വയനാട്

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്


പരിഷത്ത് ഭവൻ
പിബിഎം ആശുപത്രി ബിൽഡിങ്ങ്,
മെയിൻറോഡ്
മീനങ്ങാടി-673591
ഫോൺ: 9447538614
e-mail: [/cdn-cgi/l/email-protection [email protected]]

ജില്ലയിലെ പരിഷത്തിന്റെ ചരിത്രം

  1. ജില്ലയുടെ പൊതുവിവരണം/ആമുഖം
  2. ചരിത്രം
  3. മുൻഭാരവാഹികൾ

ജില്ലയിലെ പ്രധാന പരിപാടികൾ

ജില്ലാഭവന്റെ വിലാസം

പരിഷത്ത് ഭവൻ
പിബിഎം ആശുപത്രി ബിൽഡിങ്ങ്,
മെയിൻറോഡ്
മീനങ്ങാടി-673591
ഫോൺ: 9447905385
e-mail: [email protected]

ജില്ലയിലെ മേഖലാകമ്മറ്റികളുടെ പട്ടിക

  1. ക്ൽപ്പറ്റ
  2. മാനന്തവാടി
  3. ബത്തേരി
  4. പുൽപ്പള്ളി

'''വയനാടു ജില്ലാ സമ്മേളനം 2013-14'''
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുപ്പത്തിരണ്ടാം വാർഷീക സമ്മേളനം 2013 ഏപ്രിൽ 20,21 തീയ്യതികളിൽ പുൽപ്പള്ളി എസ് എൻബാലവിഹാറിൽ നടന്നു.പാപ്പുട്ടി മാഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
2013-14 വർഷത്തെ ഭാരവാഹികൾ പ്രസിഡൻറ് പ്രൊ.കെ ബാലഗോപാലൻ സെക്രട്ടറി എംഡി ദേവസ്യ ഖജാൻജി മാഗി വിൻസെൻറ്

{| class="wikitable" മുൻഭാരവാഹികൾ

2013-14 വർഷത്തെ പ്രധാന പ്രവർത്തനങ്ങൾ

പുസ്തകച്ചെപ്പ്

സാംസ്കാരിക പ്രതിരോധത്തിന്റെ സർഗ്ഗവേദിയൊരുക്കാൻ വായനയെ സ്നേഹിക്കുന്നവരുടെ കൂട്ടായ്മ-മാനന്തവാടി മേഖലയുടെ ഇടപെടൽ മാനന്തവാടി പഴശ്ശി ഗ്രന്ഥാലയത്തിൽ 2013 ജൂൺ 19ന് പരിഷദ് ജനറൽ സെക്രട്ടറി വിവി ശ്രീനിവാസൻ വായനയുടെ വർത്തമാനം ക്ള്സ്സ് അവതരിപ്പിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. സീസർജോസ്,വികെ മനോജ്,എ അജയകുമാർ,പിവി സന്തോഷ്,വിജി ഗിരിജ എന്നിവർ സംസാരിച്ചു.

-ഉത്തരാഖണ്ഡിൽ സേവനം നടത്തി തിരിച്ചെത്തിയ ആരോഗ്യ പ്രവർത്തകർക്ക് സ്വീകരണം-2013 ജൂലൈ 4

ഉത്തരാഖണ്ഡിലെ പ്രളയ ബാധിത പ്രദേശങ്ങളിൽസേവനം നടത്തി തിരിച്ചെത്തിയ ജില്ലയിലെ ആരോഗ്യ പ്രവർത്തകർക്ക് ജില്ലാക്കമ്മിറ്റി സ്വീകരണം നൽകി.മുൻസിപ്പൽ ചെയർമാൻ ശ്രീ പിപി ആലി ഉദ്ഘാടനം ചെയ്തു.ജില്ലാപ്രസിഡൻറ് പ്രൊഫ.കെ ബാല ഗോപാലൻ അധ്യക്ഷനായി. സംഘാംഗങ്ങളായ റോയ് റോജസ,ബാബു സെബാസ്റ്റ്യൻ,പികെ ശിവപ്രസാദ്,എൻവി അജിത്ത് എന്നിവർ ഉത്തരാഖണ്ഡിലെ അനുഭവങ്ങൾ പങ്കുവെച്ചു.ചിത്രങ്ങളും വീഡിയോ ക്ളിപ്പിങ്ങുകളും പ്രദർശിപ്പിച്ചു. രണ്ടു വീതം ഡോക്ടർമാരും ഫാർമസിസ്റ്റുകളും ഏഴു ഹെൽത്ത് ഇൻസ്പെക്ടർമാരും അടങ്ങുന്ന പരിഷദ് സംസ്ഥാന സംഘം ചാമോലി ജില്ലയിലും രുദ്രപ്രയാഗ് ജില്ലയിലുമാണ് സേവനത്തിനു പോയത്. 13 ഇടങ്ങളിൽ മെഡിക്കൽ മെഡിക്കൽ ക്യാമ്പുകൾനടത്തി.

ജില്ലാആർസി എഛ് ഓഫീസർ ഡോ.ജിതേഷ് ജില്ലാസെക്രട്ടരി എംഡി ദേവസ്യ,ആരോഗ്യ വിഷയസമിതി കൺവീനർ കെടി ശ്രീവത്സൻ,കെ.സദാശിവൻ,ഡോ.അമ്പി ചിറയിൽ,കല്ലങ്കോടൻ കുഞ്ഞീത്, പി അമ്മദ് എന്നിവർ സംസാരിച്ചു.കെ കെ രാമകൃഷ്ണൻ,കെ സച്ചിദാനന്ദൻ,എം കെ ദേവസ്യ,മാട്ടിൽ അലവി,കെ അശോക് കുമാർ എന്നിവർ നേതൃത്വം നൽകി.

ജല സാക്ഷരതയുടെ പാഠങ്ങളുമായി യൂറിക്ക-ശാസ്ത്രകേരളം ശിൽപ്പശാല. 2013 ജൂലൈ 20

കൽപ്പറ്റ: കർക്കിടക മാസത്തിലെ കനത്ത മഴയിൽവെള്ളപ്പൊക്കകെടുതികൾ അനുഭവിക്കുന്ന സമയത്തു തന്നെ വെള്ളത്തിന്റെ വില മനസിലാക്കി കൊടുക്കാൻ ജലസാക്ഷരതയുടെ പാഠങ്ങൾ പഠിപ്പിച്ചുകൊണ്ട് പരിഷത്ത് സംഘടിപ്പിച്ച ശിൽപ്പശാല ശ്രദ്ധേയമായി. ജലം എന്ന വിഷയത്തെ അധികരിച്ചാണ് ഇത്തവണ പ്രത്യേക യൂറിക്ക ശാസ്ത്രകേരളം പതിപ്പുകൾ ഇറക്കുന്നത്. മാസികയുടെ പ്രചാരണാർത്ഥമാണ് സെമിനാർ സംഘടിപ്പിച്ചത്. കിണർ റീചാർജ് ചെയ്യുന്ന രീതികളും ശിൽപ്പശാലയിൽ വിശദീകരിച്ചു. പരിസ്ഥിതി വിഷയസമിതി ചെയർമാൻ പ്രൊഫ..തോമസ് തേവര വിഷയാവതരണം നടത്തി. കെ ശിവദാസൻ അധ്യക്ഷനായി.എംഡി ദേവസ്യ,എസ് ചിത്രകമാർ എന്നിവർ സംസാരിച്ചു. ഇജെ ജോസിൽ നിന്നും വരിസംഖ്യ സ്വീകരിച്ചു കൊണ്ട് കൺവീനർ എം ദിവാകരൻ യൂറിക്ക ശാസ്ത്രകേരളം പ്രചാരണ ക്യാമ്പയിൻ നിർവ്വഹിച്ചു.

2013 സെപ്തം 21 ഉബണ്ടു ഇൻസ്റ്റലേഷൻ ക്യാമ്പ്

കൽപ്പറ്റ: സ്വതന്ത്ര സോഫ്റ്റ് വേർ ദിനാഘോഷവും ഉബണ്ടു ഇൻസ്റ്റലേഷൻ ക്യാമ്പും2013 സെപ്തം 21 ന് കൽപ്പറ്റ ഗവ.എൽപി സ്കൂളിൽ നടത്തി. പനമരം ബ്ളോക്ക ഡവ. ഓഫീസറും ഐടി കൺവീനറുമായ ശ്രീ. പി സി മജീദ് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡൻറ് പ്രൊഫ..കെ ബാലഗോപാലൻ ആദ്ധ്യക്ഷം വഹിച്ചു.എം ഡി ദേവസ്യ മലയാളം കമ്പ്യൂട്ടിങ്ങ് പരിചയപ്പെടുത്തി. സർവ്വശ്രീ.എകെ ഷിബു, കെ ദിനേശൻ,ബിജോ പോൾ കെ,സ്കൂൾ പ്രധാനധ്യാപകൻ കെ അശോകൻമാസ്റ്റർ എന്നിവർ ഉബണ്ടു ഇൻസ്റ്റലേഷന് നേതൃത്വം നൽകി.ആവശ്യപ്പെട്ടവർക്ക് പരിഷത്ത് ഉബണ്ടു സിഡിയും നൽകി.ക്യമ്പിൽ 30 പേർ പങ്കെടുത്തു.ബത്തേരി, മാനന്തവാടി, കൽപ്പറ്റ എന്നിവിടങ്ങള്fൽ രണ്ടു ദിവസം വീതമുള്ള ഉബണ്ടു ഇൻസ്റ്റലേഷൻ ക്യാമ്പും ഐടി പരിശീലനവും നടത്താൻ തീരുമാനിച്ചു.

2013 ഒക്ടോബർ 8. ഡോ.അബ്ദുൾ അസീസ് കമ്മിറ്റി റിപ്പോർട്ടിനെതിരെ പ്രതിഷേധ കൂട്ടായ്മ

മാനന്തവാടി ഗാന്ധിപാർക്കിൽ സംസ്ഥാന സെക്രട്ടറി വിവി ശ്രീനിവാസൻ ഉദഘാടനം ചെയ്തു.എംഡി ദേവസ്യ അധ്യക്ഷനായിരുന്നു.ജില്ലാവിദ്യാഭ്യാസ കൺവീനർ വിപി ബാലചന്ദ്രൻ സ്വാഗതം പറഞ്ഞു.പിവി സന്തോഷ്,കെടി ഷ്രീവത്സൻ,പി സുരേഷ്ബാബു തുടങ്ങിയവർ നേതൃത്വം നൽകി.

2013 ഒക്ടോബർ 19,20 ഐസോൺ ക്യാമ്പ്

2013നവംബർ 6. ഐസോൺ ഉത്സവം ജില്ലാതല ഉദ്ഘാടനം

മീനങ്ങാടി ഗവ.ഹയർസെക്കന്ററി സ്കൂളിൽ പ്രൊഫ. കെ പാപ്പുട്ടി നിർവ്വഹിച്ചു.എൽപി യുപി,ഹൈസ്ക്കൂൾ കുട്ടികൾക്കായി ക്ളാസുകളും ഹയർസെക്കന്ററി കുട്ടികൾക്ക സഹവാസ ക്യാമ്പും നടത്തി.ആസ്ട്രോ വയനാടും കേരള ശാസ്ത്ര സഹിത്യ പരിഷത്തം ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത് വിദ്യാഭ്യാസ ഡിപ്പാർട്ട് മെന്റിന്റെ സഹകരണത്തോടെ 2013 നവം.26 ന് പനമരം ടിടിഐയിൽ വെച്ച് അധ്യാപകർക്ക് പരിശീലനം നൽകി..വയനാട്ടിലെ എല്ലാ വിദ്യാലയങ്ങളിലും ഐസോൺ ഉത്സവങ്ങൾ സെംഘടിപ്പിക്കാൻ തീരുമാനമെടുത്താണ് പരി‍ീലനം സമാപിച്ചത്.പങ്കെടുത്ത അധ്യാപകർക്ക് റഫറൻസിനായി സിഡിയും തയ്യാറാക്കി നൽകി. എംഎം ടോമി, എംഡി ദേവസ്യ,കെപി ഏലിയാസ്,ബഷീർ അനന്ദ്,വിപി ബാലചന്ദ്രൻഎന്നിവർ നേതൃത്വം നൽകി.

സംഘടന വിദ്യാഭ്യാസ ക്യാമ്പ്

ഡിസം.7,8 തീയ്യതികളിൽ ബത്തേരി മേഖലയിലെ കൊളഗപ്പാറ ഗവ.യുപി സ്ക്കൂളിൽ സംഘടന വിദ്യാഭ്യാസ ക്യാമ്പ് നടന്നു.ജനറൽ സെക്രട്ടറി വിവി ശ്രീനിവാസൻ,ഡോ.ആനന്ദി,ഡോ അബ്ദുൾ ഹമീദ്,,പിവി സന്തോഷ് എന്നിവർ വിവധ സെഷനുകൾ കൈകാര്യം ചെയ്തു.ജില്ലാ സെക്രട്ടറി എംഡി ദേവസ്യ ഭാവി പ്രവർത്തനരേഖ അവതരിപ്പിച്ചു.ജില്ലാ പ്രസിഡന്റ് പ്രൊഫ.കെ ബാലഗോപാലൻ മേഖല സെക്രട്ടറി കെ ബിജോപോൾ,ടിപി സന്തോഷ് എന്നിവർ ക്യാമ്പിനു നേതൃത്വം നൽകി


സിംലയിൽ ഒരു അദ്ധ്യാപക വിദ്യാർത്ഥി വിനിമയ സംഗമം

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വയനാട് ജില്ല
പ്രസിഡന്റ് പ്രൊ.കെ ബാലഗോപാലൻ
വൈസ് പ്രസിഡന്റ് എൻ സത്യാനന്ദൻ
വൈസ് പ്രസിഡന്റ് കെ കെ സുരേഷ് കുമാർ
സെക്രട്ടറി എം ഡി ദേവസ്യ
ജോ.സെക്രട്ടറി എ കെ ഷിബു
ജോ.സെക്രട്ടറി എം ദേവകുമാർ
ട്രഷറർ മാഗി വിൻസെൻറ്
വിഷയസമിതി
ആരോഗ്യം കെ ടി ശ്രീവത്സൻ
പരിസരം പി സി ജോൺ
വിദ്യാഭ്യാസം വി പി ബാലചന്ദ്രൻ
ജൻറർ എ ഡി ഗിരിജ
സബ്ബ് കമ്മിറ്റി
പ്രസിദ്ധീകരണം വി എം ബാലകൃഷണൻ
യുവസമിതി സി എസ് ശ്രീജിത്ത്
ബാലവേദി കെ കെ രാമകൃഷ്ണൻ
കല,സംസ്ക്കാരം എം ദിവാകരൻ
ഐ ടി വി എൻ ഷാജി
മറ്റുള്ളവർ കെ വി മത്തായി
ടിപി കമല
ടി മനോജ് കുമാർ
വിജി ഗിരിജ
വര്ഷം പ്രസിഡന്റ് സെക്രട്ടറി ട്രഷറർ സമ്മേളന സ്ഥലം
1976-81 ഗോവിന്ദൻ ചെറുകര എം ചന്ദ്രൻ
1982 എം ചന്ദ്രൻ പിടി മുരളി ...............
1983 എം ചന്ദ്രൻ കെ രാമചന്ദ്രൻ ..............
1984 കെ രാമചന്ദ്രൻ കെവി ജനാർദ്ദനൻ കെ ജോർജ്
1985 ഇകെ ജയരാജൻ കെവി ജനാർദ്ദനൻ പിഎംഎസ് നമ്പൂതിരി
1986 ഇകെ ജയരാജൻ എൻ സത്യാനന്ദൻ പിഎംഎസ് നമ്പൂതിരി
1987 കെ ഗോവിന്ദൻ സികെ ശിവരാമൻ എംജെ ജോസഫ് മാനന്തവാടി
1988 കെ ഗോവിന്ദൻ സികെ ശിവരാമൻ പികെ ജയരാജൻ
1989 സികെ ശിവരാമൻ കെ ഗോവിന്ദൻ എം ഉണ്ണികൃഷ്ണൻ
1990 അമ്പി ചിറയിൽ കെ ഗോവിന്ദൻ എം ഉണ്ണികൃഷ്ണൻ
1991 . അമ്പി ചിറയിൽ കെ ഗോവിന്ദൻ എം ഉണ്ണികൃഷ്ണൻ
1992 . അമ്പി ചിറയിൽ എംഎ പൗലോസ്
1993 . സികെ ശിവരാമൻ വിപി ബാലചന്ദ്രൻ അമ്പി ചിറയിൽ
1994 .
1995 .
1996 .
1997 .
1998 .
1999 .
2000 .
2001 .
2002 .
2003 .
2004 .
2005 .
"https://wiki.kssp.in/index.php?title=വയനാട്&oldid=9953" എന്ന താളിൽനിന്ന് ശേഖരിച്ചത്