നാദാപുരം മേഖല

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
23:25, 19 നവംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SIDIN (സംവാദം | സംഭാവനകൾ)

സെമിനാർ - സ്വാഗത സംഘം രൂപീകരിച്ചു

ജനകീയ ക്യാമ്പയിന്റെ ഭാഗമായി കല്ലാച്ചിയിൽ നടക്കുന്ന ജില്ലാതല സെമിനാറിന്റെ വിജയത്തിനായി സ്വാഗതസംഘം രൂപീകരിച്ചു.'സന്തുഷ്ട ഗ്രാമം' എന്ന വിഷയത്തിൽ, നവംബർ 18 ശനിയാഴ്ച രാവിലെ 9.30 മുതൽ വൈകീട്ട് 4 മണി വരെ  നടക്കുന്ന സെമിനാർ ശ്രീ.ഇ.കെ.വിജയൻ MLA ഉദ്ഘാടനം ചെയ്യും. ടി.ഗംഗാധരൻ മാസ്റ്റർ, പി.എ.തങ്കച്ചൻ, വി.മനോജ്‌ കുമാർ എന്നിവർ വിഷയാവതരണം നടത്തും. കല്ലാച്ചി ടി.പി. കണാരൻ സ്മാരക ഹാളിൽ നടക്കുന്ന സെമിനാറിൽ 250 പേർ പങ്കെടുക്കും. സ്വാഗത സംഘം രൂപീകരണ യോഗത്തിൽ ജില്ലാ ക്യാമ്പയിൻ സെൽ കൺവീനർ വി.കെ.ചന്ദ്രൻ ക്യാമ്പയിൻ വിശദീകരണം നടത്തി. മേഖലാ പ്രസിഡണ്ട് പി.കെ.അശോകൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ നിഷ മനോജ്, കരിമ്പിൽ ദിവാകരൻ, സി.എച്ച് ദിനേശൻ, പി.ശ്രീധരൻ, മോഹൻ ദാസ് മാസ്റ്റർ, എ.സുരേഷ് ബാബു, സി.കെ.ശശി തുടങ്ങിയവർ സംസാരിച്ചു. യോഗത്തിൽ കല്ലാച്ചി യൂനിറ്റ് സെക്രട്ടറി അനൂപ് സി.ടി സ്വാഗതവും പ്രസിഡണ്ട് അനിൽകുമാർ പേരടി നന്ദിയും പറഞ്ഞു. ഭാരവാഹികൾ : കെ.പി.വനജ (ചെയർപേഴ്സൺ), കരിമ്പിൽ ദിവാകരൻ (വർക്കിങ് ചെയർമാൻ), അനൂപ് സി.ടി (കൺവീനർ), എ സുരേഷ് ബാബു (ട്രഷറർ)

 
ജില്ലാ കമ്മറ്റി അംഗം വി.കെ ചന്ദ്രൻ മാസ്റ്റർ സംസാരിക്കുന്നു
"https://wiki.kssp.in/index.php?title=നാദാപുരം_മേഖല&oldid=12599" എന്ന താളിൽനിന്ന് ശേഖരിച്ചത്