ദ്വീപ് വികസന പദ്ധതിയും കായൽ പരിസ്ഥിതിയും

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
23:59, 31 ഒക്ടോബർ 2013-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Psdeepesh (സംവാദം | സംഭാവനകൾ) (''''വേമ്പനാട്ട് കായൽ- '''ഒരു വിശാല സമ്പദ് വ്യൂഹം'''''...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വേമ്പനാട്ട് കായൽ- ഒരു വിശാല സമ്പദ് വ്യൂഹം

ആമുഖം

കേരളത്തനിമയായ പ്രകൃതിരമണീയതയെക്കുറിച്ച് ചിന്തിക്കുമ്പോഴെല്ലാം ഏതൊരാളുടേയും മനസ്സിലേക്കാദ്യം കടന്നു വരിക കേരളത്തിന്റെ മാത്രം സമ്പത്തായ മനോഹരങ്ങളായ കായല്പ്പരപ്പുകളും സ്ന്നിഗ്ദ്ധമായൊഴുകുന്ന നദികളുമായിരിക്കും. 44 നദികളും അത്ര തന്നെ കായലുകളും കൊണ്ട് ധന്യമായ ഈ ഭൂപ്രദേശത്തിന്‌ തുല്യമായ ചാരുതയിൽ മറ്റൊരു ഭൂപ്രദേശം വിരളമാണ്‌. കേരളത്തിലെ പടിഞ്ഞാറോട്ടൊഴുകുന്ന 41 നദികളിൽ മിക്കവയും കായലുകളുമായി ചേർന്ന് കടലിൽ പതിക്കുകയാണ്‌ ചെയ്യുന്നത്. കടലിനേയും നദികളേയും കൂട്ടിയിണക്കിക്കൊണ്ട് കേരളത്തിന്റെ തീരപ്രദേശത്ത് വ്യാപിച്ചുകിടക്കുന്ന ഈ പല രീതികളിൽ കേരളത്തിന്റെ സമ്പദ്ഘടനയുമായി ബന്ധപ്പെട്ടു കിടക്കുന്നു. മാത്രമല്ല രാസ-ഭൗതിക-ജീവശാസ്ത്ര സവിശേഷതകളാൽ അനുഗ്രഹീതമായ ഈ ജലാശയങ്ങളോളം ജീവസംവഹനശേഷിയുള്ള ജലപരിസ്ഥിതിവ്യൂഹങ്ങൾ വിരളവുമാണ്‌