കയ്പമംഗലം
പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
07:12, 11 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Presidentmathilakam (സംവാദം | സംഭാവനകൾ) (ഡാറ്റ എൻട്രി)
യുണിറ്റിൻറെ ചരിത്രം
കയ്പമംഗലം
കേരള ശാസ്ത്ര സാഹിത്യ പരിഷത്തിൻറെ 60-മത് സ്ഥാപകദിനത്തോടൊപ്പം പരിഷത്തിൻറെ അടിസ്ഥാന പ്രവർത്തന മേഖലയായ യുണിറ്റുകളുടെ ചരിത്രം രേഖപ്പെടുത്തുക എന്നത് വളരെ പ്രസക്തമാണ്.കയ്പമംഗലത്ത് യുണിറ്റിൻറെ പ്രവർത്തനം ആരംഭിക്കുന്നത് 1982-83 കാലഘട്ടത്തിലാണ്. കയ്പമംഗലം ഗ്രാമപഞ്ചായത്ത് സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാനായിട്ടുള്ള സി.ജെ പോൾസൺ സെക്രട്ടറിയും യശ. ശരീരനായ കയ്പമംഗലം ഗ്രാമദീപം വായനാശാല സ്ഥാപകനായിരുന്ന കളരിക്കൽ പരമൻ മാസ്റ്റർ പ്രസിഡണ്ടുമായ യുണിറ്റാണ് അദ്യം രുപികരിക്കുന്നത്. എന്നാൽ ജില്ലയിൽ നിന്നും പുസ്തകം എടുത്തതുമായി ബന്ധപ്പെട്ട് പുസ്തകം കൃത്യമായി മടക്കി നൽകാത്തിരിക്കുകയും തുടർന്നുണ്ടായ സാമ്പത്തിക പ്രശ്നങ്ങളുമാണ് യുണിറ്റ് പ്രവർത്തനം നിന്നു പോവാൻ ഇടയായത്.