പുത്തൻ ഇന്ത്യ പണിയുവാൻ ശാസ്ത്രബോധം വളരണം - ക്യാമ്പയിൻ 2023
ആമുഖം
2023ഡിസംബർ മാസത്തിൽ കേരളത്തിലുടനീളം 'പുത്തൻ ഇന്ത്യ പണിയുവാൻ ശാസ്ത്ര ബോധം വളരണം' എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ടുള്ള പദയാത്രകൾ കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുകയാണ്. ശാസ്ത്രബോധമടക്കമുള്ള ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിച്ചുകൊണ്ടും, മനുഷ്യാധ്വാനവും പ്രകൃതി വിഭവങ്ങളും ആസൂത്രിതമായി വിനിയോഗിച്ചുകൊണ്ടും മാത്രമേ ഇന്നത്തേതിലും മികവുറ്റ പുതിയൊരിന്ത്യ സാധ്യമാകൂ എന്ന് ഞങ്ങൾ തിരിച്ചറിയുന്നു. ഇതിന്നായി, രാഷ്ട്രീയ, സാമുദായിക ഭേദങ്ങളെല്ലാം മറന്ന്, മനുഷ്യ തുല്യതയിലും ഭരണഘടനാ മൂല്യങ്ങളിലും വിശ്വസിക്കുന്ന മുഴുവൻ ജനങ്ങളെയും ഇതിൽ അണിനിരത്തണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. ഗ്രാമശാസ്ത്രജാഥയുടെ പ്രസക്തിയും ലക്ഷ്യങ്ങളുമാണ് ഈ ലഘുലേഖയുടെ ഉള്ളടക്കം. പരിഷത്തുകൂടി ഭാഗമായിട്ടുള്ള AIPSN എന്ന അഖിലേന്ത്യാ ശാസ്ത്രപ്രസ്ഥാനവും BG VS ഉം (ഭാരത് ഗ്യാൻ വിഗ്യാൻ സമിതി ) ചേർന്ന് 2023നവമ്പർ 7 മുതൽ 2024 ഫെബ്രുവരി 28 വരെ അഖിലേന്ത്യാ തലത്തിൽ 'നാഷനൽ കാംപെയ്ൻ ഫോർ സയന്റിഫിക് ടെമ്പർ 'എന്ന പേരിൽ വ്യാപകമായ പ്രവർത്തനങ്ങൾ ആവിഷ്ക്കരിച്ചിരിക്കയാണ്. ഈ പ്രവർത്തനങ്ങളുമായി ഐക്യപ്പെട്ടാനും ഈ അവസരം ഉപയോഗിക്കാം.
ക്യാമ്പയിൻ കേന്ദ്രപ്രമേയങ്ങൾ
- ഇന്ത്യ എന്ന ആശയം’ നാനാത്വത്തിൽ ഏകത്വത്തെയാണ് വിളംബരം ചെയ്യുന്നത്. 'നമ്മൾ ജനങ്ങൾ' എന്നതാണ് ഇന്ത്യയുടെ സമഗ്ര വികസനത്തിനും,ചിന്തകൾക്കും,പ്രവർത്തികൾക്കും ആധാരം.
- വൈവിധ്യത്തെ അംഗീകരിക്കുന്നതാണ് നമ്മുടെ സംസ്കാരം. പുറം തള്ളൽ അല്ല ഉൾക്കൊള്ളലാണതിൻ്റെ ശക്തി.
- ശാസ്ത്രാവബോധവും, മാനവികതയും,അന്വേഷണത്വരയും, പരിഷ്കരണ ചിന്തയും വികസിപ്പിക്കുക എന്നത് ഇന്ത്യയിലെ ഏതൊരു പൗരന്റെയും കടമയാണ് - ഭരണഘടന അനുച്ഛേദം 51 A(H).
- ജനാധിപത്യവും മതനിരപേക്ഷതയും നിലനിൽക്കുന്നിടത്തെ ശാസ്ത്രബോധവും മാനവികതയും വളരുകയുള്ളൂ.
- ശാസ്ത്രീയമായ കണക്കുകളും വസ്തുതകളും അവഗണിക്കുന്നത് യഥാർത്ഥ ഇന്ത്യയുടെ പിന്നോക്കാവസ്ഥ മറച്ചു പിടിക്കാനാണ്. ഏകശില സംസ്കാരം അടിച്ചേൽപ്പിക്കാൻ ആണ്
- ശാസ്ത്ര, ചരിത്രപാഠഭാഗങ്ങൾ വെട്ടിമാറ്റുന്നത് ഇന്ത്യയെ പിറകോട്ട് നടത്താനാണ്.
- അന്ധവിശ്വാസങ്ങൾ,അനാചാരങ്ങൾ കപടശാസ്ത്രം തുടങ്ങിയവ വർഗീയത വളർത്താൻ ആണ് സഹായിക്കുക.
- ഇന്ത്യ ആര്യന്മാരുടെ രാഷ്ട്രമാണ് എന്ന വാദം അടിസ്ഥാനമില്ലാത്തതാണ്. ഇന്ത്യക്കാരിൽ അനേകം വംശങ്ങളുടെ ഡിഎൻഎ ഉണ്ട്.
- ശാസ്ത്രം കെട്ടുകഥയല്ല. ഇന്ത്യയുടെ യഥാർത്ഥ ശാസ്ത്ര പാരമ്പര്യം ഉയർത്തിപ്പിടിക്കുക. ഇന്ത്യയുടെ ശാസ്ത്ര വളർച്ച തടഞ്ഞത് ചാതുർ വർണ്യ വ്യവസ്ഥയാണ്.
- ബഹുസ്വരത, ജനാധിപത്യം, മതേതരത്വം, ശാസ്ത്രബോധം, ഫെഡറലിസം പുലരണം.
- ശാസ്ത്രബോധം വളരണം, പുത്തൻ ഇന്ത്യ പണിയണം.
ലഘുലേഖകൾ
- പൊതുലഘുലേഖ - വായനയ്ക്ക്
- ക്യാമ്പയിൻ പൊതു ലഘുലേഖ - പിഡി.എഫ്
സംസ്ഥാന സെമിനാറുകൾ
- സമഗ്ര മാലിന്യ സംസ്കരണം - നവംബർ 25- Gupട പുറത്തൂർ- മലപ്പുറം - Dr. ജോയ് ഇളമൺ ഡയറക്ടർ, കില
- കരാർവൽക്കരണവും തകരുന്ന തൊഴിൽ സുരക്ഷയും- 19-11-2023 ശിക്ഷക് സദൻ , കണ്ണൂർ , സുധാ മേനോൻ
- ലിംഗതുല്യതയുടെ വികസിക്കുന്ന മാനങ്ങൾ -26-11-2023 - ആലപ്പുഴ
- മാലിന്യ സംസ്കരണം - നൂതന സംവിധാനങ്ങൾ -അന്തർദേശീയ കോൺക്ലേവ്- എറണാകുളം