അജ്ഞാതം


"സൈലൻറ് വാലി പദ്ധതി പരിഷത്തിൻറെ നിലപാടും വിശദീകരണവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
('{{Infobox book | name = സൈലൻറ് വാലി പദ്ധതി പരിഷത്തിൻറെ ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 22: വരി 22:
| wikisource    =   
| wikisource    =   
}}
}}
സൈലൻറ് വാലി ജലവൈദ്യുത പദ്ധതിയോടുള്ള കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സമീപനത്തെക്കുറിച്ച് തെറ്റിദ്ധാരണകളുണ്ടാക്കുന്ന ഒട്ടേറെ ആരോപണ-പ്രചാരണങ്ങൾ അഴിച്ചുവിടപ്പെട്ടിരിക്കുകയാണ്. ഒരുകാലത്ത് പരിഷ ത്തിൽ സാമൂഹ്യ വിപ്ലവത്തിനുള്ള സഖ്യ ശക്തികളെ കണ്ടിരുന്നവർ ഇന്നതിനെ അമേരിക്കൻ സാമ്രാജ്യത്വ ത്തിൻറ പിണിയാളു കളായി ചിത്രീകരിക്കുന്നു. പരിഷത്ത് എല്ലാ വികസനങ്ങൾ ക്കും എതിരാണെന്നും ശാസ്ത്രസാഹിത്യകാരന്മാരുടെ വാദങ്ങൾ യുക്തിക്കും ശാസ്ത്രത്തിനും സത്യത്തിനും നിരക്കാത്തതാണെന്നും' വാദിക്കുന്ന ഇവർ പ രിഷത്തിനേയും പരിഷത്തിന്റെ സമീപനത്തേയും വികൃതപ്പെടു ത്തുകയാ ണ് ചെയ്യുന്നത്. തൃശൂരിൽ ചേർന്ന പരിഷത്തിന്റെ 17-ാം വാർഷിക സമ്മേളനം ഇതു സംബന്ധിച്ച് അംഗീകരിച്ച പ്രമേയത്തിന്റെ സാരാം ശം താഴെക്കൊടുക്കുന്നു .
കേരള ശാസ്ത്രസാഹിത്യപരിഷത്ത് സൈലൻറ് വാലി പ്രശ്ന ത്തിൽ കൈക്കൊണ്ട നിലപാടിനും കേരളത്തിലെ ബഹുജനങ്ങൾ വ്യാപ കമായ അംഗീകാരവും പിന്തുണയും നൽകിയിട്ടുണ്ടു് . ഇദംപ്രഥമമായാ ണ് ഒരു വികസന പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ചുള്ള ചർച്ച ഇത്രയും വലിയ വിവാദ വിഷയമായിത്തീരുന്നത്. ഇതിൽ സാമാന്യജനങ്ങൾ ക്കുള്ള പങ്ക് എത്ര എടുത്തുപറഞ്ഞാലും അധികമാവില്ല. ബഹുജന വികാരത്തെ മാനിച്ച് പദ്ധതിക്കെതിരായി ഉയർന്നു വന്നിട്ടുള്ള ശാസ്ത്രീയ വാദ മുഖങ്ങൾ സഗൗരവം പരിഗണിക്കാമെന്ന കേരള സംസ്ഥാന ഗവണ്മെൻറി ൻറ പ്രഖ്യാപനം സ്വാഗതാർഹമാണ്.
പരിഷത്ത് വികസന പ്രവർത്തനങ്ങൾക്കെല്ലാം എതിരാണെന്ന പ്രചാരണം സൈലന്റ് വാലി പ്രശ്നത്തെക്കുറിച്ചുള്ള തർക്കത്തിൽ ചിലർ ഉന്നയിച്ചു കാണുന്നു . പരിഷത്തിന്റെ ഇന്നേ വരെയുള്ള പ്രവർത്തന ചരിത്രം അറിയുന്നവർ ആരും ഇതു വിശ്വസിക്കില്ല. ജനങ്ങളെ പ്രതികൂല മായി ബാധിക്കുന്ന പ്രശ്നങ്ങളിൽ പരിഷത്ത് ശക്തമായി രംഗത്തിറങ്ങും. അതാണു പരിഷത്തിന്റെ പാരമ്പര്യം.
ഗ്രാമതല വികസന പ്രവർത്തനങ്ങൾക്കു വേണ്ടി രൂപീകരിച്ച ഗ്രാമശാസ്ത്ര സമിതികളുടെ പ്രവർത്തനം ജനജീവിതത്തെ ബാധിക്കുന്ന ഒട്ടേറെ പ്രശ്നങ്ങൾ മുന്നോട്ടു കൊണ്ടു വരികയുണ്ടായി. അവയിലാദ്യത്തേതാണു കുട്ടനാട് പദ്ധതി. കുട്ടനാട് വികസന പദ്ധതി നടപ്പാക്കിയ തിന്റെ ഫലമായി അവിടത്തെ വിവിധ വിഭാഗം ജനങ്ങൾ അനുഭവിച്ചു വരുന്ന പ്രയാ സങ്ങളെപ്പററി പരിഷത്ത് പഠിക്കുകയും അവ യ്ക്ക് പരിഹാര മാർഗങ്ങൾ നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. അതു പോലെ മാവൂർ റയോൺ സ് ഫാക്ടറി വരുത്തിവച്ച മലിനീകരണ പ്രശ്നത്തെപ്പറ്റി പഠിക്കുകയും അതിനെതിരായ ജനങ്ങളുടെ സമരത്തിൽ സജീവമായ പങ്കുവഹിക്കുകയും ചെയ്തുവരുന്നു . ഈ സന്ദർഭങ്ങളിലൊന്നും തന്നെ പരിഷത്ത് വികസന വിരുദ്ധമായ നിലപാടെടുത്തതായി ആരും വിധിയെഴുതുകയുണ്ടായില്ല. പരിഷത്ത് വികസന പ്രവർത്തനങ്ങൾക്ക് ഒരിക്കലും എതിരല്ല. ബഹുജനങ്ങൾക്കും വ്യാപകമായ വിന വരുത്തി വക്കുന്ന പ്രവർത്തനങ്ങളെയാണു പരിഷത്ത് എതിർത്തിട്ടുള്ളത്. ഇതേ മാനദണ്ഡം തന്നെയാണു പരിഷത്ത് സൈലൻറ് വാലി പ്രശ്നത്തിലും സ്വീകരിച്ചിട്ടുള്ളത്. ഈ പദ്ധതിയെക്കുറിച്ചുള്ള പരിഷത്തിന്റെ നില പാടിൽ യുക്തിയും ശാസ്ത്രവും സത്യവും കാണാത്തവർ ഗ്വാളിയർ റയോൺസ് നടത്തുന്ന പരിസര മലിനീകരണത്തെ പരോക്ഷമായെങ്കിലും ന്യായീ കരിക്കുന്നവരായിരിക്കണം.
ഏതൊരു പ്രശ്നത്തിനും ശാസ്ത്രീയാടിസ്ഥാനത്തിൽ ഒന്നിലധികം പരിഹാരമാർഗങ്ങൾ ഉണ്ടാകും . അവയിൽ ഏതാണു തങ്ങൾക്കും ഏററവും ഉപകാരപ്രദവും ഉപദ്രവരഹിതവും ആയത് എന്ന അടിസ്ഥാന ത്തിലാണു ഓരോരുത്തരും തീരുമാനമെടുക്കുന്നത് . സൈലൻറ് വാലി പ്രശ്നത്തിലും വിവിധ പരിഹാര മാർഗങ്ങൾ നിർദേശിക്കപ്പെട്ടിട്ടുള്ളത് ഈ അടിസ്ഥാനത്തിലാണ്. അവയിൽ ജനങ്ങളുടെ താല്പര്യങ്ങൾ സംര ക്ഷിക്കുന്ന പരിഹാരമാർഗമാണു പരിഷത്ത് സ്വീകരിച്ചിട്ടുള്ളത്. പാലക്കാട്-മലപ്പുറം ജില്ലകളിലെ ജനങ്ങൾക്കും ഹ്രസ്വകാലാടിസ്ഥാന ത്തിലും ദീർഘകാലാടിസ്ഥാനത്തിലും ഇപ്പോഴത്തെ പദ്ധതിയെക്കാൾ എത്രയോ മെച്ചപ്പെട്ട ബദൽ നിർദേശങ്ങളാണു പരിഷത്ത് മുന്നോട്ടു വെച്ചിട്ടുള്ളത്.
' സൈലൻറ് വാലി ജലവൈദ്യുത പദ്ധതി ഏതാനും വർഷത്തേക്കു മാത്രമേ കാര്യമായ തോതിൽ തൊഴിലവസരം സൃഷ്ടിക്കൂ. വൈദ്യത നിലയം പ്ര വർത്തനമാരംഭിച്ചു കഴിഞ്ഞാൽ പിന്നെ വളരെക്കുറച്ചു പേർക്കേ തൊഴിൽ ലഭിക്കൂ. എന്നാൽ പാലക്കാട് മലപ്പുറം ജില്ലകളിൽ വ്യാപക മായി വിദ്യുച്ഛക്തി എത്തിക്കുന്നതിനും ജലസേചനാർഥം 10,000 പമ്പു സെററുകൾ സ്ഥാപിക്കുന്നതിനും ഏറെക്കാലമായി പറഞ്ഞു കേൾക്കുന്ന വാളയാറിലെ മലബാർ സിമൻറ് ഫാക്ടറി എത്രയും വേഗം പൂർത്തീകരിക്കുന്നതിനും മണ്ണാർക്കാട് പ്രദേശത്തും അനുയോജ്യമായ മററു വ്യവസാ യങ്ങൾ ആരംഭിക്കുന്നതിനും നടപടി എടുക്കുന്ന പക്ഷം എത്രയോ കൂടുതൽ തൊഴിലവസരങ്ങൾ അവിടെ ലഭ്യമാകും . ഇതായിരിക്കും പാലക്കാട് മലപ്പുറം ജില്ലകൾക്ക് കൂടുതൽ അനുയോജ്യം.
സൈലൻറ് വാലി കാടുകൾക്കും വിശേഷമായ തനിമയൊന്നും ഇല്ലെന്നും ആ കാടുകൾ പാലക്കാട്-മലപ്പുറം ജില്ല കളുടെ കാലാവസ്ഥയെ ഒട്ടും തന്നെ സ്വാധീനിക്കുന്നില്ലെന്നും അവിടം അമൂല്യമായ ജീൻ കുലവറയൊ ന്നുമല്ലെന്നും, പദ്ധതി നടപ്പാക്കിയാൽ പോലും കാടുകൾ നശിക്കുന്നതല്ലെ. ന്നും, പദ്ധതി അവിടത്തെ പരിസ്ഥിതി സന്തുലനത്തിൽ ഒരു മാറ്റവും വ രുത്തുന്നതല്ലെന്നും മറ്റുമുള്ള വാദങ്ങൾ അശാസ്ത്രീയവും യുക്തിക്കു നിരക്കാത്തതും ആണ് . പദ്ധതിയെ അന്ധമായി അനുകൂലിക്കുക എന്ന ലക്ഷ്യം മാത്രമാണു ഈ വാദങ്ങൾക്കു പിന്നിലുള്ളത്.
സി. ഐ. എ. പോലുള്ള ചാര സംഘടനകളിൽ നിന്നും പരിഷത്ത് പണം വാങ്ങിച്ചുവെന്നും മറ്റുമുള്ള ആരോപണങ്ങളെ അവയർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയേണ്ടതേ ഉള്ളൂ.
സൈലൻറ് വാലിക്കാടുകളിൽ നിന്നും വ്യാപകമായ തോതിൽ തടിമോഷണം നടത്തുന്നതായി ആരോപണമുണ്ട്. പദ്ധതിയുടെ ഭാഗമാ യി ഉണ്ടാക്കിയ റോഡിലുടെയാണു തടിമോഷണം നടത്തുന്നതും. അവിടെ അനധികൃതമായി കഞ്ചാവ് കൃഷിചെയ്യുന്നുണ്ടെന്നു പറയുന്നു . അ തിനെതിരെ നടപടി എടുക്കേണ്ട ഉദ്യോഗസ്ഥർ തന്നെയാണ് ഇതു പറ യുന്നത്. തടി മോഷണക്കാരേയും കഞ്ചാവുകൃഷിക്കാരേയും സംരക്ഷിക്കു കയെന്നതും പരിഷത്തിന്റെ ലക്ഷ്യമല്ല; താല്പര്യവുമല്ല . ഇതു തടയേണ്ട ബാധ്യത ബന്ധപ്പെട്ട ഗവണ്മെൻറു വകുപ്പുകൾക്കാണ്.
സൈലൻറ് വാലി വനം സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുന്നവർ തടിമോഷണക്കാരുടേയും കഞ്ചാവുകൃഷിക്കാരുടേയും കൂട്ടാളികളാണെന്ന ആരോപണം ആടിനെ പട്ടിയാക്കലാണ് .
വിശദീകരണം
വികസനത്തോടുള്ള ജനകീയ സമീപനം , വിവിധ ജന വിഭാഗങ്ങളു ടെ വ്യത്യസ്ത താല്പര്യങ്ങൾ തമ്മിലുള്ള സംഘട്ടനം , പാലക്കാട്-മലപ്പുറം ജില്ലകളുടെ വികസനം , മലബാറിനു വൈദ്യുതി നൽകൽ , കേരളത്തി
ന്റെ വൈദ്യുതി വികസന നയം തുടങ്ങിയ പല കാര്യങ്ങളും ഈ ചർച്ച യിലൂടെ പൊന്തിവന്നിട്ടുണ്ട്. സൈലൻറ് വാലി പ്രശ്നത്തിലെ തീരുമാനം എന്തായാലും ഈ തർക്കം അവിടം കൊണ്ടും അവസാനിക്കാൻ പോകു ന്നില്ല. ഇന്ത്യയിൽ ഇതേവരെ സ്വീകരിച്ചു പോന്നിട്ടുള്ള ആസൂത്രണത്തിൻെറ അടിസ്ഥാന പ്രമാണങ്ങൾ സുഷ്മപരിശോധനക്കു വിധേയമാക്കുകയും അങ്ങനെ തികച്ചും ശാസ്ത്രീയമായ സമീപനം കൈക്കൊള്ളുകയും ചെയ്യുന്നതുവരെ ഇതു തുടരും . ഈ ചർച്ചയുടെ ഫലമായി, എന്താണു ശാസ്ത്രം , എന്താണ് ശാസ്ത്രീയ അഭിപ്രായം എങ്ങനെയാണ് അവ ശരിയോ തെറേറാ എന്നു പരിശോധിക്കുന്നത് മുതലായ കാര്യങ്ങളും തർക്ക വിഷയങ്ങളായി തീർന്നിട്ടുണ്ട് .
പ്രമേയത്തിൽ സൂചിപ്പിച്ചപോലെ, പരിഷത്ത് ഒരിക്കൽ പോലും വികസനപ്രവർത്തനങ്ങൾക്കോ ശാസ്ത്രത്തേയും സാങ്കേതിക വിദ്യയേയും ജനങ്ങൾക്കു വേണ്ടി ഉപയോഗിക്കുന്നതിനോ എതിരല്ല. പ്രകൃതി-ശാസ് ത്രം'-സമൂഹം, കേരളത്തിന്റെ സമ്പത്ത് തുടങ്ങിയ പരിഷത്തിന്റെ എല്ലാ പ്രചാരണ പ്രവർത്തനങ്ങളിലും ഇതു വളരെ വ്യക്തമായിക്കാണാം . പക്ഷെ ഒന്നു കൂടി വ്യക്തമാണ് ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യകളുടെയും പ്രയോഗം എല്ലാ ജനവിഭാഗങ്ങൾക്കും ഒരേ തരത്തിലല്ല ഗുണം ചെ യ്യുന്നത്; ചിലർക്ക് ഗുണം ആകുമ്പോൾ മറ്റു ചിലർക്കു ദോഷമാകാം . ദരിദ്രരും ദരിദ്രവൽക്കരിക്കപ്പെടുന്നവരുമായ ഭൂരിഭാഗം ജനങ്ങളുടേയും താല്പ ര്യങ്ങൾക്ക് അനുകൂലവും അവരെ ദരിദ്രവൽക്കരിക്കുന്ന ന്യൂനപക്ഷത്തിൻറ താല്പര്യങ്ങൾക്ക് എതിരും ആണ് പരിഷത്ത്.
ഓരോരോ കാലത്തും ശാസ്ത്രത്തേയും സാങ്കേതികവിദ്യകളേയും തങ്ങൾക്കു പ്രയോജനപ്പെടുത്തുവാൻ വേണ്ടി വിവിധ ജന വിഭാഗങ്ങൾ തമ്മിൽ മത്സരം നടന്നിട്ടുണ്ട്. അത്തരത്തിലുള്ള പുതിയൊരു മത്സരത്തിന്റെ നാന്ദികുറിക്കലാണ് ഇന്നിവിടെ നടക്കുന്നത്.
ഉപജീവനാർഥം കാട്ടിലഭയം തേടേണ്ടിവരുന്ന ദരിദ്രരേയും , അന ധികൃതമായി വൻതോതിൽ കാട്ടിലെ മരം വെട്ടി വിററും എസ്റ്റേറ്റുകൾ സ്ഥാപിച്ചും ലക്ഷങ്ങൾ സമ്പാദിക്കുന്ന പ്രമാണിമാരേയും ഒരേ തരത്തി ലല്ല പരിഷത്ത് കാണുന്നത്. അശരണരായ ഈ ദരിദ്രരുടെ പ്രശ്നങ്ങൾക്കു പരിഹാരം കാണലും പ്രകൃതി സന്തുലനത്തെ സം രക്ഷിക്കലും പര സ്പരവിരുദ്ധമാണെന്ന വാദഗതിയോട് പരിഷത്ത് യോജിക്കുന്നില്ല. കാരണം, ഇവ രണ്ടും ഒരേ സമയം തൃപ്തികരമായി കൈകാര്യം ചെ യ്തിട്ടുള്ള സോഷ്യലിസ്റ്റ് രാജ്യങ്ങളുടെ അനുഭവം നമ്മുടെ മുന്നിലുണ്ട്. ഈ അടിസ്ഥാനത്തിലുള്ള പ്രക്ഷോഭണം ജപ്പാൻ, പശ്ചിമയൂറോപ്യൻ രാജ്യ ങ്ങൾ തുടങ്ങിയ വികസിത മുതലാളിത്ത രാജ്യങ്ങളിലും ബ്രസീൽ , പനാമ തുടങ്ങിയ നിരവധി അവികസിത രാജ്യങ്ങളിലും ഇന്നു നടന്നുകൊണ്ടിരി ക്കുകയാണ്.
ചോദ്യങ്ങളും ഉത്തരങ്ങളും
സൈലൻറുവാലി വിവാദത്തിൽ പൊന്തിവന്നിട്ടുള്ള ഒട്ടേറെ ചോ ദ്യങ്ങളുണ്ട്. എന്താണു നിത്യഹരിതവനം? അതിന്റെ ശാസ്ത്രീയമായ പ്രത്യേകതകൾ എന്ത് ? പദ്ധതി അ തിൽ എന്തുമാററം വരുത്തും? വനം മ നുഷ്യന് ചെയ്യുന്ന പ്രയോജനം എന്ത്? മലബാറിനു വൈദ്യുതിയും ജല സേചനവും വേണ്ടേ? മണ്ണാർക്കാട് മുതലായ പിന്നാക്ക പ്രദേശങ്ങൾ വികസിപ്പിക്കണ്ടേ? ഇത്തരം ഒട്ടേറെ ചോദ്യങ്ങൾ ഉയർന്നു വന്നിട്ടുണ്ട് . പ്രധാനപ്പെട്ട ചില ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും താഴെക്കൊടു ക്കുന്നു .
1 എന്താണു ഉഷ്ണമേഖലാ നിത്യഹരി ത) വൃഷ്ടി വനങ്ങൾ
ഭൂമധ്യരേഖയുടെ ഇരു ഭാഗത്തുമായി ലോകമൊട്ടാകെ വ്യാപിച്ചു കിടക്കുന്ന, ധാരാളമായി മഴലഭിക്കുന്ന കാടുകളാണു ഇവ. ഇവയിലെ മരങ്ങൾ ഇല പൊഴിക്കുന്നില്ല, എന്നും പച്ചയായി നിൽക്കും. 500-2000 മില്ലീമീററിനു മേൽ മഴകിട്ടുന്ന സമുദ്രനിരപ്പിൽ നിന്നും ഏകദേശം 150 മീറററിനുമേൽ ഉയരമുള്ള പശ്ചിമഘട്ടത്തിന്റെ എല്ലാ ഭാഗങ്ങളിലും അടുത്തകാലം വരെ ഇത്തരം ഇലപൊഴിയാക്കാടുകൾ ഉണ്ടായിരുന്നു. ഇപ്പോൾ സൈലൻറ് വാലി, ന്യു അമരമ്പലം , അട്ടപ്പാടി , കുന്തി എന്നി കാടുകൾ ഉൾക്കൊള്ളുന്നു . നാനൂറോളം ചതുരശ്ര കിലോമീററർ സ്ഥലം മാത്രമേ യഥാർഥത്തിൽ ബാക്കിയുള്ളു. മററുള്ളതെല്ലാം തുണ്ടം തുണ്ടമായി മുറിക്കപ്പെട്ട് നാശത്തെ അഭിമുഖീകരിക്കുകയാണ്.
2. എന്താണ് ഈ കാടുകളുടെ പ്രത്യേകതകൾ?
വളരെ നീണ്ട പരിണാമ ചരിത്രമുള്ളവയാണിവ. ഗുരുതരമായ ഭൂ രുലവിക്ഷോഭങ്ങൾക്കു വിധേയമാകാതെ സംരക്ഷിതമായി നിലനിന്നു
പോന്ന ഈ കാടുകളിൽ മറെറങ്ങും കാണാത്തത്ര വൈവിധ്യമുള്ള സസ്യ ജന്തുജാതികൾ പരിണമിച്ചുണ്ടാവുകയും സഹവർത്തിക്കുകയും ചെയ്യുന്നു. ഇത്തരം ചില കാടുകളിൽ ഒരു ഹെക്ടാറിനും പതിനായിരത്തിലധികം സസ്യസ്പീഷിസുകൾ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്; മറ്റുതരം കാടുകളിൽ cha :ണുന്നതിന്റെ നൂറുമടങ്ങിലധികം.
3. എന്താണു സൈലൻറ് വാലി കാടുകളുടെ (പത്യേകത?
1000 മുതൽ 2500 വരെ മീററർ ഉയരമുള്ള ഒരു പീഠഭൂമിയാണിത് . മൂന്നു നാലുകിലോ മീറ്ററിനുള്ളിൽ അത് 100-150 മീററർ വരെ താഴുന്നു . ഓരങ്ങൾ അത്യന്തം ചെങ്കുത്തായവയാണ്. അതിനാൽ ഇവിടം ഒരു കാലത്തും മനുഷ്യവാസമുള്ളതായിരുന്നില്ല; സ്വാഭാവിക പരിതസ്ഥിതികൾക്കും കാര്യമായ മാററമൊന്നും ഇവിടെ മനുഷ്യർ വരുത്തിയിട്ടില്ല. ഇവിടുത്തെ? സസ്യ സമ്പത്തിനെക്കുറിച്ചും വളരെക്കുറച്ചു പഠനങ്ങളേ നടന്നിട്ടുള്ളു വെങ്കിൽപ്പോലും മറ്റെങ്ങും കണ്ടിട്ടില്ലാത്തതും മനുഷ്യനും അത്യന്തം പ്രയോജനകരങ്ങളുമായ പല സസ്യങ്ങളും കണ്ടെത്തുവാൻ കഴിഞ്ഞിട്ടുണ്ട്.
4. പദ്ധതി ഇതിനു എന്തു തകരാറുവരുത്തും?
സൈലൻറ് വാലി ജലവൈദ്യത പദ്ധതിക്കായി 1022 ഹെക്ടാർ വനം നഷ്ടപ്പെടും . ഇതിൽ 150 ഹെക്ടറോളം പുൽമേടുകളാണ്. മുങ്ങുന്ന വനം നദീ തടത്തിലൂടെ അണക്കെട്ട് മുതൽ ഉള്ളിലേയ്ക്ക് 6 കിലോ മീറററോളം വ്യാപിച്ചിരിക്കുന്നു . താരതമ്യേന നിരപ്പായ താഴ്വാരത്തിലെ ഇടതൂർന്ന കാടുകളെല്ലാം നഷ്ടപ്പെടും . ഈ കാടുകളാണു സൈലൻറ് വാലി പീഠഭൂമിയുടെ കാലാവസ്ഥയെ നിയന്ത്രിക്കുന്നത്. അവ വശേഷിക്കുന്നത്, കിഴുക്കാംതൂക്കായ മലഞ്ചെരുവുകളിലെ നിബിഡത കുറഞ്ഞ വളർച്ച മുരടിച്ച കാടുകളാണ്. 770 ഹെക്ടോറോളം വിസ്താരമുള്ള ജല സംഭരണി, കാരണം അവശേഷിക്കുന്ന കാടുകളുടെ തന്നെയും സ്വഭാവം മാറും.
4. ഇതിനും പുറമേയാണു പദ്ധതിക്കു വേണ്ടി ഈ വനാന്തരത്തിൽ താമ സിപ്പിക്കേണ്ടി വരുന്ന അനേകായിരം മനുഷ്യരുടെ പ്രവർത്തന ഫലങ്ങൾ. നിയമ നിർമാണം കൊണ്ടും തടയാനാവാത്ത ചെറുതും വലുതുമായ സമ്മർദങ്ങൾ അവശേഷിക്കുന്ന കാടുകളുടെ തന്നെയും മുഖഛായ മാററും . വനം കൈയേറ്റം തടഞ്ഞതുകൊണ്ടായില്ല, മനുഷ്യനുണ്ടാക്കുന്ന കാട്ടുതീ മുതൽ ചവുട്ടി നടക്കുന്നതു വരെയുള്ള എല്ലാ പ്രവൃത്തികളും ഈ മഴക്കാടുകളുടെ സസ്യസമൂഹത്തിന്റെ ഘടനയിലും രൂപത്തിലും മാററങ്ങളുണ്ടാക്കും .
5 സൈലൻറ് വാലി പോലുള്ള വനങ്ങൾ മനുഷ്യന് എന്തു പ്രയോജനം ചെയ്യുന്നു ?
കാലാവസ്ഥയിൽ പ്രത്യേകിച്ച് അന്തരീക്ഷ താപനില, മഴയുടെ വിതരണം , ഭൂതലത്തിലെ ശുദ്ധജല ലഭ്യത എന്നിവയിൽ നിത്യഹരിത വനങ്ങൾ നിർണായകമായ ഒരു പങ്ക് വഹിക്കുന്നുണ്ട്. സസ്യങ്ങൾ സൂര്യപ്രകാശത്തിലെ ചൂട് , അന്തരീക്ഷത്തിലേയ്ക്കും കുറച്ച് മാത്രം പ്രതി ഫലിപ്പിക്കുന്നതുകൊണ്ട് ഇടതൂർന്ന കാടുകൾക്കും മുകളിൽ വായുവിലെ ചൂട് കുറവായിരിക്കുന്നു . സസ്യങ്ങൾ മണ്ണിൽ നിന്ന് വലിച്ചെടുക്കുന്ന ജലം നീരാവിയായി പുറത്തേയ്ക്കു വിടുന്നതും താപനില കുറയ്ക്കുന്നതിനും അതേ സമയം അന്തരീക്ഷത്തിലെ നീരാവിയുടെ അളവ് വർദ്ധിപ്പിക്കാനും ഉപകരിക്കുന്നു. മഴ കൂടുതൽ ലഭിക്കുന്ന പ്രദേശങ്ങളിൽ മാത്രമേ മഴക്കാ ടുകൾ വളരൂ എന്നതു പോലെ മഴക്കാടുകൾ അവയുടെ വെള്ളം ഒപ്പിയെ ടുക്കുന്ന ആഴത്തിലുള്ള മണ്ണും നിബിഡമായ സസ്യശരീരം പുറത്തേയ്ക്കു വിടന്ന നീരാവിയും കാരണം മഴക്കാടുകൾ ഉള്ള സ്ഥലങ്ങളിൽ മൺ സുൺ വാതങ്ങളില്ലാതെ തന്നെ അധികമായി മഴ പെയ്യാനും ഇടയാക്കുന്നു .
വനങ്ങളും ശുദ്ധജല ലഭ്യതയും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു . മുഴയായി വീഴുന്ന ജലത്തിലേറിയ പങ്കും സമുദ്രങ്ങളിൽ നിന്നും വരുന്ന നീരാവിയാണെങ്കിലും വനാവൃത പർവതങ്ങൾക്ക് മുകളിലുള്ള തണുത്ത വായുമണ്ഡലത്തിൽ അതു ഘനീഭവിക്കാൻ സാധ്യത കൂടുതലാണ്. അതിലുമുപരി ഭൂതലത്തിൽ വിഴുന്ന മഴയുടെ അളവിനേക്കാളേറെ ആ മഴ വെള്ളത്തിന്റെ കടലിലേയ്ക്കുള്ള മടക്കയാത്രയെ തടുത്തു നിർത്തുന്നതി ലാണു വനങ്ങൾ മനുഷ്യന് ഏററവും പ്രയോജനം ചെയ്യുന്നത്. വന ങ്ങൾക്കു മാത്രമേ വളക്കൂറുള്ള മണ്ണുണ്ടാക്കാനാവൂ . ഈ മണ്ണ് വനങ്ങളുടെ അടുക്കടുക്കായുള്ള ഇലകളുടെ ആവരണത്താൽ ഉണക്കുന്ന വെയിലിൽ നി ന്നും മഴത്തുള്ളികളുടെ കനത്ത ആപാത ത്തിൽ നിന്നും പരിരക്ഷിക്കപ്പെട്ടിരി ക്കുന്നു . ഈ മണ്ണിന് മാത്രമേ അതിന്റെ ഉപരിതലത്തിലെത്തുന്ന മഴവെള്ളത്തെ കുത്തിയൊലിച്ച് നഷ്ടപ്പെടുത്താതെ വലിച്ചെടുത്ത് സൂക്ഷിക്കാനാവൂ , ഈ ജലമാണു നീരുറവകളായി നദികൾക്കു ജന്മം കൊടുക്കുന്നതും ആഴത്തിലേയ്ക്കിറങ്ങി ഭൂഗർഭ ജലമാ യി പരിണമിക്കുന്നതും. വനങ്ങളുടെ നാശം കൊണ്ട് -പ്രത്യേകിച്ചും കുന്നിൻ ചെരുവുകളിലെ വനങ്ങളുടെ കാലാവസ്ഥയിൽ ദൂരവ്യാപകമായ മാറ്റങ്ങളുണ്ടാകും . ഇത് മനുഷ്യനൊരിക്കലും തിരുത്താനാവാത്തതും ആയിരിക്കും.
6 ജലവൈദ്യത പദ്ധതി വന്നില്ലെങ്കിൽ തന്നെ ഈ വനം നശിക്കുകയില്ലേ?
സൈലൻറ് വാലി വനങ്ങളിൽ തേക്കും ഈട്ടിയും ചന്ദനവും ഒന്നു മില്ല. നിത്യഹരിതവനങ്ങളിൽ ഇത്തരം വില പിടിപ്പുള്ള മരങ്ങൾ വളരുന്നില്ല. അവിടെ കഞ്ചാവ് കൃഷിയുമില്ല . മരം വെട്ടി കടത്താൻ പറ്റിയ വിധമല്ലാ ആ കാടിന്റെ കിടപ്പ് . മുക്കാലി റോഡ് ജംഗ്ഷ നിൽ നിന്ന് നിർദിഷ്ട ഡാം സൈററിലേയ്ക്കുള്ള ഒരു റോഡും ഡാം സൈററിൽ നിന്നും സൈലൻറ് വാലി വനത്തിനു തൊട്ട് തെക്ക് പടിഞ്ഞാറുള്ള ഒരു ഏലത്തോട്ടം വഴി മണ്ണാർക്കാട് സമതലത്തിലേയ്ക്കുള്ള റോഡും വഴി മാത്രമേ മരങ്ങൾ പുറത്തേയ്ക്കു കൊണ്ടു വരാനാവൂ. ഇതു രണ്ടും വനം വകുപ്പുകാർക്കു കാത്തു സൂക്ഷിക്കാനാവുന്ന മാർഗങ്ങളാണ്. ഈ വനത്തിന്റെ പടിഞ്ഞാറും വടക്ക് പടിഞ്ഞാറും അതിരുകൾ രണ്ടായിരം അടിക്കു മേൽ ഉയരമുള്ള കിഴുക്കാം തൂക്കായ പാറചെരുവുകളാണു് . ഒന്നോ രണ്ടാ ദുർഘടമായ ഒററയടി പാതകൾ മാത്രമേ ഇതു വഴി നിലമ്പൂർ സമതലത്തിലേയ്ക്കുള്ളു.  കിഴക്കോട്ടാണെങ്കിൽ മനുഷ്യവാസമില്ലാത്ത നീലഗിരി കുന്നുകളും അട്ടപ്പാടി വനങ്ങളുമാണ്.
സംരക്ഷിക്കണമെങ്കിൽ സൈലൻറ് വാലി പോലെ പൂർണമായും പ രിരക്ഷിക്കാനാവുന്ന ഒരു വനപ്രദേശം നമുക്കില്ല . ജനവാസമുള്ള സമതല ങ്ങൾക്കും ഈ വനത്തിനുമിടക്ക് എല്ലായിടത്തും ദേശസാൽകൃത വനങ്ങള ടെ ഒരു വലയം തന്നെയുണ്ട് . വനത്തിനുള്ളിലാണെങ്കിൽ കൈയേറ്റ ക്കാരുടേതായോ തോട്ടങ്ങളായോ കൃഷിഭൂമികളൊന്നും തന്നെയില്ലതാനും.
7 മലബാർ പ്രദേശത്ത് വേണ്ടത്ര വൈദ്യതിയില്ല, ഉള്ളതിനു
വോൾട്ടതയില്ല, സ്ഥിരതയുമില്ല. എന്നു പറയുന്നു. ഇതു ശരിയാണോ ?
അതെ, നൂറു ശതമാനം ശരി. മലബാർ പ്രദേശത്തെ ആളോഹരി വൈദ്യതി ഉപഭോഗം ഏതാണ്ട് 35 യൂണിററാണ്, കേരള ശരാശരിയുടെ മൂന്നിലൊന്ന്. ആ പ്രദേശത്തുള്ള ഏക പവർസ്റ്റേഷൻ കുററ്യാടിയാണ് . പക്ഷെ വോൾട്ടേജില്ലായ്മയും സ്ഥിരതയില്ലായ്മയും കരളത്തിലൊട്ടാകെ അനുഭവപ്പെടുന്നുണ്ട്; മലബാറിൽ കുറച്ചുകൂടി ഗുരുതരമാണെന്നു
മാത്രം
8 മലബാറിനു വൈദ്യതി ലഭ്യമാക്കാനും വോൾട്ടേജും സ്ഥിരതയും മെച്ചപ്പെടുത്താനും ഒരേ ഒരു പോംവഴി സൈലൻറ് വാലി പദ്ധതി മാത്രമാണോ?
അല്ല, ഒരിക്കലുമല്ല, 220 K V പ്രേഷണലൈൻ വഴി ഇടുക്കിയിൽ നിന്നുള്ള വൈദ്യുതി വോൾട്ടതക്ക് കുറവുവരാതെയും സ്ഥിരമായും മലബാ റിൽ എത്തിക്കാവുന്നതാണ് . മലബാറിനെയും താണ്ടി മെെസൂറി'ലേക്ക് അത് അയക്കുന്നുണ്ടല്ലോ .
9. ഇടുക്കിയിൽ ആവശ്യമുള്ളത്ര വൈദ്യുതി ഉണ്ടോ?
ഉണ്ട്.. വരുന്ന ഏതാനും കൊല്ലത്തേക്കും ആവശ്യമുള്ളതുണ്ട് , ഇന്നു നാം തമിഴ് നാടിനും കർണാടക ത്തിനുമായി 200 കോടി യൂണിററ്-നാം ഉല്പാദിപ്പിക്കുന്നതിൻറെ 40 ശതമാനം---വിൽക്കുന്നു. തമിഴ് നാട്ടിലെ ശ രാശരി ഉപഭോഗമാകട്ടെ ഏതാണ്ട് 170 യൂണിററ് വരുന്നു, കേരളത്തിന്റേത് ഏതാണ്ട് നൂറും
10 എല്ലാ ജലവൈദ്യുത പദ്ധതികളും ഉപേക്ഷിക്കണമെന്നാ
ണോ പറയുന്നതു ?
അല്ലേ, അല്ല. പക്ഷെ ജലവൈദ്യുത പദ്ധതികൾ കൊണ്ടും ഗുണം മാ ത്രമേയുള്ളു. ഒരിക്കലും ഒരു ദോഷവുമില്ല എന്ന പഴയ ധാരണ തിരുത്ത ണം . ഗുണത്തേക്കാൾ കൂടുതൽ ദോഷം ചെയ്യുന്നവ നടപ്പാക്കരുത്. കേര ളത്തിൽ ഇനിയും ഒന്നര ഡസനിലധികം പദ്ധതികൾക്കുള്ള സാധ്യതയുണ്ട്. അവയിൽ പലതും താരതമ്യേന ദോഷം കുറഞ്ഞതുമാണ്.
11. ഇനി ബാക്കിയുള്ള ജലവൈദ്യുത പദ്ധതികളിൽ ഏററവും കുറഞ്ഞ ചെലവിൽ വൈദ്യുതി ഉല്പാദിപ്പിക്കാവുന്നത് സൈലൻറ് വാലിയിൽ നിന്നാണെന്നു പറയുന്നുവല്ലോ?
അതു ശരിയല്ല . ഇപ്പോൾ പണി നടന്നുകൊണ്ടിരിക്കുന്നതും ആസന്നഭാവിയിൽ ഏറെറടുക്കാവുന്നതുമായ എല്ലാ പദ്ധതികളും സൈലൻറ് വാലിയേക്കാൾ ലാഭകരമാണ്. പട്ടിക നോക്കുക.
സാധ്യമായ മറ്റ് പദ്ധതികളുടെ ചെലവ് കണക്കാക്കിയിട്ടില്ല . അവ യെല്ലാം സൈലൻറ് വാലിയേക്കാൾ ചെലവുകൂടിയതായിരിക്കുമെന്നു വാദിക്കുന്നതിൽ അർഥമില്ല. കുരിയാർ കുട്ടി -കാരപ്പാറ പദ്ധതിയുടെ മൊത്തം മതിപ്പ് ചെലവിൽ നിന്നു 18 കോടി രൂപ ജലസേചനത്തിന വകകൊള്ളിച്ച ശേഷമുള്ള ചെലവാണു കൊടുത്തിരിക്കുന്നത്. അതിനാൽ ഏറ്റവും അവസാനമായി എടുക്കേണ്ട പദ്ധതികളിലൊന്നാ
പദ' ധതിയുടെ പേർ
-- മന്നിപ്പ ചെലവ - കോടി രൂപ
പ്രതിവർഷ വൈദ്യതി - ഉൽപാദനം കോടി
യൂണിററ
പ്രതിവർഷം 1000 ജ ണ് ഉൽപാദിപ്പി
ധനfat uസാ ലാജേ
- നിക്ഷേപം -
12
16. ഒരു യൂണിററിന്റെ ഉൽപാദന ചെലവ അവമൂലനം 3 നടത്തിപ്പ് 1
കെ പലിശ ആ
ഇടുക്കി 155.4 239.0 690
1 1 04 കക്കാട | 18.6 26, 2 1 1 0
1 2 36 പൂയാൻകുട്ടി
150.0 200 . 750 12 .00 പരിങ്ങൽ വലതുകര
2, 6 26.5
54
12, 06 ലോവർ പെരിയാർ - 58.2 61.3 950
15, 20 ഇടമലയാർ
- 34.0 32.0 1062 17.00 അസൈലൻറ് വാലി - 58.0 52 0 1115 17,84 കുരിയാർകുട്ടി പകാരപ്പാറ്
37.5 21.0 1786 28 .58
ണിത്. പക്ഷെ അതിന്റെയും പ്രവർത്തനം ആരംഭിച്ചിരിക്കുന്നു എന്ന താണു് വിചിത്രമായിട്ടുള്ളത്.
12 വൈദ്യതിയുടെ ദീർഘ കാല ആവശ്യങ്ങൾ പരിഗണിക്കുമ്പോഴൊ ?
അതും പ്രശ്നം വേറെയാണ്. ഇന്നുള്ള മിച്ചം മിഥ്യയാണ്. ഭാവി പലരും മനസ്സിലാക്കിയതിനേക്കാൾ ഇരുണ്ടതാണ്. പ്രത്യേകിച്ചും ഇന്നു നാമതു കാണുന്നില്ലെങ്കിൽ. നമ്മുടെ പരമാവധി ജലവൈദ്യുതി സാധ്യത പ്രതിവർഷം 1300 കോടി യൂണിററാണ് (1600 കോടി എന്ന ഒരു ശുഭാപ്തി മതിപ്പുമുണ്ടു്) എന്നാൽ പ്രയോഗികമായി ഈ നൂററാണ്ടി ൽ 1000-1100 കോടി യൂണിററിൽ കൂടുതൽ സാക്ഷാത്കരിക്കാൻ പറ്റില്ല. ആവശ്യമാകട്ടെ 1500-1600 കോടി യൂണിറ്റു വരും താനും.
13 ഈ നൂററാണ്ട് അവസാനത്തെ കാര്യമല്ലേ പറയുന്നത്. വരുന്ന 10-15 കൊല്ലമെടുത്താലോ?
ജലവൈദ്യതിയെ മാത്രം ആശ്രയിക്കുന്നുള്ളു ഏങ്കിൽ, സൈലൻറ് വാലി ഉണ്ടായാലും ശരി, 1990-1993 ആകുമ്പോഴേക്കും, ഉള്ള ജല വൈദ്യുതി മുഴു വന് നാം ഉപയോഗിച്ചു കഴിയും. അവിടന്നങ്ങോട്ട് ഒന്നുകിൽ വികസനം വേണ്ട, അല്ലെങ്കിൽ മററു വൈദ്യുതി ഉറവിടം ആരായണം. ഇതാകട്ടെ ഈ നൂറ്റാണ്ടിൽ കൽക്കരി കത്തിക്കുന്ന നിലയങ്ങൾ മാത്രമാണ്.
14 കേരളത്തിൽ കൽക്കരിയില്ലല്ലോ. രണ്ടായിരം കിലോമീററർ ദൂരെ നിന്നും കെട്ടി വലിച്ചു കൊണ്ടുവരേണ്ട വലിയ ചെലവല്ലെ. പോരാത്തതിനും ഗുരുതരമായ പരിസര മലിനീകരണത്തിനും കാരണമാവില്ലെ?
തികച്ചും ശരിയാണ്. ഗതികേടുകൊണ്ടുമാത്രം . കൽക്കരിയോടുള്ള പ്രേമം കൊണ്ടല്ല. എണ്ണക്കു താങ്ങാനാവാത്ത വില, അണുശക്തിക്ക് അതിലും കൂടുതൽ വില. പോരാത്തതിന് സാങ്കേതിക പരാധീനതകളം ഗുരുതരമായ ആരോഗ്യ ഭീഷണിയും. സൗരോർജമൊന്നും, അത് ഭാവിയുടെ വാഗ്ദാനമാണെങ്കിൽ പോലും, ഈ നൂററാണ്ടിൽ ഉപകരിക്കില്ല. വരുന്ന രണ്ടു മൂന്നു ദശാബ്ദക്കാലത്തേക്ക് കൽക്കരിയല്ലാതെ മറെറാരു പോംവഴിയുമില്ല.
15 സൈലൻറ് വാലി പദ്ധതി വേണ്ടെന്നു വക്കുകയാണെങ്കിൽ പകരം നിർദേശിക്കാനെന്തുണ്ട് ?
മലബാർ പ്രദേശത്തെ ഏറ്റവും അടിയന്തിരമായ പ്രശ്നങ്ങൾ പരി ഹരിക്കാൻ ഇടുക്കിയിൽ നിന്ന് 50 കോടി യൂണിററ് വൈദ്യതി മലബാർ പ്രദേശത്ത് വിതരണം ചെയ്യണം . 220 K V പ്രേഷണലൈൻ ഉണ്ട് . വേണമെന്നു തീരുമാനിക്കുകയാണെങ്കിൽ രണ്ടു മൂന്നു കൊല്ലത്തിനുള്ളിൽ ഇത് നടപ്പാക്കാം . പ്രേഷണവിതരണ സംവിധാനത്തിനാവശ്യമായ കമ്പി, ട്രാൻസ്ഫോർമർ, കാല് , ഇൻസുലേററർ തുടങ്ങിയവയെല്ലാം പ്രത്യേക മുൻഗണനയോടെ അവിടെ എത്തിക്കണം.
ഒപ്പം തന്നെ ഇടമലയാർ, ഇടുക്കി ഘട്ടം III, ശബരിഗിരി ആഗ് മെന്റേഷൻ , ലോവർ പെരിയാർ എന്നീ പദ്ധതികളുടെ പണി ഒന്നു കൂടി തിടുക്കപ്പെടുത്തി 6 മാസം നേരത്തെ തീർക്കുക. പാണ്ടിയാർ, പുന്നപ്പഴ , പൊരിങ്ങൽ കുത്ത് വലതുകര, പെരിഞ്ഞാൻ കുട്ടി, പൂയാൻ കുട്ടി എന്നി പദ്ധതികളടെ പണി എത്രയും വേഗത്തിൽ ആരംഭിക്കാൻ വേണ്ട ഒരുക്ക ങ്ങൾ ചെയ്യുക .
16. ഈ പദ്ധതി കൾ കൊണ്ടും എത്രകാലം വരേക്കുള്ള ആവ
ശങ്ങൾ തൃപ്തിപ്പെടുത്താറാകും? അതിനുശേഷമോ?
ഇവകൊണ്ട് 1990-92 വരെയുള്ള ആവശ്യങ്ങൾ തൃപ്തിപ്പെടുത്താറാകും . അതിനു ശേഷം കൽക്കരി നിലയങ്ങളെ ആശ്രയിക്കാതെ ഒരു നി വൃത്തിയുമില്ല. സൈലൻറ് വാലി പദ്ധതി വേണ്ടെന്നു വെച്ചാൽ ഒരു കൽക്കരി നിലയം തരാമെന്നൊരു സൂചന മുൻ കേന്ദ്രഗവണ്മെൻറ് നൽ കിയിരുന്നു. അത് സ്വീകാര്യവും അഭിലഷണീയവുമാണ്. ഈ പദ്ധ തിക്കാലത്തു തന്നെ ഒരു താപനിലയത്തിന്റെ പണി തുടങ്ങിയെങ്കിൽ 1990-92 ആകുമ്പോഴേക്ക് നാലഞ്ച് കൊല്ലത്തെ നടത്തിപ്പ് പരിചയം ലഭിക്കും കേരളത്തിൽ കൽകരി നിലയങ്ങ ൾ പുത്തനാകയാൽ, ഇത് അതി പ്രധാനമാണ്.
17 സൈലൻറ് വാലി പദ്ധതി 10000 ഹെക്ടാർ പ്രദേശത്തിന് ജലസേചന സൗകര്യം നൽകുന്നതായി പറയുന്നു . കൽക്കരിനിലയം കൊണ്ട് ഇതു സാധ്യമല്ലല്ലോ?
കൽക്കരി നിലയം ജലസേചന സൗകര്യം നൽകില്ല. എന്നാൽ സൈലൻറ് വാലി പദ്ധതി 10000 ഹെക്ടർ സ്ഥലത്തേക്കും ജലസേചന സൗകര്യം നൽകുമെന്ന അവകാശവാദം സംശയാസ്പദമാണ്, ഒരു ഫീൽഡ് സർവേയുടെയോ സാങ്കേതിക അന്വേഷണത്തിന്റെയോ അടി സ്ഥാനത്തിലുള്ളതല്ല ഈ കണക്കും . ഇത്ര വെള്ളം ഉണ്ട്, അതും ഇത്ര ഭൂമി നനക്കാൻ മതിയാകും ഇതാണ് കണക്ക് . ആ വെള്ളം എത്തിക്കുന്നതിൽ ഭൗതികമായ വല്ല തടസ്സവുമുണ്ടോ എന്നു പരിശോധിച്ചിട്ടില്ല. ഈ പദ്ധതിയുടെ ഗുണഭോക്തൃ പ്രദേശം കുന്നുകൾ നിറഞ്ഞതാണ്. പ്രഥ മദൃഷ്ടിയിൽ തന്നെ കനാൽ ജലസേചനത്തിനും വഴങ്ങാത്തതായിക്കാണുന്നു. അവിടെ വേണ്ടത്ര വെള്ളമുണ്ട്. കിണറുകളും കുളങ്ങളും കുഴിച്ച് പമ്പു സെററ് സ്ഥാപിക്കുകയാണ് വേണ്ടത്, നല്ലതും.
18 പമ്പുപയോഗിച്ചുള്ള ജലസേചനത്തിന് ഒരുപാട് വൈദ്യുതി വേണ്ടേ? വലിയ ചെലവല്ലേ?
അല്ല, അത്ര വലിയ ചെലവില്ല. വൻകിട പദ്ധതികൾ വഴി ഒരു ഹെക്ടാർ കനാൽ ജലസേചനത്തിനും മുടക്കു മുതൽ 15000 മുതൽ 20000 രൂപവരെ വരും . പമ്പു സെററായാൽ 5000 രൂപ മതിയാകും. പലിശയിനത്തിൽ തന്നെ എത്ര വ്യത്യാസമുണ്ടെന്നു കാണാം . വൈദ്യതി കർഷകർക്ക് വെറുതെ കൊടുത്താലും സർക്കാരിനു ലാഭമായിരിക്കും. 10000 ചെറുകിട ഇടത്തരം കർഷകർക്ക് 10000 പമ്പുസെറ്റുകൾ വെറുതെ സ്ഥാപിച്ചു കൊടുക്കുക. അതിനുവേണ്ട വൈദ്യുതിയും വെറുതെ കൊടുക്കുക. എങ്കിൽ പോലും സർക്കാരിന് ലാഭമാണ്. ആകെ വർഷം പ്രതി 4 കോടി യൂണിറ്റ് വൈദ്യുതിയേ ഇതിനു വേണ്ടു.
19. 10000 പമ്പുസെറ്റുകൾ സ്ഥാപിക്കാനുള്ള ഭൂഗർഭജലം ഉണ്ടോ അവിടെ? അനിയന്ത്രിതമായി ഭൂഗർഭജലം ചൂഷണം ചെയ്താൽ അതും പാരിസ്ഥിതിക വിപത്തിന് വഴി വക്കില്ലേ?
ഇതിനു വേണ്ട വെള്ളമുണ്ട് എന്നാണ് കേന്ദ്രഭൂഗർഭജല ബോർഡിന്റെ ഈ പ്രദേശത്തെ പ്രാഥമിക പഠനങ്ങൾ തെളിയിക്കുന്നത്. മൊത്തം വാർഷിക പുന:പൂരണത്തിൻ (ഓരോ കൊല്ലവും ഭൂമിയിലേക്കും കിനിഞ്ഞിറങ്ങു ന്നതിന്റെ) 12-14 ശതമാനമേ ഇപ്പോൾ ഉപയോഗിക്കുന്നുള്ളു. വാർഷിക പുന:പൂരണത്തിനേക്കാൾ കൂടുതൽ ഉപയോഗിച്ചാലെ പാരിസ്ഥിതിക വിപത്ത് ഭയപ്പെടേണ്ടതുള്ളു .
20 10000 പമ്പുസെററുകൾ എന്നു പറയുന്നതും നടപ്പാക്കാൻ പററുന്ന ഒരു പരിപാടിയാണോ ? അപ്രായോഗികമല്ലേ ?
അല്ല. തമിഴ് നാട്ടിൽ 10 ലക്ഷം പമ്പ് സെററുകളുണ്ട്. പഞ്ചായത്തുകളുടെ നേതൃത്വത്തിൽ പൊതുജന പിന്തുണയോടെ സംഘടിപ്പിക്കുകയാണെങ്കിൽ , ഇറിഗേഷൻ വകുപ്പും വിദ്യുച്ഛക്തി ബോർഡും സഹകരി ക്കുകയാണെങ്കിൽ 2-3 കൊല്ലം കൊണ്ട് പദ്ധതി പൂർത്തിയാക്കാവുന്ന താണ്. കൂടാതെ ഓരോ പമ്പുസെററ് സ്ഥാപിക്കുന്നതിനും അഗ്രികൾച്ചറൽ റിഫൈനാൻസ് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ (A R D C) 6000 രൂപ കുറഞ്ഞ പലിശക്ക് കടം തരുമെന്ന മെച്ചവുമുണ്ട്. പമ്പ് റിപ്പേറിനുള്ള സംവിധാനം ഉണ്ടാകുകയും കറൻറ് കൊടുക്കുമെന്നും ഉറപ്പ് വരുത്തു കയും വേണം.
21. സൈലൻറ് വാലി പദ്ധതിയെന്നാൽ തദ്ദേശവാസികൾക്ക് കറൻറും വെള്ളവും മാത്രമല്ല; തൊഴിലും പ്രാദേശിക വികസനവും കൂടിയാണ്. ഇതു രണ്ടും ഉറപ്പുവരുത്തുന്നതെങ്ങനെ ?
പമ്പ് സെറ്റുകൾ സ്ഥാപിക്കുന്ന പദ്ധതി തന്നെ വലിയ തോതിൽ തൊഴിലവസരം ഉണ്ടാക്കുന്നു. കൂടാതെ പദ്ധതി കൊണ്ടും ലഭിക്കുന്നതി നേക്കാൾ 8-10 വർഷം നേരത്തെ തന്നെ വെള്ളം കിട്ടുന്നതു കൊണ്ടുണ്ടാ കുന്ന വർധിച്ച കാർഷിക പ്രവർത്തനവും കാർഷിക തൊഴിൽ സാധ്യത വർധിപ്പി ക്കുന്നു . ഇത് വകയിൽ തന്നെ മൊത്തം ഏതാണ്ട് 50 ലക്ഷം തൊഴിൽ ദിനങ്ങൾ വരുന്ന 8-10 വർഷത്തിനുള്ളിൽ ലഭിക്കും, പദ്ധതി നിർമാണത്തിന് 3000 പേർ 5-6 കൊല്ലത്തേക്ക് വേണമെന്നു കരുതി യാൽ പോലും അത്  ഏ താണ്ട് 40-45 ല ക്ഷം തൊഴിൽ ദിനങ്ങളാണ് നൽകുന്നത്, അതിന് ശേഷം പവർ സ്റ്റേഷൻ നടത്തിക്കാൻ നൂറിൽ താഴെ ആ ളുകളേ വേണ്ടു.
22 പദ്ധതിയെന്നാൽ ഏതാണ്ട് 50 കോടി രൂപയുടെ പ്രാദേശിക നിക്ഷേപമാണ്. ബദൽ അനുസരിച്ച് ഇത് 10-15 കോടി രൂപയായി ചുരുങ്ങു മല്ലോ. ഇത് പ്രാദേശിക വികസനത്തെ ബാധിക്കില്ലേ?
ബാക്കിയുള്ള 40 കോടി രൂപ ചെറുകിട വൻകിട വ്യവസായങ്ങൾക്കും കാർഷിക-വന ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള വ്യവസായ ങ്ങൾക്കും ആയി പാലക്കാട്-മലപ്പുറം ജില്ലകളിൽ തന്നെ നിക്ഷേപിക്കണം. ഇതിന്റെ ഫലമായി ചുരുങ്ങിയത് 4000-5000 പേർക്കെങ്കിലും സ്ഥിരമായി തൊഴിൽ ലഭിക്കുന്നതാണ്; പവർസ്റ്റേഷനിലെ 200 പേരുടെ സ്ഥാനത്ത്.
23 ഈ ഉത്തരങ്ങളൊക്കെ തൃപ്തികരമായി തോന്നുന്നു . പിന്നെന്തിനാണു് ഇലക്ട്രിസിറ്റി ബോർഡ് ഇത്ര വാശിപിടിക്കുന്നത്.
ഉത്തരം പറയാൻ വിഷമമാണ് , ഒന്നിൽ കൂടുതൽ കാരണം ഉണ്ടായി രിക്കാം. ഞങ്ങൾക്ക് തോന്നുന്ന ഒരു കാരണം ഇതാണ്. ബോർഡ് വൈദ്യുതിയെ ഒരു വില്പനച്ചരക്കു മാത്രം ആയാണു കാണുന്നത്. പരമാവധി ഉയർന്ന വിലക്ക് വിൽക്കണം. അത് തമിഴ് നാട്ടിലും കർണാ ടകത്തിലും മാത്രമേ പററൂ. അതിനാൽ ഈ സംസ്ഥാനങ്ങൾക്ക് വിൽക്കാൻ വേണ്ടത്ര വൈദ്യുതി മിച്ചം വരുന്ന ഒരു ഉല്പാദന-വിതരണ നയമാണ് ബോർഡ് ആവിഷ്ക്കരിക്കുന്നത്. സൈലൻറ് വാലി പദ്ധതി ഉപേക്ഷിച്ചാൽ ഈ നയവും ഉപേക്ഷിക്കേണ്ടിവരുമെന്ന് അവർക്ക് ഭയമുണ്ടായിരിക്കാം .
171

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/8875" എന്ന താളിൽനിന്ന് ശേഖരിച്ചത്