*{പിലാക്കാട്ടിരി} മേഖലയിലെ മികച്ച യൂണിറ്റുകളിൽ ഒന്നാണ്. ബാലവേദി രംഗത്ത് ജലബാലോത്സവം, ചാന്ദ്രദിനം, നക്ഷത്രനിരീക്ഷണ ക്ലാസ് എന്നിവ നടത്തി. വിജ്ഞാനോത്സവവും ചന്ദ്രൻമാസ്റ്റർ അനുസ്മരണവും വളരെ നല്ല രീതിയിൽ നടത്തി. NEP ചർച്ച വാവനൂരിലും പിലാക്കാട്ടിരിയിലും നടത്തി. പുസ്തകപ്രചരണം, വിളംബരജാഥ, പ്രസിദ്ധീകരണം എന്നിവയിൽ നല്ല പ്രവർത്തനം. പദയാത്ര, കർഷകസെമിനാർ എന്നിവയിൽ യൂണിറ്റിന്റെ സാധ്യതക്കനുസരിച്ചുള്ള പങ്കാളിത്തം ഉണ്ടായില്ല. മാസികാ പ്രവർത്തനത്തിലും പിറകോട്ടു പോയി. പിലാക്കാട്ടിരി യൂണിറ്റ് വാർഷികം 9 വനിതകളടക്കം 24 പേരുടെ പങ്കാളിത്തത്തോടെ 7-4-23ന് നടന്നു. ശാസ്ത്രാവബോധക്ലാസ് പി.വി. സേതുമാധവൻ ആനക്കര, സംഘടനാരേഖ ഹരീശ്വരൻ മേഴത്തൂർ എന്നിവർ അവതരിപ്പിച്ചു. മുഴുവൻ അംഗങ്ങളും ചർച്ചയിൽ പങ്കെടുത്തു. \\ പ്രസിഡന്റ് : രവി കറ്റശ്ശേരി \\ സെക്രട്ടറി : രജിഷ എ.കെ.
\subsection*{കൂറ്റനാട്} പദയാത്ര, പുസ്തകപ്രചരണം, ശാസ്ത്രരാജി, ഹരിതഭവനം, പരിസ്ഥിതിദിനാഘോഷം എന്നിവ നന്നായി നടത്തി. യൂണിറ്റ് വാർഷികം 5-4-23ന് നടന്നു. 14പേരുടെ പങ്കാളിത്തം ഉണ്ടായിരുന്നു. ഡോ.കെ. രാമചന്ദ്രൻ ശാസ്ത്രാവബോധക്ലാസ് എടുത്തു. ഹരീശ്വരൻ സംഘടനാരേഖ അവതരിപ്പിച്ചു.\\ പ്രസിഡന്റ് :കുട്ടിനാരായണൻ\\ സെക്രട്ടറി : എ.കെ. ചന്ദ്രൻ
\subsection*{തിരുമിറ്റക്കോട്} പരിമിതിക്കുള്ളിൽ നിന്ന് നന്നായി പ്രവർത്തിക്കുന്നു. വിളംബരജാഥ വിജയിപ്പിച്ചു. പ്രസിദ്ധീകരണങ്ങൾ വരിക്കാരെ കണ്ടെത്തുന്നതിലും പുസ്തകവിൽപനയിലും മാതൃകയാണ്. 26-3-23ന് യൂണിറ്റ് സമ്മേളനം നടന്നു. എം.വി. രാജൻ ശാസ്ത്രക്ലാസ് എടുത്തു. പി. രാധാകൃഷ്ണൻ സംഘടനാരേഖ അവതരിപ്പിച്ചു.\\ പ്രസിഡന്റ് : രവികുമാർ ടി.ആർ\\ സെക്രട്ടറി : നാരായണൻ കെ.
\subsection*{കോതച്ചിറ} കഴിഞ്ഞ വർഷം കാര്യമായ പ്രവർത്തനങ്ങൾ നടത്തിയിട്ടില്ല. അംഗത്വപ്രവർത്തനത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നു.\\ പ്രസിഡന്റ് : \\ സെക്രട്ടറി :
\subsection*{ഞാങ്ങാട്ടിരി} മെമ്പർഷിപ്പ് പ്രവർത്തനം, പുസ്തകപ്രചരണം എന്നിവ നല്ല രീതിയിൽ നടത്തി. ഹരിതഭവനജാഥക്ക് സ്വീകരണം നല്കി. വായനശാലയുമായി ചേർന്ന് പരിപാടികൾ സംഘടിപ്പിക്കാറുണ്ട്.
\subsection*{തണ്ണീർക്കോട്} യൂണിറ്റിന്റെ പ്രവർത്തനം ഇപ്പോൾ സജീവമായി വരുന്നു. കർഷകസെമിനാർ, പുസ്തകപ്രചരണം എന്നിവയിൽ പങ്കാളിത്തം ഉണ്ടായി. \end{document}