ശാസ്ത്രകേരളം
പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിക്കുന്ന ശാസ്ത്ര മാസികയാണ് ശാസ്ത്രകേരളം. .മലയാളത്തിൽ പ്രസിദ്ധീകരിക്കുന്ന ഏക ശാസ്ത്ര മാസിക ഇതാണ്. പ്രധാനമായും ഹൈസ്കൂൾ തലം മുതലുള്ള കുട്ടികളേയും പൊതു ജനങ്ങളേയും ഉദ്ദേശിച്ചുള്ള ശാസ്ത്ര സംബന്ധിയായ വിഷയങ്ങൾ ആണിതിൽ പ്രസിദ്ധീകരിക്കുന്നത്.ഇതു കൂടാതെ യുറീക്ക,ശാസ്ത്രഗതി എന്നീ ആനുകാലികങ്ങളും ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരിക്കുന്നുണ്ട്. ഇതിലെ കാലിഡോസ്കോപ്പ് പോലുള്ള പംക്തികൾ ഏറെ ശ്രദ്ധിക്കപ്പെടുന്നവയാണ്. ഏകദേശം 10,000 കോപ്പികളാണ് കേരളത്തിന്റെ പല ജില്ലകളിലായി ചെലവാകുന്നത് . കോഴിക്കോട് ചാലപ്പുറത്ത്പ്രവർത്തിക്കുന്ന പരിഷത്ത് ഭവനാണ് ഈ മാസികയുടെ അസ്ഥാനം.45 വർഷമായി മുടങ്ങാതെ ഈ മാസിക പ്രസിദ്ധീകരിക്കുന്നുണ്ട്.
പത്രാധിപ സമിതി
- എഡിറ്റർ- ഡോ.വി.കെ.ബ്രിജേഷ്
- മാനേജിങ് എഡിറ്റർമാർ-സുനിൽ സി.എൻ , ഡോ.പ്രസീത പി.
- അസോസിയേറ്റ് എഡിറ്റർ- പി.എം.വിനോദ് കുമാർ
ചിത്രീകരണം
ലേഔട്ട്
പ്രധാന പംക്തികൾ
- ശാസ്ത്രലോകം
- ക്വിസ് കോർണർ
- ഒറ്റച്ചോദ്യം
- ഗണിതലീല
- ഹോംലാബ്
- പദപ്രശ്നം
മുൻ എഡിറ്റർമാർ
വിലാസം
ശാസ്ത്രകേരളം,ചാലപ്പുറം.പി.ഒ.,കോഴിക്കോട് 673002