56
തിരുത്തലുകൾ
വരി 89: | വരി 89: | ||
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഓച്ചിറ മേഖല പഠനക്യാമ്പ് 10.06.2012 ഞായറാഴ്ച ആലുംപീടിക വൈ.എം.സി.എ ഹാളിൽ വച്ച് നടന്നു. പരിഷത്ത് മുൻ സംസ്ഥാന പ്രസിഡന്റ് ശ്രീ.ആർ.രാധാകൃഷ്ണൻ (അണ്ണൻ) ക്യാമ്പിന് നേതൃത്വം നൽകി. പ്രവർത്തകരുടെ സംശയങ്ങൾക്ക് അദ്ദേഹം മറുപടി പറഞ്ഞു. ശാസ്ത്രബോധം കുറഞ്ഞുവരുന്ന വർത്തമാനകാലത്ത് പരിഷത്ത് പ്രവർത്തകർ പുതിയ വെല്ലുവിളികൾ ഏറ്റെടുക്കുവാൻ സജ്ജരാകണമെന്ന് അണ്ണൻ ആവശ്യപ്പെട്ടു. മേഖലയിലെ പതിനഞ്ച് യൂണിറ്റുകളിൽ നിന്നായി 30 വനിതാ പ്രവർത്തകർ അടക്കം 82 പേർ ക്യാമ്പിൽ പങ്കെടുത്തു. ആലുംപീടിക യൂണിറ്റും ആലുംപീടിക വനിതാ യൂണിറ്റും ആതിഥേയത്വം വഹിച്ച ക്യാമ്പ് എല്ലാ മേഖലകളിലും മികച്ചുനിന്നു. | കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഓച്ചിറ മേഖല പഠനക്യാമ്പ് 10.06.2012 ഞായറാഴ്ച ആലുംപീടിക വൈ.എം.സി.എ ഹാളിൽ വച്ച് നടന്നു. പരിഷത്ത് മുൻ സംസ്ഥാന പ്രസിഡന്റ് ശ്രീ.ആർ.രാധാകൃഷ്ണൻ (അണ്ണൻ) ക്യാമ്പിന് നേതൃത്വം നൽകി. പ്രവർത്തകരുടെ സംശയങ്ങൾക്ക് അദ്ദേഹം മറുപടി പറഞ്ഞു. ശാസ്ത്രബോധം കുറഞ്ഞുവരുന്ന വർത്തമാനകാലത്ത് പരിഷത്ത് പ്രവർത്തകർ പുതിയ വെല്ലുവിളികൾ ഏറ്റെടുക്കുവാൻ സജ്ജരാകണമെന്ന് അണ്ണൻ ആവശ്യപ്പെട്ടു. മേഖലയിലെ പതിനഞ്ച് യൂണിറ്റുകളിൽ നിന്നായി 30 വനിതാ പ്രവർത്തകർ അടക്കം 82 പേർ ക്യാമ്പിൽ പങ്കെടുത്തു. ആലുംപീടിക യൂണിറ്റും ആലുംപീടിക വനിതാ യൂണിറ്റും ആതിഥേയത്വം വഹിച്ച ക്യാമ്പ് എല്ലാ മേഖലകളിലും മികച്ചുനിന്നു. | ||
'''നെൽവയൽ നികത്തൽ നിയമം ഇളവ് ചെയ്തതിനെതിരെ പ്രതിഷേധം''' | |||
കേരളത്തിലെ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തെ അട്ടിമറിക്കുന്ന രീതിയിൽ സർക്കാർ പുറപ്പെടുവിച്ച ഉത്തരവുകൾ ഉടൻ പിൻവലിക്കണമെന്നും പഞ്ചായത്തുകൾ രൂപപ്പെടുത്തിയിട്ടൂള്ള നെൽവയലുകളുടെയും തണ്ണീർത്തടങ്ങളുടെയും ഡാറ്റാബാങ്കിന് നിയമ സാധുത നൽകാനുള്ള നടപടികൾ ഉടൻ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഓച്ചിറ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓച്ചിറ ടൌണിൽ പ്രതിഷേധ ജാഥയും യോഗവും നടത്തി. | |||
'''എമർജിംഗ് കേരള പദ്ധതി ഉപേക്ഷിക്കുക''' | |||
കേരളത്തെ ആഗോള ഭുമാഫിയയ്ക്ക് തീറെഴുതാനുള്ള നീക്കം ഉപേക്ഷിക്കുക, പ്രകൃതിയേയും പരിസ്ഥിതിയെയും സംസ്കാരത്തെയും വിഷലിപ്തമാക്കുന്ന, സ്വകാര്യവത്കരണ നടപടികളിലൂടെ കേരളത്തെ വില്പനക്കായി ലേലം ചെയ്യുന്ന എമർജിംഗ് കേരള പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഓച്ചിറ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 11-09-2012 ന് ഓച്ചിറ ഠൌണിൽ പ്രകടനവും യോഗവും സംഘടിപ്പിച്ചു. യോഗം പരിഷത്ത് ജില്ലാകമ്മിറ്റി അംഗം ശ്രീ.എസ്.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എം.അനിൽ അധ്യക്ഷനായിരുന്നു. എസ്.ശ്രീകുമാർ സ്വാഗതവും വി.വിനോദ് നന്ദിയും പറഞ്ഞു. പ്രകടനത്തിന് ശോഭനാസത്യൻ, ബി.ശ്രീദേവി, വി.ചന്ദ്രശേഖരൻ, സുരേഷ്ബാബു, ഓച്ചിറ മുരളീധരൻ നായർ, രാഹുൽരാജ്, മാധവൻകുട്ടി എന്നിവർ നേതൃത്വം നൽകി. | |||
==മേഖലയിലെ പരിഷത്തിന്റെ ചരിത്രം== | ==മേഖലയിലെ പരിഷത്തിന്റെ ചരിത്രം== |
തിരുത്തലുകൾ