മോക്ഷം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
11:12, 14 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jithkvishnu (സംവാദം | സംഭാവനകൾ) (മോക്ഷം ശാസ്ത്രീയ വീക്ഷണം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മോക്ഷത്തെ കുറിച്ച് സംസാരിക്കുമ്പോൾ നമ്മൾ സ്വാഭാവികമായി മരണത്തെ കുറിച്ച് ഓർക്കും. മരണത്തിന് ശേഷമാണ് മോക്ഷമെന്ന് തെറ്റിദ്ധരപ്പിക്കപ്പെട്ടിരിക്കുന്നു.നന്നായി ജീവിക്കാൻ മറന്ന ഒരു പറ്റം ആളുകളാണ് മരണത്തിന് ശേഷം ഒരു ജീവിതമുണ്ടെന്നും,അത് സ്വർഗ്ഗ നരകത്തിൽ ഏതെങ്കിലുമൊന്നിലായിരിക്കുമെന്നും വിശ്വസിക്കുന്നത്.ഇവിടെ ആസ്വദിച്ച് ജീവിക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെങ്ങിനെയാണ് നിത്യതയിൽ ജീവിക്കുന്നത്. ഇക്കാര്യം മുൻകൂട്ടി അറിയുന്ന ആളുകളാണ് ജീവിതത്തെ ആഘോഷമാക്കുന്നത്. മരണത്തിന് ശേഷമുള്ള പ്രക്രിയയുടെ ശാസ്ത്രീയ വശം മനസ്സിലാക്കാൻ കൂട്ടാക്കാത്തവർക്ക് ഇവയിൽ വിശ്വസിക്കുകയല്ലാതെ മറ്റ് മാർഗ്ഗങ്ങളില്ല എന്ന് തന്നെ പറയാം.മനുഷ്യ ശരീരം അനേകം മൂലകങ്ങളാൽ നിർമ്മിതമാണ്.അതിലെ പ്രധാനപ്പെട്ടവ നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം, കാൽസ്യം തുടങ്ങിയവയാണ്. കോശങ്ങളുടെ നാശമാണ് മരണം എന്നത്കൊണ്ട് അർത്ഥമാക്കുന്നത്.അങ്ങിനെയെങ്കിൽ നമ്മുടെ രക്തത്തിലെ കോശങ്ങൾ അനുദിനം നശിക്കുന്നു, അതേപോലെ പുതിയവ ഉണ്ടാകുകയും ചെയ്യുന്നു.ഈ പുതിയ കോശങ്ങളെ ഉണ്ടാക്കുന്ന മനുഷ്യ ശരീരത്തിലെ പ്രധാന ജീവനക്കാർ സ്കൂളുകളിൽ നമ്മൾ പഠിച്ചിട്ടുള്ള മൈറ്റൊ കോണ്ട്രിയ(Energy supplier of Cells) എന്ന ഘടകമാണ്. ഇവ കുറേ തരം നൈട്രജൻ കണങ്ങളാണ് ഇത് വിഘടിക്കാതെ വരികയും,പുതിയ കോശങ്ങളുടെ നിർമ്മാണ പ്രവർത്തനത്തിൽ ഏർപ്പെടാതെ വരികയും ചെയ്യുമ്പോഴാണ് ആ കോശം പൂർണമായും നശിക്കുന്നത്.കോശങ്ങളിലെ ഈ De-composition വളരെ പതുക്കെ നടക്കുകയാണെങ്കിൽ ഒരാൾ മരണത്തിലേക്ക് അടുക്കുന്നു എന്ന് കരുതാം.മറിച്ച് പെട്ടെന്നാണെങ്കിൽ മരണം ഉറപ്പാക്കാം.ഈ ശരീരം സംസ്കരിക്കുന്ന സമയത്ത് മൂലകങ്ങൾ ചേർന്ന് അതിൻ്റെ ഓക്സൈഡുകൾ ഉണ്ടാക്കുന്നു.ഏതാനും മണിക്കൂറുകൾക്കകം മരണം സംഭവിച്ച ശരീരം അഴുകാനുള്ള പ്രധാന കാരണം ഇതാണ്.ഇവ കുറേ വിഷ സമാനമായ വാതക തന്മാത്രകളാണ്. അതു കൊണ്ടാണ് പണ്ടുള്ളവർ കുഴിമാടത്തിന് മുകളിൽ മുരിക്കിൻ കൊമ്പ് തറച്ച് വെക്കുന്നത്.അവയ്ക്ക് ഇതിനെ ആഗിരണം ചെയ്യാനുള്ള പ്രത്യേക കഴിവുണ്ട്. ഇതിനെ കുറിച്ച് ഒരു പാശ്ചാത്യ നരവംശ ശാസ്ത്രജ്ഞൻ കുറേ ശവ ശരീരങ്ങളിൽ പഠനം നടത്തുകയുണ്ടായി മരണ ശേഷം എത്ര എനർജിയാണ് മനുഷ്യൻ്റെ നിർജ്ജീവ ശരീരത്തിൽ ഉണ്ടാവുക എന്ന് അയാൾ തിട്ടപ്പെടുത്തി.അവയ്ക്ക് നേരിയ ശബ്ദ തരംഗങ്ങളെ പോലും വഹിക്കാൻ ശേഷിയില്ലെന്നാണ് പരീക്ഷണത്തിൽ തെളിഞ്ഞത്.അങ്ങിനെയെങ്കിൽ മരണ ശേഷം ഒരാളുടെ ആത്മാവ്(Vital Body)എങ്ങിനെയാണ് സഞ്ചരിക്കുക?അപ്പോൾ മരണാനന്തര ജീവിതം ഒരു മിഥ്യയാണെന്ന നിഗമനത്തിൽ നമുക്ക് എത്തിച്ചേരാം.മോക്ഷം എന്ന കാര്യം ജീവിക്കുമ്പോൾ തന്നെ അനുഭവിക്കേണ്ട ഒന്നാണ്.അല്ലാതെ മരിച്ചു കഴിഞ്ഞ് സ്വർഗ്ഗത്തിലോ നരകത്തിലോ ചെല്ലലല്ല!

അതിനായി ആരും വിസ കാത്ത് പാസ്പോർട്ടുമായി വീട്ടിലിരിക്കേണ്ട!!

"https://wiki.kssp.in/index.php?title=മോക്ഷം&oldid=11527" എന്ന താളിൽനിന്ന് ശേഖരിച്ചത്