പുത്തൻ ഇന്ത്യ പണിയുവാൻ ശാസ്ത്രബോധം വളരണം - ക്യാമ്പയിൻ 2023

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

ആമുഖം

2023ഡിസംബർ മാസത്തിൽ കേരളത്തിലുടനീളം 'പുത്തൻ ഇന്ത്യ പണിയുവാൻ ശാസ്ത്ര ബോധം വളരണം'  എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ടുള്ള പദയാത്രകൾ കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുകയാണ്. ശാസ്ത്രബോധമടക്കമുള്ള ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിച്ചുകൊണ്ടും, മനുഷ്യാധ്വാനവും  പ്രകൃതി വിഭവങ്ങളും ആസൂത്രിതമായി   വിനിയോഗിച്ചുകൊണ്ടും മാത്രമേ ഇന്നത്തേതിലും മികവുറ്റ പുതിയൊരിന്ത്യ സാധ്യമാകൂ എന്ന് ഞങ്ങൾ തിരിച്ചറിയുന്നു. ഇതിന്നായി,  രാഷ്ട്രീയ, സാമുദായിക ഭേദങ്ങളെല്ലാം മറന്ന്, മനുഷ്യ തുല്യതയിലും ഭരണഘടനാ മൂല്യങ്ങളിലും വിശ്വസിക്കുന്ന മുഴുവൻ ജനങ്ങളെയും ഇതിൽ അണിനിരത്തണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.  ഗ്രാമശാസ്ത്രജാഥയുടെ പ്രസക്തിയും ലക്ഷ്യങ്ങളുമാണ് ഈ ലഘുലേഖയുടെ ഉള്ളടക്കം. പരിഷത്തുകൂടി ഭാഗമായിട്ടുള്ള AIPSN എന്ന അഖിലേന്ത്യാ ശാസ്ത്രപ്രസ്ഥാനവും BG VS ഉം (ഭാരത് ഗ്യാൻ വിഗ്യാൻ സമിതി ) ചേർന്ന് 2023നവമ്പർ 7 മുതൽ 2024 ഫെബ്രുവരി 28 വരെ അഖിലേന്ത്യാ തലത്തിൽ 'നാഷനൽ കാംപെയ്ൻ ഫോർ സയന്റിഫിക് ടെമ്പർ 'എന്ന പേരിൽ  വ്യാപകമായ പ്രവർത്തനങ്ങൾ ആവിഷ്ക്കരിച്ചിരിക്കയാണ്. ഈ പ്രവർത്തനങ്ങളുമായി ഐക്യപ്പെട്ടാനും ഈ അവസരം ഉപയോഗിക്കാം.

ക്യാമ്പയിൻ കേന്ദ്രപ്രമേയങ്ങൾ

  • ഇന്ത്യ എന്ന ആശയം’ നാനാത്വത്തിൽ ഏകത്വത്തെയാണ് വിളംബരം ചെയ്യുന്നത്. 'നമ്മൾ ജനങ്ങൾ' എന്നതാണ് ഇന്ത്യയുടെ സമഗ്ര വികസനത്തിനും,ചിന്തകൾക്കും,പ്രവർത്തികൾക്കും ആധാരം.
  • വൈവിധ്യത്തെ അംഗീകരിക്കുന്നതാണ് നമ്മുടെ സംസ്കാരം. പുറം തള്ളൽ അല്ല ഉൾക്കൊള്ളലാണതിൻ്റെ ശക്തി.
  • ശാസ്ത്രാവബോധവും, മാനവികതയും,അന്വേഷണത്വരയും, പരിഷ്കരണ ചിന്തയും വികസിപ്പിക്കുക എന്നത് ഇന്ത്യയിലെ ഏതൊരു പൗരന്റെയും കടമയാണ് - ഭരണഘടന അനുച്ഛേദം 51 A(H).
  • ജനാധിപത്യവും മതനിരപേക്ഷതയും നിലനിൽക്കുന്നിടത്തെ ശാസ്ത്രബോധവും മാനവികതയും വളരുകയുള്ളൂ.
  • ശാസ്ത്രീയമായ കണക്കുകളും വസ്തുതകളും അവഗണിക്കുന്നത് യഥാർത്ഥ ഇന്ത്യയുടെ പിന്നോക്കാവസ്ഥ മറച്ചു പിടിക്കാനാണ്. ഏകശില സംസ്കാരം അടിച്ചേൽപ്പിക്കാൻ ആണ്
  • ശാസ്ത്ര, ചരിത്രപാഠഭാഗങ്ങൾ വെട്ടിമാറ്റുന്നത് ഇന്ത്യയെ പിറകോട്ട് നടത്താനാണ്.
  • അന്ധവിശ്വാസങ്ങൾ,അനാചാരങ്ങൾ കപടശാസ്ത്രം തുടങ്ങിയവ വർഗീയത വളർത്താൻ ആണ് സഹായിക്കുക.
  • ഇന്ത്യ ആര്യന്മാരുടെ രാഷ്ട്രമാണ് എന്ന വാദം അടിസ്ഥാനമില്ലാത്തതാണ്. ഇന്ത്യക്കാരിൽ അനേകം വംശങ്ങളുടെ ഡിഎൻഎ ഉണ്ട്.
  • ശാസ്ത്രം കെട്ടുകഥയല്ല. ഇന്ത്യയുടെ യഥാർത്ഥ ശാസ്ത്ര പാരമ്പര്യം ഉയർത്തിപ്പിടിക്കുക. ഇന്ത്യയുടെ ശാസ്ത്ര വളർച്ച തടഞ്ഞത് ചാതുർ വർണ്യ വ്യവസ്ഥയാണ്.
  • ബഹുസ്വരത, ജനാധിപത്യം, മതേതരത്വം, ശാസ്ത്രബോധം, ഫെഡറലിസം പുലരണം.
  • ശാസ്ത്രബോധം വളരണം, പുത്തൻ ഇന്ത്യ പണിയണം.
 
പദയാത്രയുടെ ലോഗോ

ലഘുലേഖകൾ

  • പൊതുലഘുലേഖ - വായനയ്ക്ക്
  • ക്യാമ്പയിൻ പൊതു ലഘുലേഖ - പിഡി.എഫ്
  • ഇന്ത്യയിൽ വളർന്നുവരുന്ന അസമത്വം
  • ഉന്നത വിദ്യാഭ്യാസ കുടിയേറ്റം
  • മാധ്യമങ്ങളെ വിലക്കെടുക്കുമ്പോൾ
  • നവസാങ്കേതിക ചലനങ്ങൾ
  • മാറുന്ന ഇന്ത്യ മാറ്റുന്ന നിയമങ്ങൾ
  • വർഗീയതയുടെ കടന്നാക്രമണങ്ങൾ
  • കേരളത്തിലെ മാധ്യമങ്ങളും ചർച്ച സ്വഭാവവും
  • എന്തേ ഇന്ത്യ പിന്നിൽ ആകുന്നു.
  • ദേശീയ വിദ്യാഭ്യാസ നയം പൊതു വിദ്യാഭ്യാസത്തിൻ്റെ അന്തകവിത്ത്
  • ദേശീയ പാഠ്യ പദ്ധതിയുടെ വർഗീയ ചട്ടങ്ങളും കേരളത്തിൻറെ പ്രതിരോധവും
  • ലിംഗ തുല്യത നവ കേരളത്തിന്
  • ഉന്നത വിദ്യാഭ്യാസ പരിഷ്കരണങ്ങൾ
  • കേരളം വഴികാട്ടണം ശാസ്ത്രത്തിൻറെ വെളിച്ചവുമായി
  • ആരോഗ്യം
  • ഇന്ത്യയുടെ ശാസ്ത്ര പാരമ്പര്യം
  • മതമൗലികവാദവും ഇന്ത്യയുടെ ശാസ്ത്രസാങ്കേതിക പാരമ്പര്യവും

സംസ്ഥാന സെമിനാറുകൾ

  1. സമഗ്ര മാലിന്യ സംസ്കരണം - നവംബർ 25- Gupട പുറത്തൂർ- മലപ്പുറം - Dr. ജോയ് ഇളമൺ ഡയറക്ടർ, കില
  2. കരാർവൽക്കരണവും തകരുന്ന തൊഴിൽ സുരക്ഷയും- 19-11-2023 ശിക്ഷക് സദൻ , കണ്ണൂർ , സുധാ മേനോൻ
  3. ലിംഗതുല്യതയുടെ വികസിക്കുന്ന മാനങ്ങൾ -26-11-2023 - ആലപ്പുഴ
  4. മാലിന്യ സംസ്കരണം - നൂതന സംവിധാനങ്ങൾ -അന്തർദേശീയ കോൺക്ലേവ്- എറണാകുളം

ജില്ലാ സെമിനാറുകൾ

  1. ശാസ്ത്രബോധവും ഭാവി ഇന്ത്യയും
  2. എന്തേ ഇന്ത്യ പിന്നിലാകുന്നു
  3. ഇന്ത്യയിൽ വളർന്നുവരുന്ന അസമത്വം
  4. വിദ്യാഭ്യാസ കുടിയേറ്റം
  5. വർഗീയതയുടെ കടന്നാക്രമണങ്ങൾ
  6. മാധ്യമങ്ങളെ വിലക്കെടുക്കുമ്പോൾ
  7. ലിംഗ തുല്യതയുടെ വികസിത മാനങ്ങൾ
  8. തൊഴിൽ കരാർവൽക്കരണം
  9. ഇന്ത്യൻ ബഹുസ്വരത നേരിടുന്ന വെല്ലുവിളികൾ
  10. ദേശീയപാഠ്യപദ്ധതിയിൽ നിന്ന് ശാസ്ത്രം പുറത്തേക്ക്
  11. തിരസ്കരിക്കപ്പെടുന്ന ഭരണഘടനാ മൂല്യങ്ങൾ
  12. മാലിന്യ സംസ്കരണം

ക്യാമ്പസ് ശാസ്ത്രസംവാദങ്ങൾ

  • എന്തേ ഇന്ത്യപിന്നിലായി ?
  • കാലം തെറ്റുന്ന കാലാവസ്ഥ
  • ഇന്ത്യൻ ശാസ്ത്രരംഗം - കുതിപ്പും കിതപ്പും

ഗ്രാമശാസ്ത്രജാഥകൾ

  • 150 ഗ്രാമശാസ്ത്ര ജാഥകൾ
  • ഗ്രാമങ്ങളിലൂടെ തെരുവുകളിലൂടെ കേരളത്തിൻറെ ഹൃദയ ഭൂമികയിലൂടെ
  • ഓരോ ജാഥയിലും ചുരുങ്ങിയത് 50 വളണ്ടിയർമാർ
  • ക്യാപ്റ്റൻ, വൈസ് ക്യാപ്റ്റൻ ,മാനേജർ, യുവാക്കൾ, വനിതകൾ വർദ്ധിച്ച പ്രാതിനിധ്യം
  • കേരളത്തിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലൂടെയും ഗ്രാമ ശാസ്ത്ര ജാഥ കടന്നുപോകുന്നു
  • 2000 സ്വീകരണ കേന്ദ്രങ്ങൾ.
  • ജാഥാ സ്വീകരണത്തിന് മുന്നോടിയായി ഓരോ സ്വീകരണ കേന്ദ്രങ്ങളിലും സംവാദ സദസ്സുകൾ.
  • ക്യാമ്പയിൻ ലോഗോ ഗാനം പ്രകാശനം പ്രോഗ്രാം ബ്രോഷർ പ്രകാശനം നവംബർ 12ന്
  • ഗ്രാമ ശാസ്ത്ര ജാഥയോടൊപ്പം 150 കലാസംഘങ്ങൾ
  • 15 ലഘുലേഖകൾ അടങ്ങിയ കിറ്റ് നൽകി സ്വീകരണം ഒരു സ്വീകരണ കേന്ദ്രത്തിൽ ചുരുങ്ങിയത് 50 വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളും ലഘുലേഖകൾ ഏറ്റുവാങ്ങുന്നു.
  • ശാസ്ത്ര പ്രചാരകൻ വിദ്യാർത്ഥികൾ ജനപ്രതിനിധികൾ വിദഗ്ധ തൊഴിലാളികൾ തുടങ്ങിയവർ ഗ്രാമശാസ്ത്ര ജാഥയിൽ പങ്കാളികളാകുന്നു.

ക്യാമ്പയിൻ പണിപ്പെട്ടി