അജ്ഞാതം


"നവകേരള സൃഷ്ടിക്കായി പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 287: വരി 287:
ി ചരിത്രബോധമില്ലാത്തവരാണ് ഇങ്ങനെ സംസാരിക്കുന്നതും വിശ്വസിക്കുന്നതും. പ്രൊട്ടക്ടഡ് അധ്യാപകർ (കുട്ടികളുടെ എണ്ണക്കുറവ് മൂലം തസ്തിക നഷ്ടപ്പെട്ട് പുറത്തുപോകുന്നവർ)      എന്ന വിഭാഗം എൺപതുകൾ മുതൽ കേരളത്തിലുണ്ട്. തൊണ്ണൂറു കളുടെ അവസാനമാണ് ഡി പി ഇ പി വരുന്നത്. പുതിയ ശിശു കേന്ദ്രിതപാഠ്യപദ്ധതി നടപ്പിലാക്കിയത്. അതിനു മുമ്പേ സ്‌കൂളുക ളിൽ വിദ്യാർഥികൾ കുറയുന്ന പ്രവണത ആരംഭിച്ചിരുന്നു എന്നാണല്ലോ ഇത് സൂചിപ്പിക്കുന്നത്.
ി ചരിത്രബോധമില്ലാത്തവരാണ് ഇങ്ങനെ സംസാരിക്കുന്നതും വിശ്വസിക്കുന്നതും. പ്രൊട്ടക്ടഡ് അധ്യാപകർ (കുട്ടികളുടെ എണ്ണക്കുറവ് മൂലം തസ്തിക നഷ്ടപ്പെട്ട് പുറത്തുപോകുന്നവർ)      എന്ന വിഭാഗം എൺപതുകൾ മുതൽ കേരളത്തിലുണ്ട്. തൊണ്ണൂറു കളുടെ അവസാനമാണ് ഡി പി ഇ പി വരുന്നത്. പുതിയ ശിശു കേന്ദ്രിതപാഠ്യപദ്ധതി നടപ്പിലാക്കിയത്. അതിനു മുമ്പേ സ്‌കൂളുക ളിൽ വിദ്യാർഥികൾ കുറയുന്ന പ്രവണത ആരംഭിച്ചിരുന്നു എന്നാണല്ലോ ഇത് സൂചിപ്പിക്കുന്നത്.
കേരളപ്പിറവിക്ക് ശേഷം വൻതോതിൽ വിദ്യാലയങ്ങൾ ആരംഭി ക്കുന്നതിനും കുട്ടികളെ പ്രവേശിപ്പിക്കുന്നതിനും സമൂഹവും സർക്കാരും മുന്നിട്ടിറങ്ങി. എഴുപതുകളിൽ എത്തിയപ്പോൾ ഏറ്റവും കൂടുതൽ കുട്ടികൾ ഒന്നാം ക്ലാസിലെത്തി. ഏതാണ്ട് ഏഴു ലക്ഷ ത്തോളം. പിന്നീട് പ്രതിവർഷം ഏകദേശം ഇരുപതിനായിരം വീതം കുറയാൻ തുടങ്ങി. അതായത് അഞ്ച് വർഷംകൊണ്ട് ഒരു ലക്ഷം കുട്ടികൾ കുറയുന്നുവെന്നു പറയാം. ഈ പ്രവണത അധ്യാപകർക്ക് ജോലിസംരക്ഷണം നൽകി പരിഹരിക്കാനാകില്ല. ക്രമേണ വിദ്യാല യങ്ങൾ അനാദായമെന്ന വിശേഷണത്തിൽ പെട്ടു. അത്തരം വിദ്യാലയങ്ങൾ കൂടിക്കൂടിവന്നു. മൂന്നോ നാലോ ദശകത്തെ സ്ഥിതിവിവരക്കണക്കുകൾ പരിശോധിക്കാതെ 94നുശേഷ                  മുള്ള കണക്കുകൾ മാത്രം അവതരിപ്പിച്ചുകൊണ്ട് തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങൾ ആരെ സംരക്ഷിക്കാനാണ്?
കേരളപ്പിറവിക്ക് ശേഷം വൻതോതിൽ വിദ്യാലയങ്ങൾ ആരംഭി ക്കുന്നതിനും കുട്ടികളെ പ്രവേശിപ്പിക്കുന്നതിനും സമൂഹവും സർക്കാരും മുന്നിട്ടിറങ്ങി. എഴുപതുകളിൽ എത്തിയപ്പോൾ ഏറ്റവും കൂടുതൽ കുട്ടികൾ ഒന്നാം ക്ലാസിലെത്തി. ഏതാണ്ട് ഏഴു ലക്ഷ ത്തോളം. പിന്നീട് പ്രതിവർഷം ഏകദേശം ഇരുപതിനായിരം വീതം കുറയാൻ തുടങ്ങി. അതായത് അഞ്ച് വർഷംകൊണ്ട് ഒരു ലക്ഷം കുട്ടികൾ കുറയുന്നുവെന്നു പറയാം. ഈ പ്രവണത അധ്യാപകർക്ക് ജോലിസംരക്ഷണം നൽകി പരിഹരിക്കാനാകില്ല. ക്രമേണ വിദ്യാല യങ്ങൾ അനാദായമെന്ന വിശേഷണത്തിൽ പെട്ടു. അത്തരം വിദ്യാലയങ്ങൾ കൂടിക്കൂടിവന്നു. മൂന്നോ നാലോ ദശകത്തെ സ്ഥിതിവിവരക്കണക്കുകൾ പരിശോധിക്കാതെ 94നുശേഷ                  മുള്ള കണക്കുകൾ മാത്രം അവതരിപ്പിച്ചുകൊണ്ട് തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങൾ ആരെ സംരക്ഷിക്കാനാണ്?
3. ഇങ്ങനെ കുട്ടികൾ കുറയുന്നതിനുള്ള കാരണം എന്താണ്?
ി വലതുപക്ഷ സർക്കാർ അൺ എയ്ഡഡ് വിദ്യാലയങ്ങളെ പ്രോത്സാഹിപ്പിച്ചു. അവസരം ലഭിച്ചപ്പോളൊക്കെ വൻതോതിൽ അൺ എയിഡഡ് വിദ്യാലയങ്ങൾക്ക് അംഗീകാരം നൽകി. പൊതു വിദ്യാലയങ്ങളുടെ കാൽച്ചുവട്ടിൽ വരെ യാതൊരു മാനദണ്ഡ വുമില്ലാതെ വിദ്യാലയങ്ങൾക്ക് പ്രവർത്തനാനുമതി നൽകി.  ഇത്തരം സമീപനം അനംഗീകൃത വിദ്യാലയങ്ങൾ ആരംഭി                      ക്കുന്നതിനു പ്രചോദനമായി. മതസമുദായ സംഘടനകൾ വിദ്യാഭ്യാസത്തെ കച്ചവടമാക്കിക്കണ്ടപ്പോൾ അൺ എയിഡഡ് മേഖല കൂടുതൽ വിപുലമായി. ഈ സമ്മർദശക്തികൾ സർ ക്കാരിലും രക്ഷിതാക്കളിലും സ്വാധീനം ചെലുത്തി. ഇംഗ്ലീഷ് മാധ്യമ വിദ്യാലയത്തിൽ പഠിച്ചാലേ വിദേശത്ത് ജോലി തരപ്പെടൂ എന്ന ആശയം വിതച്ചുകൊണ്ടാണ് പണം പിടുങ്ങി വിദ്യാലയങ്ങൾ വിളവെടുക്കാൻ തുടങ്ങിയത്. മധ്യവർഗവിഭാഗങ്ങൾ അതിൽ വീണു. സമൂഹത്തിൽ മാതൃക കാട്ടേണ്ട പൊതുപ്രവർത്തകരും ജീവന ക്കാരും അധ്യാപകരും മക്കളെ ഇംഗ്ലീഷ് മാധ്യമ അൺ എയ്ഡഡ് സ്‌കൂളുകളിൽ ചേർത്തത് സമൂഹത്തെ പരോക്ഷമായി സ്വാധീനിച്ചു.
അധ്യാപകരുടെ മക്കൾ അൺ എയ്ഡഡ് വിദ്യാലയങ്ങളിൽ പഠിക്കാൻ തുടങ്ങിയത് വ്യാപകമായ ചർച്ചയ്ക്ക് വഴിയൊരുക്കി. അവർക്കുതന്നെ അവർ പഠിപ്പിക്കുന്ന വിദ്യാലയങ്ങളുടെ നില വാരത്തിൽ വിശ്വാസമില്ലെന്നതിനുളള തെളിവായി ഇതിനെ വ്യാഖ്യാനിച്ചു. യഥാർഥത്തിൽ മധ്യവർഗ താൽപര്യങ്ങൾ അധ്യാപ കരെ വഴിതെറ്റിച്ചു എന്നു പറയുന്നതാകും ശരി.
പൊതുവിദ്യാലയങ്ങൾക്കെതിരെ ആസൂത്രിതമായ പ്രചരണമാണ് നടന്നത്. ആൾ പ്രമോഷൻ, വിദ്യാർഥി സമരം, സാധ്യായ ദിന ങ്ങളുടെ കുറവ് എന്നിവയെല്ലാം ചൂണ്ടിക്കാട്ടി പൊതുവിദ്യാല യങ്ങളിൽ പഠിപ്പില്ലെന്നും നിലവാരമില്ലെന്നും വരുത്തിത്തീർ ക്കാനായിരുന്നു ശ്രമം ഒരു വിഭാഗം കേരളീയരുടെ അടിമനസ്സിൽ പത്തിതാഴ്ത്തിക്കിടക്കുന്ന ജാതിബോധവും വരേണ്യാശ്രി                    തത്വവും താഴ്ന്ന സാമൂഹിക സാമ്പത്തിക വിഭാഗങ്ങളിലെ കുട്ടികൾക്കൊപ്പം തങ്ങളുടെ മക്കളെ പഠിപ്പിക്കുന്നതിൽ നിന്നും അവരെ വിലക്കി. അദൃശ്യമായ അയിത്താചരണത്തിന്റെ പുതു രൂപമായി അൺ എയ്ഡഡ് വിദ്യാലയങ്ങളെ അവർ കണ്ടു. പൊതുവിദ്യാലയങ്ങളിലെ മോശം പ്രകടനവും അൺ എയ്ഡഡ് വിദ്യാലയങ്ങളിലേക്ക് രക്ഷിതാക്കളെ ആകർഷിച്ചു. ചില അധ്യാപക സംഘടനകൾ സമൂഹത്തെ വിദ്യാലയപ്രവർത്തനങ്ങളുമായി സഹകരിപ്പിക്കുന്നതിനു തടസ്സം നിന്നതും ഋണാത്മകമായി സ്വാധിനിച്ചിട്ടുണ്ട്.
അധ്യാപനത്തിനുള്ള മിനിമം യോഗ്യതയില്ലാത്തവർ പഠിപ്പിച്ചാലും അത് ഇംഗ്ലീഷിലായാൽ കേമം എന്നു കരുതുന്ന പാതി ഇരുൾ മൂടിയ അവബോധമുള്ള സമൂഹം അൺ എയ്ഡഡ് വിദ്യാലയ ങ്ങളുടെ അപകടം തിരിച്ചറിഞ്ഞില്ല. മതതീവ്രവാദത്തിന്റെ പാഠ ശാലകളാണവ എന്നു തിരിച്ചറിയാൻ വൈകി. എന്തും പണം കൊടുത്തുവാങ്ങുന്ന സംസ്‌കാരത്തെ വളർത്തുന്ന ഈ വിദ്യാഭ്യാസത്തിലൂടെ കടന്നുപോകുന്നവർ മനുഷ്യബന്ധങ്ങളെ പണത്തിന്റെ കണ്ണിൽ കൂടിയേ കാണൂ. മധ്യവർഗവിഭാഗങ്ങളിൽ മാതാപിതാക്കളെ ഉപേക്ഷിക്കുന്ന പ്രവണത കൂടി വരികയാണ്. കർശനമായ അച്ചടക്കം, അവകാശ നിഷേധം, കഠിനമായ ഉളളടക്കം, സമൂഹത്തിലിറങ്ങി പഠിക്കാനുള്ള അവസരക്കുറവ്, ചുറ്റുപാടു                മായി അടുക്കാൻ അവസരമില്ലായ്ക, കേരളസംസ്‌കാരത്തെയും മാതൃഭാഷയെയും ശിരോമുണ്ഡനം ചെയ്ത് പടിക്കു പുറത്താക്കൽ, അതത് വിദ്യാലയത്തിത്തന്നെ പരീക്ഷ നടത്തി മാർക്ക് വാരിക്കോരി നൽകി കുട്ടികൾ സമർഥരാണെന്നു ഒമ്പതാം ക്ലാസ് വരെ വിശ്വസിപ്പിച്ച ഫീസ് വാങ്ങി പത്തിൽ പ്രവേശനം നൽകാതെ                    ടി സി കൊടുക്കൽ, സർക്കാർ അംഗീകരിച്ചതോ വിദഗ്ധസമിതികൾ പരിശോധിച്ചതോ ആയ പാഠപുസ്തകങ്ങൾക്കു പകരം സ്വകാര്യ പ്രസ്സുകൾ അച്ചടിക്കുന്ന പാഠപുസ്തകങ്ങൾ പഠിപ്പിക്കൽ, സ്വാർഥതയും മത്സരവും ജീവിത വീക്ഷണമാക്കുന്നതിനുള്ള പരിശീലനം നൽകൽ ഇവയൊന്നും വിശകലനം ചെയ്ത് അൺ എയ്ഡഡ് വിദ്യാലയത്തെ മനസ്സിലാക്കുന്നതിനുള്ള വിദ്യാഭ്യാസം സാക്ഷരകേരളത്തിന് ലഭിക്കാത്തതും ഒരു കാരണമാണ്.
വലതുപക്ഷ നയങ്ങൾ പിന്തുടരുന്ന സർക്കാർ പൊതുമേഖലയിൽ നിന്നും പിൻവാങ്ങാനും ക്രമേണ സ്വകാര്യമേഖലയെ ഏൽപ്പിച്ചു കൊടുക്കാനും തീരുമാനിച്ചത് പൊതുവിദ്യാഭ്യാസത്തിലും പ്രതിഫലിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനുളള ക്രിയാത്മകപ്രവർത്തനങ്ങൾ അവർ ആസൂത്രണം ചെയ്തില്ല. അധികാരവികേന്ദ്രീകരണത്തിന്റെ ഫലമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് ഈ പ്രശ്‌നത്തെ അഭിസംബോധന ചെയ്യാൻ ശ്രമിച്ചത്. അതായത് സർക്കാരിന്റെ ഭാഗത്തുനിന്നുളള വീഴ്ച              കളും കുട്ടികൾ കുറയുന്നതിന് കാരണമായിട്ടുണ്ട്.
4. ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തെക്കുറിച്ച് എല്ലാവരും പറ                  യുന്നു. എന്താണ് ഗുണനിലവാരം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
ി 'ഗുണനിലവാരമുള്ള വിദ്യാഭ്യാസ'മാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഞങ്ങളാണ് അത് നൽകുന്നത് എന്നാണ് പല സ്‌കൂൾ മാനേജ്‌മെന്റുകളും അവകാശപ്പെടുന്നത്. സർക്കാർ വിദ്യാലയങ്ങൾക്ക് ഗുണനിലവാരം കുറവാണ് എന്ന വിശ്വാസം പല രക്ഷിതാക്കളും പുലർത്തുന്നുണ്ട്. 'ഗുണനിലവാരമുള്ള വിദ്യാഭ്യാസം' തേടിയാണ് പല രക്ഷിതാക്കളും തങ്ങളുടെ മക്കളെ ചില പ്രത്യേകതരം വിദ്യാലയങ്ങളിൽ ചേർക്കുന്നത്. ഗുണനിലവാരം എന്താണ് എന്നതിനെക്കുറിച്ച് ഓരോരുത്തർക്കും ഓരോ അഭിപ്രായമാണെന്നത്  ചുരുക്കം. സ്‌കൂൾ ഹൈടെക്ക് ആയാൽ ഗുണനിലവാരം തനിയെ ഉണ്ടാകും എന്ന തോന്നലും പ്രബലമാവുന്നുണ്ട്. അതുകൊണ്ട് വിദ്യാഭ്യാസത്തിലെ ഗുണനിലവാരം നിർവചിച്ചേ ഇനി മുന്നോട്ടു പോകാനാവൂ.
ഒരു വ്യക്തിയുടെ എല്ലാ തരത്തിലുമുള്ള കഴിവുകളെയും പര                          മാവധി വികസിപ്പിക്കലാണ് വിദ്യാഭ്യാസത്തിലൂടെ എക്കാലവും ലക്ഷ്യമാക്കുന്നത്. ബുദ്ധിപരമായ കഴിവുകൾ, ശാരീരികമായ ശേഷികൾ, മാനസിക വികാസം എന്നിവ ഇതിൽ ഉൾപ്പെടുന്നു. മാനസികമായ വികാസത്തിൽ സമൂഹത്തിൽ ആരോഗ്യപരമായി ഇടപെട്ട് ജീവിക്കാനുള്ള കഴിവുകൾ ഉൾപ്പെടുന്നു. ഇതോടൊപ്പം ചേർക്കേണ്ട മറ്റൊരു ഘടകമാണ് നിർമാണപരമെന്നോ സർഗാത്മകമെന്നോ വിശേഷിപ്പിക്കാവുന്ന കഴിവുകളും. എന്നാൽ പലപ്പോഴും സംഭവിക്കുന്നതെന്താണ്? ബുദ്ധിപരമായ കഴിവ് എന്നത് ഓർത്തുവെക്കാനുള്ള കഴിവ് മാത്രമായി ചുരുക്കപ്പെടുന്നു. സ്വന്തമായി കാര്യങ്ങൾ വിശകലനം ചെയ്ത് നിഗമനങ്ങളിലെത്താനുള്ള ഉയർന്ന കഴിവ്  വികസിപ്പിക്കപ്പെടാതെ പോകുന്നു. രക്ഷിതാക്കളിൽ പലരും മികച്ചതെന്ന് തെറ്റിദ്ധരിക്കുന്ന ചില വിദ്യാലയങ്ങളിൽ കുട്ടികളുടെ      ശാരീരിക വികാസത്തിനോ മാനസിക വികാസത്തിനോ സാമൂഹിക                    വികാസത്തിനോ സർഗാത്മക വികാസത്തിനോ അവസരങ്ങൾ പൊതുവിൽ കുറവാണ്. വീട്ടിലെത്തിയാലും കളിക്കാനോ, കൂട്ടുകൂടാനോ, സമൂഹവുമായി ഇടപഴകാനോ സമയമില്ല. എപ്പോഴും ഉരുവിട്ടു പഠിക്കലും ട്യൂഷനും മാത്രം. ഈ വിദ്യാഭ്യാസം ഗുണനിലവാരം ഉള്ള വിദ്യാഭ്യാസമല്ല. അത് സമഗ്ര ഗുണങ്ങളുള്ള വ്യക്തികളെയല്ല നിർമിക്കുക. ഇക്കാര്യത്തിൽ നമ്മുടെ പൊതുവിദ്യാലയങ്ങളിലെ പാഠ്യപദ്ധതിയും പഠിക്കുന്ന രീതിയും ലഭിക്കുന്ന അവസരങ്ങളും വച്ചു നോക്കുമ്പോൾ, അവിടെയാണ് താരതമ്യേന ഗുണ നിലവാരമുള്ള വിദ്യാഭ്യാസം ഇന്നുള്ളത്.
5. പ്രവർത്തനാധിഷ്ഠിത പാഠ്യപദ്ധതി വന്നതിനുശേഷം നിലവാരം കുറഞ്ഞില്ലേ?
ി ഇത് പരിശോധിക്കേണ്ടത് മുൻ കാലങ്ങളിലെ പത്താം ക്ലാസ് റിസൽറ്റുമായി ബന്ധപ്പെടുത്തിയാകണം. ആയിരത്തിത്തൊള്ളാ യിരത്തി എഴുപതുകൾ മുതലുള്ള പ്രവണതകളാണ് വിശകലനം ചെയ്യേണ്ടത്. ഗ്രൂപ്പ് മിനിമം നിശ്ചയിച്ച് 210 മാർക്ക് ലഭിച്ചാൽ വിജയിപ്പിക്കുന്ന കാലവും നമുക്കറിയാം. സബ്ജക്ട് മിനിമ പ്രകാരം വിജയിപ്പിക്കുന്ന കാലവും അറിയാം. മോഡറേഷൻ നൽകിയാണ് വിജയിപ്പിക്കുക. എന്നിട്ടും 50% ന് അപ്പുറത്തേക്ക് വിജയനില ഉയർന്നില്ല. പകുതിയോളം കുട്ടികൾ തോറ്റു. എങ്ങനെയും വിജ യിക്കാൻ വേണ്ടി കുട്ടികൾ കോപ്പിയടിക്കുന്നതിനും പ്രേരിപ്പിക്ക പ്പെട്ടു. ട്യൂട്ടോറിയൽ കോളേജ് ആരംഭിച്ചു. പത്താം ക്ലാസിൽ ഒരു മാസത്തോളം റിവിഷൻ നടത്തി, മോഡൽ പരീക്ഷ ഏർപ്പെടുത്തി. ഇതെല്ലാം ഉണ്ടായിട്ടും റിസൽറ്റ് അമ്പതിൽ താഴെ നിന്നു. മുപ്പതു ശതമാനം കുട്ടികൾ മലയാളം എഴുതാനോ വായിക്കാനോ അറി യാവുന്നവരായിരുന്നില്ല. വിദ്യാലയ നിരക്ഷരത എന്ന പ്രയോഗം അങ്ങനെയാണ് ഉണ്ടാകുന്നത്. പത്തും ഗുസ്തീം എന്ന പ്രയോഗം നാട്ടിലുണ്ടായത് അക്കാലത്തെ വിദ്യാഭ്യാസരീതിയെ പരിഹസി ക്കുന്നതിനു കൂടിയായിരുന്നു. പൊതുവിദ്യാലയങ്ങളിലെ നിലവാര ക്കുറവ് അൺ എയ്ഡഡ് വിദ്യാലയങ്ങളുടെ വളർച്ചയ്ക്കുള്ള കാരണങ്ങളിലൊന്നായി. ഇതാണ് വസ്തുത. പുതിയ പാഠ്യപദ്ധതി ഈ ദുരവസ്ഥയെ അഭിസംബോധന ചെയ്യുന്നതിനാണ് ശ്രമിച്ചത്
പ്രവർത്തനാധിഷ്ഠിത പാഠ്യപദ്ധതി നടപ്പിലാക്കിയതിനുശേഷം കേന്ദ്ര ഏജൻസിയായ എൻ സി ഇ ആർ ടി നടത്തിയ നാഷ                        ണൽ അച്ചീവ്‌മെന്റ് സ്റ്റഡികളിലെല്ലാം കേരളം മുന്നിലാണ് (ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് അസീസ് കമ്മറ്റി പാഠ്യപദ്ധതി അട്ടിമറിച്ച ശേഷം ഈ അവസ്ഥയിൽ മാറ്റം വന്നു).
എഡ്യൂക്കേഷണൽ ഇനിഷ്യേറ്റീവ് നടത്തിയ പഠനത്തിൽ കേരളം ഒന്നാം സ്ഥാനത്താണ്.
കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികൾ ദേശീയ മത്സരപ്പരീക്ഷകളിൽ മിന്നുന്ന വിജയം കാഴ്ചവച്ചു.
എൻട്രൻസ് പരീക്ഷകളിലും അവർ എല്ലാവിധ സൗകര്യങ്ങ ളോടെയും പഠിച്ചുവന്ന ധനവാന്മാരുടെ മക്കളെ വെല്ലുവിളിച്ചു.
പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നതിനു മുമ്പുള്ള അവസ്ഥയിൽ നിന്നും കുട്ടികളുടെ നിലവാരം ഉയർന്നു.
പക്ഷേ പുതിയസമീപനം ഉൾക്കൊളളാത്ത അധ്യാപകസംഘട നകളും വലതുപക്ഷവും പാഠ്യപദ്ധതിയെ അട്ടിമറിക്കുന്നതിനു ശ്രമിച്ചു. വർഗീയ അജണ്ടകളുള്ള ചരിത്രപാഠപുസ്തകങ്ങൾക്കായി അവർ നിലകൊണ്ടു. മതമില്ലാത്ത ജീവൻ എന്ന പാഠത്തിനെതിരേ ജാതിമത സങ്കുചിതവാദികൾ രംഗത്തെത്തി. ആൺ-പെൺ സമത്വ മായിരുന്നു മറ്റൊരു പ്രകോപന വിഷയം. സാമൂഹികപ്രശ്‌നങ്ങൾ കുട്ടികൾ പഠിക്കുന്നത് അപകടകരമാണെന്നു വാദിച്ചു. പരീക്ഷണ നിരീക്ഷണങ്ങൾ ആക്രിപെറുക്കലാണെന്നു അവമതിച്ചു. മതനിര പേക്ഷത പാഠപുസ്തകങ്ങളിൽ ഉൾപ്പെടരുതെന്നു ശഠിച്ചു. കഠിന മായ ഉളളടക്കമുള്ള പാഠങ്ങളാണ് വേണ്ടത് എന്നു വാദിച്ചു. ശിശു കേന്ദ്രിതസമീപനം സാമ്രാജ്യത്വ അജണ്ടയാണെന്നു പ്രചരിപ്പിച്ചു. പാഠ്യപദ്ധതി പരിഷ്‌കരണം മുന്നോട്ടു കൊണ്ടുപോകുന്നതിനു പകരം അട്ടിമറിക്കാനാണ് ശ്രമിച്ചത്. സൂപ്പി മന്ത്രിയായിരിക്കെ പരിഷ്‌കരണ ശ്രമങ്ങൾക്ക് കറുത്ത കൊടി കാട്ടി. ഇതെല്ലാം പൊതുവിദ്യാഭ്യാസത്തെ ദുർബലപ്പെടുത്താൻ ആഗ്രഹിച്ചവർ ക്കൊപ്പം നിന്നാണ് അവർ നിർവഹിച്ചത്.
6. ഏകീകൃത കരിക്കുലം വന്നാൽ വിദ്യാഭ്യാസരംഗത്തെ ഗുണനില    വാരപ്രശ്‌നം പരിഹരിക്കപ്പെടില്ലേ?
ി ഏകീകൃത പാഠ്യപദ്ധതി പ്രാവർത്തികമാക്കുന്നതിലെ പ്രായോഗിക പ്രശ്‌നങ്ങൾ നേരത്തെ സൂചിപ്പിച്ചു. ഗുണനിലവാരപ്രശ്‌നം പലതരം പാഠ്യപദ്ധതി നിലനിൽക്കുന്നതുകൊണ്ട് ഉണ്ടാകുന്നതല്ല. ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഏതു രാജ്യത്തായാലും സാധ്യമാക്കാനാവുക ഗുണനിലവാരം ഉറപ്പുവരുത്താനാവുന്ന വിദ്യാഭ്യാസപദ്ധതികൾ ആവിഷ്‌ക്കരിച്ചു കൊണ്ടാണ്. വിദ്യാഭ്യാസത്തിൽ ലോകനിലവാരത്തിൽ ഉയർന്നു നിൽക്കുന്നവരായി കരുതപ്പെടുന്ന ഫിൻലന്റിൽ ദേശീയ തലത്തിൽ ഒരു കരട് കരിക്കുലമേ തയ്യാറാക്കുന്നുള്ളൂ. ഓരോ പ്രദേശത്തുവച്ചും അധ്യാപകരാണ് അതിൽ വേണ്ടതൊക്കെ കൂട്ടിച്ചേർത്ത് സമഗ്രമാക്കുന്നത്. അധ്യാപകരുടെ ഗുണനിലവാരം ഉയർത്തിക്കൊണ്ടും സ്‌കൂളിലെ പഠന സൗകര്യങ്ങൾ മെച്ചപ്പെടുത്തിക്കൊണ്ടും സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ മുഴുവൻ കാലയളവിലും തുടർമൂല്യനിർണയം മാത്രം നടത്തിയും ഓരോ കുട്ടിക്കും വേണ്ട സവിശേഷ പരിഗണനകൾ അതത് കാലത്ത് തന്നെ ഉറപ്പു വരുത്തിയുമാണ് അവർ ഈ നേട്ടം കൈവരിച്ചത്. ഗുണനിലവാരപ്രശ്‌നം പരിഹരിക്കാൻ നാം സഞ്ചരിക്കേണ്ടതും ഈ ദിശയിലാണ്. അതിനാൽ സംസ്ഥാന പാഠ്യപദ്ധതിയാണ് ഇക്കാര്യത്തിൽ അഭികാമ്യം.
7. അസർ(അടഋഞ) പഠനത്തിൽ കേരളത്തിലെ കുട്ടികൾക്ക് നിലവാരമില്ലെന്നു കണ്ടെത്തിയിട്ടുണ്ട്. എന്തിനാണ് ഈ വസ്തുത മറച്ചുവയ്ക്കുന്നത്?
ി അസർ (ആന്വൽ സ്റ്റാറ്റസ് ഓഫ് എഡ്യൂക്കേഷൻ റിപ്പോർട്ട്) പഠിച്ചത് കേരളത്തിലെ പൊതുവിദ്യാലയങ്ങളുടെ നിലവാരമല്ല. അൺ എയ്ഡഡ്, എയ്ഡഡ്, സർക്കാർ വിദ്യാലയങ്ങളിൽ പഠിക്കുന്ന എല്ലാ വിഭാഗം കുട്ടികളുടെയും നിലവാരമാണ്. അതിൽ സി ബി എസ് ഇക്കാരുണ്ട്, ഐ സി എസ് ഇക്കാരുണ്ട്, ഇന്റർനാഷണൽ സിലബസുകാരുണ്ട്, കേരളസിലബസുകാരുണ്ട്. തന്നെയുമല്ല, ഏതെങ്കിലും സ്‌കൂൾ അടിസ്ഥാനത്തിലുമല്ല ആ പഠനം. തെരഞ്ഞെടുത്ത പഞ്ചായത്തുകളിലെ വീടുകൾ സന്ദർശിച്ചാണ് വിവര ശേഖരണം. അതിനാൽത്തന്നെ അവരുടെ കണ്ടെത്തൽ വച്ച് പൊതുവിദ്യാലയങ്ങളിലെ കുട്ടികൾക്ക് നിലവാരമില്ല എന്നു വാദിക്കുന്നത് അസംബന്ധമാണ്. അൺ എയ്ഡഡ് കുട്ടികൾക്കും നിലവാരമില്ല എന്നും വാദിക്കാമായിരുന്നു. ഇംഗ്ലീഷ് മീഡിയത്തിൽ പഠിക്കുന്ന കുട്ടികളോടും അവർ മലയാളം എഴുതാനും വായിക്കാനും ആവശ്യപ്പെടുന്നു. എന്നിട്ട് കുട്ടികൾക്ക് മലയാളം അറിയില്ലെന്നു പ്രഖ്യാപിക്കുന്നു. അതിനാൽത്തന്നെ അസർ പഠനത്തെ തങ്ങളുടെ ഇഷ്ടപ്രകാരം വ്യാഖ്യാനിക്കുന്ന പ്രവണത വിമർശനാത്മകമായി പരിശോധിക്കപ്പെടണം.
8. അസീസ് കമ്മിറ്റി കുറേ നിർദേശങ്ങൾ മുന്നോട്ടുവച്ചില്ലേ? എന്നിട്ടെന്തായി ഫലം?
ി പഠനനേട്ടത്തെ അടിസ്ഥാനമാക്കി പാഠപുസ്തകം പരിഷ്‌കരിച്ചു. കാണാവുന്നതും അളക്കാവുന്നതും നേടാവുന്നതുമാണ് പഠനനേട്ടം എന്ന് അവർ ഘോഷിച്ചു. ഓരോ ക്ലാസിലും എല്ലാ കുട്ടികളും അത് ഓരോ അധ്യായം കഴിയുമ്പോഴും നേടിയിരിക്കുമെന്നും അവ കാശവാദമുന്നയിച്ചു. അധ്യാപകർ ഈ പ്രലോഭനങ്ങളിൽ വീണു. അത്ഭുതം പ്രതീക്ഷിച്ചവർ നിരാശപ്പെട്ടു. ഒരു മാറ്റവും ഉണ്ടായില്ല എന്നു മാത്രമല്ല നേരത്തെയുണ്ടായിരുന്നതിൽ നിന്നും പിന്നാക്കം പോകാനേ ഇത് വഴിയൊരുക്കിയുളളൂ.
സാമൂഹിക ജ്ഞാനനിർമിതി വാദം എന്ന ആശയമാണ് നില നിന്നിരുന്നത്. അതിൽ വെളളം ചേർത്തു. ജ്ഞാനനിർമിതി വാദമാണ് തങ്ങൾ സ്വീകരിക്കുന്നതെന്നു പറഞ്ഞു. പക്ഷേ അവ രണ്ടും തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കിയില്ല. ആദ്യത്തേതിന്റെ പരിമിതി ബോധ്യപ്പെടുത്തിയില്ല. അവർ മുന്നോട്ടുവച്ചത് സത്യത്തിൽ ലോകം ഉപേക്ഷിച്ച വ്യവഹാരവാദമായിരുന്നു. ക്ലാസ് മുറികളെ വിരസമാക്കുന്നതിലേക്ക് അത് നയിച്ചു. കുട്ടികളുടെ പഠനതാൽപര്യത്തെ ഉദ്ദീപിപ്പിക്കുന്നതിനു പകരം ഇംപോസിഷനും അമിതമായ ഹോം വർക്കും യാന്ത്രികമായ അഭ്യാസങ്ങളും നൽകി. എന്നിട്ടും ഫലമില്ലാതെ വന്നപ്പോൾ എസ് എസ് എ വർക്ഷീറ്റുകൾ അച്ചടിച്ച് പാഠപുസ്തകത്തിന്റെ ന്യൂനതകളെ പരിഹരിക്കാൻ ശ്രമിച്ചു കോടിക്കണക്കിനു രൂപയാണ് വർക്ഷീറ്റുകളുടെ പേരിൽ ചെല വഴിക്കപ്പെട്ടത്. എന്നിട്ടും കാര്യമായ പ്രയോജനം ഉണ്ടായില്ല.
പഴയരീതിയിൽ പഠിപ്പിക്കുന്നതിന് വഴിയൊരുക്കുന്ന സമീപ നമായിരുന്നു സങ്കലിത സമീപനമെന്ന പേരിൽ അവതരിപ്പിച്ചത്. അധ്യാപകർക്ക് പരിപൂർണ സ്വാതന്ത്ര്യം നൽകി. തോന്നിയ രീതിയിൽ പഠിപ്പിക്കാം. നേട്ടം കിട്ടണമെന്നു മാത്രം. പ്രായോഗി കമായി ചിന്തിക്കാനാണ് പറഞ്ഞത്. തന്നിഷ്ട രീതി ക്ലാസുകളെ സജീവമാക്കിയില്ല. ഏതു രീതിയിൽ പഠിപ്പിച്ചാലും മതി എന്നത് ക്ലാസുകളെ പതിറ്റാണ്ടുകൾക്ക് പിന്നിലേക്ക് വലിച്ചിഴച്ചുകൊണ്ടു പോയി.
171

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/9062" എന്ന താളിൽനിന്ന് ശേഖരിച്ചത്