ബാലുശ്ശേരി മേഖല

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
10:05, 19 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SIDIN (സംവാദം | സംഭാവനകൾ)

മേഖല പദയാത്ര

അറിവിനെ ഭയക്കുന്നവർ ജില്ലാ സെമിനാർ

 
ഡോ. പി വി പുരുഷോത്തമൻ സംസാരിക്കുന്നു

പാഠ്യപദ്ധതിയും പാഠപുസ്കവും സങ്കുചിത താല്പര്യങ്ങൾക്കനുസരിച്ച് വളച്ചൊടിക്കുകയും ശാസ്ത്ര വിരുദ്ധത പ്രചരിപ്പിക്കുകയും ചെയ്യുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന “അറിവിനെ ഭയക്കുന്നവർ”  ജില്ലാ സെമിനാർ ശനിയാഴ്ച 3.30 ന്  അറപ്പീടിക മറീന പാർടി ഹാളിൽ നടക്കും. ഡോ. പി വി പുരുഷോത്തമൻ, ടി പി സുകുമാരൻ എന്നിവർ വിഷയമവതരിപ്പിച്ചു.കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഈ വർഷം നടത്തുന ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി മേഖലാ തലങ്ങളിൽ സംഘടിപ്പിക്കപ്പെടുന്ന സെമിനാറുകളിൽ കോഴിക്കോട് ജില്ലയിലെ ആദ്യ സെമിനാർ കൂടിയാണിത്. ബാലുശ്ശേരി മേഖലാ കമ്മറ്റിയും വിഭ്യാഭ്യാസ വിഷയസമിതിയുമാണ് സെമിനാർ സംഘാടകർ. “ശാസ്ത്രം വൈവിധ്യ സംരക്ഷണത്തിന് ശാസ്ത്രം വിവേചനത്തിനെതിരെ” എന്ന മുദ്രാവാക്യമുയർത്തി നടക്കുന്ന ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് ബാലുശ്ശേരി മേഖല ഈ സെമിനാറിലൂടെ തുടക്കമിടുക കൂടിയാണ്.  കെ.കെ.ശിവദാസൻ , ദാസാനന്ദൻ.കെ,അരവിന്ദാക്ഷൻ, ഇ.എൻ.പത്മനാഭൻ എന്നിവരുടെ നേതൃത്വത്തിൻ വിപുലമായ സംഘാടക സമിതിയും സെമിനാറിൻറെ വിജയത്തിനായി പ്രവർത്തിക്കുന്നു.

"https://wiki.kssp.in/index.php?title=ബാലുശ്ശേരി_മേഖല&oldid=13016" എന്ന താളിൽനിന്ന് ശേഖരിച്ചത്