2023 - 24 വർഷത്തിൽ കോഴിക്കോട് ജില്ലാ തലത്തിൽ നടന്ന പ്രവർത്തനങ്ങൾ

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

ചുമതല കൈമാറ്റം

കുന്നുമ്മൽ മേഖലയിൽ വെച്ച് നടന്ന ജില്ലാസമ്മേളനങ്കിൽ തെരെഞ്ഞെടുത്ത പുതിയ ഭാരവാഹികൾക്ക് ചുമതല കൈമാറുന്നു.

ലൈബ്രറി കൗൺസിൽ പുസ്തകോത്സവം

ലൈബ്രറി കൗൺസിൽപുസ്തകോത്സവം 2023

സംസ്ഥാന സമ്മേളന പ്രതിനിധികൾ

തൃശ്ശൂർ ജില്ലയിലെ വിവേകോദയം ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന  60-ാം സംസ്ഥാന സമ്മേളനത്തിൽ കോഴിക്കോട് ജില്ലയിൽ നിന്ന് പങ്കെടുത്ത പ്രതിനിധികൾ

ബീച്ച് ശുചീകരണം

ബീച്ച് ശുചീകരണം

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോഴിക്കോട് ജില്ലാ പരിസര വിഷയ സമിതിയുടെ നേതൃത്വത്തിൽ നടന്ന ബീച്ച് ശുചീകരണ പ്രവർത്തനം ബഹു മേയർ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു ജില്ലാ സെക്രട്ടറി പി.എം വിനോദ് കുമാർ പ്രസിഡണ്ട് മധു മാസ്റ്റർ, പ്രൊഫെ കെ ശ്രീധരൻ, വിഷയ സമിതി കൺവീനർ വിജീഷ് പരവരി, ചെയർമാൻ ടി.സുരേഷ് എന്നിവർ നേതൃത്വം നൽകി

യുവസമിതയുടെ പ്രതിഷേധം

അശ്വിൻ ഇല്ലത്ത് പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്:  സമരം നടത്തുന്ന ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ യുവ സമിതിയുടെ നേതൃത്വത്തിൽ പുതിയ ബസ് സ്റ്റാൻ്റ് പരിസരത്ത് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. പരിപാടി അശ്വിൻ ഇല്ലത്ത് ഉദ്ഘാടനം ചെയ്തു. അഭിനന്ദ് അധ്യക്ഷനായി. പരിഷത്ത് സംസ്ഥാന നിർവ്വാഹക സമിതി അംഗം എൻ ശാന്തകുമാരി, ജില്ലാ സെക്രട്ടറി പി എം വിനോദ് കുമാർ, വിജീഷ് പരവരി എന്നിവർ സംസാരിച്ചു. യുവ സമിതി ജില്ലാ സെക്രട്ടറി ബിനിൽ സ്വാഗതവും നന്ദ നന്ദിയും  പറഞ്ഞു.

ജില്ലാതല മാസിക ക്യാമ്പയിൻ ഉദ്ഘാടനം

മാസിക ക്യാമ്പയിൻ.jpg
ജില്ലാതല മാസിക ക്യാമ്പയിൻ ഉദ്ഘാടനം മാസിക കൺവീനർ കെ ദാസാനന്ദൻ നിർവ്വഹിക്കുന്നു

ജൂൺ, ജൂലായ് മാസങ്ങളിലായി നടക്കുന്ന മാസിക ക്യാമ്പയിനിൻ്റെ ജില്ലാതല ഉദ്ഘാടനം ചേളന്നൂർ മേഖലയിലെ SN Trust Hss ൽ 8 മുതൽ 12 വരെ ക്ലാസ്സുകളിലെ 17 ഡിവിഷനുകളിലേക്കുള്ള ശാസത്രകേരളം മാസികകൾ വിതരണം ചെയ്തു കൊണ്ട് മുൻ മാസിക മാനേജിംഗ് എഡിറ്റർ ശ്രീ ഇളവനി അശോകൻ നിർവ്വഹിച്ചു.ജില്ലാ മാസികാ ഉപസമിതി കൺവീനർ ശ്രീ കെ ദാസാനന്ദൻ സംബന്ധിച്ചു.ജില്ലാ ജോയിൻ്റ് സെക്രട്ടറി പി.ബിജു അദ്ധ്യക്ഷത വഹിച്ചു.യോഗത്തിൽ HM, ഗ്രാമ പഞ്ചായത്ത് അംഗം ,ജില്ലാ കമ്മറ്റി അംഗം കെ.എം ചന്ദൻ, മേഖലാ ബാങ്കസെക്രട്ടറി കെ.പി.ദാമോദരൻ, ട്രഷറർ ഐശ്രീകുമാർ ,സ്കൂൾ പരിസ്ഥിതി ക്ലബ് ചുമതലയുള്ള അദ്ധ്യാപകർ എന്നിവർ പങ്കെടുത്തു.ഇതോടൊപ്പം പരിഷത്ത് ചേളന്നൂർ യൂണിറ്റിൻ്റെ സഹകരണത്തോടെ പരിസ്ഥിതി ദിനാചരണവും നടന്നു.പ്ലാസ്റ്റിക് മാലിന്യ സംസ്കരണത്തിൻ്റെ പ്രാധാന്യത്തെപ്പറ്റി ഇളവനി അശോകൻ ക്ലാസ്സെടുത്തു.സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ടു. യൂണിറ്റ് സെക്രട്ടറി അനീഷ് സംഘാടനത്തിൽ മുഖ്യപങ്കുവഹിച്ചു.

 പ്രൊഫ.ഐ ജി ബി അനുസ്മരണം പരിപാടി

ഐ.ജി.ബി അനുസ്മരണ പരിപാടിയിൽ പ്രൊഫ.കെ ശ്രീധരൻ സംസാരിക്കുന്നു

കോഴിക്കോട്ടെ സാമൂഹ്യസാംസ്കാരിക മണ്ഡലങ്ങളിൽ നിറസാന്നിദ്ധ്യവും കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുൻനിര പ്രവർത്തകനുമായിരുന്ന പ്രൊഫ: ഐ ജി ഭാസ്കരപ്പണിക്കരുടെ സ്മരണാർത്ഥം കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കോഴിക്കോട് ജില്ലാ കമ്മറ്റിയും ഐ ജി ബി പഠന കേന്ദ്രവും സംഘടിപ്പിച്ച ഐ.ജി.ബി.സ്മാരകപ്രഭാഷണം കോഴിക്കോട് ചാലപ്പുറം പരിഷത്ത് ഭവനിൽ വെച്ച് നടന്നു.

പരിഷത്ത് ഭവനിൽ നടന്ന അനുസ്മരണ പരിപാടിയിൽ പ്രൊഫ: കെ.ശ്രീധരൻ ഐ ജി ബി യെ അനുസ്മരിച്ച് സംസാരിച്ചു. തുടർന്ന് ” എന്തുകൊണ്ട് പരിണാമ ശാസ്ത്രം പഠിക്കണം ” എന്ന വിഷയത്തിൽ നടന്ന സംവാദ സദസ്സിൽ  ഡോ: മിഥുൻ സിദ്ധാർത്ഥ് ആമുഖ അവതരണവും ഡോ: പി.കെ.സുമോദൻ വിഷയാവതരണവും നടത്തി. തുടർന്ന് നടന്ന ചർച്ചകളിൽ ഡോ: കെ.പി.അരവിന്ദൻ , പ്രൊഫ: കെ. പാപ്പൂട്ടി, ടി.പി സുകുമാരൻ , ഇ. അബ്ദുൾ ഹമീദ്, സുബൈർ, വി.ടി. നാസർ എന്നിവർ പങ്കെടുത്ത് സംസാരിച്ചു. അനുസ്മരണ യോഗത്തിൽ ഐ ജി ബി പഠന കേന്ദ്രം ചെയർമാൻ കെ. പ്രഭാകരൻ അദ്ധ്യക്ഷനായി. കൺവീനർ ഡോ: ഉദയകുമാർ സ്വാഗതവും പറഞ്ഞു. പരിഷത്ത് ജില്ലാ സെക്രട്ടറി പി.എം വിനോദ് കുമാർ , ജില്ലാ പ്രസിഡണ്ട് ബി. മധു , നിർവാഹക സമിതി അംഗങ്ങളായ പി.കെ.ബാലകൃഷ്ണൻ , എൻ.ശാന്തകുമാരി , ടി.പി കുഞ്ഞിക്കണ്ണൻ,യമുന എന്നിവരും സന്നിഹിതരായി. പരിപാടിക്ക് നന്ദി അറിയിച്ച് സി. പ്രേമരാജൻ സംസാരിച്ചു. ഐ ജി ബി യുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെ ജില്ലയുടെ വിവിധ മേഖലകളിലെ പരിഷത് പ്രവർത്തകരും അനുസ്മരണ പരിപാടിയിൽ പങ്കാളികളായി.

ഡോ: എ അച്യുതൻ അനുസ്മമരണ പരിപാടി

കപടശാസ്ത്രം പഠിക്കുന്നതാണ് നല്ലതെന്ന് കരുതുന്ന ഒരു പുതു തലമുറ വളർന്നു വരുന്നു - ഡോ: കെ ജി പൗലോസ്

കോഴിക്കോട്: കപടശാസ്ത്രം പഠിക്കുന്നതാണ് നല്ലതെന്ന് കരുതുന്ന ഒരു പുതു തലമുറ വളർന്നു വരുന്നെന്ന് കലാമണ്ഡലം കൽപ്പിത സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ: കെ ജി പാലോസ് അഭിപ്രായപ്പെട്ടു. ഇന്ത്യക്കാരൻ്റെ വിജ്ഞാനത്തോടുള്ള സമീപനം സംവാദത്തോടുള്ള കൗതുകമാണ്. സംവാദത്തിൻ്റെ സംസ്ക്കാരമാണ് ഇന്ത്യക്കാരൻ്റേത്.  ഡോ എ അച്യുതൻ  അനുസ്മരണത്തോടനുബന്ധിച്ച് കോഴിക്കോട് പരിഷത്ത് ഭവനിൽ സംഘടിപ്പിച്ച ശാസ്ത്രവും പാരമ്പര്യവും ഇന്ത്യയിൽ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . കോഴിക്കോട് മേയർ ഡോ ബീന ഫിലിപ്പ് അധ്യക്ഷയായി. പരിഷത്ത് മുൻ സംസ്ഥാന പ്രസിഡൻ്റ് കെ ടി രാധാകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. കണ്ണൂർ സർവകലാശാല അസി പ്രൊഫസർ ഡോ: മാളവിക ബിന്നി വിഷയാവതരണം നടത്തി. പ്രൊഫ കെ ശ്രീധരൻ, ഡോ കെ സുഗതൻ, ഡോ എ അനുപമ, എ അരുൺ, ബി മധു എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി എം വിനോദ് കുമാർ സ്വാഗതവും കെ പ്രഭാകരൻ നന്ദിയും പറഞ്ഞു.  

( പടം : ഡോ എ  അച്യുതൻ അനുസ്മരണത്തോടനുബന്ധിച്ച് നടന്ന സെമിനാർ ഡോ: കെ ജി പൗലോസ് ഉദ്ഘാടനം ചെയ്യുന്നു)

9349733775

ശ്രീനിവാസൻ

പലസ്തീൻ ഐക്യദാർഢ്യ പരിപാടി

പരിപാടിയിൽ നിന്ന്
പരിപാടിയിൽ നിന്ന്