മതിലകം
മതിലകം യുണിറ്റിൻറെ ചരിത്രം
അമുഖം
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന് ഇത് വജ്രജുബിലി വർഷമാണ്. 1962 സെപ്റ്റംബർ 10-ന് കോഴിക്കോട് ദേവഗിരി സെൻറ് ജോസഫ് കോളേജ്ജിൽ വെച്ചാണ് പരിഷത്ത് രുപീകരിക്കപ്പെടുന്നത്. ഇംഗ്ലിഷിൽ മാത്രമായിരുന്ന ശാസ്ത്രഗ്രന്ഥങ്ങൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത് പ്രസിദ്ധികരിക്കുക എന്ന ലക്ഷ്യം മാത്രമായിരുന്നു അന്ന് പരിഷത്തിന് ഉണ്ടായിരുന്നത്. ക്രമേണ പരിഷത്ത് വളർന്ന് കേരളത്തിൽ മാത്രമല്ല, ഇന്ത്യയിലെ തന്നെ എറ്റവും വലിയ ജനകീയ ശാസ്ത്രപ്രസ്ഥാനമായി ലോകം തന്നെ അംഗികരിക്കുന്ന ഒരു സംഘടനയായി മാറുകയും ചെയ്തു. കേരളത്തിൻറെ അകത്ത് നിന്നും പുറത്ത് നിന്നും നിരവധി പുരസ്ക്കാരങ്ങളും അംഗികാരങ്ങളും പരിഷത്തിന് തേടി എത്തിയിട്ടുണ്ട്. ഇത് പരിഷത്ത് പ്രവർത്തകർക്ക് മാത്രമല്ല മുഴുവൻ മലയാളികൾക്കും അഭിമാനിക്കാവുന്നതാണ്.
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മതിലകത്ത് ഒരു യുണിറ്റ് ഉണ്ടാകുന്നത് 1985-ലാണ്. അന്ന് മതിലകം യുണിറ്റ് ഉൾപ്പെടുന്ന പ്രദ്ദേശം പരിഷത്ത് ഇരിഞ്ഞാലക്കുട മേഖലയുടെ കീഴിലായിരുന്നു. മുൻ ജനറൽ സെക്രട്ടറിയായ എ.പി മുരളിധരൻ എന്ന സജീവ പരിഷത്ത് പ്രവർത്തകൻറെ നിരന്തരമായ ഇടപെടലാണ് മതിലകത്ത് ഒരു യുണിറ്റ് ഉണ്ടാകുന്നതിന് കാരണമായത്. ഐനിപ്പുള്ളി ശ്രീനിവാസൻ ആയിരുന്നു അദ്യത്തെ യുണിറ്റ് സെക്രട്ടറി. അന്തരിച്ച മണ്ടത്ര ദീലിപ്, മണ്ടത്ര ഉണ്ണി, കൊച്ചഹമ്മദ് മാഷ് തുടങ്ങിയവരാണ് അക്കാലത്ത് സജീവമായി പരിഷത്ത് പ്രവർത്തനങ്ങളിൽ ഉണ്ടായിരുന്നവരാണ്. സംസ്ഥാന കലാജാഥക്ക് കെ.എം.എൽ.പി സ്ക്കുളിൽ വെച്ച് നൽകിയ സ്വീകരണം ആസമയത്ത് പ്രധാന പ്രവർത്തനങ്ങളിൽ ഒന്നാണ്. അതുകുടാതെ ചെറുതും വലുതുമായ കുറെ പ്രവർത്തനങ്ങൾ അന്ന് നടക്കുകയുണ്ടായി. ശ്രീനിവാസൻ ഗൾഫിലേക്ക് പോയതോടെ യുണിറ്റ് ക്രമേണ നിഷ്ക്രിയമാവുകയാണ് ഉണ്ടായത്.
പിന്നിട് 1986-87 കാലഘട്ടത്തിലാണ് കെ.എം ഗോപാലൻ പ്രസിഡണ്ടും എം.എസ് സദൻ സെക്രട്ടറിയായി യുണിറ്റ് പുന:സംഘടിപ്പിക്കുന്നത്. ഇതേതുടർന്ന് നിരവധി പേർ പരിഷത്തിലേക്ക് ആകർഷികപ്പെടുകയും ഒട്ടേറെ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. സൈനുദ്ധിൻ മാഷ്, ഊമന്തറയിലെ മരിച്ച് പോയ കാരണത്ത്...................... അഡ്വ. സിറാജ്, പള്ളത്ത് കാർത്തികേയൻ, കൈമപ്പറമ്പിൽ സിദ്ധൻ, ജമാലുദ്ദിൻ(ബിഡി തൊഴിലാളി), പുതിയകാവിലെ സുഭാഷ് , അഡ്വ സഗീർ തുടങ്ങിയവർ അക്കാലത്ത് വന്നവരാണ്. പിന്നിടാണ് പുന്നക്കതറയിൽ ദേവദാസ്, ശിവദാസ്, വാസന്തി, ആശ, കാടുവെട്ടി സംഗിത , തൃപ്പേകുളം ഉണ്ണി, കൃഷ്ണൻ പള്ളത്ത്, സജീവൻ ടി.എസ്, ടി.എസ് രാജൻ, ദീലിപ് എം.എസ്, രാംദാസ് മാഷ്, സുരേഷ് ബാബു മാഷ്, സന്തോഷ് മാഷ്, ജുഗനു സി.എം. തുടങ്ങിയവർ സജിവമായി പരിഷത്തിലേക്ക് എത്തുന്നത്.
1990-ലാണ് കേരളത്തിലെ എറ്റവും വലിയ ജനകീയ മുന്നേറ്റങ്ങളിലൊന്നായ സാക്ഷരതാ പ്രസ്ഥാനം ആരംഭിക്കുന്നത്. 1989-ൽ എറണാകുളം ജില്ലയിൽ നടന്ന സാക്ഷരതാ പ്രവർത്തനത്തിൻറെ അവേശം ഉൾകൊണ്ട് കേരളത്തിലാകെ നടപ്പാക്കിയ സാക്ഷരതാ പ്രവർത്തനം വലിയ ചലനങ്ങളാണ് ഉണ്ടാകിയത്. ഇതിൻറെ അശയപരമായും സംഘടനപരമായ ചുമതല പരിഷത്തിനായിരുന്നു.