ഓച്ചിറ മേഖല
OACHIRA MEKHALA കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഓച്ചിറ മേഖല | |
---|---|
പ്രസിഡന്റ് | എം.അനിൽ |
സെക്രട്ടറി | എസ്.ശ്രീകുമാർ |
ട്രഷറർ | സുരേഷ്ബാബു.സി |
ബ്ലോക്ക് പഞ്ചായത്ത് | ഓച്ചിറ |
പഞ്ചായത്തുകൾ | ഓച്ചിറ,ക്ലാപ്പന, |
യൂണിറ്റുകൾ | ആദിനാട്, ആലുംപീടിക ,ആലുംപീടിക(ബി)വനിതായൂണിറ്റ്, ഓച്ചിറ
കുറുങ്ങപ്പള്ളി, കുലശേഖരപുരം ,ക്ലാപ്പന, ചങ്ങൻകുളങ്ങര തഴവ എ.വി.എച്ച്.എസ്, മഠത്തിൽ മുക്ക് ,മണപ്പള്ളി, മരങ്ങാട്ട്മുക്ക് മേമന, വരവിള ,വവ്വാക്കാവ് |
ഇ-മെയിൽ | [email protected] |
കൊല്ലം ജില്ല | കേരള ശാസ്ത്രസാഹിത്യ പരിഷത്ത് |
മേഖലയുടെ പൊതുവിവരണം/ആമുഖം
ജില്ലയുടെ വടക്കേ അറ്റത്തായി സ്ഥിതി ചെയ്യുന്ന മേഖലാ കമ്മറ്റി. രണ്ടായിരാമാണ്ടിൽ നടന്ന കരുനാഗപ്പള്ളി മേഖലാ വാർഷികയോഗത്തിൽ വച്ചാണ് ഓച്ചിറ പുതിയ മേഖലയായി പ്രഖ്യാപിക്കപ്പെട്ടത്. ശാസ്ത്രസാഹിത്യ പരിഷത്തിന് വളരെയധികം വേരുകളുള്ള സ്ഥലമാണ് ഓച്ചിറ.
നിലവിൽ പരിഷത്തിന് ഓച്ചിറ മേഖലയിൽ 502 അംഗങ്ങളും 15 യൂണിറ്റ് കമ്മിറ്റികളും ഉണ്ട്. ആദിനാട്, ആലുമ്പീടിക, ആലുമ്പീടിക-ബി(വനിതാ യൂണിറ്റ്), ഓച്ചിറ, കുറുങ്ങപ്പള്ളി, കുലശേഖരപുരം, ക്ലാപ്പന, ചങ്ങങ്കുളങ്ങര, തഴവ എ.വി.എച്ച്.എസ്, മഠത്തിൽമുക്ക്, മണപ്പള്ളി, മരങ്ങാട്ട്മുക്ക്, മേമന, വരവിള, വവ്വാക്കാവ് എന്നിവയാണ് മേഖലയിലെ യൂണിറ്റുകൾ. ഓച്ചിറ, കുലശേഖരപുരം, ക്ലാപ്പന, തഴവ എന്നീ പഞ്ചായത്തുകളിലായി പ്രവർത്തന മേഖല വ്യാപിച്ച് കിടക്കുന്നു.
മേഖലാ കമ്മിറ്റി
- പ്രസിഡന്റ്
- എം.അനിൽ
- വൈസ് പ്രസിഡന്റ്മാർ
- അനീഷ്.കെ.മണി, ആലുംപീടിക സുകുമാരൻ
- സെക്രട്ടറി
- എസ്.ശ്രീകുമാർ
- ജോയിന്റ് സെക്രട്ടറിമാർ
- വി.വിനോദ്, രാഹുൽ രാജ്
- ട്രഷറർ
- സുരേഷ്ബാബു.സി
മേഖലാ കമ്മിറ്റി അംഗങ്ങൾ
2012 മെയ് 12, 13 തീയതികളിൽ ആദിനാട് ഗവണ്മെന്റ് യു.പി.സ്കൂളിൽ വച്ച് നടന്ന മേഖലാ വാർഷികയോഗത്തിൽ വച്ച് എം.അനിലിനെ പ്രസിഡന്റായും എസ്.ശ്രീകുമാറിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു. ട്രഷറർ ആയി സി.സുരേഷ്ബാബുവും വൈസ് പ്രസിഡന്റ്മാരായി അനീഷ്.കെ.മണിയും ആലുമ്പീടിക സുകുമാരനും ജോയിന്റ് സെക്രട്ടറിമാരായി വി.വിനോദും രാഹുൽ രാജും പ്രവർത്തിക്കുന്നു. അമൽകുമാർ, ബിന്ദു, സുജിത്ത്, വി.അറുമുഖം, ബി.സുധർമ്മ, യശോധരൻ, ബി.ശ്രീദേവി എന്നിവരാണ് മറ്റ് മേഖലാകമ്മിറ്റി അംഗങ്ങൾ. പ്രത്യേക ക്ഷണിതാക്കളായി അൻവർ ഹുസൈൻ, മുരളീധരൻ നായർ, ഗോപിനാഥൻ പിള്ള, മുരളീധരൻ പിള്ള എന്നിവരെ ഉൾപ്പെടുത്തിയിട്ടുണ്ട്. മേഖലയിൽ നിന്നുള്ള ജില്ലാ കമ്മിറ്റി അംഗങ്ങൾ വി.ചന്ദ്രശേഖരൻ, ശോഭനാ സത്യൻ, സി.ആർ.ലാൽ എന്നിവരാണ്.
ഇന്റേണൽ ഓഡിറ്റർമാർ
രത്നകുമാർ.പി.കെ, അനന്തൻ പിള്ള.എസ്.
മേഖലയിലെ പ്രധാന പരിപാടികൾ
മേഖലാ പഠനക്യാമ്പ്
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഓച്ചിറ മേഖല പഠനക്യാമ്പ് 10.06.2012 ഞായറാഴ്ച ആലുംപീടിക വൈ.എം.സി.എയിൽ വച്ച് നടന്നു. പരിഷത്ത് മുൻ സംസ്ഥാന പ്രസിഡന്റ് ശ്രീ.ആർ.രാധാകൃഷ്ണൻ (അണ്ണൻ) ക്യാമ്പിന് നേതൃത്വം നല്കി. പ്രവർത്തകരുടെ സംശയങ്ങൾക്ക് അദ്ദേഹം മറുപടി പറഞ്ഞു. ശാസ്ത്രബോധം കുറഞ്ഞുവരുന്ന വർത്തമാനകാലത്ത് പരിഷത്ത് പ്രവർത്തകർ പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ സജ്ജമാകണമെന്ന് അണ്ണൻ ആവശ്യപ്പെട്ടു. മേഖലയിലെ പതിനഞ്ച് യൂണിറ്റുകളിൽ നിന്നായി 30 വനിതാപ്രവർത്തകർ അടക്കം 82 പേർ ക്യാമ്പിൽ പങ്കെടുത്തു. ആലുംപീടിക യൂണിറ്റും ആലുംപീടിക വനിതാ യൂണിറ്റും ആതിഥേയത്വം വഹിച്ച ക്യാമ്പ് എല്ലാ മേഖലകളിലും മികച്ചുനിന്നു.
നെൽവയൽ നീർത്തട സംരക്ഷണ നിയമം അട്ടിമറിക്കുന്നതിനെതിരെ പ്രതിഷേധം
കേരളത്തിലെ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തെ അട്ടിമറിക്കുന്ന രീതിയിൽ സർക്കാർ പുറപ്പെടുവിച്ച ഉത്തരവുകൾ ഉടൻ പിൻവലിക്കണമെന്നും പഞ്ചായത്തുകൾ രൂപപ്പെടുത്തിയിട്ടൂള്ള നെൽവയലുകളുടെയും തണ്ണീർത്തടങ്ങളുടെയും ഡാറ്റാബാങ്കിന് നിയമ സാധുത നൽകാനുള്ള നടപടികൾ ഉടൻ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഓച്ചിറ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓച്ചിറ ടൌണിൽ പ്രതിഷേധ ജാഥയും യോഗവും നടത്തി.
മേഖലയിലെ പരിഷത്തിന്റെ ചരിത്രം
പരിപാടികളുടെ തെരഞ്ഞെടുത്ത ഫോട്ടോകൾ
ഓച്ചിറ മേഖല
ഓച്ചിറ മേഖലയുടെ ബ്ലോഗ് http://parishadoachira.blogspot.in