നാദപുരം മേഖല കമ്മറ്റി പ്രവർത്തനങ്ങൾ

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
08:50, 29 ജൂലൈ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SIDIN (സംവാദം | സംഭാവനകൾ) ('=== പരിണാമ സിദ്ധാന്തത്തെ ഭയക്കുന്നതാര് === പ്രമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പരിണാമ സിദ്ധാന്തത്തെ ഭയക്കുന്നതാര്

 
പരിണാമ സിദ്ധാന്തത്തെ ഭയക്കുന്നതാര് പരിപാടിയിൽ ടി.പി സുകുമാരൻ മാഷ് വിഷയം അവതരിപ്പിക്കുന്നു

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നാദാപുരം മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ”പരിണാമ സിദ്ധാന്തത്തെ ഭയക്കുന്നതാര്?” എന്ന വിഷയത്തിൽ പ്രഭാഷണ പരിപാടി സംഘടിപ്പിച്ചു.ആനുകാലിക സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ പരിണാമ സിദ്ധാന്തത്തിൻറെ ശാസ്ത്രവും ചരിത്രവും രാഷ്ട്രീയവുമെല്ലാം ഉൾകൊള്ളിച്ചുകൊണ്ട് ടി പി സുകുമാരൻ മാസ്റ്റർ പ്രഭാഷണം നടത്തി. കല്ലാച്ചി ടി പി കണാരൻ സ്മാരക ഹാളിൽ മേഖല വിദ്യാഭ്യാസ വിഷയസമിതിയുടെ അഭിമുഖ്യത്തിലാണ് പ്രഭാഷണം സംഘടിപ്പിച്ചത്. മേഖല സെക്രട്ടറി കെ ശശിധരൻ സ്വാഗതം പറഞ്ഞു. മേഖല പ്രസിഡണ്ട് പി കെ അശോകൻ അധ്യക്ഷത വഹിച്ചു. എ കെ പീതാംബരൻ മാസ്റ്റർ സംസാരിച്ചു. വിദ്യാഭ്യാസ വിഷയസമിതി കൺവീനർ ടി രമേശൻ നന്ദി പറഞ്ഞു.