മൂശാരിക്കൊവ്വൽ (യൂണിറ്റ്)
പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
ആമുഖം
കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്ത് ഏറെ കാലമായി സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ, സാഹിത്യ, ശാസ്ത്ര പ്രവർത്തകരുടെ സംഗമ ഭൂമിയാണ്.പുരോഗമന വാദികളും രാഷ്ട്രീയ പ്രവർത്തകരും ഒളിഞ്ഞും തെളിഞ്ഞും പ്രവർത്തിച്ച പാരമ്പര്യമുള്ള ഗ്രാമമായിരുന്നു കുഞ്ഞിമംഗലം. ഇവിടെ 1982ൽ ഗവ: സെൻട്രൽ യു.പി. സ്‌കൂളിലെ അധ്യാപകർ, ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന കലാജാഥയ്ക്ക് സ്വീകരണം നൽകാൻ വേണ്ടി ഒത്തുചേർന്നു. അത് പിന്നീട് പരിഷത്തിന്റെ യൂണിറ്റ് ആയി മാറുകയായിരുന്നു. കെ.വി.ശ്രീധരൻ മാസ്റ്റർ സെക്രട്ടറിയായി കുഞ്ഞിമംഗലം യൂണിറ്റ് നിലവിൽ വന്നു.രൂപീകരണ യോഗത്തിൽ പ്രൊഫ. ടി.പി. ശ്രീധരൻ മാസ്റ്റർ,വാസുക്കുട്ടൻ മാസ്റ്റർ, എൻ.പി. ഭാസ്കരൻ മാസ്റ്റർ തുടങ്ങി മുതിർന്ന പ്രവർത്തകർ പങ്കെടുത്ത് പ്രവർത്തന മാർഗങ്ങൾ വിശദീകരിച്ചു.