ഉപയോക്താവിന്റെ സംവാദം:KVSKartha
താങ്കൾ അപ്ലോഡ് ചെയ്ത ചിത്രങ്ങൾ വളരെയേറെ വിലപ്പെട്ടവയാണ്. എന്നാൽ അത് എന്താണെന്നോ ഏതു സംഭവവുമായി ബന്ധപ്പെട്ടതാണെന്നോ പേരിൽ നിന്നോ വിശദീകരണത്തിൽ (ചുരുക്കം) നിന്നോ മനസ്സിലാക്കാൻ കഴിയുന്നില്ല. ഫലകങ്ങൾ പ്രവർത്തിക്കുന്നവയുമല്ല.
വിവരണങ്ങളോടു കൂടിയ ഒരു പേര് നൽകുക.
ഉദാ: DSCN1079.jpg എന്ന പേര് അനുയോജ്യമല്ല, എന്നാൽ
പൂന്തേൻ നുകരുന്ന ബ്ലൂ ടൈഗർ ചിത്രശലഭം.jpg ഉത്തമമാണ്.
താങ്കൾക്കറിയാവുന്ന അടിസ്ഥാന വിവരങ്ങൾ നൽകുക.
എവിടെ നിന്ന് ലഭിച്ചു? ആര് എപ്പോൾ നിർമ്മിച്ചു? എന്തിന്റെ ചിത്രമാണിത്? തുടങ്ങിയവ. പ്രമാണം അപ്ലോഡ് ചെയ്യുക മാത്രമാണ് ചെയ്യുന്നതെങ്കിൽ ഏതു ലേഖനത്തിൽ ഇത് ഉപയോഗിക്കാം എന്നതു കൂടി രേഖപ്പെടുത്തുക.
ഈ രീതിയാണ് പൊതവെ വിക്കി കോമൺസിൽ ചിത്രങ്ങൾ അപ്ലോഡ് ചെയ്യുന്നതിന് ഉപയോഗിക്കാറുള്ളത്. പരിഷത്ത് വിക്കിയിലും അതുപയോഗിക്കുന്നത് നന്നായിരിക്കും. ചിത്രത്തെ കുറിച്ചുള്ള വിവരങ്ങൾ നോക്കുന്നവർക്ക് അറിയാനും മറ്റു ലേഖനങ്ങളിൽ എടുത്തു ചേർക്കാനും അതല്ലേ നല്ലത്.
Shajiarikkad (സംവാദം) 12:57, 11 ഒക്ടോബർ 2023 (IST)