പുത്തനിന്ത്യ പണിയുവാൻ ശാസ്ത്ര ബോധം വളരണം - കുന്ദമംഗലം മേഖല
മേഖല പദയാത്ര
കുന്ദമംഗലം മേഖല പദയാത്ര 2023 ഡിസംബർ 8 ന് പയ്യടി മേത്തൽ വെച്ച് ബഹു.എം.എൽ.എ പി.ടി.എ റഹിം ഉദ്ഘാടനം ചെയ്തു. മുൻ സംസ്ഥാന സെക്രട്ടറിയും കേന്ദ്ര നിർവ്വാഹക സമിതി അംഗവുമായ പി. രമേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. മേഖല പ്രസിഡണ്ട് എ.പി പ്രേമാനന്ദ് അധ്യക്ഷം വഹിച്ചു നൂറു പ്രവർത്തകർ പരിപാടിയിൽ പങ്കെടുത്തു
ജാഥ രണ്ടാം ദിവസം
രണ്ടാം ദിവസം ഡിസംബർ 9 ന് രാവിലെ 9.30 ന് വെള്ളിപറമ്പ് സ്വീകരണ കേന്ദ്രത്തിൽ നിന്ന് ജാഥ ആരംഭിച്ചു കേന്ദ്രത്തിൽ എ.പി പ്രേമാനന്ദ് ജാഥ ക്യാപ്റ്റൻ ഡോ. എ എം റീന എന്നിവർ സംസാരിച്ചു. 82 പേർ പരിപാടിയിൽ പങ്കെടുത്തു. 11 മണിക്ക് അടുത്ത സ്വീകരണ കേന്ദ്രമായ കുറ്റിക്കാട്ടൂരിൽ ജാഥ എത്തി ചേർന്നു. അനിൽകുമാർ യു.കെ, ഡോ.എ.എം റീന എന്നിവർ സംസാരിച്ചു. 12 മണിക്ക് പൂവാട്ടു പറമ്പ് കേന്ദ്രത്തിൽ ആയിരുന്നു സ്വീകരണം. എ സുരേന്ദ്രൻ ,ഡോ.എ.എം റീന എന്നിവർ ഉച്ചക്ക് 1.15 ന് പെരുവയൽ സ്വീകരണ കേന്ദ്രത്തിൽ ജാഥ എത്തി ടി. നിസാർ ,ഡോ.എ.എം റീന എന്നിവർ കേന്ദ്രത്തിൽ സംസാരിച്ചു.വൈകു. 4 മണി പരിയങ്ങാട് കേന്ദ്രത്തിൽ ആയിരുന്നു സ്വീകരണം മുൻ നിർവ്വാഹക സമിതി അംഗം ഇ.അബ്ദുൽ ഹമീദ്, യു.കെ അനിൽ കുമാർ ,ഡോ എ എം റീന എന്നിവർ സംസാരിച്ചു.ഗ്രാമശാസ്ത്ര ജാഥ ഒന്നാം ദിവസ സമാപനം കുരിക്കത്തൂരിൽ ആയിരുന്നു .സ്കൂൾ ഓഫ് മാത്തമാറ്റിക്സ് ഡയരക്ടർ ഡോ എ.കെ വിജയ രാജൻ കേന്ദ്രത്തിൽ സംസാരിച്ചു.ജാഥയിലെ എല്ലാ കേന്ദ്രങ്ങളിൽ 80 ലധികം പേർ പങ്കെടുത്തു. ജാഥയിൽ നടക്കാൻ 50 നും 60 നും ഇടയിൽ ആളുകൾ ഉണ്ടായിരുന്നു. എല്ലാ കേന്ദ്രങ്ങളിലും മികച്ച സ്വീകരണമാണ് ലഭിച്ചത്