348
തിരുത്തലുകൾ
റ്റാഗുകൾ: മാറ്റിച്ചേർക്കൽ കണ്ടുതിരുത്തൽ സൗകര്യം |
|||
വരി 5: | വരി 5: | ||
== 1. ആമുഖം == | == 1. ആമുഖം == | ||
വയനാട് ജില്ല രൂപീകൃതമായപ്പോൾത്തന്നെ മാനന്തവാടി കേന്ദ്രീകരിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഒരു യൂണിറ്റ് പ്രവർത്തിച്ചിരു ന്നു. തൃശ്ശിലേരിയിലെ ശ്രീ. ആർ.അജയകുമാർ മാനന്തവാടി യൂണിറ്റുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. അദ്ദേഹം മേഖലാ സെക്രട്ടറിയായും, ജില്ലാ കമ്മിറ്റിയംഗമായും പിന്നീട് പ്രവർത്തിച്ചിട്ടുണ്ട്. സംസ്ഥാനതലത്തിലുള്ള ചില പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്. | |||
1985-ൽ സംഘടന യുടെ മാനന്തവാടി മേഖലാ വാർഷികം കാട്ടിക്കുള ത്തെ 'അതുല്യ ആർട്സ് കോളേജിൽ ' വച്ച് നടക്കുകയുണ്ടായി. രണ്ട് ദിവസമായി നടന്ന ഈ സമ്മേളനത്തിന്റെ സ്വാഗത സംഘം ചെയർമാനായി പ്രവർത്തിച്ചത് കാട്ടിക്കുളത്തെ ശ്രീ. CK ശങ്കരൻ ആയിരുന്നു. ഈ സമ്മേളനത്തിന്റെ ആവേശമുൾക്കൊണ്ട് സർവ്വ ശ്രീ. CK ശങ്കരൻ, AK സുധാകരൻ, ഭാസ്കരൻ മാസ്റ്റർ ,R അജയകുമാർ എന്നിവരുടെ നേതൃത്വത്തിൽ കാട്ടിക്കുളം കേന്ദ്രീകരിച്ച് ഒരു പരിഷത്ത് യൂണിറ്റ് രൂപീകരിക്കുകയുണ്ടായി. | |||
== 3. == | അതിനു ശേഷം 1987- 88 കാലത്താണ് തൃശിലേരിയിൽ പരിഷത്ത് യൂണിറ്റ് ഔപചാരികമായി രൂപീകരിക്കുന്നത്. എങ്കിലും മാനന്തവാടി മേഖലയുടെയും, കാട്ടിക്കുളം യൂണിറ്റിന്റെയും ഭാഗമായി നിരവധി പരിഷത്ത് പ്രവർത്തനങ്ങൾ തൃശിലേരിയിൽ അതിനു മുമ്പും നടന്നിട്ടുണ്ട്. | ||
== 4. == | |||
== 5. == | == 2.ആദ്യകാല പ്രവർത്തനങ്ങൾ - == | ||
== 6. == | |||
== 7. == | === (തൃശ്ശിലേരി യൂണിറ്റ് രൂപീകരണത്തിന് മുമ്പ് ) === | ||
== 8. == | ആദ്യകാലത്ത് പരിഷത്ത് പ്രസിദ്ധീകരിച്ച 'ശാസ്ത്രകൗതുകം' എന്ന പുസ്തക പ്രചരണം ശ്രീ .K രാമചന്ദ്രൻ മാസ്റ്ററുടെ നേതൃത്വത്തിൽ നടന്നിട്ടുണ്ട്. പ്രീ - പബ്ലിക്കേഷനായി പ്രസിദ്ധീകരിച്ച ശാസ്ത്രകൗതുകം ഇരുപതെണ്ണത്തോളം പ്രചരിപ്പിച്ചിട്ടുണ്ട്. തൃശിലേരി സ്കൂൾ കേന്ദ്രീകരിച്ച് യുറീക്ക, ശാസ്ത്രകേരളം പ്രചാരണം, വിജ്ഞാനപ്പരീക്ഷകൾ എന്നിവയും നടന്നിട്ടുണ്ട്. 1983ൽ നടന്ന കലാജാഥ തൃശ്ശിലേരിയിൽ പരിപാടികളവതരിപ്പിക്കുകയുണ്ടായി. 'എന്തിന്ന ധീരത ഇപ്പോൾ തുടങ്ങണം' - എന്ന സംഗീത ശിൽപ മടങ്ങിയ ജാഥാ പരിപാടികൾ LP സ്കൂൾ പരിസരത്തുള്ള ചെറിയാൻ കുഞ്ഞേട്ടന്റെ ചായക്കടയുടെ വരാന്തയിലാണ് പരിപാടികൾ അവതരിപ്പിച്ചത്. പിന്നീട് 1987- 88 കാലത്ത് നടന്ന ശാസ്ത്രകലാ ജാഥ തൃശിലേരി HS ഗ്രൗണ്ടിൽ പരിപാടികൾ അവതരിപ്പിക്കുകയുണ്ടായി. ഈ കലാജാഥകളുമായി ബന്ധപ്പെട്ട് സർവ്വ ശ്രീ. Rഅജയകുമാർ, KV സുമിത്രൻ, Nവിജയൻ മാസ്റ്റർ (സംസ്കൃതം അധ്യാപകൻ), ജയരാജൻ മാസ്റ്റർ (കൂത്തുപറമ്പ്), എന്നിവരുടെയൊക്കെ നേതൃത്വത്തിൽ പുസ്തക പ്രചരണവും, സംഘാടന പ്രവർത്തനങ്ങളും നടക്കുകയുണ്ടായി. | ||
== 9. == | |||
== 10. | == 3.യൂണിറ്റ് രൂപീകരിക്കുന്നു. == | ||
1987-88 കലാജാഥാ സ്വീകരണവുമായി ബന്ധപ്പെട്ടാണ് തൃശ്ശിലേരിയിൽ ഒരു പരിഷത്ത് യൂണിറ്റ് രൂപീകരിച്ച് പ്രവർത്തനം നടത്തുന്നത്. Rഅജയകുമാർ, KV സുമിത്രൻ, AGവാസുദേവൻ, മാത്യു കണ്ടത്തിൽ തുടങ്ങിയവരായിരുന്നു ആദ്യകാലത്തെ തൃശിലേരിക്കാരായ യൂണിറ്റ് പ്രവർത്തകർ. തൃശിലേരി ഹൈസ്ക്കൂളിൽ പ്രവർത്തിച്ച പല അധ്യാപകരും യൂണിറ്റ് പ്രവർത്തനങ്ങളുമായി കണ്ണി ചേർന്ന് പ്രവർത്തിച്ചു. | |||
അധ്യാപകരായ Kരാമചന്ദ്രൻ മാസ്റ്റർ (ആറാട്ടുതറ), PT മുരളി മാസ്റ്റർ (തലപ്പുഴ) എന്നിവരൊക്കെ തൃശിലേരി സ്ക്കൂളിൽ പ്രവർത്തിച്ചപ്പോഴും, പിന്നീട് ജില്ലാ ഭാരവാഹികളായപ്പോഴും യൂണിറ്റിൽ സജീവമായി ഇടപെട്ട് പ്രവർത്തിച്ചവരാണ്. | |||
Nവിജയൻ മാസ്റ്റർ (സംസ്കൃത അധ്യാപകൻ), ജയരാജൻ മാസ്റ്റർ (കൂത്തുപറമ്പ്), സഹദേവൻ മാസ്റ്റർ ( മാനന്തവാടി), V V തോമസ് മാസ്റ്റർ ( മാനന്തവാടി), ബാലകൃഷ്ണൻ മാസ്റ്റർ (വടകര), K Kതിലക ദാസ് മാസ്റ്റർ (ആലപ്പുഴ) തുടങ്ങി ഒട്ടേറെ അധ്യാപകർ കലാജാഥാ സംഘാടനം, വിജ്ഞാനപ്പരീക്ഷ നടത്തിപ്പ് എന്നിവയ്ക്കൊക്കെയായി തൃശിലേരിയിലെ പ്രവർത്തകർക്കൊപ്പം പ്രവർത്തിച്ചവരാണ്. | |||
== 4.1989-1995 == | |||
1989 ൽ സംഘടനയുടെ ഇരുപത്തിയാറാമത് സംസ്ഥാന വാർഷികം നടന്നത് കൽപ്പറ്റ SKMJ HS ൽ ആയിരുന്നു. യൂണിറ്റിൽ നിന്നും ഒരു പാട് പ്രവർത്തകർ Volunteer മാരായി സമ്മേളന ദിവസങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. KV സുമിത്രൻ, AG വാസുദേവൻ എന്നിവർ മൂന്നു ദിവസം സമ്മേളന നഗരിയിൽ ക്യാമ്പ് ചെയ്ത് ഭക്ഷണ സബ് കമ്മിറ്റിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുണ്ട്. | |||
1991ലെ മാനന്തവാടി മേഖലാ വാർഷികം നടന്നത് തൃശിലേരിയിലായിരുന്നു. ശ്രീ.KTരാധാകൃഷ്ണൻ മാസ്റ്ററായിരുന്നു ഉദ്ഘാടകൻ. ഒരു രാത്രി ക്യാമ്പ് ചെയ്ത് രണ്ടു ദിവസങ്ങളായി നടന്ന സമ്മേളനമായിരുന്നു ഇത്. | |||
തുടർന്ന് കുറച്ച് വർഷങ്ങളിൽ യൂണിറ്റിൽ സജീവമായ സംഘടനാ പ്രവർത്തനങ്ങൾ നടന്നതായി കാണുന്നില്ല. എങ്കിലും അംഗത്വ പ്രവർത്തനം നടത്തി യൂണിറ്റ് നില നിർത്തിയിരുന്നു. | |||
== 5.1995-97 == | |||
തുടർന്ന് 1995- 96 കാലത്ത് യൂണിറ്റിൽ പുതിയ അംഗങ്ങളെ ചേർത്ത് യൂണിറ്റ് പുന: സംഘടിപ്പിക്കുകയുണ്ടായി. 26 അംഗങ്ങൾ അന്നുണ്ടായിരുന്നു. വയനാട് അത്ലറ്റിക് ആൻഡ് ആർട്സ് ക്ലബ് (വാക്ക്) എന്ന കൂട്ടായ്മയിൽ നിന്നാണ് ഈ പുന:സംഘാടനം നടന്നത്. തിലക ദാസ് മാസ്റ്ററും വിജയൻ മാസ്റ്ററും താമസിച്ചിരുന്ന കൊച്ചു റൂം ഏറെക്കാലം വാക്കിന്റേയും പരിഷത്ത് യൂണിറ്റിന്റേയും ഓഫീസ് കൂടിയായി പ്രവർത്തിച്ചു. തുടർന്നുള്ള വർഷങ്ങളിൽ മാസികാപ്രചരണം, പുസ്തക ക്യാമ്പയിനുകൾ, ചൂടാറാപ്പെട്ടി പ്രചരണം എന്നിവയെല്ലാം യൂണിറ്റിൽ സജീവമായി നടന്നിട്ടുണ്ട്. 1996- 97 കാലത്ത് യൂണിറ്റിൽ ബാലവേദി രൂപീകരിക്കുകയും നിരവധി ബാലവേദി പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്. | |||
1997 ലെ സംസ്ഥാന കലാജാഥ സമതാ കലാജാഥയായാണ് നടന്നത് .' അടുക്കളയിൽ നിന്ന് അധികാരത്തിലേക്ക് ' എന്ന മുദ്രാവാക്യമുയർത്തി, മുഖ്യമായും വനിതാ കലാകാരികളും വനിതാ മാനേജരും ഒക്കെയായി സംസ്ഥാനത്ത് 356 കേന്ദ്രങ്ങളിൽ ഈ ജാഥാ പരിപാടികൾ അവതരിപ്പിക്കപ്പെട്ടു. നമ്മുടെ യുണിറ്റ് ഒരു നാലുമണി കേന്ദ്രമായിരുന്നു. ഹൈസ്കൂൾ സ്റ്റേജിലാണ് പരിപാടികൾ അവതരിപ്പിക്കപ്പെട്ടത്. വളരെ ചിട്ടയോടെ അതിഗംഭീരമായി യൂണിറ്റ് സംഘാടന പ്രവർത്തനങ്ങൾ നടത്തി. ദിവസങ്ങളോളം നീണ്ടുനിന്ന പുസ്തക പ്രചാരണത്തിൽ ബാലവേദി കൂട്ടുകാരും, വനിത സംഘാടകരും, യൂണിറ്റ് പ്രവർത്തകരും വീടുകൾ കയറിയിറങ്ങി. പതിനെട്ടായിരത്തിലധികം രൂപയുടെ പുസ്തക പ്രചാരണം നടന്നു.തിലക ദാസ് മാഷും, രവീന്ദ്രൻ മാഷുമൊക്കെ നിറഞ്ഞാടിയപ്പോൾ, പ്രചരണത്തിലും, തലേ ദിവസം നടത്തിയ വിളംബരജാഥയിലും, ജാഥാ ദിവസം എൽപി സ്കൂൾ പരിസരം മുതൽ നടന്ന ജാഥാ സ്വീകരണത്തിലും വ്യത്യസ്തത പുലർത്താനും സംസ്ഥാനതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട ഒരു കേന്ദ്രം ആകാനും നമുക്ക് കഴിഞ്ഞു .എങ്കിലും ഏറെക്കാലം യൂണിറ്റിൽ ഒരേയൊരു വനിതാ അംഗം മാത്രയായിരുന്നു ഉണ്ടായിരുന്നത്. ശ്രീമതി. അന്നക്കുട്ടി കുര്യൻ -എന്നാൽ ഇപ്പോൾ യൂണിറ്റിൽ 21 വനിതകൾ അംഗങ്ങളാണ്. | |||
== 6.1999-2004 == | |||
ആര്യഭടീയത്തിന്റെ 1500 ആം വാർഷികത്തിൽ വിജ്ഞാനോത്സവം, ഗണിതോത്സവം ആയാണ് നാം നടത്തിയത് 1999-2000 വർഷത്തിലാ യി നടന്ന ഗണിതോത്സവ ത്തിൻറെ മേഖലാതലം നമ്മുടെ യൂണിറ്റിൽ, തൃശ്ശിലേരി ഹൈസ്കൂളിൽ വച്ച് നടന്നു. രണ്ടുദിവസമായി ക്യാമ്പ് ചെയ്തു ,നൂറോളം കുട്ടികൾ ഇതിൽ പങ്കെടുത്തു. പാട്ടും കളികളുമായി ഗണിതത്തെ ഉത്സവമാക്കി മാറ്റിയ ഈ പരിപാടിയും മികച്ചരീതിയിൽ നാം സംഘടിപ്പിക്കുകയുണ്ടായി. | |||
2000-ൽ സംസ്ഥാനവ്യാപകമായി 'ആഗോളവൽക്കരണത്തിനെതിരെ ജനജാഗ്രതാ ' ക്യാമ്പയിൻ നടന്നപ്പോൾ, മാനന്തവാടി മേഖലയിൽ നടന്ന ജനജാഗ്രത ജാഥയുടെ ഉദ്ഘാടനം നടന്നത് തൃശിലേരി എൽപി സ്കൂൾ പരിസരത്ത് ആയിരുന്നു. | |||
രണ്ടായിരത്തിൽ രണ്ടുദിവസങ്ങളിലായി മേഖല പഠനക്യാമ്പിനും നമ്മൾ വേദിയൊരുക്കി. 22 മേഖലാ പ്രവർത്തകർ ഒരു രാത്രി ക്യാമ്പ് ചെയ്തു പരിഷത്ത് പ്രവർത്തനങ്ങൾ ചർച്ച ചെയ്യുകയുണ്ടായി. | |||
2004 ൽ സംഘടനയുടെ സംസ്ഥാന വാർഷികം നടന്നത് മാനന്തവാടി GVHSSലാണ്. ഒരുവർഷത്തോളം നീണ്ട അതിന്റെ സംഘാടന പ്രവർത്തനങ്ങളിൽ, വി. കെ. മനോജ് ,മനോജ് കുമാർ. ടി, പ്രശാന്ത്.ഇ എന്നിവർ ആദ്യാവസാനം സജീവമായി പങ്കെടുത്തു. നിരവധി പ്രവർത്തകർ മൂന്നുദിവസവും സമ്മേളന നഗരിയിൽ ക്യാമ്പ് ചെയ്തു പ്രവർത്തിച്ചിട്ടുണ്ട്. യൂണിറ്റിലെ മിക്ക അംഗങ്ങളും വളണ്ടിയർമാരായും പ്രവർത്തിച്ചിട്ടുണ്ട്. ശ്രീ ആർ അജയകുമാർ റിസപ്ഷൻ കമ്മിറ്റിയുടെയും, മനോജ് വി.കെ, സാമ്പത്തിക കമ്മിറ്റിയുടെയും കൺവീനർമാരും, കെ.വി സുമിത്രൻ ഭക്ഷണ കമ്മിറ്റി ജോ.കൺവീനർ ആയും പ്രവർത്തിച്ചു .സാമ്പത്തിക സമാഹരണത്തിനായി 12 പണക്കുടുക്കകൾ യൂണിറ്റിൽ സ്ഥാപിച്ചു .അതോടൊപ്പം സമ്മേളനത്തിന്റെ ഭാഗമായി നടന്ന ഏക പുസ്തക ക്യാമ്പയിനിൽ 400 രൂപ വിലയുണ്ടായിരുന്ന റഫറൻസ് പുസ്തകം' പ്രകൃതിയുടെ താക്കോൽ' 15 എണ്ണം യൂണിറ്റിൽ പ്രചരിപ്പിക്കുകയും ചെയ്തു. | |||
== 7.2006-2019 == | |||
ഇരുപത്തിയഞ്ചാമത് വയനാട് ജില്ലാ വാർഷികം 2006ൽ തൃശ്ശിലേരി ഹൈസ്കൂളിലാണ് നടന്നത് .യൂണിറ്റ് ആകെ ഉണർന്നു പ്രവർlത്തിച്ച് വൻ വിജയമാക്കിയ സംഘടാനമാണ് അതിന്റെ ഭാഗമായി നടന്നത്. ഡോക്ടർ കെ.ഇ.എൻ. കുഞ്ഞമ്മദ് ആയിരുന്നു സമ്മേളനം ഉദ്ഘാടനം ചെയ്തത്.പാപ്പൂട്ടി മാഷ്, വി.വിനോദ് കുമാർ, | |||
സി. പി. സുരേഷ് ബാബു തുടങ്ങിയ സംസ്ഥാന ഭാരവാഹികൾ സമ്മേളനത്തിൽ പങ്കെടുത്തു. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് പി.വി.സന്തോഷ് മാസ്റ്ററുടെ ഒരു ക്ലാസ്, പ്രൊഫ.കെ.ബാലഗോപാലൻ , കാർഷികമേഖലയുമായി ബന്ധപ്പെട്ട വിഷയം അവതരിപ്പിച്ച ഒരു സെമിനാർ എന്നിവയായിരുന്നു യൂനിറ്റിൽ നടന്ന പ്രധാന അനുബന്ധ പരിപാടികൾ. പുസ്തക പ്രചാരണത്തിലൂടേയും, വിഭവ സമാഹരണത്തിലൂടെയുമാണ് സാമ്പത്തിക സമാഹരണം നടന്നത്. അന്നത്തെ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ഒ.ആർ.കേളു ചെയർമാനായും, ശ്രീ.ആർ.അജയകുമാർ കൺവീനറായും പ്രവർത്തിച്ച സ്വാഗത സംഘം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. | |||
2007 ൽ അമ്പലം പരിസരത്ത് മുപ്പതിലേറെ കുട്ടികൾ പങ്കെടുത്ത ബാലോത്സവം ,യുറീക്ക എഡിറ്ററും കുട്ടികളുടെ എഴുത്തുകാരനുമായ ജനുമാഷ് പങ്കെടുത്ത ചെറുകഥ പരിശീലനം (ഹൈസ്കൂൾ പരിസരം),യൂണിറ്റ് തല യുവസംഗമം എന്നിവ നടന്നിട്ടുണ്ട് | |||
2010 ൽ മേഖലാ വാർഷികത്തിന് യൂണിറ്റ് വേദിയായി. രണ്ട് അനുബന്ധ പരിപാടികൾ ഇതോടൊപ്പം നടന്നു .2014- 15 സംസ്ഥാന വ്യാപകമായി നടന്ന ശാസ്ത്രബോധം ക്യാമ്പയിന്റെ ഭാഗമായി അഞ്ച് വ്യത്യസ്ത പരിപാടികൾ യൂണിറ്റിൽ നടത്താൻ സാധിച്ചിട്ടുണ്ട്. 2016ൽ സംസ്ഥാന കലാജാഥയ്ക്ക് വീണ്ടും ആതിഥ്യമരുളി. ഇതിനിടയിൽ രണ്ട് ജില്ലാ കലാജാഥകളും, നിരവധി വാഹനജാഥകളും യൂണിറ്റിൽ എത്തിയിട്ടുണ്ട് | |||
'2018 ൽസംസ്ഥാന വാർഷികം ബത്തേരിയിൽ നടന്നപ്പോൾ എണ്ണായിരം രൂപയുടെ സാമ്പത്തിക സമാഹരണം നടത്താൻ കഴിഞ്ഞു .ഇതിന്റെ ഭാഗമായി യൂണിറ്റിൽ പുസ്തക പ്രചരണവും നടന്നു .9 ശാസ്ത്ര ക്ലാസുകളും, ഒരു യുവസംഗമവുമായി 10 അനുബന്ധ പരിപാടികളും യൂണിറ്റിൽ നടന്നു. | |||
അതേ വർഷം മഹാ ചന്ദ്രഗ്രഹണത്തിന് സ്കൂളുമായി ബന്ധപ്പെട്ട്, സ്കൂൾ ഗ്രൗണ്ടിൽ കുട്ടികൾക്കായി ചന്ദ്രഗ്രഹണ നിരീക്ഷണവും സ്കൂൾ അധികൃതരുമായി ചേർന്ന് സംഘടിപ്പിച്ചു. | |||
2019 ൽ വലയസൂര്യഗ്രഹണത്തോടനുബന്ധിച്ച് 7 ക്ലാസുകൾ യൂണിറ്റ് കേന്ദ്രീകരിച്ച് നടന്നിട്ടുണ്ട്. 'വാക്ക് ', 'സൂര്യ' - ലൈബ്രറികൾ, ബാലസഭ, കുടുംബശ്രീകൾ എന്നിവ സൂര്യഗ്രഹണ ക്ലാസുകളുടെ സംസ്ഥാടനം നടത്തി. | |||
== 8.2019 നു ശേഷം == | |||
2020ൽ നടന്ന 'ആരാണ് ഇന്ത്യക്കാർ ' നാടക യാത്രയ്ക്ക് മാനന്തവാടിയിൽ സ്വീകരണം നൽകുകയുണ്ടായി. അതോടനുബന്ധിച്ച് യൂണിറ്റിൽ 11000 രൂപയുടെ പുസ്തക പ്രചരണം നടത്താൻ കഴിഞ്ഞു .മഹാമാരിയുടെ ഇക്കാലത്തും യോഗങ്ങൾ , ക്ലാസുകൾ എന്നിവയെല്ലാം നടത്തി സംഘടനയെ ചലിപ്പിക്കുന്നതിന് നമുക്ക് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ 27 വർഷമായി കൃത്യമായി യൂണിറ്റ് വാർഷിക യോഗങ്ങൾ ,അംഗത്വ പ്രവർത്തനം എന്നിവ സമയബന്ധിതമായി പൂർത്തിയാക്കാറുണ്ട്. PPC ഉൽപ്പന്നങ്ങളായ ചൂടാറാപ്പെട്ടി, സോപ്പ് , നമ്മുടെ ആനുകാലികങ്ങളായ യുറീക്ക, ശാസ്ത്ര കേരളം, ശാസ്ത്രഗതി എന്നിവയുടെ പ്രചാരണവും എല്ലാ വർഷവും നടന്നിട്ടുണ്ട്. | |||
== 9.പ്രധാന പ്രവർത്തകർ == | |||
യൂണിറ്റിന്റെ ആദ്യ കാലങ്ങളിൽ ആർ. അജയകുമാർ ,കെ.വി. സുമിത്രൻ, എ.ജി വാസുദേവൻ എന്നിവരും 1995 ശേഷം മനോജ് .വി. കെ, മനോജ് കുമാർ. ടി, സോണി.ടി ജെ രാമകൃഷ്ണൻ .വി .വി, സന്തോഷ് കുമാർ.ഇ. ജി, ഇ.പ്രശാന്ത്, ആനന്ദ്.എസ്, അനിൽകുമാർ.ടി, സുനിൽകുമാർ.കെ.പി, വസന്തകുമാരി.കെ.വി,ബാബു ജോസഫ്, സജി.കെ.ജെ എന്നിവരും യൂണിറ്റ് ഭാരവാഹികൾ ആയി പ്രവർത്തിച്ചിട്ടുണ്ട്. യൂണിറ്റ് അംഗങ്ങളിൽ മേഖല സെക്രട്ടറിമാരോ, പ്രസിഡൻറ്മാരോ ആയി പ്രവർത്തിച്ചവർ ആർ. അജയകുമാർ, മനോജ്.വി. കെ, മനോജ് കുമാർ.ടി, ഇ.പ്രശാന്ത്, സുനിൽകുമാർ.കെ.പി, എന്നിവരാണ് .ജില്ലാ കമ്മിറ്റി അംഗങ്ങളായി ആർ.അജയകുമാർ,വി. കെ.മനോജ് എന്നിവർ പ്രവർത്തിച്ചിട്ടുണ്ട്.മനോജ്.വി.കെ, ജില്ലാ സെക്രട്ടറിയായും സംസ്ഥാന നിർവാഹകസമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ജില്ലാകമ്മിറ്റിയിൽ മനോജ്.വി.കെ, കെ.വി.വസന്തകുമാരി എന്നിവർ അംഗങ്ങളാണ്. യൂണിറ്റിൽ നിന്ന് കെ.പി. സുനിൽകുമാർ മേഖലാ സെക്രട്ടറിയായും, സജി.കെ.ജെ മേഖലാ ട്രഷററായും പ്രവർത്തിക്കുന്നു.നിലവിലെ യൂണിറ്റ് പ്രസിഡണ്ട് കൂടിയാണ് സജി.കെ.ജെ.ബാബു ജോസഫ് നിലവിൽ യൂണിറ്റ് സെക്രട്ടറിയായി പ്രവർത്തിക്കുന്നു. ഈ പ്രവർത്തന വർഷത്തിൽ യൂണിറ്റിൽ 63 അംഗങ്ങളുണ്ട്. | |||
== 10. പരിഷത്തും ഇതര സംഘടനകളും == | |||
പരിഷത്ത് പ്രവർത്തനങ്ങളെപ്പറ്റി പറയുമ്പോൾ 'വാക്ക് ' എന്ന സംഘടനയെ പരാമർശിക്കാതിരിക്കാൻ കഴിയില്ല. എൺപതുകൾ മുതൽ നിലവിലുള്ള ഈ സാംസ്കാരിക കൂട്ടായ്മയാണ് പരിഷത്ത് പ്രവർത്തനങ്ങളേയും മുന്നോട്ട് നയിച്ചത് .പിന്നീട് 2007ൽ, ' വാക്ക് ' പ്രവർത്തനമണ്ഡലം വികസിപ്പിച്ച് ലൈബ്രറി കൂടി ആയപ്പോഴും ഇരുസംഘടനകളും സഹകരിച്ചുകൊണ്ട് നിരവധി പ്രവർത്തനങ്ങൾ നടത്തി വരുന്നുണ്ട്. പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിന് 'സൂര്യ' സാംസ്കാരികവേദിയും എന്നും മുന്നിൽ തന്നെയുണ്ട് .കഴിഞ്ഞ 5-6 വർഷങ്ങളിൽ നിരവധി പരിപാടികളാണ് സൂര്യ ഏറ്റെടുത്തു നടത്തിയിട്ടുള്ളത് .ഈ രണ്ട് ലൈബ്രറികളിലേയും പ്രധാന പ്രവർത്തകരിൽ ഭൂരിഭാഗവും പരിഷത്ത് പ്രവർത്തകർ കൂടിയാണ്.തൃശിലേരി സ്കൂളിൽ ദീർഘകാലം ജോലി ചെയ്ത് ഇപ്പോൾ സ്വദേശത്തേക്കു മടങ്ങിയ തിലക ദാസ് മാസ്റ്റർ, എൻ. വിജയൻ മാസ്റ്റർ ,ഇപ്പോഴും തൃശിലേരിയിലുള്ള എം.കെ.രവീന്ദ്രൻ മാസ്റ്റർ, എന്നിവരെല്ലാം ദീർഘകാലം പരിഷത്ത് പ്രവർത്തനങ്ങളെ വർണാഭമാക്കി മാറ്റിയിട്ടുണ്ട്. എന്നും യൂണിറ്റ് പ്രവർത്തനങ്ങളിൽ ഒന്നിച്ചുണ്ടായിരുന്ന എ.ജി.വാസുദേവൻ, ഇ.ജി.സന്തോഷ് കുമാർ ,എ.എം.സുകുമാരൻ, കെ.ആർ.അറുമുഖൻ എന്നിവർ ഇന്ന് നമ്മോടൊപ്പമില്ല. അവരെയും ഈ അവസരത്തിൽ സ്മരിക്കുന്നു. |
തിരുത്തലുകൾ