അങ്കമാലി
അന്നം വിഷമാകുമ്പോൾവിക്കികണ്ണി ശാസ്ത്ര സാഹിത്യ പരിഷത്ത് എറണാകുളം ജില്ല അങ്കമാലി മേഖലയിലെ കാലടി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് മാസം 19-)0 തീയതി ഉച്ചക്ക് 2 മണിക്ക് “അന്നം വിഷമാകുമ്പോൾ“ എന്ന പേരിൽ ഒരു ആരോഗ്യസെമിനാർ നടത്തുന്നു.കാലടിയിലെ ലക്ഷ്മി ഭവൻ ഓഡൊറ്റോറിയമാണ് വേദി.സ്വാഗത സംഘം ചെയർമാനും കാലടി പഞ്ചായത്ത് പ്രസിഡണ്ടുമായ ശ്രീ.കെ.ബി.സാബു അദ്ധ്യക്ഷത വഹിക്കുന്ന സെമിനാർ സ്ഥലം എം എൽ എ ശ്രീ.ജോസ് തെറ്റയിൽ ഉൽഘാടനം ചെയ്യും.തുടർന്ന് നാഗാർജുന ആയുർവേദ ആശുപത്രിയിലെ ചീഫ് ഫിസിഷ്യൻ ശ്രീ.കൃഷ്ണൻ നമ്പൂതിരി “ആഹാരവും ജീവിതശൈലീരോഗങ്ങളും - ആയുർവേദ വീക്ഷണം” എന്ന വിഷയം അവതരിപ്പിക്കും.തുടർന്ന് ഫെഡറൽ ബാങ്ക് ചീഫ് മാനേജറും( റിട്ട.) ഒരു പ്രധാന കൃഷിക്കാരനുമായ ശ്രീ.വർഗീസ് കോയിക്കര “ഭക്ഷ്യ സ്വാശ്രയത്ത്വത്തിലേക്ക് ഒരു ചുവട് “എന്ന വിഷയം അവതരിപ്പിക്കും, പിന്നീട് “പകർച്ചവ്യാധികളും പരിസരമലിനീകരണവും” എന്ന വിഷയം പരിഷത്ത് ജില്ലാ കമ്മിറ്റി മെംബറും പരിഷത്തിന്റെ ജില്ലാ ആരോഗ്യ വിഷയ സമിതി കൺവീനറുമായ ശ്രീ.കെ ഡി.കാർത്തികേയനും അവതരിപ്പിക്കും.
സെമിനാറിന്റെ ഭാഗമായി പഞ്ചായത്തിലെമ്പാടും നിരവധി വീട്ടുമുറ്റ ആരോഗ്യക്ലാസുകൾ സംഘടിപ്പിച്ചു വരുന്നു.മേഖലാ പ്രസിഡണ്ട് ശ്രീ എം ആർ വിദ്യാധരൻ,മേഖലാ ആരോഗ്യ വിഷയ സമിതി ചെയർമാൻ ശ്രീ.പി.കെ കുഞ്ഞുകുഞ്ഞ്, യൂണിറ്റ് പ്രസിഡണ്ട് ശ്രീ. ശിവശങ്കരപ്പിള്ള, സെക്രട്ടറി. ശ്രീ.എം എസ് മോഹനൻ, പ്രധാന പ്രവർത്തകരായ ശ്രീമതി ജയശ്രി ടീച്ചർ, ശ്രീ.എം എച്ച് അശോക് കുമാർ, ശ്രീ.പി.കെ കുഞ്ഞപ്പൻ,ശ്രീ.വി കെ ഗോപാലകൃഷ്ണൻ, ശ്രീ ആൽബിൻ എന്നിവരും മേഖലാ പ്രവർത്തകൻ ശ്രീ ഇ ടി രാജൻ എന്നിവർ സജീവമായി ഈ പ്രവർത്തനങ്ങളിലുണ്ട്.