തിരുമാറാടി യൂണിറ്റ് ചരിത്രം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

ആമുഖം

എറണാകുളം ജില്ല കൂത്താട്ടുകുളം മേഖലയിലെ ഒരു യൂണിറ്റാണ് തിരുമാറാടി.

ചരിത്രം

1976 ൽ ഗ്രാമശാസ്ത്ര സമിതിയുടെ രൂപീകരണത്തോടെയാണ് തിരുമാറാടിയിൽ പരിഷത് പ്രവർത്തനത്തിന് തുടക്കം കുറിക്കുന്നത്.തിരുമാറാടിയിൽ അന്ന് നിലനിന്നിരുന്ന "സമന്വയ"സാംസ്‌കാരിക സമിതിയുടെ ഭാഗമായിട്ടാണ് ഗ്രാമശാസ്ത്ര സമിതിയും പ്രവർത്തിച്ചിരുന്നത്.

NBS ജീവനക്കാരനായിരുന്ന സമന്വയ പ്രസിഡന്റ് ശ്രീ പി കെ നരേന്ദ്രദേവ്,kssp നിർവാഹക സമിതി അംഗമായിരുന്ന കെ കെ വാസുവിൽ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഗ്രാമ ശാസ്ത്രസമിതി രൂപീകരിക്കുന്നത്.രൂപീകരണ യോഗത്തിൽ kssp സംസ്ഥാന സെക്രട്ടറി ആയിരുന്ന സി ജി ശാന്തകുമാറും ജില്ലാ സെക്രട്ടറി ആയിരുന്ന ശ്രീ കൃഷ്‌ണൻ പോറ്റിയും പങ്കെടുത്തിരുന്നു.

Dr.P N S മേനോൻ(പ്രസിഡന്റ്)വി ആർ സി നായർ(വൈസ് പ്രസിഡന്റ്)എ സി പ്രസാദ് (സെക്രട്ടറി)ജി അശോകൻ (ജോയിൻ സെക്രട്ടറി)രാജേന്ദ്രൻ നമ്പൂതിരി (ട്രഷറർ)എന്നിവരായിരുന്നു യൂണിറ്റ് ഭാരവാഹികൾ.കർഷകരുമായി സംവാദങ്ങൾ ,കോളനികളിൽ ക്ലാസുകൾ ബ്ലോക്ക് ഭരണകൂടവുമായി ചേർന്ന് കുട്ടികൾക്ക് പോളിയോ വാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കുക എന്നിവയായിരുന്നു ഗ്രാമ ശാസ്ത്ര സമിതിയുടെ പ്രവർത്തനങ്ങൾ.വാർഷിക യോഗത്തിൽ ജില്ലാ പ്രസിഡന്റ് ആയിരുന്ന സി ടി സാമുവൽ ,യു കെ ഗോപാലൻ ,ജില്ലാ സെക്രട്ടറി കൃഷ്ണൻ പോറ്റി എന്നിവർ പങ്കെടുത്തു."കേരളത്തിന്റെ സമ്പത്"എന്ന വിഷയത്തിൽ നിരവധി ക്ലാസുകൾ നടത്തി.കൂത്താട്ടുകുളത്തെ പാരലൽ കോളേജുകൾ ,ലക്ഷം വീട് കോളനി,ഹരിജൻ കോളനികൾ എന്നിവിടങ്ങളിലായിരുന്നു കൂടുതൽ ക്ലാസുകൾ.ക്ലാസ്സുകളുടെ ഉത്‌ഘാടനം നടത്തിയത് നിർവാഹക സമിതി അംഗം ശ്രീ വി കെ ശശിധരൻ ആയിരുന്നു.പോസ്റ്റോഫീസ് ജംഗ്ഷനിൽ നിന്നും ജാഥയായി തിരുമാറാടി ലക്ഷം വീട് വരെ പോയി ആയിരുന്നു ക്ലാസ്.ജാഥയ്ക്ക് നേതൃത്വം നൽകി മുദ്രാവാക്യം വിളിച്ചതും വി കെ എസ് ആയിരുന്നു.

ഗ്രാമ ശാസ്ത്ര സമിതി 1977 ഒടുകൂടി ശാസ്ത്ര സാഹിത്യ പരിഷത് യൂണിറ്റായി മാറി.പുസ്തക പ്രചാരണം നന്നായി യൂണിറ്റിൽ നടത്തിയിരുന്നു.ശാസ്ത്രകേരളം ,യുറീക്ക എന്നിവ നന്നായി യൂണിറ്റ് പ്രചരിപ്പിച്ചു.80 കളിൽ യൂണിറ്റിലെ പ്രധാന പ്രവർത്തകർക്ക് ജോലി ലഭിച് മറ്റു സ്ഥലങ്ങളിലേക്ക് മാറേണ്ടി വരികയും സമന്വയ സാംസ്‌കാരിക പ്രവർത്തനം മന്ദീഭവിക്കുകയും ചെയ്തതോടെ പരിഷത് പ്രവർത്തനം നാമമാത്രമായി.

1988 ൽ അടുത്ത തലമുറ പരിഷത്തിലേക്ക് കടന്നു വന്നു.ബെന്നി ജോസഫ് കൂത്താട്ടുകുളം യൂണിറ്റ് പുനർ ജീവിപ്പിക്കുന്നതിന് നേതൃത്വം നൽകി.മേഖലയിൽ നിന്നും ഡോ .അരവിന്ദാക്ഷനും ,സി ജി രാധാകൃഷ്ണനും പങ്കെടുത്ത്‌ പുതിയ യൂണിറ്റിന് രൂപം നൽകി.ഹരി ആർ പിഷാരടി പ്രസിഡന്റും കെ ആർ വിനോദ് സെക്രട്ടറിയുമായി പുതിയ കമ്മിറ്റി നിലവിൽ വന്നു.02/ 11 / 1989 ൽ സഫാദർ ഹാഷ്മി കോല ചെയ്യപ്പെട്ടപ്പോൾ പെട്ടെന്ന് സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിൽ 90 പേര് പങ്കെടുത്തു.ജില്ലാ കമ്മിറ്റി നൽകിയ ക്വാട്ട പൂർത്തീകരിച്ചു പുസ്തക പ്രചാരണം നടത്തി കലാജാഥയ്ക്ക് സ്വീകരണം അക്കാലത്തു നടത്തിയിരുന്നു.എറണാകുളം ജില്ലാ സാക്ഷരത പ്രവർത്തനം അക്കാലത്തായിരുന്നു.സജീവമായ യൂണിറ്റ് പ്രവർത്തകർ ഉണ്ടായിരുന്നു അക്കാലത്തു് .പിന്നീട്‌സമ്പൂർണ്ണ സാക്ഷരതാ യജ്ഞവും വഴി കൂടുതൽ പ്രവർത്തകരെ കണ്ടെത്താൻ  കഴിഞ്ഞു.90 കളുടെ അവസാനത്തോടെ കാക്കൂർ,തിരുമാറാടി ,ഒലിയപ്പുറം,മണ്ണത്തൂർ എന്നീ യൂണിറ്റുകൾ ഉണ്ടായി.

കാക്കൂർ യൂണിറ്റിൽ വി കെ ശശിധരൻ,സാജുമോൻ എം എ സുശീല ,സുശീല ശ്രീലാണ്,സി കെ റെജി ,ജയകുമാർ,ബിജു കെ കെ,രമണി മോഹനൻ,എന്നിവർ പ്രധാന പ്രവർത്തകരായി കമ്മിറ്റികൾ തുടർ പ്രവർത്തനങ്ങളിൽ ഉണ്ടായി.ആഴ്ചയിൽ ഒരു ദിവസം ഒരുമിച്ചു കൂടുന്ന "ആഴ്ചകൂട്ടം"സമത പ്രവർത്തനം ,സോപ്പുപൊടി നിർമ്മാണമടക്കമുള്ള പ്രവർത്തനങ്ങൾ കാക്കൂർ യൂണിറ്റിൽ ഉണ്ടായിരുന്നു.

മണ്ണത്തൂർ യൂണിറ്റിൽ ജോർജ് ജേക്കബ്,റെജീഷ് വി പി,കെ ടി അനിൽ,റെജികുമാർ,സി കെ സന്തോഷ്,സലി എ എ,ആശ രാജു,സി എ  എന്നിവർ ആ യൂണിറ്റിലെ പ്രധാന പ്രവർത്തകരായിരുന്നു.പുസ്തകപ്രചരണം,പരിഷത് അടുപ്പു വ്യാപനം,ചൂടാറാപ്പെട്ടി എന്നിവയുടെ പ്രവർത്തനങ്ങളിൽ യൂണിറ്റ് ശ്രദ്ധ പുലർത്തിയിരുന്നു.

ഒലിയപ്പുറം യൂണിറ്റിൽ കെ കെ ബാലകൃഷ്ണൻ,അഭിലാഷ് അയ്യപ്പൻ,സരസമ്മ ചിദംബരം,പ്രസീദ വിജയൻ,രാധ തമ്പി,സനീഷ് സ്കറിയ,നമിത ശശി,വിജയൻ പുതുച്ചിറ,രാജൻ എ എ,എന്നിവർ വിവിധ ഘട്ടങ്ങളിൽ പ്രധാന പ്രവർത്തകരായി.വിദ്യാഭ്യാസ ,ബാലവേദി പ്രവർത്തനങ്ങൾ സജീവമായിരുന്നു.

തിരുമാറാടി യൂണിറ്റായിരുന്നു പഞ്ചായത്തിലെ മറ്റു യൂണിറ്റുകളുടെ പ്രവർത്തനങ്ങളുടെ കേന്ദ്രബിന്ദു.ഡി പ്രേംനാഥ്,ജി ശ്രീനാഥ്,ടി എം പ്രഭാകരൻ,സബിത പൊന്നപ്പൻ ,കെ പി രാജു എന്നിവരായിരുന്നു പ്രധാന പ്രവർത്തകർ.