തൊണ്ടയാട്

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
15:31, 15 ഒക്ടോബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Tpsudhakaran (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ശാസ്ത്രസാഹിത്യപരിഷത്ത് തൊണ്ടയാട് യൂണിറ്റ് --ചരിത്രം

കോഴിക്കോട് കോർപ്പറേഷൻ പൊറ്റമ്മൽ (വാർഡ്-29) ലാണ് പരിഷത്ത് തൊണ്ടയാട് യൂണിറ്റ് പ്രവർത്തിക്കുന്നത്. കോഴിക്കോട് പട്ടണത്തിൽ നിന്ന് 4 കിലോമീറ്റർ കിഴക്കുമാറി ഇന്ദിരാഗാന്ധി റോഡിൻറെ (മാവൂർറോഡ്) തെക്ക് ഭാഗത്താണ് ഈ വാർഡ്. 

തൊണ്ടയാട് യൂണിറ്റ് 1995-ൽ രൂപംകൊള്ളുന്നതിനു മുൻപ് 1988-ൽ കുടിൽ തോട് വാർഡിലെ ഏതാനും ചെറുപ്പക്കാർ തൊണ്ടയാട് ടൗൺ വിഭാഗം ഉൾപ്പെടെയുള്ള പരിധിയിൽ ഒരു യൂണിറ്റ് രൂപീകരിച്ചിരുന്നു. 1991 വരെ കേവലം മൂന്നുവർഷത്തേക്ക് പ്രവർത്തിച്ചുള്ളു. സാക്ഷരതാ പ്രസ്ഥാനത്തിൻറെ ഭാഗമായാണ് യൂണിറ്റ് രൂപീകരിക്കപ്പെട്ടത്. സാക്ഷരത പ്രവർത്തനങ്ങൾക്കൊപ്പം ജാഥ-സ്വീകരണങ്ങൾക്ക് യൂണിറ്റ് നേതൃത്വം നൽകിയിരുന്നു.

അതിനുമുമ്പ് 1972 തൊട്ട് ഏതാനും വർഷങ്ങൾ നെല്ലിക്കോട് സയൻസ് സൊസൈറ്റി എന്ന സാംസ്കാരിക സംഘടന തൊണ്ടയാട് ടൗൺ ഉൾപ്പെടെയുള്ള ഭാഗത്ത് പ്രവർത്തിച്ചിരുന്നു. കലാജാഥ സ്വീകരണത്തിനും പരിഷത്തടുപ്പ് പ്രചാരണത്തിനും മറ്റും ഈ സംഘടന സഹായിച്ചിരുന്നു. ഈ സംഘടനയിൽ നിന്ന് ആവേശം കൊണ്ട് ചില ചെറുപ്പക്കാർ തൊണ്ടയാട് പരിഷത്ത് യൂണിറ്റ് രൂപീകരിച്ചു. ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ അവർ പരിഷത്തിൽ ചേരുകയുണ്ടായി, അതിലൊരാളാണ് ഇപ്പോൾ കോർപ്പറേഷൻ മേഖല വൈസ് പ്രസിഡണ്ട് ടി പി സുധാകരൻ. 1992 മുതൽ 1995 പരിഷത്ത് യൂണിറ്റ് രൂപീകരിക്കുന്നത് വരെ പരിഷത്തുമായി ബന്ധപ്പെട്ട ഒരു പരിപാടികളും ഈ ഭാഗത്ത് നടന്നിരുന്നില്ല. രാഷ്ട്രീയമായി പൊതുവെ പൊറ്റമ്മൽ,കോട്ടൂളി,കുടിൽതോട് വാർഡുകൾ ഇടതുപക്ഷത്തിനൊപ്പം ആയിരുന്നു. മുൻ എംഎൽഎ ചന്ദ്രശേഖരകുറിപ്പ് പൊറ്റമ്മൽ വാർഡിൽ ആണ് താമസിച്ചിരുന്നത്. ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് നല്ല ശക്തിപകരാൻ അദ്ദേഹത്തിനായി. ഇന്ത്യൻ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട സുഭാഷ് ചന്ദ്രബോസിന്റെ ഐഎൻഎയുടെ പ്രവർത്തിച്ചു. രക്തസാക്ഷിയായ ടി പി കുമാരൻ നായർ ഈ വാർഡ് പരിധിയിലാണ് ആണ് ജനിച്ചുവളർന്നത്. അദ്ദേഹത്തിൻറെ പാവനസ്മരണയ്ക്ക് ഇവിടെ ഒരു റോഡ് ഉണ്ട്-ടിപി കുമാരൻനായർ റോഡ്. റോഡിൻറെ തുടക്കഭാഗം ഈ വാർഡ് പരിധിയിലാണ്.

തൊണ്ടയാട് ടൗണിൽ മികച്ച രീതിയിൽ ഒരു പബ്ലിക്

ലൈബ്രറി പ്രവർത്തിച്ചിരുന്നു. “ചന്തുകുഞ്ഞൻ ലൈബ്രറി” മക്കളില്ലാതിരുന്ന ആ മനുഷ്യസ്നേഹി തൻറെ കൈവശഭൂമിയിൽ 14 സെൻറ് സ്ഥലം ലൈബ്രറി ക്കായി മാറ്റിവെച്ചു. അതിൻറെ ഭരണം ഏതാനും ട്രസ്റ്റിമാരെ ഏൽപ്പിച്ചു. അവരും മരിച്ചതോടെ ലൈബ്രറി അനാഥമായി. ലൈബ്രറി കെട്ടിടത്തിന്റെ പല ഭാഗങ്ങളും പൊളിഞ്ഞുവീണു. ഒരു ഒരു ട്രസ്റ്റിയുടെ ബന്ധുവിന് ലൈബ്രറി നോക്കാൻ  ചുമതല ഉണ്ടായിരുന്നു. പക്ഷേ സ്വന്തം താൽപ്പര്യത്തിനായി ലൈബ്രറിയെ തകരാൻ അനുവദിച്ചു. ഇതിനെതിരെ ശക്തമായ നിലപാടുമായി തൊണ്ടയാട് 1996 ശേഷം ഒരു കൂട്ടായ്മ പ്രവർത്തിച്ചിരുന്നു. ലൈബ്രറിയുടെ ചരിത്രം തിരക്കി അന്വേഷിച്ചപ്പോൾ ട്രസ്റ്റിമാർ മരണപ്പെട്ടുപോയ വിവരവും,  അവർ മരിച്ചാൽ  ലൈബ്രറിയുടെ സ്ഥലവും ഗവൺമെന്റ്റിലേക്ക്  അവകാശപ്പെട്ടതാണെന്ന് ഈ കൂട്ടായ്മയ്ക് മനസ്സിലാക്കാൻ കഴിഞ്ഞു. തുടർന്ന് ലൈബ്രറി പുനരുദ്ധാരണത്തിനായി ഒരു കമ്മിറ്റി രൂപീകരിച്ചു. കമ്മിറ്റിയുടെ ശക്തമായ ഇടപെടൽ കാരണം ലൈബ്രറി കെട്ടിടവും സ്ഥലവും സർക്കാർ ഏറ്റെടുത്തു. തുടർന്ന് സ്ഥലവും കെട്ടിടവും കോഴിക്കോട് കോർപ്പറേഷനെ ഏൽപ്പിച്ചു. അവിടെ ഒരു സാംസ്കാരിക നിലയം പണിയണമെന്ന് കമ്മിറ്റി സർക്കാറിനോട് അഭ്യർത്ഥിച്ചു.
"https://wiki.kssp.in/index.php?title=തൊണ്ടയാട്&oldid=12473" എന്ന താളിൽനിന്ന് ശേഖരിച്ചത്