അന്നൂർ വെസ്റ്റ് (യൂണിറ്റ്)

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
17:33, 23 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayan (സംവാദം | സംഭാവനകൾ) (പുതിയ വിവരങ്ങൾ ചേർത്തു)

ആമുഖം

60 വർഷത്തെ പ്രവർത്തന ചരിത്രമുള്ള കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 1962 സപ്തംബർ മാസം പത്താം തിയ്യതി കോഴിക്കോട് വെച്ച് രൂപീകരിക്കുമ്പോൾ ചുരുക്കം ചില അംഗങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഇന്ന് അതൊരു ജനകീയ ശാസ്ത്ര പ്രസ്ഥാനമായി വളർന്ന് വന്നിരിക്കുന്നു. വിവിധ മേഖലകളിലുള്ള ജനകീയ പ്രശ്നങ്ങളെ ആഴത്തിൽ പഠിച്ച് ശാസ്ത്രീയമായി ഇടപെടുന്ന ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ അന്നൂർ യൂണിറ്റ്, സംസ്ഥാനത്ത് ഏറ്റവും മെച്ചപ്പെട്ട പ്രവർത്തനങ്ങൾ സംഘടിപ്പിച്ചുവരുന്ന കണ്ണൂർ ജില്ലയിലാണ് എന്നതിലും, ജില്ലയിൽ ഏറ്റവും മികച്ച പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്ന പയ്യന്നൂർ മേഖലയിലാണെന്നതും നമുക്ക് ആവേശവും ഊർജവും നൽകുന്ന കാര്യമാണ്. 1986 ൽ രൂപീകൃതമായ പരിഷത്ത് അന്നൂർ യൂണിറ്റിന് കേവലം 35 വർഷത്തെ ചരിത്രമേയുള്ളൂ. 2021 ആഗസ്ത് 25 ന് വിഭജിക്കപ്പെട്ട് രൂപീകൃതമായ അന്നൂർ വെസ്റ്റ് യൂണിറ്റിന് കേവലം 20 ദിവസത്തെ പ്രവർത്തന ചരിത്രമേ കാണൂ. എന്നാൽ പരിഷത്തിന്റെ അന്നൂർ യൂണിറ്റ് അന്നൂർ പടിഞ്ഞാറേക്കരയിലെ കുന്നോത്ത് രൂപീകരിക്കപ്പെട്ട സംഘടനയാണെന്നത്കൊണ്ട് പരിഷത്തിന്റെ അന്നൂർ യൂണിറ്റ് ചരിത്രം ഈ യൂണിറ്റിന്റെ കൂടി ചരിത്രമായി സൂക്ഷിക്കാമെന്ന് കരുതുന്നു. 1986 ൽ അന്നൂർ യൂണിറ്റ് രൂപീകരിക്കുമ്പോൾ ആദ്യത്തെ സെക്രട്ടറിയായി സി. മുരളിയും, പ്രസിഡണ്ട് എ. മുകുന്ദനുമായിരുന്നു. പിന്നീട് പി.പി. രാജീവൻ, കെ.വി. രാജൻ, കെ.സി. മധു, കെ.സി. സതീശൻ, കെ. പ്രജീഷ്‌എന്നിവർ പരിഷത്തിന്റെ യൂണിറ്റ് സെക്രട്ടറിമാരായി പ്രവർത്തിച്ചു. അത്തായി നാരായണ പൊതുവാൾ, ഇ. എ. സി പൊതുവാൾ, എം.കെ. രാമചന്ദ്രൻ മാസ്റ്റർ, പി.വി. ലക്ഷ്മണൻ നായർ കെ.സി. സതീശൻ തുടങ്ങിയവർ യൂണിറ്റ് പ്രസിഡണ്ട്മാരും, മേഖല കമ്മിറ്റിയംഗങ്ങളുമായും പ്രവർത്തിച്ചു. അന്നൂർ യൂണിറ്റിലെ പി. വി. ലക്ഷ്മണൻ നായർ കുറച്ച് കാലം പയ്യന്നൂർ മേഖലാ സെക്രട്ടറിയുടെ ചുമതല വഹിച്ച് പ്രവർത്തിക്കുകയുണ്ടായി. കൂടാതെ കെ.യു. രാധാകൃഷ്ണൻ , എ.കെ. ഗോവിന്ദൻ മാസ്റ്റർ എന്നീ മുതിർന്ന പ്രവർത്തകരും യൂണിറ്റിന്റെ ഭാഗമായി. 2021 ആഗസ്ത് 25 ന് വിഭജിച്ച് രണ്ട് യൂണിറ്റുകളായി മാറിയപ്പോൾ അന്നൂർ യൂണിറ്റിന്റെ സെക്രട്ടറിയായി കെ.പി. മുകുന്ദനും, പ്രസിഡണ്ട് കെ.സി. മധുവും, അന്നൂർ വെസ്റ്റ് യൂണിറ്റിന്റെ സെക്രട്ടറി കെ.വി. പ്രിയയും, പ്രസിഡണ്ടായി പി.പി. ദിനേശനും തിരഞ്ഞെടുക്കപ്പെട്ടു. നിലവിൽ യൂണിറ്റിൽ 48 വനിതകൾ ഉൾപ്പെടെ 62 അംഗങ്ങൾ ഉണ്ട്.

പ്രവർത്തനങ്ങളിലൂടെ

2012 ൽ അന്നൂരിൽ ഒരു വനിതാ യൂണിറ്റ് രൂപീകരിച്ച് പ്രവർത്തിക്കാൻ കഴിഞ്ഞു എന്നത് നമ്മുടെ ജില്ലക്ക് അഭിമാനിക്കത്തക്കതായിരുന്നു. പരിഷത്തിന്റെ സംസ്ഥാന സമ്മേളന റിപ്പോർട്ടിൽ പ്രത്യേകം പരാമർശിച്ച് അഭിനന്ദിക്കപ്പെട്ട വനിതാ യൂണിറ്റ് 2019 ആകുമ്പോഴേക്കും പ്രവർത്തനങ്ങളിൽ നിന്ന് പിറകോട്ടേക്ക് പോയി. വനിതാ യൂണിറ്റിന്റെ ആദ്യ സെക്രട്ടറി വി.കെ ബാലാമണി ടീച്ചറും പ്രസിഡന്റ് എ.വി ഗിരിജയുമായിരുന്നു. പിന്നീട് സി. ദിൽന സെക്രട്ടറിയായും, കെ.വി. പ്രിയ പ്രസിഡണ്ടായും പ്രവർത്തിച്ചു. സോപ്പ് നിർമാണം ഏറ്റെടുത്ത വനിതാ യൂണിറ്റ് കണ്ണൂരിൽ നടന്ന പാതിരാ പെൺ കൂട്ടായ്മയിൽ 6 പേര് പങ്കെടുപ്പിച്ചും നാടൻ പാട്ട് അവതരിപ്പിച്ചും അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി.

1987 ൽ പരിഷത്തിന്റെ രജതജൂബിലി വർഷ പരിപാടിയിൽ ഒരു സ്‌പെഷൽ ബസ്സിൽ ബാനറും, പ്ലക്കാർഡുകളുമായി കണ്ണൂരിൽ പോയത് മായാത്ത ഓർമയും അനുഭവവുമാണ്. ആരോഗ്യ സർവ്വേ, ഭാരത് ജ്ഞാൻ വിജ്ഞാന ജാഥ , 1990 ൽ പയ്യന്നൂരിൽ നടന്ന കണ്ണൂർ ജില്ലാ സമ്മേളനം, 1991 ൽ ടി. പി. ശ്രീധരൻ മാസ്റ്റർ ലീഡറായ ആണവ നിലയ വിരുദ്ധ ജാഥാ, വികസന ജാഥ, സംസ്ഥാന, ജില്ലാ ബാലവേദി ക്യാമ്പുകൾ, ബാലോത്സവങ്ങൾ, വിജ്ഞാന പരീക്ഷകൾ, പുസ്തക പ്രചാരണം, ചൂടാറാപ്പെട്ടി,സോപ്പ് തുടങ്ങിയ പരിഷത് ഉത്പന്ന പ്രചാരണം,എന്നീ പ്രവർത്തനങ്ങളിൽ അന്നൂർ യൂണിറ്റ് പയ്യന്നൂർ മേഖലയിൽ മെച്ചപ്പെട്ട പ്രവർത്തനം കാഴ്ചവെച്ചിരുന്നു. സമ്പൂർണ്ണ സാക്ഷരതയജ്ഞം,ജനകീയാസൂത്രണ പ്രസ്ഥാനം, അക്ഷര കലാജാഥതുടങ്ങിയ പ്രവർത്തനങ്ങളിലും യൂണിറ്റിലെ പ്രവർത്തകർ തങ്ങളാലാവുന്നത് ചെയ്തിരുന്നു.

2012 ൽ അന്നൂരിൽ ഒരു വനിതാ യൂണിറ്റ് രൂപീകരിച്ച് പ്രവർത്തിക്കാൻ കഴിഞ്ഞു എന്നത് നമ്മുടെ ജില്ലക്ക് അഭിമാനിക്കത്തക്കതായിരുന്നു. പരിഷത്തിന്റെ സംസ്ഥാന സമ്മേളന റിപ്പോർട്ടിൽ പ്രത്യേകം പരാമർശിച്ച് അഭിനന്ദിക്കപ്പെട്ട വനിതാ യൂണിറ്റ് 2019 ആകുമ്പോഴേക്കും പ്രവർത്തനങ്ങളിൽ നിന്ന് പിറകോട്ടേക്ക് പോയി. വനിതാ യൂണിറ്റിന്റെ ആദ്യ സെക്രട്ടറി വി.കെ ബാലാമണി ടീച്ചറും പ്രസിഡന്റ് എ.വി ഗിരിജയുമായിരുന്നു. പിന്നീട് സി. ദിൽന സെക്രട്ടറിയായും, കെ.വി. പ്രിയ പ്രസിഡണ്ടായും പ്രവർത്തിച്ചു. സോപ്പ് നിർമാണം ഏറ്റെടുത്ത വനിതാ യൂണിറ്റ് കണ്ണൂരിൽ നടന്ന പാതിരാ പെൺ കൂട്ടായ്മയിൽ 6 പേര് പങ്കെടുപ്പിച്ചും നാടൻ പാട്ട് അവതരിപ്പിച്ചും അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി.
1987 ൽ പരിഷത്തിന്റെ രജതജൂബിലി വർഷ പരിപാടിയിൽ ഒരു സ്‌പെഷൽ ബസ്സിൽ ബാനറും, പ്ലക്കാർഡുകളുമായി കണ്ണൂരിൽ പോയത് മായാത്ത ഓർമയും അനുഭവവുമാണ്. ആരോഗ്യ സർവ്വേ, ഭാരത് ജ്ഞാൻ വിജ്ഞാന ജാഥ , 1990 ൽ പയ്യന്നൂരിൽ നടന്ന കണ്ണൂർ ജില്ലാ സമ്മേളനം, 1991 ൽ ടി. പി. ശ്രീധരൻ മാസ്റ്റർ ലീഡറായ ആണവ നിലയ വിരുദ്ധ ജാഥാ, വികസന ജാഥ, സംസ്ഥാന, ജില്ലാ ബാലവേദി ക്യാമ്പുകൾ, ബാലോത്സവങ്ങൾ, വിജ്ഞാന പരീക്ഷകൾ, പുസ്തക പ്രചാരണം, ചൂടാറാപ്പെട്ടി,സോപ്പ് തുടങ്ങിയ പരിഷത് ഉത്പന്ന പ്രചാരണം,എന്നീ പ്രവർത്തനങ്ങളിൽ അന്നൂർ യൂണിറ്റ് പയ്യന്നൂർ മേഖലയിൽ മെച്ചപ്പെട്ട പ്രവർത്തനം കാഴ്ചവെച്ചിരുന്നു. സമ്പൂർണ്ണ സാക്ഷരതയജ്ഞം,ജനകീയാസൂത്രണ പ്രസ്ഥാനം, അക്ഷര കലാജാഥതുടങ്ങിയ പ്രവർത്തനങ്ങളിലും യൂണിറ്റിലെ പ്രവർത്തകർ തങ്ങളാലാവുന്നത് ചെയ്തിരുന്നു.

ബാലവേദി

യൂണിറ്റിൽ സജീവമായി പ്രവർത്തിച്ചുവന്നിരുന്ന ബാലവേദി ഉണ്ടായിരുന്നു. ബാലോത്സവങ്ങൾ, കലാജാഥ സ്വീകരണങ്ങൾ,ബാലവേദി ക്യാമ്പുകൾ എന്നീ പരിപാടികളിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തിരുന്നു. തായിനേരി യൂണിറ്റുമായി ചേർന്ന് രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ച സഹവാസ ക്യാമ്പ് പ്രവർത്തകരുടെ മനസ്സിൽ തങ്ങിനിൽക്കുന്നതായിരുന്നു. എ. മുകുന്ദന്റെ നേതൃത്വത്തിലാണ് ബാലവേദി പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്. കെ. വി. ലീലയുടെ നേതൃത്വത്തിൽ എ. മുകുന്ദനും വി.കെ. ബാലാമണി ടീച്ചറും കുട്ടികളെയും കൂട്ടി മാടായിലെ മഴ നനയൽ ക്യാമ്പിൽ പങ്കെടുത്തത് നവ്യാനുഭവമായിരുന്നു.

പരിഷത്ത് പരിഷത്ത് വികസിപ്പിച്ചെടുത്ത ദക്ഷത കൂടിയ അടുപ്പിന് വലിയ പ്രചാരമുണ്ടാക്കുന്നതിൽ പയ്യന്നൂർ മേഖലയിൽ ഏറ്റവും മെച്ചപ്പെട്ട പ്രവർത്തനം സംഘടിപ്പിച്ചത്അന്നൂർ യൂണിറ്റായിരുന്നു.ചൂടാറാപ്പെട്ടി പ്രചരിപ്പിക്കുന്നതിലും നല്ല പ്രവർത്തനം കാഴ്ചവെക്കുന്നു. മേഖലയിലെ അടുപ്പ് ഫിറ്ററായി പി.പി. രാജീവൻ പ്രവർത്തിച്ചിരുന്നു.

സാക്ഷരതായജ്ഞം

1989 -90 വർഷം, ലോകത്തിന് മാതൃകയായി മാറിയ സാക്ഷരതാ യജ്ഞത്തിൽ യൂണിറ്റ് അംഗംങ്ങൾ സജീവമായിരുന്നു. TPS പ്രോജക്ട് ഓഫീസറായി മുഴുവൻ സമയവും പ്രവർത്തിച്ചപ്പോൾ അന്നൂരിലെ പ്രവർത്തകർ സാക്ഷരതാ ഇൻസ്ട്രക്ടർമാരായും പ്രോജക്ട് ഓഫീസിലും മറ്റുമായി പ്രവർത്തിച്ചു. 1991 മാർച്ച് മാസം 30 ന് സമ്പൂർണ്ണ സാക്ഷരതാ കൈവരിച്ച രണ്ടാമത്തെ ജില്ലയുടെ പ്രഖ്യാപനം അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാർ പയ്യന്നൂർ ബോയ്സ് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ നിർവഹിച്ച പരിപാടി ആവേശഭരിതമായിരുന്നു.

കലാജാഥ

പരിഷത്തിന്റെ കലാജാഥകൾ എന്നും ആവേശഭരിതവും വിജ്ഞാനപ്രദവുമായിരുന്നു.ജാഥാ സ്വീകരണങ്ങൾ ഏറ്റെടുക്കുവാനും, വിജയിപ്പിക്കുവാനും അന്നൂർ യൂണിറ്റ് സാദാ സന്നദ്ധരായിരുന്നു. അന്നൂർ സ്‌കൂൾ അങ്കണത്തിൽ കലാജാഥയ്ക്ക് നൽകിയ സ്വീകരണം വൻ വിജയമായിരുന്നു. ശാസ്ത്രക്ലാസ്സുകൾ, ശാസ്ത്ര പരീക്ഷണങ്ങൾ, പഠനം പാല്പായസം തുടങ്ങി നിരവധിയായ പ്രവർത്തനങ്ങൾ യൂണിറ്റിൽ സംഘടിപ്പിക്കുകയുണ്ടായി. മേഖല കലാ ട്രൂപ്പിൽ യൂണിറ്റിൽ നിന്നും കെ.വി. രാജൻ, പി.പി. രാജീവൻ എന്നിവരും ജാഥയോടൊപ്പം സഹായിയായി എ. മുകുന്ദനും സഞ്ചരിച്ചു. ജില്ലാ തല ജനാധികാര ജാഥയിലെ അംഗമായി കെ.സി. സതീശൻ പ്രവർത്തിച്ചു.

ജനകീയാസൂത്രണ പ്രസ്ഥാനം

സാക്ഷരതാ യജ്ഞത്തിന് ശേഷം പരിഷത്ത് ഏറ്റെടുത്ത അതിവിപുലമായ ഒരു ക്യാമ്പയിൻ ആയിരുന്നു ജനകീയാസൂത്രണ പ്രസ്ഥാനം. യൂണിറ്റിലെ മിക്കവാറും എല്ലാ പ്രവർത്തകരും ജനകീയാസൂത്രണ പ്രവർത്തനങ്ങളിൽ പങ്കാളികളായിരുന്നു.

പയ്യന്നൂർ മേഖല സമ്മേളനം

1989 ൽ അന്നൂർ യൂണിറ്റ് ഏറ്റെടുത്ത മേഖല സമ്മേളനം സംഘാടന മികവുകൊണ്ടും, പങ്കാളിത്തവും, വൈവിധ്യമാർന്ന പരിപാടികൾ കൊണ്ടും സമ്പുഷ്ടമായിരുന്നു.സമ്മേളന വിജയത്തിനായി സംഘാടക സമിതി രൂപീകരിക്കുകയും സമ്മേളനാനന്തരം പൊതുസമ്മേളനവും കലാപരിപാടികളും സംഘടിപ്പിക്കുകയുണ്ടായി. പിന്നീട് 2009 ൽ വീണ്ടും മേഖല സമ്മേളനം അന്നൂരിൽ നടക്കുകയുണ്ടായി. ഈ രണ്ടു സമ്മേളനവും വിജയിപ്പിക്കുന്നതിനുള്ള സംഘാടക സമിതിയുടെ ചെയർമാൻ അത്തായി നാരായണ പൊതുവാൾ ആയിരുന്നു എന്നത് പ്രത്യേകം സ്മരിക്കുന്നു.

പരിസ്ഥിതി ദിനാചരണം

ജൂൺ 5 - ലോക പരിസ്ഥിതിദിനത്തിന്റെ ഭാഗമായി ബോധവത്കരണ പരിപാടികൾ യൂണിറ്റ് ഏറ്റെടുത്ത് നടത്താറുണ്ട്. ഒരു വര്ഷം അന്നൂർ അമ്പല പരിസരത്ത് നാട്ടു പിടിപ്പിച്ച വൃക്ഷ തൈകൾ ചില സാമൂഹ്യ ദ്രോഹികൾ തുടർച്ചയായി നശിപ്പിച്ചപ്പോൾ ഒരു തവണ പിടിക്കപ്പെടുകയും അതുമായി ബന്ധപ്പെട്ട പൊതുയോഗം സംഘടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ വാദി പ്രതിയാകുന്ന രീതിയിൽ ഒരു ക്രിമിനൽ കേസ് ഉണ്ടാക്കി. പി. മുകുന്ദൻ, അത്തായി ബാലൻ, ടി.വി. രാജീവൻ എന്നിവരുടെ പേരിൽ രണ്ട് വർഷം നീണ്ട കേസ് നടന്നു. ഒടുവിൽ പരാതിക്കാർ സ്വയം പിൻവലിച്ചതോടെ കേസ് തീരുകയും ചെയ്തു.

പറ്റ് വലക്കെതിരെ

കാരയിൽ അണക്കെട്ട് പരിസരത്ത് നിരോധിച്ച പറ്റ് വല ഉപയോഗിച്ച് മീൻ പിടുത്തം തകൃതിയായി നടന്നപ്പോൾ, മൽസ്യസമ്പത്തിനെ ഗുരുതരമായി ബാധിക്കുന്നതാണീപ്രവണത എന്ന തിരിച്ചറിവിലൂടെ അന്നൂർ യൂണിറ്റ്, കാരയിലെ ജവാൻ നാരായണേട്ടനുൾപ്പെടെയുള്ളവരുടെ സഹായത്തോടെ മത്സ്യത്തൊഴിലാളികളെ ബോധ്യപ്പെടുത്താൻ ശ്രമിച്ച് പരാജയപ്പെട്ടപ്പോൾ, നൂറോളം ആളുകളെ അണിനിരത്തി മാർച്ചും ധർണയും നടത്തി. പിന്നീട് വല പിടിച്ചെടുക്കുന്ന പ്രത്യക്ഷ സമര പരിപാടികളിലേക്ക് നീങ്ങിയപ്പോൾ പോലീസ് കേസ് ഉണ്ടാവുകയും, ടി. ഗോവിന്ദേട്ടൻ ഇടപെട്ട് പ്രശ്നത്തിന് താത്കാലിക പരിഹാരമുണ്ടാക്കുകയും ചെയ്തു.

ഈ സമരത്തിന്റെ ചുവടുപിടിച്ച് അനധികൃതമായി പുഴയിൽ നിന്ന് പൂഴി വാരുന്ന പ്രവണതക്കെതിരായും അന്നൂർ യൂണിറ്റ് പ്രവർത്തിക്കുകയുണ്ടായി.

കുന്നൂർ വീട് കുളം സംരക്ഷണം

കുന്നൂർവീട് കുളം ഉൾപ്പെടുന്ന സ്ഥലം ചിന്മയ സ്‌കൂളിന്റെ ഉടമസ്ഥതയിലായശേഷം കുളം നികത്താനുള്ള അധികാരികളുടെ ശ്രമത്തിനെതിരെ നാട്ടുകാരെ സംഘടിപ്പിച്ച് ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാസങ്ങൾ നീണ്ട സമരം സംഘടിപ്പിക്കുകയുണ്ടായി. ഇതിന്റെ ഭാഗമായി അധികൃതർ കുളം മണ്ണിട്ട് നികത്തുന്നതിൽ നിന്നും പിന്മാറുകയുണ്ടായി.

ചൂരിത്തോട് സംരക്ഷണം

അന്നൂർ ആലിൻകീഴിൽ ആയുർവേദാശുപത്രി റോഡിലൂടെ ക്രോസ് ചെത്ത് പോകുന്ന ചൂരിത്തോട് കയ്യേറി റോഡുണ്ടാക്കുവാനുള്ള തദ്ദേശ വാസികളുടെ തെറ്റായ നടപടിക്കെതിരെ പയ്യന്നൂർ മേഖലാ കമ്മിറ്റിയുടെ സഹായത്തോടെ ബോധവൽക്കരണ പരിപാടിയും മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. പ്രസ്തുത സമരത്തെ പിന്തുണക്കാൻ ചിലർ മടി കാണിച്ചത് കാരണം സമരം പരാജയപ്പെടുകയാണുണ്ടായത്.

സിനിമ പ്രദർശനം

1990 ൽ ചാർളി ചാപ്ലിന്റെ സിനിമകൾ ഉൾപ്പെടെ ലോകോത്തര സിനിമകൾ പ്രദർശിപ്പിച്ചുകൊണ്ട് അന്നൂർ പടിഞ്ഞാറേക്കരയിൽ തനതായ പ്രവർത്തനം സംഘടിപ്പിക്കുകയുണ്ടായി.

"https://wiki.kssp.in/index.php?title=അന്നൂർ_വെസ്റ്റ്_(യൂണിറ്റ്)&oldid=11220" എന്ന താളിൽനിന്ന് ശേഖരിച്ചത്