പൂലാനി
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃശ്ശൂർ ജില്ലയിലെ ചാലക്കുടി മേഖലാ കമ്മിറ്റിക്ക് കീഴിൽ മേലൂർ ഗ്രാമപഞ്ചായത്ത് അതിത്തിയിൽ പ്രവർത്തിക്കുന്ന യൂണിറ്റ് ആണ് പൂലാനി യൂണിറ്റ്.ചാലക്കുടിപ്പുഴയുടെ മേലെ ഉള്ള ഊര് എന്നർത്ഥം വരുന്ന മേലൂർ പൊതുവെ ഒരു കാർഷിക ഗ്രാമമാണ്.കിഴക്ക് അടിച്ചിലിയിൽ എറണാകുളം ജില്ല അതിർത്തി വരേയും പടിഞ്ഞാറ് കാടുകുറ്റി പഞ്ചായത്തു വരേയും, തെക്ക് കൊരട്ടി പഞ്ചായത്തു വരേയും വടക്ക് ചാലക്കുടിപ്പുഴ വരേയും ആണ് യൂണിറ്റിന്റെ പ്രവർത്തന പരിധി പരിഷത്തിന്റെ പരിപാടികൾ ഏറ്റെടുത്ത് നടത്തുന്നതോടൊപ്പം പ്രാദേശികമായി തനത് പരിപാടികൾ നടത്തുകയും ചെയ്തു വരുന്ന യൂണിറ്റ് ആണ് പൂലാനി യൂണിറ്റ്.പുസ്തക പ്രചാരണരം വഴിയും ചൂടാറപ്പെട്ടി പ്രചരണം വഴിയും ആണ് യൂണിറ്റ് പ്രവർത്തനങ്ങൾക്കാവശ്യമായ സാമ്പത്തികം കണ്ടെത്തുന്നത്.കൂടാതെ കണക്കറിവ് പോലുള്ള പ്രീ പബ്ളിക്കേഷൻ പ്രചരിപ്പിക്കലും നടത്താറുണ്ട്.മേഖലയിൽ ഏറ്റവും കൂടുതൽ (110) കണക്കറിവ് പ്രചരിപ്പിക്കപ്പെട്ടതും പൂലാനി യൂണിറ്റിൽ ആണ്
പ്രസിഡന്റ് | വി വി അരവിന്ദാക്ഷൻ |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | കെ വി ശരത്ത് |
ജോ.സെക്രട്ടറി | |
ഗ്രാമപഞ്ചായത്ത് | മേലൂർ |
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് |