നരയംകുളം (ബാലുശ്ശേരി മേഖല)
നരയംകുളം യൂനിറ്റ്
കോഴിക്കോട് ജില്ലയിൽ ബാലുശ്ശേരി മേഖലയിൽ ഉൾപ്പെട്ട നരയംകുളം ഇന്ന് ചെങ്ങോട് മലയുടെ ഖനനവുമായി ബന്ധപ്പെട്ട് ഏറെ ചർച്ചചെയ്യപ്പെട്ട പ്രദേശമാണ്. കോട്ടൂർ പഞ്ചായത്തിലെ രണ്ടാം വാർഡ് ആണ് നരയംകുളം.
ലഘു ചരിത്രം
വലിയ അർത്ഥത്തിൽ സാംസ്കാരിക ഉന്നമനം അത്രയൊന്നും അവകാശപ്പെടാനില്ലെങ്കിലും കേരള ശാസ്ത്രസാഹിത്യ പരിഷത്തിന് നല്ല വേരോട്ടമുള്ള മണ്ണാണിത്. ചെങ്ങോട്മലയെ പത്തനംതിട്ടയിലെ ഡെൽറ്റ റോക്ക് പ്രൊഡക് ട്സ് എന്ന കമ്പനിയിൽ നിന്നും രക്ഷിക്കാൻ പരിഷത്ത് നടത്തിയ നേതൃത്വപരമായ ഇടപെടൽ ജനങ്ങളുടെ മനസ്സിൽ ഇടംപിടിച്ചിരിക്കുന്നു. 23 വർഷത്തെ ചരിത്രമാണ് നരയംകുളം യൂണിറ്റിന് പറയാനുള്ളത്. 1998 സെപ് റ്റംബർ മാസത്തിലാണ് ഈ യൂണിറ്റ് രൂപീകൃതമായത്. മുൻസംസ്ഥാന സെക്രട്ടറി രാധൻമാസ് റ്റർ, ജലസേചനവകുപ്പിൽ ജോലി ചെയ്യുന്ന സി പി സദാനന്ദൻ എന്നിവരാണ് ഈ യൂണിറ്റിന്റെ രൂപീകരണത്തിന് പിന്നിലെ ചാലകശക്തി.
യൂണിറ്റിലെ പരിപാടികളുടെ നാൾ വഴികൾ
യൂണിറ്റിലെ ആദ്യപരിപാടി ഗോരക്ഷാ ക്യാമ്പ് സംഘടിപ്പിച്ചു കൊണ്ടായിരുന്നു. ഈ ക്യാമ്പ് ജനങ്ങൾക്ക് ഏറെ പ്രയോജനകരം ആയിരുന്നു. യൂണിറ്റിലെ ആദ്യ ഭാരവാഹികൾ എ എം മോഹനൻ സെക്രട്ടറി, ടി എം സുരേഷ് ബാബു പ്രസിഡന്റുമായിരുന്നു.ബിജു ആയാട്ട്, ലിനീഷ് നരയംകുളം, എൻ കെ മനോഹരൻ, മുരളി പി,രാജൻ നരയംകുളം, ടി എം ലത,ചന്ദ്രിക ടിപി എന്നിവരായിരുന്നു ആദ്യകാല പരിഷത്പ്രവർത്തകർ. ഹെയ് ൽ ബോപ്പിനെ വരവേൽക്കാൻ വേണ്ടി ചെങ്ങോട് മലയിലെ നിർദ്ദിഷ് ട ഇക്കോ ടൂറിസ് റ്റ് കേന്ദ്രമായ വേയപാറയിൽ വച്ച് നടത്തിയ വാനനിരീക്ഷണക്യാമ്പ് നരയംകുളം യൂണിറ്റും മൂലാട് യൂണിറ്റും സഹകരിച്ചാണ് ഒരുക്കിയത്. ഇത് ജനപങ്കാളിത്തം കൊണ്ടും അതിലേറെ പുതുമയാലും ഏറെ ശ്രദ്ധേയമായിരുന്നു. മേപ്പയൂർ ഹയർ സെക്കന്ററി സ് കൂ ളിലെ അധ്യാപകനും പരിഷത് പ്രവർത്തകനുമായ പത്മനാഭൻ മാസ് റ്ററാണ് ക്ലാസ് കൈകാര്യം ചെയ് തിരുന്നത്. ആ രാത്രി എല്ലാ പ്രവർത്തകരും അവിടെ തങ്ങി. അടുത്ത വർഷം നടന്ന മേഖലാ ജനസംവാദ യാത്രയിൽ സംഘടിപ്പിച്ച കലാജാഥയിൽ നമ്മുടെ യൂണിറ്റിലെ കലാകാരന്മാരായ ലിനീഷ് നരയംകുളം, ബിജു ആയാട്ട് അംഗങ്ങളായി. കലാജാഥയിൽ പങ്കാളിയായ ലിനീഷ് നരയംകുളം അന്നുമുതൽ കലാജാഥ യുടെ അവിഭാജ്യഘടകമായി തുടർന്നു പോകുന്നു.മേഖലാ റിഹേഴ്സൽ ക്യാമ്പ് നരയംകുളത്ത് നടത്തിയതും തണ്ടപ്പുറം അങ്ങാടിയിൽ കലാജാഥയ് ക്ക് വമ്പിച്ച സ്വീകരണം നൽകിയതും ജനമനസ ്സിൽ ഇന്നും മായാതെ നിൽക്കുന്നു. കൊടക്കാട് ശ്രീധരൻമാഷിന്റെ പ്രഭാഷണം, എന്താണ് പരിഷത്തെന്നും അതിന്റെ ലക്ഷ്യവും പ്രവർത്തനരീതിയും സാമൂഹ്യ പ്രസക്തിയും സരസഭാഷയിൽ സാക്ഷ്യപ്പെടുത്താൻ കഴിഞ്ഞു. മേഖലാ സംവാദയാത്രയിൽ പ്രധാന
പ്രവർത്തകർ മുഴുവൻ ദിവസവും പങ്കെടുത്തിരുന്നു. പരിഷത്ത് നരയംകുളം യൂണിറ്റിന് വനിതാവേദി, കർഷക വേദി,ബാലവേദി തുടങ്ങിയ അനുബന്ധകമ്മിറ്റികൾ ഉണ്ടായിരുന്നു. വനിതാവേദിയുടെ നേതൃത്വത്തിൽ ഓരോ മാസവും സംവാദസദസ്സ്, തൊഴിൽപരിശീലനം, ചർച്ച ക്ലാസുകൾ എന്നിവ കൃത്യമായി നടത്തിയിരുന്നു.കുട നിർമ്മാണം, സോപ്പ്നിർമ്മാണം, ഡീറ്റെർജന്റ്, തുള്ളി നീലം, പൽപ്പൊടി, ബുക്ക് ബൈൻഡിംഗ് തുടങ്ങിയപരിശീലനത്തിലൂടെ ഏറെ സ്ത്രീകൾക്ക് സ്വയം തൊഴിൽ കണ്ടെത്താനും പുതിയ തൊഴിൽ സംസ് കാരംരൂപപ്പെടുത്താനും കഴിഞ്ഞു എന്നത് എടുത്തുപറയേണ്ട നേട്ടം തന്നെയാണ്. ഇതിനായി വിവിധസന്ദർഭങ്ങളിലായി വസന്തകുമാരി, റെജി, രുഗ്മിണി, ഗീത ടീച്ചർ, എം പി സി നമ്പ്യാർ, പ്രസാദ്കൈതക്കൽ എന്നിവരുടെ സേവനം ഞങ്ങൾക്ക് മുതൽക്കൂട്ടായി. കർഷക വേദിയുടെ ആഭിമുഖ്യത്തിൽകർഷക കൂട്ടായ് മ , കൃഷിവിജ്ഞാന സദസ്സ്,സംവാദസദസ്സ്, പച്ചക്കറികൃഷി, മണ്ണ് പരിശോധന എന്നിവയുംനടത്തിയിരുന്നു. ബാലവേദിയുടെ ആഭിമുഖ്യത്തിൽ എല്ലാ ആഴ് ചയും യോഗം ചേരുകയും വാതിൽപ്പുറപഠനം,പ്രോജക്റ്റുകൾ, കളികൾ,സംഗീത ആവിഷ് കാരം, പാവാനിർമാണം എന്നിവ കുട്ടികളെ വല്ലാതെആകർഷിച്ചിരുന്നു. ഊർജ്ജസംരക്ഷണത്തിന്റെ ഭാഗമായി ചൂടാറാപ്പെട്ടിയുടെഡെമോൺസ് ട്രേഷൻ വീട്ടമ്മമാർക്ക് ഏറെ പ്രയോജനകരം ആയിരുന്നു. അന്ന് രൂപീകരിച്ചവനിതാവേദി പിന്നീട് കുടുംബശ്രീയായി മാറുകയും മാതൃകാ പ്രവർത്തനങ്ങൾ കാഴ് ചവെച്ച് കുടുംബശ്രീ സംവിധാനത്തെ ശക്തിപ്പെടുത്താൻ ഏറെ പര്യാപ് തമായ വനിതാ പ്രവർത്തകരെ വളർത്തിയെടുക്കാനും കഴിഞ്ഞു. അക്കാലത്തു നടന്ന യൂണിറ്റ് സമ്മേളനം എക്കാലത്തെയും മികച്ചതായിരുന്നു.രാവിലെ മുതൽ വൈകീട്ടു വരെ നീണ്ടുനിന്ന സമ്മേളനം രജിസ്ട്രേഷൻ, ബാഡ് ജ് ,പാഡ്,പേന,ഉച്ച ഭക്ഷണം,ചായ,പ്രസീഡിയം,
പ്രാദേശിക കലാകാരൻമാരുടെ കലാജാഥ, പ്രമേയങ്ങൾ,ക്രെഡൻഷ്യൽ തുടങ്ങി മേഖല സമ്മേളനത്തിന്റെ മാതൃകയിൽ ആയിരുന്നു.എം പി സി നമ്പ്യാർ രാധൻ മാസ് റ്റർ എന്നിവർ മുഴുവൻസമയവും സമ്മേളനത്തിലുണ്ടായിരുന്നു.ജില്ലയിൽ ചർച്ചചെയ്യപ്പെട്ട സമ്മേളനമായിരുന്നു അത്. മേഖലാ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കാൻ നമ്മുടെ യൂണിറ്റിന് കഴിഞ്ഞിട്ടുണ്ട്.
ചെലവുകുറഞ്ഞരീതിയിൽ ഏറ്റവും മികവാർന്നതരത്തിലാണ് സമ്മേളനം സംഘടിപ്പിച്ചത്. ഗുജറാത്ത് വംശഹത്യ മുഖ്യപ്രമേയമാക്കി അവതരിപ്പിച്ച് കലാജാഥ മേഖലാസമ്മേളനത്തിന് മാറ്റുകൂട്ടി. ജനങ്ങൾ തികഞ്ഞ ഉൾക്കിടിലത്തോടെ ആണ് നാടകം നെഞ്ചേറ്റി വാങ്ങിയത്. ഈ നാടകത്തിലെ ജീവനാഡിയായിരുന്ന നമ്മെ വിട്ടുപോയ ഉണ്ണികൃഷ്ണൻ മുതുകാടിനെ ഇവിടെ പ്രത്യേകം സ് മരിക്കുന്നു. സ്റ്റേജ് നാടകമായ ഗാന്ധി യിലും,നാട്ടുപച്ച,ആരാണിന്ത്യക്കാർ തുടങ്ങിയവയിലും തിളങ്ങിയ ലിനീഷ് യൂണിറ്റിന്റെ മുതൽക്കൂട്ടാണ്. നരയംകുളം യൂണിറ്റിനെ ചരിത്രം രേഖപ്പെടുത്തുമ്പോൾ ചെങ്ങോട് മല ഖനന വിരുദ്ധ ജനകീയസമരത്തിന് നാൾവഴി പറയാതെ പൂർണമാവുകയില്ല . സമരത്തിന്റെ വിവിധഘട്ടങ്ങളിൽ കുഞ്ഞിക്കണ്ണൻ മാസ് റ്റർ,KTR, രാധൻമാസ് റ്റർ എന്നിവർ നടത്തിയ ക്രിയാത്മകമായ ഇടപെടൽ വിസ്മരിക്കാൻ കഴിയില്ല . ഏറ്റവുമൊടുവിൽ പാരിസ്ഥിതിക അനുമതി തള്ളിക്കളയുന്നതിനായുള്ള പരിഷത്തിന്റെ നേതൃത്വപരമായ പങ്ക് ഇവിടെ സ്മരിക്കുന്നു
2019 അവതരിപ്പിച്ച 'ആരാണിന്ത്യക്കാർ' എന്ന നാടകത്തിന്റെ പ്രൊഡക്ഷൻ ക്യാമ്പ് 10 ദിവസം നരയംകുളത്ത് വെച്ചാണ് നടന്നത്. റഫീഖ് മംഗലശ്ശേരി സംവിധാനംചെയ്ത നാടകത്തിന്
അണിയറപ്രവർത്തകർക്കും കലാകാരന്മാർക്കും വായനശാലയിലും വീടുകളിലുമാണ് താമസസൗകര്യം ഒരുക്കിയത്. കുടുംബശ്രീ പ്രവർത്തകർക്കായി തങ്കച്ചൻ മാസ് റ്റർ "തിരുത്തിക്കര"മാതൃക അവതരിപ്പിച്ചത് സജീവ ചർച്ചയായി. ലിനീഷി നെ കൂടാതെ കുമാരി സുമനയും നാടകത്തിൽ അരങ്ങേറ്റം കുറിച്ചിരുന്നു. ഈ റിഹേഴ്സൽ ക്യാമ്പോടെ നിർജീവ മായിപ്പോയ നമ്മുടെ യൂണിറ്റിന് നല്ലൊരു തിരിച്ചുവരവാണ് നടത്തിയത്. ഈ വർഷത്തെ ചെറുനാടകങ്ങൾക്ക് മേഖല പരിശീലനം നടത്തിയത് ഈ യൂണിറ്റിൽ വച്ചായിരുന്നു. ലിനീഷ്, മേപ്പാടി ബാലകൃഷ്ണൻ,കുമാരി സുമന,ബിജു കരുവണ്ണൂർ, ഷാജി കരുവണ്ണൂർ എന്നിവർ മേഖലയിലെ 20ഓളം പ്രദേശങ്ങളിൽ പരിപാടികൾ അവതരിപ്പിച്ചു. നരയംകുളത്ത് രണ്ട് കേന്ദ്രങ്ങൾ ഉണ്ടായിരുന്നു.ഒരു കേന്ദ്രത്തിൽ ബാലവേദി കൂട്ടുകാരാണ് സ് കിറ്റ് അവതരിപ്പിച്ചത്. ജില്ലാസെക്രട്ടറി ശശിധരൻ മണിയൂർ,വിജയൻ TK എന്നിവർ ക്ലാസുകൾക്ക് നേതൃത്വംനൽകി.നല്ല ജനപങ്കാളിത്തമുണ്ടായിരുന്നു. ഇന്ന് നരയംകുളത്ത് ഗ്രാമപത്രം, ബാല വേദി, മാസിക പ്രചരണം, പുസ്തക പ്രചരണം എന്നിവ നല്ലനിലയിൽ തുടരുന്നു.
യൂനിറ്റ് ഭാരവാഹികൾ
പുതിയ ഭാരവാഹികളായി സുരേഷ് ബാബു ടി എം (സെക്രട്ടറി )മേപ്പാടി ബാലകൃഷ് ണ (പ്രസിഡന്റ് )എന്നിവരെ തെരഞ്ഞെടുത്തു. വേയപ്പാറ ഇക്കോടൂറിസത്തിന്റെ അനന്തമായ സാധ്യത പഠിക്കുവാൻ പ്രവർത്തകർ രംഗത്ത് വന്നു. ഇതിന്റെ ഭാഗമായി സമഗ്രമായ പഠനം നടത്തി ബാലുശ്ശേരി എം എൽ എ സച്ചിൻ ദേവിന് നിവേദനം നൽകി.യൂണിറ്റ് ചരിത്രം കുടുംബ സംഗമത്തിൽ 25 പേർ ഓൺലൈനായി പങ്കെടുത്തു. കുടുംബാഗങ്ങളും യൂണിറ്റ് ചരിത്രം കുടുംബ സംഗമത്തിൽ 25 പേർ ഓൺലൈനായി പങ്കെടുത്തു. കുടുംബാഗങ്ങളും സജീവമായി ചർച്ചയിൽ പങ്കെടുക്കുകയും ക്രിയാത്മകമായ നിർദ്ദേശങ്ങളും അനുഭവങ്ങളും പങ്കുവെച്ചു.
ഭാവി പരിപാടികൾ
എൽ ഇ ഡി ക്ലിനിക് ആരംഭിക്കാനും വർധിച്ചു വരുന്ന സ് ത്രീവിരുദ്ധ കാഴ് ചപ്പാടിന്റെ പശ്ചാത്തലിൽ സ്ത്രീപക്ഷ പഠനങ്ങൾ അനിവാര്യമാണെന്ന് ചർച്ചയിൽ ഉയർന്നുവന്നു. യുവസമിതി പ്രവർത്തനം ആരംഭിക്കാനും, ചെങ്ങോട് മല പ്രശ്നത്തിൽ ജാഗ്രതയോടെയുള്ള പ്രവർത്തനം തുടരണമെന്നും അംഗങ്ങൾ സൂചിപ്പിച്ചു. പ്രതിവാര പുസ്തക ചർച്ച, പ്രകൃതി പഠനക്ലാസുകൾ, വേയപ്പാറയിൽ വെച്ച് വിപുലമായ കുടുംബസംഗമം എന്നിവ നടത്താനും തീരുമാനിച്ചു. പരിഷത്തിന്റെ പ്രവർത്തനം കുറേകൂടി ജനകീയമാക്കുകയും ചരിത്ര പരമായ കടമ നിറവേറ്റാനുള്ള ചാലക ശക്തിയായ് പ്രവർത്തിക്കാനും അത്തരം ഇടപെടൽസാധ്യമാക്കുവാനും ആവേശത്തോടെ കർമപഥകളിൽ നാം ഒപ്പമുണ്ടെന്ന് ഓർമപ്പെടുത്തുന്നു.