ആലുവ

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
Viswa Manavan KSSP Logo 1.jpg
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആലുവ മേഖല
Css wed at skt uty thuravoor.jpg
പ്രസിഡന്റ് ആർ.രാധാകൃഷ്ണൻ
സെക്രട്ടറി ടി.എൻ.സുനിൽകുമാർ
ട്രഷറർ റ്റി.കെ. സജീവൻ
ബ്ലോക്ക് പഞ്ചായത്ത് വാഴക്കുളം
പഞ്ചായത്തുകൾ വാഴക്കുളം,കീഴ്മാട്,

എടത്തല,ചൂർണ്ണിക്കര, കടുങ്ങല്ലൂർ, ആലുവ(മുനിസിപ്പാലിറ്റി)

യൂണിറ്റുകൾ വാഴക്കുളം, കീഴ്മാട് ,എടത്തല, കടുങ്ങല്ലൂർ, ആലുവ, മുപ്പത്തടം
വിലാസം
ഫോൺ
ഇ-മെയിൽ
എറണാകുളം ജില്ല കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

മേഖലയുടെ പൊതുവിവരണം/ആമുഖം

എറണാകുളം ജില്ലയിലെ ആലുവ പട്ടണവും ചുറ്റുമുള്ള അഞ്ച് പഞ്ചായത്തുകളും ചേർന്ന പ്രവർത്തന മേഖല

മേഖലാ കമ്മിറ്റി

ആർ.രാധാകൃഷ്ണൻ (മേഖല പ്രസിഡന്റ്) റ്റി.എൻ.സുനിൽകുമാർ (സെക്രട്ടറി) റ്റി.കെ.സജീവൻ (ട്രഷറർ) എൻ.ബി.ഗീത, ഷേർളി പീറ്റർ, പ്രമീള, അഞ്ജലി വർഗ്ഗീസ്, നിഷ, എം.സുരേഷ്, എം.എസ്.വിഷ്ണു, രാജേഷ് സച്ചി, അഡ്വ.കെ.എം.ജമാലുദീൻ, വി.കെ.രാജീവൻ, കെ.പി.ശിവകുമാർ, എം.വിഷ്ണു, ഇ.എ.അബ്ദുൾ ഹമീദ്, എൻ.വി.വിശ്വംഭരൻ, വി.അജിത് കുമാർ


യൂണിറ്റ് സെക്രട്ടറിമാർ

കെ.എം.മുഹമ്മദാലി(വാഴക്കുളം), സമീരണൻ(കീഴ്മാട്), എം.കെ.റഷീദ്(എടത്തല), ബി.കെ.അബ്ദുൾ റഹ്മാൻ (കടുങ്ങല്ലൂർ), എ.രഘു(ആലുവ), ആർ.അഭിജിത്(മുപ്പത്തടം)

മേഖലയിലെ യൂണിറ്റ് കമ്മറ്റികളുടെ പട്ടിക

മേഖലയിലെ പ്രധാന പരിപാടികൾ

'ഒരേ ഒരു ഭൂമി' പരിസ്ഥിതി ഫെസ്റ്റ് സംഘടിപ്പിച്ചു

ആലുവ മേഖല വാഴക്കുളം യൂണിറ്റിൽ 'ഒരേ ഒരു ഭൂമി- പ്രകൃതിയോട് ഇണങ്ങി ജീവിക്കാം' എന്ന വിഷയത്തിൽ പരിസ്ഥിതി ഫെസ്റ്റ് സംഘടിപ്പിച്ചു.  ജൂലൈ 16ന് രാവിലെ പത്തിന് വാഴക്കുളം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ചു നടന്ന ഫെസ്റ്റ് സ്കൂൾ ഹെഡ്മിസ്ട്രസ് സോണിയ സേവിയർ ഉദ്ഘാടനം ചെയ്തു. ആലുവ മേഖലാ സെക്രട്ടറി എം എസ് വിഷ്ണു അധ്യക്ഷനായിരുന്നു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികളിൽ നടത്തിയ വിവരശേഖരണത്തിന്റെ വിശകലനം ആമുഖത്തിൽ അദ്ദേഹം സൂചിപ്പിച്ചു

  • 50 ശതമാനം വീടുകളിലും ജൈവ അജൈവമാലിന്യങ്ങൾ സംസ്കരിക്കുന്നതിന് ശാസ്ത്രീയമായ രീതികൾ ഇല്ല
  • 67 ശതമാനം കുട്ടികളും മാസത്തിലൊരിക്കൽ പുതിയ പേന വാങ്ങുന്നു
  • 50 ശതമാനത്തിൽ അദ്ദേഹം കുട്ടികൾ എല്ലാവർഷവും പുതിയ വാട്ടർബോട്ടിൽ ഇൻസ്ട്രുമെന്റ് ബോക്സ് തുടങ്ങിയവ വാങ്ങുന്നു
  • പഠനോപകരണങ്ങൾ ഉപയോഗശേഷം 40% കുട്ടികൾ രൂപാന്തരം വരുത്തി മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുമ്പോൾ ബാക്കിയുള്ളവർ ശരിയായി വിനിയോഗിക്കുന്നില്ല
  • 54 ശതമാനം പേരുടെ വീടുകളിൽ എൽഇഡി ബൾബുകൾ ആണ് ഉപയോഗിക്കുന്നത്
  • 80 ശതമാനം വീടുകളിലും കിണർ വെള്ളം കുടിവെള്ളമായി ഉപയോഗിക്കുന്നു

തുടർന്ന് വിവിധ കോർണറുകളിലായി വ്യത്യസ്ത പ്രവർത്തനങ്ങൾ കുട്ടികൾക്കായി സംഘടിപ്പിച്ചു. പ്ലാസ്റ്റിക് ശാസ്ത്രവും ഉപയോഗവും അതോടൊപ്പം അതുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും ആർ രാധാകൃഷ്ണൻ കുട്ടികൾക്ക് പരിചയപ്പെടുത്തി. ആലുവ മേഖല പരിസരവിഷയ സമിതി കൺവീനർ വി കെ രാജീവൻ, അബ്ദുൽ റഹ്മാൻ എന്നിവർ ചേർന്ന് വിവിധ ജൈവ മാലിന്യ സംസ്കരണ ഉപാധികൾ പ്രദർശിപ്പിച്ച് അവയുടെ പ്രവർത്തനം വിശദീകരിച്ചു. പരിസ്ഥിതിയും ആരോഗ്യവും എന്ന വിഷയത്തിലുള്ള സംവാദത്തിന് മുഹമ്മദാലിയും അഭിജിത്തും ചേർന്ന് നേതൃത്വം നൽകി. ആലുവ വിദ്യാഭ്യാസ സമിതി ചെയർമാനും നാടക പ്രവർത്തകനുമായ എം പി ജയൻ സ്കിറ്റുകൾ രൂപപ്പെടുത്തുന്നതെങ്ങനെയെന്ന് കുട്ടികൾക്ക് പരിശീലനം നൽകി.

സമാപനയോഗത്തിൽ ചന്ദ്രിക ടീച്ചർ സ്കൂളിൽ തുടർന്നും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനുള്ള സന്തോഷം അറിയിച്ചു. വാഴക്കുളം യൂണിറ്റ് കമ്മറ്റി അംഗം മുഹമ്മദ് സംസാരിച്ചു. എസ് എസ് മധു നന്ദി പറഞ്ഞു. 120 വിദ്യാർത്ഥികൾ പങ്കെടുത്തു

യൂണിറ്റ് വാര്ഷികം 2014

മുപ്പത്തടം- യൂണിറ്റ് വാര്ഷികം മാർച്ച്‌ 9 നു വൈകിട്ട് 3 മണി മുതൽ കൂടൽ ശോഭാന്റെ വസതിയിൽ വച്ചു നടന്നു .റിപ്പോര്ട്ട് , വരവുചെലവു കണക്കുകളുടെ ചർച്ചയെ തുടർന്നു ജില്ല ജോയിന്റ് സെക്രടറി സി ഐ വർഗീസ്‌ സംഘടനാരേഖ അവതരിപ്പിച്ചു തുടർന്നു യൂണിറ്റ് ഭാരവാഹികളായി എ എൻ മായാദേവി(പ്രസിഡ ന്റ്) ,സഗീർ കുമാർ (വൈസ്പ്രസിഡ ന്റ്) ,ഡോ സുരേഷ് ശശിധരൻ (സെക്രട്ടറി) , പ്രദീഷ് കുമാർ (ജോയിന്റ് സെക്രട്ടറി ) എന്നിവരെ തെരഞ്ഞെടുത്തു മുൻ വർഷം തുടങ്ങിയ പ്രാദേശിക ഇടപെടൽ പ്രവർത്തനമായ കുടിവെള്ള സംരക്ഷണ കാമ്പയിൻ ശക്തി പ്പെടുത്തുന്നതിന് തീരുമാനിച്ചു

ആലുവ മേഖല വാർഷികം

മാർച്ച്‌ 29 , 30 തീയതികളിൽ ആലുവ ഗവ ഹയർസെക്കണ്ട റി സ്കൂളിൽ വച്ച് നടന്നു .പുതിയ കാലത്ത് മാറിവരുന്ന സമൂഹത്തിൽ പരിഷത്ത് പ്രവർത്തന രീതി മാറേണ്ടതെങ്ങനെ എന്ന സംവാദത്തൊടെയാണ് വാർഷികം ആരംഭിച്ചത് . മേഖലാ പ്രസിഡന്റ് എ പി മുരളീധരൻ നേതൃത്വം നല്കിയ സംവാദത്തിൽ സംഘടന ചാലകമാക്കുന്നതിനുള്ള നിരവധി നിർദേശങ്ങൾ ഉയർന്നു വന്നു . റിപ്പോർട്ട്‌ - വരവ് ചെലവു കണക്കുകൾ ചർച്ചയാണ് തുടർന്നു നടന്നത് രണ്ടാം ദിവസം രാവിലെ ശ്രീ മുരളി തുമ്മാരുകുടി അവതരിപ്പിച്ച പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രസക്തി കേരളത്തിൽ ,ലോക പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ എന്ന ക്ളാസ് ഏറെ പുതിയ വിവരങ്ങൾ പകർന്നു നല്കി . യു എൻ ഇ പി ഡിസാസ് റ്റർ മാനേജ് മെന്റ് വിഭാഗത്തിൽ പ്രവർത്തിക്കുന്ന അദ്ദേഹം സമീപകാല ത്തുണ്ടായ വൻദുരന്തങ്ങളുടെയും യുദ്ധങ്ങളുടെയും നിവാരണപ്രവർത്തനങ്ങളിൽ മുന്നിലുണ്ടായിരുന്നു . അതോടൊപ്പം ദുരന്ത പ്രതിരോധ പ്രവർത്തനങ്ങൾക്കും നേതൃത്വം നല്കുന്നു . ദുരന്തങ്ങൾ നേരിടുന്നതിനു ചെലവാക്കുന്നതിന്ന്റെ 7 ഇരട്ടി പ്രയോജനം ദുരന്ത പ്രതിരോധ പ്രവർത്തനങ്ങൾ നല്കുന്നു .മറ്റു രാജ്യങ്ങൾ സുരക്ഷയ്ക്ക് ഏറെ പ്രാധാന്യം നൽകുമ്പോൾ നാം ഇപ്പോഴും വീരാരാധനയിലാണ് . വീരാരാധന ശാസ്ത്രീയമല്ല . പലപ്പോഴും ദുരന്തങ്ങൾക്ക് പ്രേരണയാകുന്നു .മരം മുറിക്കുന്നതിനു വധശിക്ഷ പോലുള്ളവ നല്കുന്ന രാജ്യങ്ങളുള്ളപോൾ നാം ഇപ്പോഴും പരിസ്ഥിതി സംരക്ഷണ രംഗത്ത്‌ ഏറെ പിന്നിലാണ് . ഭൂവിനിയോഗാസൂത്രണം അനിവാര്യമാണ് .പൊതുബോധത്തിൽ ശാസ്ത്ര ബോധം വർദ്ധിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ പരിഷത്ത് മുന്നേറണം .തുടർന്നു സംഘടനാരേഖ ജില്ലാ വൈസ് പ്രസിഡന്റ് ഇ കെ സുകുമാരാൻ അവതരിപ്പിച്ചു .ഭാവി പ്രവർത്തനങ്ങൾ നിയുക്ത ജോ സെക്രട്ടറി സതീശൻനിലാമുറി അവതരിപ്പിച്ചു . സംസ്ഥാന ട്രഷറർ പി കെ നാരായണൻ പങ്കെടുത്തു . ഭാരവാഹികളായി എ പി മുരളിധരൻ (പ്രസിഡന്റ് ).മിനി ടീച്ചര് (വൈസ് പ്രസിഡന്റ്) ,ടി എൻ സുനിൽകുമാർ (സെക്രട്ടറി), സതീശൻനിലാമുറി (ജോ സെക്രട്ടറി) .സുനിത പി ( ട്രഷറർ ) എന്നിവരെ തെരഞ്ഞടുത്തു

മേഖലയിലെ പരിഷത്തിന്റെ ചരിത്രം

പരിപാടികളുടെ തെരഞ്ഞെടുത്ത ഫോട്ടോകൾ

"https://wiki.kssp.in/index.php?title=ആലുവ&oldid=11469" എന്ന താളിൽനിന്ന് ശേഖരിച്ചത്