കണക്കറിവ്
പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
കണക്കറിവ്
ഡോ. ഇ. കൃഷ്ണൻ, ഡോ. എം. പി. പരമേശ്വരൻ
ഗണിതവിദ്യാർത്ഥികൾക്കും ഗണിതാധ്യാപകർക്കും ഗണിതതൽപരർക്കും ഒരുപോലെ പ്രയോജനകരമായ ഗ്രന്ഥമാണ് കണക്കറിവ്.
രണ്ട് ഭാഗങ്ങളുള്ള ഈ ഗ്രന്ഥത്തിന്റെ ഒന്നാംഭാഗത്തിൽ സംഖ്യകൾ, ജ്യാമിതി, ബീജഗണിതം, ത്രികോണമിതി, വിശ്ലേഷകജ്യാമിതി, കലനം എന്നിവയുടെ വിശകലനം തുടങ്ങിയവയാണ് കൈകാര്യം ചെയ്യുന്നത്. രണ്ടാംഭാഗത്ത് ഗണിതശാസ്ത്രത്തിൽ നിർണ്ണായക സംഭാവന നല്കിയ ഏതാനും പേരുടെ ജീവചരിത്രങ്ങളും അനുബന്ധമായി ഗണിതശാസ്ത്രത്തിലെ വിഖ്യാത പുരസ്കാരങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ഗണിതശാസ്ത്രത്തിൽ ഇതുവരെ നിർദ്ധാരണം ചെയ്യപ്പെടാത്ത പ്രശ്നങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. കണക്കിന്റെ വിജ്ഞാനസംസ്ക്കാരങ്ങളിലേക്കുള്ള ഒരു വഴിത്താരയാണ് കണക്കറിവ് എന്ന ഈ പുസ്തകം. ഡോ. ഇ. കൃഷ്ണൻ, ഡോ. എം. പി. പരമേശ്വരൻ എന്നിവർ ചേർന്നാണ് ഗ്രന്ഥരചന നടത്തിയത്.