അജ്ഞാതം

"ഓച്ചിറ മേഖല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
681 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  23:48, 5 ഏപ്രിൽ 2013
വരി 129: വരി 129:

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ അൻപതാം വാർഷികത്തോടനുബന്ധിച്ച് ഓച്ചിറ മേഖലയിൽ നടത്തിയ കുടുംബസംഗമം വികാരനിർഭരമായ രംഗങ്ങൾക്ക് വേദിയായി.  വവ്വാക്കാവിൽ ശ്രീ.സി.ആർ.ലാലിന്റെ വീട്ടുമുറ്റത്ത് മുൻ ജില്ലാകമ്മിറ്റി അംഗം ശ്രീ.എസ്.മോഹനന്റെ അധ്യക്ഷതയിൽ നടന്ന യോഗം  ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ശ്രീമതി.സി.രാധാമണി ഉത്ഘാടനം ചെയ്തു.  പരിഷത്ത് മുൻ ജനറൽ സെക്രട്ടറി ശ്രീ.എൻ.ജഗജീവൻ മുഖ്യപ്രഭാഷണം നടത്തി. പരിഷത്തിന്റെ മുദ്രാഗീതങ്ങളിലൂടെ അദ്ദേഹം നടത്തിയ രസകരമായ യാത്ര അവ എങ്ങനെ കേരളപുരോഗതിയെ സ്വാധീനിച്ചു എന്ന് വ്യക്തമാക്കി. കുലശേഖരപുരം ഗ്രാമപഞ്ചായത്ത് അംഗം ശ്രീ.എൻ.രാജു, പരിഷത്ത് നിർവാഹക സമിതിയംഗം ശ്രീ.കെ.വി.വിജയൻ, പരിഷത്ത് ജില്ലാസെക്രട്ടറി ശ്രീ.എം.ഉണ്ണികൃഷ്ണൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. പഴയകാല പരിഷത്ത് പ്രവർത്തകർ ആവേശത്തോടെ തങ്ങളുടെ പരിഷത്ത് പ്രവർത്തന ഓർമകൾ പങ്കുവച്ചത് വേറിട്ട അനുഭവമായി. കൂട്ടായ്മയെപ്പറ്റി കേട്ടറിഞ്ഞ് ദൂരെനിന്ന് പോലും മുൻ‌കാലപരിഷത്ത് പ്രവർത്തകർ എത്തിയിരുന്നു. വർഷങ്ങൾക്ക് മുൻപുള്ള സഹപ്രവർത്തകരെ വീണ്ടുമൊരിക്കൽ കൂടി കണ്ടപ്പോൾ ചിലർ കെട്ടിപ്പിടിച്ചും പൊട്ടിച്ചിരിച്ചും സന്തോഷം പങ്കിട്ടു.  മറ്റുചിലർക്ക് കണ്ണ് നനഞ്ഞു. ആദ്യയൂണിറ്റ് സംഘടിപ്പിച്ചതിന്റെയും ആദ്യ ശാസ്ത്രക്ലാസിന്റെയും ആദ്യ യുറീക്ക വിതരണം ചെയ്തതിന്റെയുമെല്ലാം മറക്കാനാവാത്ത അനുഭവങ്ങൾ കേൾവിക്കാരും ആവേശത്തോടെ ഏറ്റുവാങ്ങി. തങ്ങളുടെ ബാലവേദി കൂട്ടുകാർ ഇപ്പോൾ സംഘടനാ ഭാരവാഹികളാണെന്നറിഞ്ഞപ്പോൾ പണ്ട് പാടുപെട്ടത് വെറുതെയായില്ല എന്ന് ആഹ്ലാദിച്ചു ചിലർ. പഴയ പരിഷത്ത്ഗീതങ്ങൾ ഓർമയിൽ നിന്ന് ചികഞ്ഞെടുത്ത് മറ്റുചിലർ പാടിയപ്പോൾ കൂടെ മൂളാതിരിക്കാൻ സദസ്സിനായില്ല. ഒടുവിൽ രാത്രിയെത്തിയനേരം  “ശാസ്ത്രകാരൻ തൊഴിലാളി, മാനവഗോത്രപ്പടയാളി” എന്ന് കൂട്ടപ്പാട്ടും പാടി പിരിഞ്ഞപ്പോൾ ഈ സായാഹ്നം അവസാനിക്കാതിരുന്നെങ്കിലെന്ന തോന്നലിലായിരുന്നു മിക്കവരും.

'''ഓച്ചിറയിൽ വായ്മൂടിക്കെട്ടി ജാഥ നടത്തി'''
ഡൽഹിയിൽ ഒരു പെൺകുട്ടിയെ കിരാതമായി മാനഭംഗപ്പെടുത്തി കൊന്ന സംഭവത്തിൽ സമൂഹമനസാക്ഷിയെ ഉണർത്താനായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഓച്ചിറ മേഖലകമ്മിറ്റിയുടെ നേതൃത്വത്തിൽ ഓച്ചിറ ടൌണിൽ വായ്മൂടിക്കെട്ടി ജാഥ നടത്തി.

==മേഖലയിലെ പരിഷത്തിന്റെ ചരിത്രം==
==മേഖലയിലെ പരിഷത്തിന്റെ ചരിത്രം==
56

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1902" എന്ന താളിൽനിന്ന് ശേഖരിച്ചത്