പൂടംകല്ല് യൂണിറ്റ്
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പൂടംകല്ല് യൂണിറ്റ് | |
---|---|
പ്രസിഡന്റ് | ബേബി ഇ. ജെ. എടശ്ശേരിൽ |
വൈസ് പ്രസിഡന്റ് | ശ്രീരാജ് |
സെക്രട്ടറി | റിജോഷ് |
ജോ.സെക്രട്ടറി | നാരായണൻ അരിച്ചെപ്പ് |
ജില്ല | കാസർകോഡ് |
മേഖല | കാഞ്ഞങ്ങാട് |
ഗ്രാമപഞ്ചായത്ത് | കള്ളർ |
പൂടംകല്ല് | കേരള ശാസ്ത്രസാഹിത്യ പരിഷത്ത് |
കുടിയേറ്റ മേഖല ആയ പൂടംകല്ലിൽ ഒരു പരിഷത്ത് യൂണിറ്റ് വേണം എന്ന ആശയം ആദ്യമായി മുന്നോട്ട് വച്ചത് താലൂക്ക് ഹോസ്പിറ്റലിലെ ജീവനക്കാരൻ ആയ ശ്രീ.എ. കെ.നീലംബരൻ ആണ്...തുടർന്ന്,ജില്ലാ കമ്മിറ്റി അംഗം ശ്രീ.കെ.ടി.സുകുമാരനും മറ്റും മുൻകൈ എടുത്ത് ഒരു യൂണിറ്റ് രൂപീകരിച്ചു. യൂണിറ്റ് രൂപീകരണം കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈനായി നടന്നു. നീലാംബരൻ കെ, കെ. ടി. സുകുമാരൻ എന്നിവർ ആണ് നേതൃത്വം നൽകിയത്.
പൂടംകല്ല് യൂണിറ്റ് അംഗത്വ വിതരണ ഉദ്ഘാടനം 2021 ജൂൺ 23-ന് നടത്തി. ജില്ലാ കമ്മിറ്റി അംഗം ജോയിസ് ജോസഫ് ഉൽഘാടനം ചെയ്ത യോഗത്തിൽ, യൂണിറ്റി പ്രസിഡന്റ് ബേബി ഈ. ജെ. അധ്യക്ഷത വഹിച്ചു. സെക്രട്ടറി റിജോഷ് കെ. ബി. സ്വാഗതം പറഞ്ഞു. ശ്രീ. എ. കെ. നീലാംബരൻ, കെ. മെയ്സൺ എന്നിവർ സംസാരിച്ചു. അംഗത്വ വിതരണം ശ്രീ ജോയ്സ് ജോസഫിന് നൽകി ഉദ്ഘാടനം ചെയ്തു. ഓഫ്ലൈൻ ആയി ചേർന്ന യോഗത്തിൽ പങ്കെടുത്തവർ സ്വയം പരിചയപ്പെടുത്തിയത് ഒരു നവ്യാനുഭവമായി. ശ്രീ കെ. നാരായണൻ നന്ദിയും പറഞ്ഞു യോഗം അവസാനിപ്പിച്ചു.
പരിഷത്തിന്റെ 75 ആം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി പൂടംകല്ലിൽ ആദ്യമായി പരിഷത്ത് കൊടി ഉയർത്തി. ശ്രീ. കെ. മെയ്സൺ നേതൃത്വം നൽകി. പ്രസിഡന്റ് ബേബി ഈ. ജെ. യും മറ്റ് പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്ത്രുന്നു.