നാദാപുരം മേഖല
മേഖല പദയാത്ര
നാദാപുരം മേഖല ഗ്രാമശാസ്ത്ര ജാഥ 14.12 .2023 ന് കല്ലാച്ചിയിൽ കെ.ടി.ആർ ഉദ്ഘാടനം ചെയ്തു. ആദ്യ ദിവസത്തെ ക്യാപ്റ്റൻ സി.എച്ച്.ബാലകൃഷ്ണൻ പതാക ഏറ്റുവാങ്ങി. മൂന്നാം ദിവസത്തെ ക്യാപ്റ്റൻ അഡ്വ.കെ.എം.രഘുനാഥിൽ നിന്ന് വിവിധ സംഘടനാ പ്രതിനിധികൾ ലഘുലേഖ കിറ്റുകൾ സ്വീകരിച്ചു. കവി എ.കെ.പീതാംബരൻ മാസ്റ്റർ ശാസ്ത്ര കവിത ആലപിച്ചു. മേഖല ഗായകസംഘം പരിഷത്ത് ഗാനങ്ങൾ ആലപിച്ചു. ജില്ലാ കല-സംസ്കാരം ഉപസമിതി ചെയർമാൻ ഇ.ടി. വത്സലൻ അവതരിപ്പിച്ച ഒറ്റയാൾ നാടകം അരങ്ങേറി. സ്വാഗത സംഘം കൺവീനർ അനൂപ്. സി.ടി. സ്വാഗതം പറഞ്ഞു. മേഖല സെക്രട്ടറി കെ.ശശിധരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
സെമിനാർ - സ്വാഗത സംഘം രൂപീകരിച്ചു
ജനകീയ ക്യാമ്പയിന്റെ ഭാഗമായി കല്ലാച്ചിയിൽ നടക്കുന്ന ജില്ലാതല സെമിനാറിന്റെ വിജയത്തിനായി സ്വാഗതസംഘം രൂപീകരിച്ചു.'സന്തുഷ്ട ഗ്രാമം' എന്ന വിഷയത്തിൽ, നവംബർ 18 ശനിയാഴ്ച രാവിലെ 9.30 മുതൽ വൈകീട്ട് 4 മണി വരെ നടക്കുന്ന സെമിനാർ ശ്രീ.ഇ.കെ.വിജയൻ MLA ഉദ്ഘാടനം ചെയ്യും. ടി.ഗംഗാധരൻ മാസ്റ്റർ, പി.എ.തങ്കച്ചൻ, വി.മനോജ് കുമാർ എന്നിവർ വിഷയാവതരണം നടത്തും. കല്ലാച്ചി ടി.പി. കണാരൻ സ്മാരക ഹാളിൽ നടക്കുന്ന സെമിനാറിൽ 250 പേർ പങ്കെടുക്കും. സ്വാഗത സംഘം രൂപീകരണ യോഗത്തിൽ ജില്ലാ ക്യാമ്പയിൻ സെൽ കൺവീനർ വി.കെ.ചന്ദ്രൻ ക്യാമ്പയിൻ വിശദീകരണം നടത്തി. മേഖലാ പ്രസിഡണ്ട് പി.കെ.അശോകൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ നിഷ മനോജ്, കരിമ്പിൽ ദിവാകരൻ, സി.എച്ച് ദിനേശൻ, പി.ശ്രീധരൻ, മോഹൻ ദാസ് മാസ്റ്റർ, എ.സുരേഷ് ബാബു, സി.കെ.ശശി തുടങ്ങിയവർ സംസാരിച്ചു. യോഗത്തിൽ കല്ലാച്ചി യൂനിറ്റ് സെക്രട്ടറി അനൂപ് സി.ടി സ്വാഗതവും പ്രസിഡണ്ട് അനിൽകുമാർ പേരടി നന്ദിയും പറഞ്ഞു. ഭാരവാഹികൾ : കെ.പി.വനജ (ചെയർപേഴ്സൺ), കരിമ്പിൽ ദിവാകരൻ (വർക്കിങ് ചെയർമാൻ), അനൂപ് സി.ടി (കൺവീനർ), എ സുരേഷ് ബാബു (ട്രഷറർ)
പുത്തൻ ഇന്ത്യ പണിയുവാൻ ശാസ്ത്ര ബോധം വളരണം കല്ലാച്ചിയിൽ സെമിനാർ
പുത്തൻ ഇന്ത്യ പണിയുവാൻ ശാസ്ത്ര ബോധം വളരണം എന്ന സന്ദേശമുയർത്തി നടക്കുന്ന പ്രചരണത്തിൻ്റെ ഭാഗമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്തിത്തിൻ്റെ നേതൃത്വത്തിൽ കല്ലാച്ചിയിൽ സെമിനാർ നടത്തി . നാദാപുരം പഞ്ചായത്ത് പത്താം വാർഡിൽ നടപ്പിൽകുന്ന സന്തുഷ്ട ഗ്രാമം പദ്ധതിയുടെ ഭാഗമായി സന്തുഷ്ട ഗ്രാമം പദ്ധതിയെ ആസ്പദമാക്കിയായിരുന്നൂ സെമിനാർ ഇ കെ വിജയൻ എം എൽ എ സെമിനാർ ഉദ്ഘാടനം ചെയ്തു. ജനകീയ ആസൂത്രണം കല്യാശ്ശേരി മാതൃക നേതൃത്വം നൽകിയ ടി ഗംഗാധരൻ മാസ്റ്റർ ,തുരുത്തി കര നിർമല ഹരിത ഗ്രാമത്തിൻ്റെ അമരക്കാരൻ പി എ തങ്കച്ചൻ എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു .സന്തുഷ്ട ഗ്രാമത്തിൻ്റെ ലോഗോ നിഷ മനോജിന് നൽകി ബ്ലോക് പഞ്ചായത്ത് പ്രസിഡൻ്റ് കെ പി വനജ പ്രകാശനം ചെയ്തു. അനൂപ് സി ടി രചിച്ച് രാജീവൻ പാലയാട് സംഗീതം നൽകിയ മുദ്രാ ഗീതം രാജേഷ് കല്ലാച്ചി ആലപിച്ചു.പരിപാടിയിൽ തൂണേരി ബ്ലോക് പഞ്ചായത്ത് പ്രസിഡൻ്റ് കെ പി വനജ അധ്യക്ഷത വഹിച്ചു . വി കെ ചന്ദ്രൻ മാസ്റ്റർ , കരിമ്പില് ദിവാകരൻ, എ കെ പീതാംബരൻ മാസ്റ്റർ, ശശിധരൻ മാസ്റ്റർ പി കെ അശോകൻ ,എന്നിവർ സാംസരിച്ചു. സി ടി അനൂപ് സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് മെമ്പർ നിഷ മനോജ് നന്ദി പറഞ്ഞു.