അങ്കമാലി മേഖല
എറണാകുളം ജില്ലയുടെ വടക്കേ അറ്റത്തുള്ള 9 പഞ്ചായത്തുകളും ഒരു മുനിസിപ്പാലിറ്റിയും കൂടിച്ചേർന്ന മേഖലയാണ് അങ്കമാലി മേഖല.വടക്കു നിന്നാരംഭിച്ചാൽ കറുകുറ്റി,മൂക്കന്നൂർ,തുറവൂർ,മഞ്ഞപ്ര, കാലടി പ്ലാന്റേഷൻ,മലയാറ്റൂർ - നീലീശ്വരം,കാലടി,കാഞ്ഞൂർ,ശ്രീമൂലനഗരം പഞ്ചായത്തുകളും അങ്കമാലി മുനിസിപ്പാലിറ്റിയും കൂടിച്ചേർന്നാൽ അങ്കമാലി മേഖലയായി.എറണാകുളം ജില്ലയിലെ പരിഷത്തിന്റെ ആദ്യകാല മേഖലകളിലൊന്നാണ് അങ്കമാലി. 1980 കളുടെ മധ്യത്തിൽ ആലുവ മേഖല വിഭജിച്ചാണ് അങ്കമാലി മേഖലയുണ്ടായത്. പ്രശസ്തരായ വിഷ്ണുത്രയങ്ങളുടെ ( എ ജെ വിഷ്ണു, എ വി വിഷ്ണു, കെ എൻ വിഷ്ണു) നാട് എന്ന നിലയിലും ശ്രീ ശങ്കരാചാര്യരുടെ ജന്മം കൊണ്ട് പാവനമായ കാലടി ഉൾക്കൊള്ളുന്ന കാലടി പഞ്ചായത്ത് ഈ മേഖലയിലാണ് എന്നതും പ്രത്യേകതകളാണ്. അതു പോലെ തന്നെ അറിയപ്പെടുന്ന കവിയായ ശ്രീ.മഞ്ഞപ്ര ഉണ്ണികൃഷ്ണൻ മേഖലയിലെ കാലടി യൂണിറ്റിലെ അംഗമാണ്, മികച്ച സംഘടനാ പ്രവർത്തകനായ ശ്രീ ടി.പി.വേലായുധൻ മാഷ് നമ്മുടെ ഒരു അഭ്യുദയകാംക്ഷിയാണ്, അറിയപ്പെടുന്ന കവിയും സാമൂഹ്യപ്രവർത്തകനുമായ സുരേഷ് മൂക്കന്നൂർ തുറവൂർ യൂണിറ്റിലെ അംഗമാണ്.മേഖലയുടെ ആദ്യ പ്രശിഡണ്ട് ശ്രി എ ജെ വിഷ്ണു മാഷും സെക്രട്ടറി ശ്രീ എം എസ് മോഹനനും ആയിരുന്നു.