ഓച്ചിറ മേഖല
OACHIRA MEKHALA കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഓച്ചിറ മേഖല | |
---|---|
പ്രസിഡന്റ് | എം.അനിൽ |
സെക്രട്ടറി | എസ്.ശ്രീകുമാർ |
ട്രഷറർ | സുരേഷ്ബാബു.സി |
ബ്ലോക്ക് പഞ്ചായത്ത് | ഓച്ചിറ |
പഞ്ചായത്തുകൾ | ഓച്ചിറ,ക്ലാപ്പന, |
യൂണിറ്റുകൾ | ആദിനാട്, ആലുംപീടിക ,ആലുംപീടിക(ബി)വനിതായൂണിറ്റ്, ഓച്ചിറ
കുറുങ്ങപ്പള്ളി, കുലശേഖരപുരം ,ക്ലാപ്പന, ചങ്ങൻകുളങ്ങര തഴവ എ.വി.എച്ച്.എസ്, മഠത്തിൽ മുക്ക് ,മണപ്പള്ളി, മരങ്ങാട്ട്മുക്ക് മേമന, വരവിള ,വവ്വാക്കാവ് |
ഇ-മെയിൽ | [email protected] |
കൊല്ലം ജില്ല | കേരള ശാസ്ത്രസാഹിത്യ പരിഷത്ത് |
മേഖലയുടെ പൊതുവിവരണം/ആമുഖം
ജില്ലയുടെ വടക്കേ അറ്റത്തായി സ്ഥിതി ചെയ്യുന്ന മേഖലാ കമ്മറ്റി. രണ്ടായിരാമാണ്ടിൽ നടന്ന കരുനാഗപ്പള്ളി മേഖലാ വാർഷികയോഗത്തിൽ വച്ചാണ് ഓച്ചിറ പുതിയ മേഖലയായി പ്രഖ്യാപിക്കപ്പെട്ടത്. ശാസ്ത്രസാഹിത്യ പരിഷത്തിന് വളരെയധികം വേരുകളുള്ള സ്ഥലമാണ് ഓച്ചിറ.
നിലവിൽ പരിഷത്തിന് ഓച്ചിറ മേഖലയിൽ 502 അംഗങ്ങളും 15 യൂണിറ്റ് കമ്മിറ്റികളും ഉണ്ട്. ആദിനാട്, ആലുമ്പീടിക, ആലുമ്പീടിക-ബി(വനിതാ യൂണിറ്റ്), ഓച്ചിറ, കുറുങ്ങപ്പള്ളി, കുലശേഖരപുരം, ക്ലാപ്പന, ചങ്ങങ്കുളങ്ങര, തഴവ എ.വി.എച്ച്.എസ്, മഠത്തിൽമുക്ക്, മണപ്പള്ളി, മരങ്ങാട്ട്മുക്ക്, മേമന, വരവിള, വവ്വാക്കാവ് എന്നിവയാണ് മേഖലയിലെ യൂണിറ്റുകൾ. ഓച്ചിറ, കുലശേഖരപുരം, ക്ലാപ്പന, തഴവ എന്നീ പഞ്ചായത്തുകളിലായി പ്രവർത്തന മേഖല വ്യാപിച്ച് കിടക്കുന്നു.
മേഖലാ കമ്മിറ്റി
- പ്രസിഡന്റ്
- എം.അനിൽ
- വൈസ് പ്രസിഡന്റ്മാർ
- അനീഷ്.കെ.മണി, ആലുംപീടിക സുകുമാരൻ
- സെക്രട്ടറി
- എസ്.ശ്രീകുമാർ
- ജോയിന്റ് സെക്രട്ടറിമാർ
- വി.വിനോദ്, രാഹുൽ രാജ്
- ട്രഷറർ
- സുരേഷ്ബാബു.സി
മേഖലാ കമ്മിറ്റി അംഗങ്ങൾ
2012 മെയ് 12, 13 തീയതികളിൽ ആദിനാട് ഗവണ്മെന്റ് യു.പി.സ്കൂളിൽ വച്ച് നടന്ന മേഖലാ വാർഷികയോഗത്തിൽ വച്ച് എം.അനിലിനെ പ്രസിഡന്റായും എസ്.ശ്രീകുമാറിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു. ട്രഷറർ ആയി സി.സുരേഷ്ബാബുവും വൈസ് പ്രസിഡന്റ്മാരായി അനീഷ്.കെ.മണിയും ആലുമ്പീടിക സുകുമാരനും ജോയിന്റ് സെക്രട്ടറിമാരായി വി.വിനോദും രാഹുൽ രാജും പ്രവർത്തിക്കുന്നു. അമൽകുമാർ, ബിന്ദു, സുജിത്ത്, വി.അറുമുഖം, ബി.സുധർമ്മ, യശോധരൻ, ബി.ശ്രീദേവി എന്നിവരാണ് മറ്റ് മേഖലാകമ്മിറ്റി അംഗങ്ങൾ. പ്രത്യേക ക്ഷണിതാക്കളായി അൻവർ ഹുസൈൻ, മുരളീധരൻ നായർ, ഗോപിനാഥൻ പിള്ള, മുരളീധരൻ പിള്ള എന്നിവരെ ഉൾപ്പെടുത്തിയിട്ടുണ്ട്. മേഖലയിൽ നിന്നുള്ള ജില്ലാ കമ്മിറ്റി അംഗങ്ങൾ വി.ചന്ദ്രശേഖരൻ, ശോഭനാ സത്യൻ, സി.ആർ.ലാൽ എന്നിവരാണ്.
ഇന്റേണൽ ഓഡിറ്റർമാർ
രത്നകുമാർ.പി.കെ, അനന്തൻ പിള്ള.എസ്.
മേഖലയിലെ പ്രധാന പരിപാടികൾ
മേഖലാ പഠനക്യാമ്പ്
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഓച്ചിറ മേഖല പഠനക്യാമ്പ് 10.06.2012 ഞായറാഴ്ച ആലുംപീടിക വൈ.എം.സി.എ ഹാളിൽ വച്ച് നടന്നു. പരിഷത്ത് മുൻ സംസ്ഥാന പ്രസിഡന്റ് ശ്രീ.ആർ.രാധാകൃഷ്ണൻ (അണ്ണൻ) ക്യാമ്പിന് നേതൃത്വം നൽകി. പ്രവർത്തകരുടെ സംശയങ്ങൾക്ക് അദ്ദേഹം മറുപടി പറഞ്ഞു. ശാസ്ത്രബോധം കുറഞ്ഞുവരുന്ന വർത്തമാനകാലത്ത് പരിഷത്ത് പ്രവർത്തകർ പുതിയ വെല്ലുവിളികൾ ഏറ്റെടുക്കുവാൻ സജ്ജരാകണമെന്ന് അണ്ണൻ ആവശ്യപ്പെട്ടു. മേഖലയിലെ പതിനഞ്ച് യൂണിറ്റുകളിൽ നിന്നായി 30 വനിതാ പ്രവർത്തകർ അടക്കം 82 പേർ ക്യാമ്പിൽ പങ്കെടുത്തു. ആലുംപീടിക യൂണിറ്റും ആലുംപീടിക വനിതാ യൂണിറ്റും ആതിഥേയത്വം വഹിച്ച ക്യാമ്പ് എല്ലാ മേഖലകളിലും മികച്ചുനിന്നു.
നെൽവയൽ നികത്തൽ നിയമം ഇളവ് ചെയ്തതിനെതിരെ പ്രതിഷേധം
കേരളത്തിലെ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തെ അട്ടിമറിക്കുന്ന രീതിയിൽ സർക്കാർ പുറപ്പെടുവിച്ച ഉത്തരവുകൾ ഉടൻ പിൻവലിക്കണമെന്നും പഞ്ചായത്തുകൾ രൂപപ്പെടുത്തിയിട്ടൂള്ള നെൽവയലുകളുടെയും തണ്ണീർത്തടങ്ങളുടെയും ഡാറ്റാബാങ്കിന് നിയമ സാധുത നൽകാനുള്ള നടപടികൾ ഉടൻ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഓച്ചിറ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓച്ചിറ ടൌണിൽ പ്രതിഷേധ ജാഥയും യോഗവും നടത്തി.
എമർജിംഗ് കേരള പദ്ധതി ഉപേക്ഷിക്കുക
കേരളത്തെ ആഗോള ഭുമാഫിയയ്ക്ക് തീറെഴുതാനുള്ള നീക്കം ഉപേക്ഷിക്കുക, പ്രകൃതിയേയും പരിസ്ഥിതിയെയും സംസ്കാരത്തെയും വിഷലിപ്തമാക്കുന്ന, സ്വകാര്യവത്കരണ നടപടികളിലൂടെ കേരളത്തെ വില്പനക്കായി ലേലം ചെയ്യുന്ന എമർജിംഗ് കേരള പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഓച്ചിറ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 11-09-2012 ന് ഓച്ചിറ ഠൌണിൽ പ്രകടനവും യോഗവും സംഘടിപ്പിച്ചു. യോഗം പരിഷത്ത് ജില്ലാകമ്മിറ്റി അംഗം ശ്രീ.എസ്.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എം.അനിൽ അധ്യക്ഷനായിരുന്നു. എസ്.ശ്രീകുമാർ സ്വാഗതവും വി.വിനോദ് നന്ദിയും പറഞ്ഞു. പ്രകടനത്തിന് ശോഭനാസത്യൻ, ബി.ശ്രീദേവി, വി.ചന്ദ്രശേഖരൻ, സുരേഷ്ബാബു, ഓച്ചിറ മുരളീധരൻ നായർ, രാഹുൽരാജ്, മാധവൻകുട്ടി എന്നിവർ നേതൃത്വം നൽകി.
കൂടംകുളം സമരത്തിന് പരിഷത്തിന്റെ ഐക്യദാർഡ്യം
കൂടംകുളം ആണവ പദ്ധതി ഉപേക്ഷിക്കുക, ആണവവിമുക്ത ഭാരതത്തിനായി പോരാടുക എന്ന ആഹ്വാനവുമായി കേരള ശാസ്ത്ര സാഹിത്യപരിഷത്തിന്റെ ആഭിമുഖ്യത്തിലുള്ള കൂടംകുളം ഐക്യദാർഡ്യ പ്രചരണജാഥയ്ക്ക് ഓച്ചിറയിൽ സ്വീകരണം നൽകി. ജാഥാക്യാപ്റ്റൻ പ്രൊഫ: പി.കെ.രവീന്ദ്രനും പ്രൊഫ.ടി.പി.കുഞ്ഞിക്കണ്ണനും സംസാരിച്ചു.
സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതമായ ഗ്രാമം
“വേണം മറ്റൊരു കേരളം” എന്ന പേരിൽ അതിവിപുലമായ ഒരു ജനകീയ വിദ്യാഭ്യാസ പരിപാടിക്ക് കേരളാ ശാസ്ത്രസാഹിത്യ പരിഷത്ത് രൂപം നൽകിയിരിക്കുകയാണ്. കേരളത്തിൽ പ്രചാരത്തിലുള്ള വികസനവും വികസന പരിപാടികളും കൊണ്ട് ജനങ്ങളുടെ ജീവിത പ്രയാസങ്ങൾ പരിഹരിക്കാനാവുന്നില്ല. ഇവിടുത്തെ പ്രധാന പ്രശ്നങ്ങളായ ഉല്പാദന മുരടിപ്പ്, സാംസ്കാരിക രംഗത്തെ അപചയം, മാഫിയാവൽകരണം, സമ്പന്നരുടെ മാത്രം കുത്തകയാകുന്ന വിദ്യാഭ്യാസം, തൊഴിലില്ലായ്മ, പ്രകൃതിവിഭവങ്ങളുടെ ധൂർത്ത് എന്നിവയൊക്കെ കൂടിവരികയാണ്. വിവിധ കാരണങ്ങളാൽ ജീവിത സംഘർഷങ്ങളും വർദ്ധിക്കുന്നു. കേരളത്തിലെ മണ്ണൂം മലയാളിയുടെ സംസ്കാരവും നശിച്ചുകൊണ്ടിരിക്കുകയാണ് കേരളത്തിലെ നഗരങ്ങളും ഗ്രാമങ്ങളും സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതമല്ലാതെയായിരിക്കുന്നു. വീട്ടിലും വഴിയിലും ബസ്സിലും ട്രെയ്നിലും അവൾ ആക്രമിക്കപ്പെടുന്നു. മദ്യത്തിന്റെ ദുസ്വാധീനം സകലമേഖലകളിലും വൻ നാശം വിതക്കുന്നു. ഈ അനീതിയെ ചെറുക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഓച്ചിറ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓച്ചിറ പഞ്ചായത്തിലെ രണ്ടാം വാർഡിൽ 2012 ഒക്ടോബർ 6,7 തീയതികളിൽ നമ്മുടെ കുടുംബത്തിലെ സ്ത്രീകളുടെ അവസ്ഥയെക്കുറിച്ചുള്ള വിപുലമായ പഠനപ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഒരു സർവേ നടത്തുന്നതും തുടർന്ന് റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നതുമാണ്.
സ്കൂൾതല വിജ്ഞാനോത്സവം
കേരള ശാസ്ത്രസാഹിത്യ പരിഷത്തും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന വിജ്ഞാനോത്സവത്തിന്റെ സ്കൂൾതല മത്സരങ്ങൾ 2012 ഒക്ടോബർ 11 വ്യാഴാഴ്ച നടക്കും. ഓച്ചിറ മേഖലാ പരിധിയിലുള്ള 33 വിദ്യാലയങ്ങളിൽ വിജ്ഞാനോത്സവം നടത്തുന്നുണ്ട്
കുലശേഖരപുരം പഞ്ചായത്തിൽ ജലനിധി നടപ്പാക്കരുത്
കുലശേഖരപുരം പഞ്ചായത്തിൽ ജലനിധി പദ്ധതി നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് 2012 ഒക്ടോബർ 25ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഓച്ചിറ മേഖല പ്രവർത്തകർ കുലശേഖരപുരം പഞ്ചായത്ത് പ്രസിഡന്റ്റിന് നിവേദനം നൽകി. പഞ്ചായത്തിലെ മിക്കവാറും എല്ലാ വീടുകളിലും കിണറുകളുണ്ട്. വേനൽക്കാലത്ത് പോലും സാധാരണയായി ജലദൌർലഭ്യം ഉണ്ടാകാറില്ല. കേരള വാട്ടർ അഥോറിറ്റിയുടെ പൈപ്പ് കണക്ഷൻ ഉള്ള വീടുകളും പഞ്ചായത്തിൽ ഉണ്ട്. കൂടാതെ 460 പൊതുടാപ്പുകളും പഞ്ചായത്തിൽ ഉണ്ട്. ജലനിധി പദ്ധതി നടപ്പിൽ വരുന്നതോടുകൂടി കേരള വാട്ടർ അഥോറിറ്റിയെ കുലശേഖരപുരം പഞ്ചായത്തിൽ നിന്ന് പൂർണമായി ഒഴിവാക്കേണ്ടി വരും. പൊതുടാപ്പുകൾ എല്ലാം അടച്ചുപൂട്ടും. നിലവിൽ വാട്ടർ അഥോറിറ്റിയുടെ പൈപ്പ് കണക്ഷൻ ഉള്ളവർക്കും അത് ലഭ്യമല്ലാതെ വരും. ഗുണഭോക്തൃവിഹിതം നൽകി അംഗങ്ങളായവർക്ക് മാത്രമേ ജലനിധിയിൽ നിന്നും ജലം ലഭ്യമാകുകയുള്ളൂ. ജലവിതരണത്തിനുള്ള എല്ലാ തുടർ ചെലവുകളും ഗുണഭോക്താക്കൾ പൂർണമായും വഹിക്കേണ്ടി വരും. ജലം പൂർണമായും ഒരു കച്ചവട വസ്തുവായി മാറും എന്നതാണ് ഇത് കൊണ്ടുണ്ടാകുന്ന അവസ്ഥ. എല്ലാ അടിസ്ഥാന സേവന മേഖലകളിൽ നിന്നും സർക്കാർ പിന്മാറുന്നതിനുള്ള സൂചനയായി ഇതിനെ കാണാവുന്നതാണ്. കുടിവെള്ളവിതരണം പോലും സർക്കാരിന്റെ ഉത്തരവാദിത്തത്തിൽ നിന്നും വ്യക്തിയുടെ ബാധ്യതയായി മാറുന്നു. ഇത്തരമൊരു സാഹചര്യത്തിൽ വേണ്ടത്ര പഠനം നടത്തുകയോ ജലനിധി പദ്ധതി നടപ്പാക്കിയ സമീപ പഞ്ചായത്തായ പന്മനയിലെ അവസ്ഥ മനസ്സിലാക്കുകയോ ചെയ്യാതെ കേവലം കേന്ദ്രസർക്കാരിന്റെ സാമ്പത്തിക സഹായം മാത്രം ലക്ഷ്യമിട്ട് കുലശേഖരപുരം പഞ്ചായത്തിൽ പദ്ധതി നടപ്പാക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് പരിഷത്ത് ഓച്ചിറ മേഖലാകമ്മിറ്റി നിവേദനത്തിൽ ആവശ്യപ്പെട്ടു.
കുടിനീർ സംരക്ഷണ ജാഥ നടത്തി
കുടിവെള്ളം വില്പനച്ചരക്കാക്കുന്ന, പൊതുജലവിതരണ പദ്ധതിയിൽ നിന്ന് സർക്കാർ ഒഴിഞ്ഞുമാറുന്നതിന് വേണ്ടിയുള്ള ജലനിധി പദ്ധതിയിൽ നിന്ന് കുലശേഖരപുരം പഞ്ചായത്ത് പിന്മാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഓച്ചിറ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ “കുടിനീർ സംരക്ഷണ ജാഥ” നടത്തി. രാവിലെ 9 മണിക്ക് കുഴിവേലിൽ മുക്കിൽ നിന്നാരംഭിച്ച ജാഥ പഞ്ചായത്തിലെ 16 കേന്ദ്രങ്ങളിൽ വിശദീകരണയോഗങ്ങൾ നടത്തി കൊച്ചാലുമ്മൂട്ടിൽ സമാപിച്ചു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പരിസ്ഥിതി കമ്മിറ്റി കൺവീനർ ജോജി കൂട്ടുമ്മൽ ജാഥ ഉത്ഘാടനം ചെയ്തു. പരിഷത്ത് കേന്ദ്ര നിർവാഹക കമ്മിറ്റി അംഗം കെ.വി.വിജയൻ, കൊല്ലം ജില്ലാ ട്രഷറർ പി.എസ്.സാനു, എൻ.സുരേന്ദ്രൻ, വിനയൻ.വി, ആലുമ്പീടിക സുകുമാരൻ, സി.ആർ.ലാൽ, എം.അനിൽ, എസ്.ശ്രീകുമാർ തുടങ്ങിയവർ വിവിധ വേദികളിൽ ജലനിധി പദ്ധതിയിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചു. വനിതകളടക്കം അൻപതോളം പേർ ജാഥയിൽ പങ്കെടുത്തു.
മേഖലയിലെ പരിഷത്തിന്റെ ചരിത്രം
പരിപാടികളുടെ തെരഞ്ഞെടുത്ത ഫോട്ടോകൾ
ഓച്ചിറ മേഖല
ഓച്ചിറ മേഖലയുടെ ബ്ലോഗ് http://parishadoachira.blogspot.in