അജ്ഞാതം


"തൃത്തല്ലൂർ യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
7,508 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15:14, 2 ഡിസംബർ 2021
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
(ചെ.)
വരി 40: വരി 40:


====== ജനകീയാസൂത്രണം  1996 ======
====== ജനകീയാസൂത്രണം  1996 ======
1992ലെ 73,74 ഭരണഘടന ഭേദഗതിയെ തുടർന്ന് കേരള പഞ്ചായത്തീ രാജ് നിയമം 1994 ൽ നിലവിൽ വന്നു , ഇന്ത്യയിലെ അധികാര വികേന്ദ്രീകരണ ചരിത്രത്തിന്റെ നാഴികക്കല്ലായിരുന്നു 1992ലെ ഭരണഘടനാ ഭേദഗതികൾ  നിർണ്ണായകമായ ഈ ഭേദഗതികൾക്ക് ശേഷവും ഇന്ത്യയുടെ അധികാര വികേന്ദ്രീകരണ രംഗത്ത് ചില അടിസ്ഥാന മാറ്റങ്ങൾ ഉണ്ടായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിയമപരമായ ഒരു സാധുത ലഭിച്ചു. 5 വർഷം കൂടുമ്പോൾ തിരഞ്ഞെടുപ്പിനുള്ള സാദ്ധ്യത തെളിഞ്ഞു.സ്ത്രീകൾ, ദളിതർ, ആദിവാസികൾ, എന്നിവരുടെ പങ്കാളിത്തം ഭരണത്തിൽ ഉറപ്പാക്കപ്പെട്ടു. സംസ്ഥാന ധനകാര്യ കമ്മീഷനുകൾ നിലവിൻ വന്നു, ഈ നേട്ടങ്ങൾ ഉണ്ടായപ്പോഴും തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാൻ ആവശ്യമായ ധനവിഭവം, ഉദ്യോഗസ്ഥ സംവിധാനം, അധികാരങ്ങൾ എന്നിവ കൈമാറുന്നതിൽ ഒട്ടും പുരോഗമനപരമായ സമീപനം അല്ല ഭൂരിപക്ഷം വരുന്ന സംസ്ഥാന സർക്കാരുകളും സ്വീകരിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അധികാരം, വിഭവങ്ങൾ, ഉദ്യോഗസ്ഥ സംവിധാനങ്ങൾ എന്നിവ നൽകാൻ അവർ തയ്യാറായില്ല
മേൽ സൂചിപ്പിച്ച ദേശീയ പ്രവണതകളിൽ നിന്ന് തികച്ചും വ്യത്യസ്തമായ പാതയാണ് പ്രാദേശീക ആസൂത്രണത്തിന്റെ കാര്യത്തിൽ കേരളം സ്വീകരിച്ചത്. 1994ലെ കേരള പഞ്ചായത്തി രാജ് നിയമം ഏറെ പരിമിതികൾ നിറഞ്ഞത് ആയിരുന്നു. എന്നാൽ നിയമത്തിന്റെ പരിമിതികൾക്കപ്പുറത്തേക്ക് പ്രാദേശികാസൂത്രണത്തെ വികസിപ്പിക്കാർ കേരളത്തിന് 1996ൽ ആരംഭിച്ച ജനകീയാസൂത്രണ പ്രസ്ഥാനത്തിന് കഴിഞ്ഞു
തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് വികസനപദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും, നടപ്പിലാക്കുന്നതിനുമുള്ള അധികാരം കൈമാറിക്കൊണ്ട് കേരളത്തിൽ 1996-ൽ നടപ്പിലാക്കിയ വികേന്ദ്രീകൃത ആസൂത്രണപദ്ധതിയാണ് ജനകീയാസൂത്രണം.
1996 ആഗസ്റ്റ് 17ന് (കൊല്ലവർഷം 1171 ചിങ്ങം 1) ആരംഭിച്ച ചരിത്രപ്രധാനമായ ഒരു പരീക്ഷണമാണിത്. ഇ. എം. എസിന്റെ നേതൃത്വത്തിൽ അന്നത്തെ മുഖ്യമന്ത്രി ഇ. കെ നായനാർ, പ്രതിപക്ഷ നേതാവ്, മുൻ മന്ത്രിമാർ, എല്ലാ രാഷ്ട്രീയ പാർട്ടികളുടേയും പ്രതിനിധികൾ, ജനപ്രതിനിധികൾ, വിദഗ്ദ്ധന്മാർ, ബഹുജനസംഘടനാ പ്രവർത്തകർ എന്നിവരെല്ലാം ഉൾക്കോള്ളുന്ന നാനൂറിൽ പരം അംഗങ്ങളുള്ള ഒരു ഉന്നതാധികാര മാർഗ്ഗനിർദ്ദേശക സമിതിയും മുഖ്യമന്ത്രി അദ്ധ്യക്ഷനായി ഒരു നിർവ്വഹണ സമിതിയും ഇതിനായി രൂപീകരിക്കപ്പെട്ടു. ആസൂത്രണ ബോർഡ് ഉപാദ്ധ്യക്ഷൻ ഐ.എസ്. ഗുലാത്തിയുടെ മേൽനോട്ടത്തിലാണ് ഈ പ്രവർത്തനങ്ങൾ നടന്നത്.
ജനകീയാസൂത്രണത്തിന്റെ ഭാഗമായി കേരള സംസ്ഥാന ബജറ്റിന്റെ 35 ശതമാനം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ ചിലവിനായി മാറ്റിവെയ്ക്കുകയുണ്ടായി. സാമ്പത്തിക വികേന്ദ്രീകരണത്തിനു പുറമെ വികസനപരിപാടികൾ വിഭാവനം ചെയ്യാനും അവ നടപ്പിലാക്കാനുമുള്ള അധികാരം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെത്തിക്കുക വഴി സമ്പൂർണ്ണജനാധിപത്യം കൈവരിക്കുകയാണ് ജനകീയാസൂത്രണതിന്റെ ലക്ഷ്യം. കണ്ണുർ ജില്ലയിലെ കല്ല്യാശ്ശെരിയിൽ കേരള ശാസ്ത്ര സാഹിത്യ പരിഷതിന്റെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങൾ ജനകീയാസൂത്രണ പ്രവർത്തനങ്ങൾക്കു സഹായകരമായി.
വാടാനപ്പള്ളയിലെ  ജനകീയആസൂത്രണ പവർത്തനത്തിന്റെ മുൻനിര പ്രവർത്തകരായി ധർമദാസ്‌ ചരുവിൽ. സി.വി. കനകാലതടീച്ചർ. സി.വി.ധർമരാജൻ,കെ.ബി.ധാജ്ഞയൻ, ധീരപലൻ ചാളിപ്പാട്ട്,    കെ.എൻ. വിമല ടീച്ചർ, സി.സി.ദേവദാസ്,സി,ബി,വേണു,അഭിലാഷ് മഞ്ഞിപ്പറബിൽ ,സുരേഷ് മഠത്തിൽ,മണിമേഖല,ശശികല ടീച്ചർ,ടി.വി.രാഘവൻ, സജീഷ് ചാളിപ്പാട്ട്, ഷിജിത്ത് വി ആർ എന്നിവരടങ്ങുന്ന പരിഷത്ത് പ്രവർത്തകരായിരുന്നു  


====== സർഗ്ഗോത്സവം  2004 മെയ് ======
====== സർഗ്ഗോത്സവം  2004 മെയ് ======
61

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/9893" എന്ന താളിൽനിന്ന് ശേഖരിച്ചത്