ആലപ്പുഴ
ഇതൊരു കവാടമായി (Portal) സജ്ജീകരിക്കാനുദ്ദേശിക്കുന്ന താളാണ്.
ഇതിൽ വരേണ്ടുന്ന ചില സംഗതികൾ ഇവിടെ കുറിക്കുന്നു. ഇനിയും വേണ്ടവ കൂട്ടിച്ചേർക്കുമല്ലോ...
ജില്ലയുടെ പൊതുവിവരണം/ആമുഖം
ജില്ലാ കമ്മറ്റി ഭാരവാഹികൾ
പ്രസിഡന്റ് : രഞ്ജിത്ത് ആർ
വൈസ് പ്രസിഡന്റ് :
ജോസഫ് പി. വി.
വി. ഉപേന്ദ്രൻ
സെക്രട്ടറി : സാനു എൻ.
ജോയിന്റ് സെക്രട്ടറി
മുരളി കാട്ടൂർ
ബി. വേണുഗോപാൽ
ട്രഷറർ : അഡ്വ .ടി.കെ. സുജിത്ത്
വിഷയസമിതി
വികസനം : പി. ജയരാജ് (കൺവീനർ) എൻ. കെ. പ്രകാശൻ
പരിസരം : റജി സാമുവൽ (കൺവീനർ) ഡോ. ജോൺ മത്തായി
വിദ്യാഭ്യാസം : ജയൻ ചമ്പക്കുളം (കൺവീനർ) പി. ബാലചന്ദ്രൻ
ജന്റർ : ലേഖ കാവാലം (കൺവീനർ) അഡ്വ. ലില്ലി
ആരോഗ്യം : പ്രസാദ് ദാസ് എം. ആർ.(കൺവീനർ) ഡോ. സൈറു ഫിലിപ്പ്
സബ് കമ്മിറ്റികൾ
ബാലവേദി : ജി. ജയകൃഷ്ണൻ (കൺവീനർ) വേണുക്കുട്ടൻ (ചെയർമാൻ)
യുവസമിതി/കാമ്പസ്സ് സമിതി - എം. രാജേഷ് (കൺവീനർ), എം. ടി. രമേശ് (ചെയർമാൻ)
ഐ. ടി - ഡോ. ടി. പ്രദീപ് (കൺവീനർ)
വാർത്ത -
സംഘടനാ വിദ്യാഭ്യാസം - ആർ. ശിവരാമപിള്ള (കൺവീനർ)
കല-സംസ്കാരം - വി. കെ. കൈലാസ് നാഥ് (കൺവീനർ)
ജില്ലാഭവന്റെ വിലാസം
സനാതനം വാർഡ്
ജില്ലാകോടതിക്ക് എതിർവശം
ആലപ്പുഴ - 688001
ഫോൺ നമ്പർ 0477-22613663
ജില്ലയിലെ മേഖലാകമ്മറ്റികളുടെ പട്ടിക
ജില്ലയിലെ യൂണിറ്റ് കമ്മറ്റികളുടെ പട്ടിക
ജില്ലയിലെ പ്രധാന പരിപാടികൾ
ശുക്രസംതരണം - നൂറ്റാണ്ടിലെ അപൂർവ്വ കാഴ്ച
നൂറ്റാണ്ടിലെ അപൂർവ്വ ജ്യോതിശാസ്ത്ര പ്രതിഭാസമായ ശുക്രസംതരണം നിരീക്ഷിക്കുന്നതിന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിപാടികൾ സംഘടിപ്പിക്കുന്നു. 2012 ജൂൺ 6 ന് ഇന്ത്യൻ സമയം പുലർച്ചെ 3.40 മുതൽ രാവിലെ 10 വരെയാണ് ശുക്രസംതരണം. സൂര്യോദയം മുതൽ ഇത് നിരീക്ഷിക്കാനാകും.
ശുക്രൻ സൂര്യനും ഭൂമിക്കും ഇടയിലൂടെ സൂര്യബിംബത്തിന് അഭിമുഖമായി കടന്നുപോകുമ്പോഴാണ് ശുക്രസംതരണം സംഭവിക്കുന്നത്. ഈ സമയത്ത് കറുത്ത ഒരു പൊട്ടുപോലെ ശുക്രൻ സൂര്യബിംബത്തെ മറച്ചുകൊണ്ട് നീങ്ങിപ്പോകുന്നതായി നിരീക്ഷിക്കാൻ സാധിക്കും. സൂര്യ ഗ്രഹണത്തിന് സമാനമായ ഒരു പ്രതിഭാസമാണിത്. എന്നാൽ ഭൂമിയിൽ നിന്നുള്ള അകലക്കൂടുതൽ മൂലം വളരെ ചെറുതായി കാണപ്പെടുന്ന ശുക്രന് സൂര്യബിംബത്തിന്റെ വളരെ ചെറിയ ഒരു ഭാഗം മാത്രമേ മറക്കുവാൻ സാധിക്കൂ.
ശുക്രൻ 1.6 വർഷത്തിലൊരിക്കൽ ഭൂമിക്കും സൂര്യനുമിടയിൽ വരാറുണ്ട്. എന്നാൽ അപൂർവ്വമായി മാത്രമേ സംതരണം സംഭവിക്കാറുള്ളു. ഭൂമിയുടെയും ശുക്രന്റെയും പരിക്രമണ തലങ്ങൾ തമ്മിലുള്ള ചരിവുമൂലം എല്ലായ്‌പ്പോഴും ശുക്രൻ സൂര്യബിംബത്തിന് നേരെ മുന്നിൽകൂടി കടന്നുപോകാത്തതാണ് കാരണം. രണ്ട് ശുക്ര സംതരണങ്ങൾ തമ്മിലുള്ള കുറഞ്ഞ കാലദൈർഘ്യം 8 വർഷമാണ്. എന്നാൽ കൂടിയ കാലദൈർഘ്യം യഥാക്രമം 105.5 വർഷം, 121.5 വർഷം എന്നിങ്ങനെ മാറിമാറി വരുന്നു. കഴിഞ്ഞ ശുക്രസംതരണം നടന്നത് 2004 ജൂൺ 8ന് ആണ്. അതിന് മുമ്പ് നടന്നത് 1882 ലൂം. 2012 ന് ശേഷം ഇത് സംഭവിക്കുക 2117 ഡിസംബറിലായിരിക്കും. അതായത് ഇന്നു ജിവിച്ചിരിക്കുന്ന ആർക്കും തന്നെ 2012 ന് ശേഷം ശുക്രസംതരണം കാണാൻ കഴിയില്ല.
കാഴ്ചയുടെ കൗതുകത്തിനപ്പുറം ജ്യോതിശാസ്ത്രപരമായ പ്രാധാന്യവും ഈ സംഭവത്തിനുണ്ട്. ഭൂമിയിൽ നിന്നും സൂര്യനിലേക്കുള്ള അകലം ശാസ്ത്രീയമായി നിർണയിട്ടിട്ടുള്ളത് ശുക്രസംതരണ നിരീക്ഷണത്തിലൂടെയാണ്. പാരലാക്‌സ് രീതി, കെപ്ലറുടെ മൂന്നാം നിയമം എന്നിവ അനുസരിച്ച് 17-ാം നൂറ്റാണ്ടുമുതൽ ഇതിനുള്ള ശ്രമങ്ങൾ നടന്നു. ഇന്നും ആധുനികമായ നിരീക്ഷണ സംവിധാനങ്ങളുപയോഗിച്ച് ശാസ്ത്രജ്ഞർ ശുക്രസംതരണം നിരീക്ഷിക്കുന്നു.
നഗ്നനേത്രങ്ങൾ ഉപയോഗിച്ച് ശുക്രസംതരണം നിരീക്ഷിക്കുന്നത് അപകടകരമാണ്. എന്നാൽ വളരെ കുറഞ്ഞ ചിലവിൽ സൗരക്കണ്ണട, സൂര്യദർശിനി എന്നിവ ഉപയോഗിച്ച് സുരക്ഷിതമായി ശുക്രസംതരണം നിരീക്ഷിക്കാൻ കഴിയും. ശുക്രസംതരണം, ഇതിന്റെ നിരീക്ഷണം എന്നിവ സംബന്ധിച്ച് അദ്ധ്യാപകർ,വിദ്യാർത്ഥികൾ,പൊതുജനങ്ങൾ എന്നിവർക്കായി ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ പരിശീലനങ്ങളും സെമിനാറുകളും സംഘടിപ്പിക്കുന്നു. ആദ്യഘട്ടത്തിൽ സ്‌കൂൾ അദ്ധ്യാപകർക്കായി മെയ് 28ന് ആലപ്പുഴ ഗവ.ഗേൾസ്, ഹരിപ്പാട് ഗവ.ഗേൾസ് എന്നിവിടങ്ങളിൽ ശില്പശാല നടക്കും. ശുക്രസംതരണം ക്ലാസ്സ്, സൗരക്കണ്ണട നിർമ്മാണം, ശുക്രസംതരണത്തിന്റെ ഗണിതം, ജ്യോതിശാസ്ത്ര സോഫ്റ്റവെയർ പരിശീലനം എന്നിവ ഇതിന്റെ ഭാഗമായി നടക്കും. രാവിലെ 10 മുതൽ ആരംഭിക്കുന്ന പരിശീലനത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് നേരിട്ടോ ഫോൺ വഴിയോ ഓൺലൈനായോ രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് www.ksspalp.blogspot.com എന്ന ബ്ലോഗ് സന്ദർശിക്കുകയോ, 9496107585, 9400203766 എന്നീ നമ്പരുകളിൽ വിളിക്കുകയോ ചെയ്യുക.