ജില്ലാ വാർഷികം
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എറണാകുളം ജില്ലാ വാർഷികം 2014 ഏപ്രിൽ 26,27 മഞ്ഞപ്ര ഗവ.ഹൈസ്കൂൾ ഫെ.27 നാണ് സ്വാഗതസംഘം രൂപീകരിച്ചത്.നടന്ന പ്രവർത്തനങ്ങൾ:-
1.ദേശീയ ശാസ്ത്രദിനത്തിൽ (ഫെ.28) “ശാസ്ത്രവും ശാസ്ത്രബോധവും” എന്ന വിഷയത്തിൽ പ്രൊ.പി കെ രവീന്ദ്രൻ പ്രഭാഷണം നടത്തി. 2.മാർച്ച് 8 ന് വനിതാദിനാചരണം സംഘടിപ്പിച്ചു.മഞ്ഞപ്ര ഗവ.ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സിൽവി ജോസ് ഉൽഘാടനം ചെയ്തു.സ്കൂളിലെ അദ്ധ്യാപിക ശ്രീമതി ഉഷാ മാനാട്ട് അദ്ധ്യക്ഷത വഹിച്ചു.കൊടുങ്ങല്ലൂർ കോളേജിലെ ഡോ.ഉഷാകുമാരി വിഷയാവതരണം നടത്തി. 3.മാർച്ച് 17ന് “പശ്ചിമഘട്ട സംരക്ഷണവും കേരളവും” എന്ന വിഷയത്തിൽ ചർച്ച കൊറ്റമം അക്ഷരാത്മിക വായനശാലയിൽ പ്രൊ.വി,കെ രഘുനന്ദനൻ. 4.ജനകീയാരോഗ്യത്തെ സംബന്ധിച്ച് ജനസംവാദസഭ നടത്തി.വിഷയാവതാരകൻ ഡോ.കെ.ജി,.രാധാകൃഷ്ണൻ പാറക്കുളം (സൌ.മഞ്ഞപ്ര) . 5.”മറ്റൊരു കേരളം മറ്റൊരിന്ത്യക്കായി” എന്ന വിഷയം കാലടി എസ് എൻ ഡി പി ലൈബ്രറിയിൽ വി ജി ഗോപിനാഥ്. 6.ഏപ്രിൽ 5ന് മഞ്ഞപ്ര എൻ എസ് എസ് ഓഡിറ്റോറിയത്തിൽ യുവസംഗമം രാവിലെ മുതൽ വൈകീട്ട് വരെ ക്ലാസുകൾ വി കെ മുരളീധരൻ നയിച്ചു. 7.ഏപ്രിൽ 19 ന് മഞ്ഞപ്ര ഗവ ഹൈസ്കൂളിൽ “സൈബെർ മലയാളം” മലയാളം കമ്പൂട്ടിങ്ങിനേക്കുറിച്ച് പഠനക്കളരി ഡൊ.കെ എം സംഗമേശനും എം പി ജയനും നേതൃത്വം നൽകി. 8.ഏപ്രിൽ 21 ന് സൌ.മഞ്ഞപ്രയിൽ ചക്ക മഹോത്സവം.ചക്കവിഭവങ്ങളുടെ പ്രദർശനവും മത്സരവും.ശ്രീ വർഗീസ് കോയിക്കര “നമ്മുടെ ഭക്ഷണം നമ്മുടെ നാട്ടിൽ” ക്ലാസെടുത്തു. 9.എപ്രിൽ 22 ന് മഞ്ഞപ്ര ഗ്രാമക്ഷേമം വായനശാല അങ്കണത്തിൽ പ്രൊ.പി.കെ രവീന്ദ്രന്റെ പ്രഭാഷണം “ശാസ്ത്രബോധവും സമൂഹവും.” 10.ഏപ്രിൽ 24 ന് മഞ്ഞപ്ര ഗവ,ഹൈസ്കൂളിൽ “ക്ലാസ് റൂം ലൈബ്രറി” പുസ്തകസമർപ്പണം പ്രൊ.എം.കെ പ്രാസാദ്. കെ.മനോഹരൻ സംസാരിച്ചു. 11 ഏപ്രിൽ 24 6 മണി ചന്ദ്രപ്പുര കവലയിൽ പരിസ്ഥിതി പ്രശ്നങ്ങളെ മുൻനിറുത്തി മഹാബാനർ ചിത്ര രചന, കവിതാലാപനം. 12.ഏപ്രിൽ 25 രാവിലെ മുതൽ മഞ്ഞപ്ര ഗവ,ഹൈസ്കൂളിൽ മേഖലാ ബാലോത്സവം. 13.ഏപ്രിൽ 25 വൈകീട്ട് 6 മണി, ചന്ദ്രപ്പുര വായനശാലയിൽ “മലയാണ്മ “ എന്ന സെമിനാർ. വിഷയാവതരണം ഡോ.വി പി മർക്കോസ്.തുടർന്ന് ഗ്രാമക്ഷേമം വായനശാലയിലെ മുതിർന്ന ലൈബ്രേറിയൻ ശ്രീ ശിവനെ ആദരിക്കൽ.
ഏപ്രിൽ 26, ആദ്യദിവസം
രാവിലെ 10.15ന് ഉദ്ഘാടനസമ്മേളനം ആരംഭിച്ചു.നീലീശ്വരം സഹൃദയ കൂട്ടായ്മയിലെ ബാലവേദി കൂട്ടുകാർ ആമുഖഗാനം അവതരിപ്പിച്ചു.ജില്ലാ പ്രസിഡണ്ട് ശ്രീ എസ്. എസ്. മധു അദ്ധ്യക്ഷത വഹിച്ചു.മഞ്ഞപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സിൽവി ജോസ് സ്വാഗതം ആശംസിച്ചു.സമൂഹത്തിലേയ്ക്ക് ചിലതെല്ലാം നൽകുവാൻ സദാ സന്നദ്ധതയുള്ള സംഘമാണ് പരിഷത്ത് എന്ന് അവർ പറഞ്ഞു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ.രാജു അംബാട്ട്, സ്വാഗതസംഘം വൈസ് ചെയർമാൻ ശ്രീ സോമശേഖരൻ നായർ ,പഞ്ചായത്ത് അംഗം ശ്രീ തര്യൻ എന്നിവർ ആശംസകൾ അർപ്പിച്ചു. പിന്നിട്ട വർഷം നമ്മളെ വിട്ടുപിരിഞ്ഞ പ്രവർത്തകരെ അനുസ്മരിച്ചുകൊണ്ട് ജില്ലാക്കമ്മിറ്റി അംഗം കൂടൽ ശോഭൻ സംസാരിച്ചു.ടി എസ് ശങ്കരൻ മാസ്റ്റർ, പ്രൊഫ. കേശവൻ വെള്ളിക്കുളങ്ങര, കെ.സുഗുണാനന്ദൻ, .എസ്.കർത്താ,വി.കെ.രാജൻ,എ.വി.സുബ്രഹ്മണ്യൻ,സജിനി ഗോപി,ആർ.എൽ.സജീവ്,ശ്രീധരൻ നായർ,ഇ.പുരുഷോത്തമൻ എന്നിവരെയാണ് അനുസ്മരിച്ചത്. തുടർന്ന് അദ്ധ്യക്ഷന്റെ ആമുഖപ്രഭാഷണം നടന്നു. അങ്കമാലി മേഖലാസെക്രട്ടറി എം എസ് മോഹനൻ സമ്മേളനത്തിനു നന്ദി പറഞ്ഞു. ബോധതലത്തിന്റെ രസതന്ത്രം എന്ന ഉദ്ഘാടനക്ലാസ്സ് തിരുവനന്തപുരം യൂണിവേർസിറ്റി കോളേജ് അദ്ധ്യാപകൻ ശ്രീ.സി.രവിചന്ദ്രൻ അവതരിപ്പിച്ചു. ബോധം എന്നത് ഒരു ഉത്പന്നമല്ല, പ്രക്രിയയാണെന്നും ഘട്ടം ഘട്ടമായാണ് അത് വികസിച്ച് വരുന്നതെന്നും സി.രവിചന്ദ്രൻ പറഞ്ഞു.സമഗ്രതയാണതിന്റെ പ്രത്യേകത. ഹൃദയമാണ് വികാരവിചാരങ്ങളുടെ ഇരിപ്പിടമെന്നാണ് പ്രാചീനമനുഷ്യൻ ചിന്തിച്ചിരുന്നത്.ഭാഷയിൽ വരെ അത്തരം പ്രയോഗങ്ങൾ ഇടം പിടിച്ചിട്ടുണ്ട്.ഹൃദയഭേദകം, കഠിനഹൃദയൻ................... ബോധത്തെക്കുറിച്ചുള്ള മതപരമായ ധാരണകൾ വളർന്നു വന്നത് നിലവിലുണ്ടായിരുന്ന അറിവിന്റെ പരിമിതികളിൽ നിന്നാണ്. അറിയാത്തവയ്ക്ക് ഭാഷ്യം ചമയ്ക്കാനുള്ള തലച്ചോറിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരം ധാരണകൾ വികസിച്ചത്. “ I think therefore I am “ എന്ന ദെക്കാർത്തേയുടെ പ്രശസ്തമായ ആശയം ശരീരവും മനസ്സും രണ്ടാണെന്ന ദ്വന്ദ്വബോധത്തെയാണ് വിളംബരം ചെയ്യുന്നത്.യഥാർത്ഥത്തിൽ ചിന്തിക്കാൻ കഴിയാത്തപ്പോഴും വ്യക്തിയുടെ അസ്തിത്വം നിലനിൽക്കുന്നു. അലൻ വാട്ട്സിന്റെ “ A knife can’t cut itself“ എന്ന പ്രയോഗവും ഒരു കർത്താവിനെ അന്വേഷിക്കുന്ന സാധ്യത വ്യക്തമാക്കുന്നു.കൃത്യം ചെയ്യുവാൻ ആരെങ്കിലും പിന്നിലുണ്ടാകണം, ഒരു ഏജന്റ് വേണം എന്നാണ് പ്രതീക്ഷിക്കുന്നത്. കാര്യങ്ങൾക്ക് കാരണം തേടുമ്പോൾ എത്രമാത്രം പിന്നിലേയ്ക്ക് പോകാനാകും?യുക്തിരഹിതമാകുന്ന ഘട്ടം തിരിച്ചറിയപ്പെടാതെ പോകുന്നതുകൊണ്ടാണ്സമൂഹം അന്ധവിശ്വാസത്തിലേയ്ക്ക് ആണ്ടുപോകുന്നത്. ആത്മാവിന്റെ സാന്നിദ്ധ്യം ശാസ്ത്രീയമായും പ്രായോഗീകമായും സ്ഥാപിക്കാനാവില്ല.ഗാഢനിദ്രയിലും കോമാ സ്റ്റേജിലും തലച്ചോറിന്റെ സക്രിയത ഏറ്റവും കുറവാണ്.തലച്ചോറിന്റെ കോർട്ടെക്സ് ആ അവസ്ഥയിൽ ഏറെക്കുറെ നിഷ്ക്രിയമായിരിക്കും.എന്നാൽ ബ്രെയിൻ സ്റ്റെം സജീവമായിരിക്കും.രക്തചംക്രമണം ശ്വാസോച്ഛാസം ആന്തരീക അവയവങ്ങളുടെ പ്രവർത്തനം തുടങ്ങിയവയെല്ലാം ബ്രെയിൻ സ്റ്റെമ്മിന്റെ ധർമ്മങ്ങളായി നടക്കും.ചാർവാകന്മാരുടെ അഭിപ്രായം ഉപയോഗിച്ചാൽ ലഹരിയില്ലാത്ത വസ്തുക്കളിൽ നിന്ന് ലഹരിവസ്തുക്കൾ ഉണ്ടാക്കുന്നതു പോലെയാണ് ബോധം വളർന്ന് വികസിച്ച് വരുന്നത്.
കൃത്രിമബുദ്ധിയുടെ സങ്കേതങ്ങൾ ഇന്ന് ഏറെ വികസിച്ചിട്ടുണ്ട്.1997 ൽ ഗാരികാസ്പറോവ് ചെസ്സ് മത്സരത്തിൽ കമ്പൂട്ടറിനോട് പരാജയപ്പെട്ടിരുന്നു.
ആത്മാവ് , അതീന്ദ്രിയ വിശ്വാസങ്ങൾ തുടങ്ങിയവ ഗൌരവപൂർവം സമൂഹത്തിൽ തുറന്നു കാട്ടപ്പെടണം.അതിനു പരിഷത്ത് പരിണാമവുമായി ബന്ധപ്പെട്ട വർക്ൿഷോപ്പുകൾ സംഘടിപ്പിക്കണം എന്ന് സി രവിചന്ദ്രൻ അഭിപ്രായപ്പെട്ടു. വാർഷികറിപ്പോർട്ട് ജില്ലാസെക്രട്ടറി വി. എ.വിജയകുമാർ അവതരിപ്പിച്ചു.തുടർന്ന് വരവ് ചെലവ് കണക്ക് ട്രഷറർ പി.കെ.രഞ്ജനും ഓഡിറ്റ് റിപ്പോർട്ട് എം.എസ്.വിഷ്ണുവും അവതരിപ്പിച്ചു.ഓഡിറ്റ് റിപ്പോർട്ടിനുള്ള വിശദീകരണം ട്രഷറർ നടത്തി. ജില്ലയെ പറ്റിയുള്ള സംസ്ഥാനകമിറ്റിയുടെ വിലയിരുത്തൽ റിപ്പോർട്ട് സംസ്ഥാനസെക്രട്ടറി പി.രാധാകൃഷ്ണൻ നടത്തി.
പ്രധാനനിരീക്ഷണങ്ങൾ
* സംഘടനാപരമായ വളർച്ചയിൽഎറണാകുളത്തെ ജില്ലാ മേഖലാ യൂണിറ്റുതലങ്ങൾ മുന്നോട്ട് പോയിട്ടുണ്ട്. * അളവുപരമായ വളർച്ച ഗുണപരമാക്കുവാൻ ഇനിയും കൂടുതൽ ശ്രമിക്കേണ്ടിയിരിക്കുന്നു. * വിഷയസമിതികൾ വളരെ പ്രധാനമാണ്.വൈദഗ്ധ്യം അനുഭവം സംഘടനാശേഷി എന്നിവ വേണ്ടുവോളം ഉള്ള ജില്ലയാണെങ്കിലും നാം മുന്നേറിയിട്ടില്ല. *വനിതാപങ്കാളിത്തംആകെഅംഗത്വത്തിന്റെ26.8% ണ്.തീരുമാനങ്ങളെടുക്കുന്ന ഘട്ടത്തിൽ വനിതാപങ്കാളിത്തം തീരെ ശുഷ്കമാകുന്നു.യുവാക്കളുടെ പങ്കാളിത്തവും ആശാസ്യമല്ല. * പ്രാദേശികതല ഇടപെടലുകൾക്ക് ഉയർന്ന സാദ്ധ്യതയുണ്ടങ്കിലും ജില്ലയ്ക്ക് ഏറേ മുന്നോട്ട് പോകാനായില്ല. * സംഘടനാവ്യാപ്തി വർദ്ധിപ്പിക്കാൻ ജില്ല ശ്രമിക്കണം.മുപ്പത് തദ്ദേശഭരണ പ്രദേശങ്ങളിൽ യൂണിറ്റില്ലാത്ത അവസ്ഥ പരിഹരിക്കപ്പെടണം. * ജില്ലാഘടകത്തിന്റെസാമ്പത്തികസ്ഥിതിമെച്ചപ്പെട്ടത് സ്വാഗതാർഹമാണ്.യൂണിറ്റ് മേഖലാതലങ്ങളിലേയ്ക്ക് ഈ സാഹചര്യത്തെ വളർത്തിയെടുക്കണം. ഉച്ചഭക്ഷണത്തിനുശേഷം മേഖലാതലത്തിൽ റിപ്പോർട്ട് ക്രോഡീകരണത്തിനായി പിരിഞ്ഞു. അങ്കമാലി മേഖലയിലെ ഗോപാലകൃഷ്ണൻ ,ത്രുപ്പൂണിത്തുറ മേഖലയിലെ പ്രേമ എന്നിവർ ഗാനങ്ങൾ ആലപിച്ചു. റിപ്പോർട്ട്, കണക്ക് ചർച്ചയുടെ റിപ്പോർട്ടിങ്ങ് താഴെപ്പറയുന്നവർ നടത്തി. 1. പി.സുനിത (ആലുവ) 2. എ.എസ്.ദിലീപ് ( പറവൂർ) 3. കെ.ആർ.ദാമോദരൻ ( വൈപ്പിൻ) 4. എൻ.യു.പൌലോസ് ( കോതമംഗലം) 5. സരസ്വതി സുരേഷ് (കോലഞ്ചേരി) 6. എ.കെ.വിജയകുമാർ ( കൂത്താട്ടുകുളം) 7. കെ.ജി.സത്യവൃതൻ (തൃപ്പൂണിത്തുറ) 8. സിമി ക്ലീറ്റസ് (എറണാകുളം) 9. കെ.പി.രവികുമാർ (മുളന്തുരുത്തി) 10. ടി.കെ.ചന്ദ്രിക ടീച്ചർ ( മൂവാറ്റുപുഴ) 11. വി.എൻ.അനിൽകുമാർ ( പെരുംബാവൂർ) 12. ഇ.ടി.രാജൻ (അങ്കമാലി) റിപ്പോർട്ടിങ്ങിനൊപ്പം പ്രതിനിധികളെ പരിചയപ്പെടുത്തലും നടന്നു. വികസനവുമായി ബന്ധപ്പെട്ട പഠനരേഖ ഡോ.ടി.കെ.ആനന്ദി അവതരിപ്പിച്ചു. 76 മുതൽ നാം വികസനരംഗത്ത് ഇടപെട്ട് തുടങ്ങി. കേരളത്തിന്റെ സംബത്ത് എന്ന ഗ്രന്ഥത്തിന്റെ പ്രകാശനവും അതിന്റെ അടിസ്ഥാനത്തിലുള്ള ചർച്ചകളും പരിഷത്ത് 76 ൽ നടത്തുകയുണ്ടായി.വാഴയൂർ സർവ്വേ ജനങ്ങളുടെ ജീവിത സാഹചര്യങ്ങളേയും അതിജീവനത്തേയും സംബന്ധിച്ചിട്ടുള്ള അടിസ്ഥാന ഇടപെടലായിരുന്നു. 77 ൽ സൈലന്റ് വാലി പഠനപ്രക്ഷോഭ പ്രവർത്തനങ്ങളിൽ സജീവമായി. 87 വരെ ഈ ചർച്ചകൾ മുന്നോട്ട് പോയി.ജനാധിപത്യം സാർത്ഥകമാക്കുവാൻ അധികാരവികേന്ദ്രീകരണം യാഥാർത്ഥ്യമാക്കണമെന്ന കാഴ്ചപ്പാട് 80 കളുടെ അവസാനം മുന്നോട്ട് വച്ചു. ശാസ്ത്രീയമായ ആസൂത്രണത്തിനു മുന്നോടിയായി വിഭവഭൂപടനിർമ്മാണം അനിവാര്യമാണെന്നതിനാൽ 93 ൽ അത്തരം പ്രവർത്തനങ്ങളിലേയ്ക്ക് നാം കടന്നു.94 ൽ കല്യാശ്ശേരി മാതൃക തുടർന്ന് ജനകീയാസൂത്രണം. ഇത്തരം ഇടപെടലുകൾ ഉൽപ്പാദനാധിഷ്ഠിത കാഴ്ചപ്പാട് കാമ്പയിൻ ചെയ്യുന്നതിലേയ്ക്ക് നമ്മെ എത്തിച്ചു.കേരളം എങ്ങനെ ജീവിക്കുന്നു? ചിന്തിക്കുന്നു? എന്ന കാഴ്ചപ്പാടോടെ 2004 ൽ കേരള പഠനത്തിലേയ്ക്ക് നാം പ്രവേശിച്ചു. തുടർന്ന് പ്രാദേശിക പഠനങ്ങളും ഇടപെടലുകളും നടത്തി.2010 ൽ “വേണം മറ്റൊരു കേരളം” കാമ്പയിൻ.”എമർജിങ്ങ് കേരള“ക്കെതിരെ വിമർശനം.2013 ൽ വികസന കോൺഗ്രസ്സും തുടർന്ന് ജനസംവാദയാത്രയും. ഈ വിധം തുടർച്ചയായ ഇടപെടലുകൾ.
സമത്വം സുസ്ഥിരത തുടങ്ങിയ അടിസ്ഥാനസമീപനങ്ങൾ ഉൾച്ചേർത്ത വികസനമാണ് വേണ്ടത്.
സമത്വം കേവലം അവസരസമത്വം മാത്രം പോരാ, യഥാർത്ഥ്യമാക്കാനുള്ള തടസ്സങ്ങളെ അഭിമുഖീകരിച്ചുകൊണ്ടുള്ള ഇടപെടൽ നടത്തേണ്ടതുണ്ട്.ഭരണകൂട ഇടപെടലുകൾ കുറേ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്.അതിനുള്ളസാമൂഹ്യസമ്മർദ്ദങ്ങൾ വളർത്തിക്കൊണ്ടുവരാൻ കഴിയേണ്ടതാണ്. വെറും ക്ഷേമരാഷ്ട്ര സങ്കൽപ്പംഫലപ്രദമാകണമെന്നില്ല.ജനങ്ങളിൽ നിന്നുള്ള ഡിമാന്റ് വളർത്തിക്കൊണ്ടുവരികയാണ് വേണ്ടത്. ദളിതുവിഭാഗങ്ങളുൾപ്പടെ വളരെ പിന്നോക്കവിഭാഗങ്ങളുടെ പ്രശ്നങ്ങൾ സ്വത്വരാഷ്ട്രീയം വഴി പരിഹരിക്കാനാവില്ല.അവരുടെ ഇടങ്ങളെ സംരക്ഷിച്ചുകൊണ്ടും പാരിസ്ഥിതിക നാശങ്ങളെ ചെറുത്തുകൊണ്ടും ആവശ്യബോധം വളർത്തിയും സ്ഥിതി മെച്ചപ്പെടുത്തണം. കലോറി അടിസ്ഥാനത്തിലുള്ള ഒരു നിർണ്ണയത്തിനു പകരം ജീവിതാവശ്യങ്ങളെ അടിസ്ഥാനമാക്കണം. * നമ്മുടെ പ്രതികരണങ്ങളുടെ ശക്തി വർദ്ധിപ്പിക്കേണ്ട കാമ്പയിനുകളുടെ തുടർച്ച ഉറപ്പുവരുത്തണം. * ദരിദ്ര - ധനിക അന്തരം ഉണ്ടാക്കുന്ന പ്രക്രിയയെ കീഴ്‌മേൽ മറിക്കുക എന്ന പരിഷത്ത് രാഷ്ട്രീയം നാം കൂടുതൽ മുറുകെ പിടിക്കേണ്ടതല്ലെ? * മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെ കൂടുതൽ ആഴത്തിൽ വിശകലനം ചെയ്യണം. * സാംസ്കാരീകരംഗത്തുള്ള മാറ്റങ്ങൾ നാം ആഴത്തിൽ പഠിക്കണം. * തൊഴിൽ രംഗത്തെ മാറ്റങ്ങൾ അന്യദേശങ്ങളിൽ നിന്നുള്ള കുടിയേറ്റം എന്നിവ പഠിക്കണം. *നമ്മുടെ തന്നെ ജീവിതശൈലി സുസ്ഥിരവികസനത്തിന് എത്രമാത്രം അനുയോജ്യം? *ആൾദൈവസംസ്കാരംഅന്ധവിശ്വാസങ്ങൾ എന്നിവയ്ക്കെതിരെ എന്തുചെയ്യണം? * സാമൂഹ്യസുരക്ഷിതത്വത്തിന്റെ പ്രശ്നങ്ങൾ നമ്മുടെ അജണ്ടയിൽ വരേണ്ടതല്ലെ? *പഞ്ചായത്ത്തലഭൂബാങ്ക്,കൃഷിവ്യാപനം പ്രൊഫഷനാക്കൽ,ഭൂവിനിയോഗത്തിലെസാമൂഹ്യനിയന്ത്രണം , നീർത്തടാധിഷ്ഠിത വികസനം,മൃഗപരിപാലനം തുടങ്ങിയവ സമഗ്രമായി പരിശോധിക്കപ്പെടേണ്ടതല്ലെ?
കൂത്താട്ടുകുളം മേഖലയിലെ അഭിലാഷ് അയ്യപ്പൻ ഗാനം ആലപിച്ചു. തുടർന്ന് ആനന്ദി അവതരിപ്പിച്ച രേഖയുടെ ഗ്രൂപ്പ് ചർച്ചയും ഗ്രാമശാസ്ത്രജാഥയും നടന്നു.ഇതിനിടയിൽതന്നെ മാണിക്യമംഗലം സ്കൂളിലെ ഒന്നാംക്ലാസ് വിദ്യാർത്ഥി മാസ്റ്റർ ആകാശ് ഒരു ഗാനവും ആലപിച്ചു.ഗ്രൂപ്പ് ചർച്ചയോടെ ഒന്നാം ദിനപരിപാടികൾ അവസാനിച്ചു.
രാത്രി 10 മണിയ്ക്ക് ആദ്യദിവസ പരിപാടികൾ അവസാനിച്ചു. ഏപ്രിൽ 27, രണ്ടാം ദിവസം തലേന്നത്തെ റിപ്പോർട്ട് ചർച്ചയ്ക്കും കണക്കവതരണത്തിനും സെക്രട്ടറിയും ട്രഷററും മറുപടി പറഞ്ഞു.
ശാസ്ത്രഗതിയുടെ എക്സി.എഡിറ്ററായ ശ്രീ.സി.രാമചന്ദ്രൻ രചിച്ച “ചൊവ്വയും മംഗൾയാനും പിന്നെ സൌരയൂഥവും” എന്ന ഗ്രന്ഥത്തെപറ്റി ഗ്രന്ഥകാരൻ ഒരു ലഘുവിവരണം നടത്തി.
അന്തരിച്ച സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന പ്രൊഫ.ഇ.കെ.നാരായണനെ സംബന്ധിച്ചു പ്രസിദ്ധീകരിച്ച “ഇ കെ എൻ ശാസ്ത്രാന്വേഷണത്തിലെ സർഗാത്മകത” എന്ന ഗ്രന്ഥത്തെക്കുറിച്ചും ഇ കെ എൻ എന്ന പരിഷത്തുകാരനെക്കുറിച്ചും ശ്രി എ.പി.മുരളീധരൻ പരിചയപ്പെടുത്തി. ശ്രീ.സി.രാമചന്ദ്രൻ ഒരു ഗാനം ആലപിച്ചു. സംഘടനാ രേഖ സംസ്ഥാനപ്രസിഡണ്ട് ശ്രീ എൻ കെ ശശിധരൻ അവതരിപ്പിച്ചു.നാം മുന്നോട്ട് വൈക്കുന്ന വികസനകാഴ്ച്ചപ്പാടുകളെ സമൂഹത്തിലേയ്ക്ക് എത്തിക്കാനുള്ള സംഘടനാ സംവിധാനങ്ങളെ എങ്ങനെയെന്ന് അന്വേഷിക്കുവാൻ സംഘടനരേഖ ലക്ഷ്യം വഹിക്കുന്നു. ആളോഹരി വരുമാനം പോലുള്ള സൂചകങ്ങൾ നീതിപൂർവകമായ വിലയിരുത്തലുകളെ സഹായിക്കണമെന്നില്ല.അതിനാൽ പുതിയ ടൂളുകൾ വികസിപ്പിച്ചുകൊണ്ടുവരണം.വികസനത്തെക്കുറിച്ചുള്ള ശാസ്ത്രീയധാരണകളെ സമൂഹത്തിന്റെ സാമാന്യബോധമാക്കാനുള്ള പ്രവർത്തനങ്ങൾ സംഘടന ഏറ്റെടുക്കണം. ശാസ്ത്രത്തിന്റെ ചരിത്രപരമായ വികാസം നമ്മുടെ പ്രവർത്തനങ്ങളുടെ അടിസ്ഥാനമാണ്.മനുഷ്യരാശി അതിജീവനത്തിനായി ഇടപെട്ട് പ്രയോഗിച്ചും തിരുത്തിയും മുന്നോട്ട് കൊണ്ടുപോയ അറിവിന്റെ ചരിത്രപരത നാമുൾക്കൊള്ളണം. ശാസ്ത്രം അദ്ധ്വാനം,അദ്ധ്വാനം സമ്പത്ത് സമ്പത്ത് ജനന്മയ്ക്ക്, ശാസ്ത്രം ജനന്മയ്ക്ക്
എന്ന മുദ്രാവാക്യം നമ്മുടെ കാഴ്ചപ്പാടുകളുടെ മുഴുവൻ അർത്ഥതലങ്ങളും ഉൾക്കൊള്ളുന്നതാണ്.
കേവലശാസ്ത്ര പ്രചാരണത്തിനപ്പുറത്ത് ശാസ്ത്രത്തിന്റെ രീതി വ്യാപിപ്പിക്കുക നമ്മെ സംബന്ധിച്ച് പ്രധാനമാണ്.ശാസ്ത്രബോധത്താൽ പൂരിതമായ ഒരു സമൂഹത്തിലാണ് നാം ലക്ഷ്യമാക്കുന്ന കാഴ്ച്ചപ്പാടുകൾ വ്യാപകമായി പ്രാവർത്തികമാവുക. സമൂഹത്തെ നിരന്തരം നിരീക്ഷിക്കുകയും ചോദ്യങ്ങൾ ഉയർത്തുകയും തുടരന്വേഷണങ്ങൾ നടത്തുകയും ചെയ്യുന്നവരാകണം പരിഷത്ത് പ്രവർത്തകർ. വിവിധരംഗങ്ങളിൽ നാം ഇടപെട്ടിട്ടുണ്ട്.പരിസ്ഥിതി,വിദ്യാഭ്യാസം,ആരോഗ്യം,ജൻഡർ........ അധികാരത്തിന്റെ പ്രയോഗത്തിൽ നിലനിൽക്കുന്ന പക്ഷപാതിത്വത്തെപ്പറ്റി കൃത്യമായ വിലയിരുത്തൽ നടത്താൻ പരിഷത്തുകാർ കെൽപ്പുള്ളവരായിരിക്കണം.സമ്പത്തും അധികാരവും 10% വരുന്ന ന്യൂനപക്ഷത്തിലേയ്ക്ക് കുന്നുകൂടുന്നതായി നമുക്ക് കാണാം.ഇത് കേരളത്തിൽ മാത്രമല്ല ഇന്ത്യയിലും ലോകത്തിലും ഈ പ്രക്രിയയാണ് നടക്കുന്നത്.1% ആളുകളാണ് ലോകത്ത് ആകെയുള്ള സമ്പത്തിന്റെ 41% കയ്യാളുന്നത്.വേണം മറ്റൊരു കേരളം കാമ്പയിനിന്റെ പശ്ചാത്തലം ഇതാണ്.കേരളത്തിന്റെ ജനപക്ഷപാതിത്വമുള്ള കാഴ്ച്ചപ്പാടുകളെ തകർക്കുന്ന പുരോഗമന കൂട്ടായ്മകളെ തകർക്കുന്ന അജണ്ടയെ തിരിച്ചറിയണം.സംഘടനയ്ക്കുള്ളിൽ ശാസ്ത്രത്തിന്റെ ശേഷിയും ശാസ്ത്രബോധവും സർഗാത്മകതയും കുറയുന്നു എന്നത് ഗൌരവപൂർവം നാം പരിശോധിക്കേണ്ടതാണ്.
സംഘടന രേഖ റിപ്പോർട്ട് ചെയ്തവർ
1.ശ്രി.എം എസ് വിഷ്ണു 2.ശ്രീ.കെ.എം.ഏലിയാസ് 3.ശ്രീ.പി.സന്തോഷ് കുമാർ 4.ശ്രീമതി.കെ.ആർ.ശാന്തിദേവി 5.ശ്രീ.വി എൻ അനിൽകുമാർ 6.ശ്രീ.മനു രേഖ ചർച്ച * കേവലശാസ്ത്രപ്രചരണത്തിനു പുറമേ രാഷ്ട്രീയ സാമൂഹികപ്രശ്നങ്ങളിൽ ഇടപെടണം * അശാസ്ത്രീയതകൾക്കെതിരേയുള്ള പ്രചരണം ജനങ്ങളിലെത്തുന്നില്ല. * ഒരു പ്രവർത്തനമെങ്കിലും ഓരോ ഘടകഠിലും പ്രവർത്തീപ്പിച്ച് വിജയിപ്പിക്കണം. * മാലിന്യമുക്തപ്രവർത്തനങ്ങൾ യൂണിറ്റുകൾ വിജയിപ്പിക്കണം. *കമ്പോളയുക്തിയ്ക്ക് വിധേയപ്പെടുന്നവരാണ് രാഷ്ട്രീയപാർട്ടികൾ. *ബഹിഷ്കരണം എന്ന സമരരൂപം ഇന്നും പ്രസക്തമാണ്. * മാതൃകകൾ സൃഷ്ടിച്ചുകൊണ്ടു മാത്രമേ നമ്മുടെ ആശയങ്ങൾ പ്രാവർത്തികമാവൂ. *വിശ്വാസത്തെ നിരാകരിച്ചുകൊണ്ടുമാത്രം നമുക്ക് മുന്നോട്ട് പോകാനാകില്ല.സംവാദസമീപനം തുടരണം. *പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രദേശത്തെ ജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ല.ഖനനമാഫിയയുടെ ഇടപെടൽ പുറത്തുകൊണ്ടുവരുന്നതിൽ നാം വിജയിച്ചില്ല. *കണക്കുകൾ സൂക്ഷിക്കുന്നതിൽ കുറച്ചുകൂടി നാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. *പ്രാദേശിക കൂട്ടായ്മകൾ ഉണ്ടാക്കുമ്പോൾ താല്പര്യങ്ങൾ മനസ്സിലാക്കി ജാഗ്രതയോടെ വേണം. *സംഘടനാവിദ്യാഭ്യാസം ശക്തമാക്കണം. *ഒത്തുചേരലുകൾ വർദ്ധിപ്പിക്കണം. *വിദ്യാഭ്യാസ ആശയങ്ങളെ സമൂഹത്തിലേയ്ക്ക് എത്തിക്കുന്നതിന് നമുക്ക് കഴിഞ്ഞിട്ടില്ല. *കുടുംബകൂട്ടായ്മകൾ വളർത്തിയെടുക്കണം. *ശാസ്ത്രം പഠിച്ചാൽ മാത്രം ശാസ്ത്രബോധം ഉണ്ടാകില്ല.യുവാക്കൾ സമൂഹത്തിലിറങ്ങി ശാസ്ത്രബോധം വളർത്താൻ പ്രോത്സാഹിപ്പിക്കണം.
ചർച്ച ഡൊ.എൻ.കെ ശശിധരൻ പിള്ള ക്രോഡീകരിച്ചു. നിയുക്ത സെക്രട്ടറി ഇ കെ സുകുമാരൻ ഭാവിപ്രവർത്തനങ്ങൾ അവതരിപ്പിച്ചു
1. എറണാകുളം ജില്ലാ സമ്പൂർണ്ണ സാക്ഷരതായജ്ഞത്തിന്റെ രജതജൂബിലിയോടനുബന്ധിച്ച് സമൂഹത്തെയാകെ ഉണർത്തുന്ന പ്രവർത്തനങ്ങൾ സംഘടിപ്പിക്കണം. 2.ഊർജസംരക്ഷണത്തിന്റെ ആശയപരവും പ്രായോഗീകപരവുമായ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കണം. 3.യൂണിറ്റ് മേഖലാ ജില്ലാ തലങ്ങളിൽ ശക്തവും സമഗ്രവുമായ സംഘടനാ വിദ്യാഭ്യാസപദ്ധതി നടപ്പാക്കുക. 4.വിഷയസമിതികളെ ശക്തമാക്കി പ്രവർത്തനക്ഷമമാക്കുക. 5.മെംബർഷിപ്പ് പ്രവർത്തനം മെയ് 5 നു മുൻപ് പൂർത്തിയാക്കി ജില്ലയെ ഏൽപ്പിക്കുക. താഴേ പറയുന്ന പ്രവർത്തനങ്ങൾ മേഖലകളിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചു. 1. ജില്ലാ വാർഷികം 2015 ആലുവ 2.ജില്ലാപ്രവർത്തകയോഗം 3.ജില്ലാ ബാലശാസ്ത്ര കോൺഗ്രസ്സ് 4. ജില്ലാ ഐ ടി ശിൽപ്പശാല 5. ജില്ലാ ജെന്റർ ശിൽപ്പശാല 6. ജില്ലാ ആരോഗ്യസംഗമം 7.ജില്ലാ പരിസ്ഥിതി സംഗമം 8. വിദ്യാഭ്യാസ സംഗമം 9. ജില്ലാ ബാലവേദിക്യാമ്പ് 10. ജില്ലാ യുവസമിതി ക്യാമ്പ് 11.സംഘടനാ വിദ്യാഭ്യാസ ക്യാമ്പ് 12. സാക്ഷരതാ രജത ജൂബിലി സംഗമം. സ്വാഗതസംഘത്തിന്റെ പ്രവർത്തനങ്ങളെ ജന.കൺവീനർ ശ്രീ എം എസ് മോഹനൻ വിശദീകരിച്ചു.
പുതിയ ജില്ലാക്കമിറ്റിയുടെ തിരഞ്ഞെടുപ്പിന് നിർവാഹകസമിതി അംഗം ശ്രീമതി ആലീസ് നേതൃത്വം നൽകി.താഴേ പറയുന്നവരെ ഭാരവാഹികളായും കമ്മിറ്റിയംഗങ്ങളായും തിരഞ്ഞെടുത്തു.തുടർന്ന് സംസ്ഥാനകൌൺസിൽ അംഗങ്ങളേയും ഓഡിറ്റർമാരേയും തിരഞ്ഞെടുത്തു. ജില്ലാക്കമ്മിറ്റി 1.ഡൊ.കെ.എം.സംഗമേശൻ (പ്രസിഡണ്ട്) 2.ടി ആർ.സുകുമാരൻ (വൈസ്.പ്രസിഡണ്ട്) 3.ജയാപ്രഭാകരൻ ( “ ) 4.ഇ കെ സുകുമാരൻ (ജനറൽ സെക്രട്ടറി) 5.പി കെ രഞ്ജൻ (ജോ.സെക്രട്ടറി) 6.കെ കെ ഭാസ്കരൻ ( “ ) 7.സി ഐ വറുഗീസ് ( ട്രഷറർ ) 8.എം കെ ദേവരാജൻ ( ജി. ക.അംഗം ) 9.കെ ആർ ശാന്തിദേവി “ 10.കെ പി സുനിൽ “ 11.എ എസ് സദാശിവൻ “ 12.എസ് എസ് മധു “ 13 കൂടൽ ശോഭൻ “ 14.കെ പി ജിതിൻ “ 15 എം കെ രാജേന്ദ്രൻ “ 16 എ, എസ് ജയശ്രീ “ 17 എം ആർ വിദ്യാധരൻ “ 18 കെ കെ സുശീല “ 19 രാജമ്മ രെഘു “ 20 കെ ബി പീതാംബരൻ “ 21 കെ എസ് രവി “ 22 പി എം ഗീവർഗീസ് “ 23 വി എ വിജയകുമാർ “ 24ടി ആർ രാമകൃഷ്ണ വാര്യർ “ 25 പി എം സുകുമാരൻ “ 26 മോഹൻദാസ് മുകുന്ദൻ “ 27 എ കെ വിജയകുമാർ “ 28 കെ വി പ്രദീപ്കുമാർ “ 29 മഞ്ജുഷ സുരേഷ് “ 30 പി എസ് മനോജ് “ 31 പി കെ വാസു “ 32 ജി ഗോപിനാഥൻ “ 33 ടി എം ശങ്കരൻ “ 34 എം ആർ മാർട്ടിൻ “ 35 എം കെ സുനിൽ “ 36 സിമിക്ലീറ്റസ് “ 37 ശ്രീ എൻ യു മാത്യു “ 38 ഡോ.കെ.പി.നാരായണൻ “ വിഷയസമിതി ചുമതലക്കാർ 1. വിദ്യാഭ്യാസം എം ആർ മാർട്ടിൻ 2.ആരോഗ്യം എം കെ സുനിൽ 3.ജന്റർ എം എസ് ജയശ്രീ 4.പരിസരം ജി ഗോപിനാഥൻ
പരിഷത്ത് ഗാനാലാപനത്തോടെ 4 മണിയ്ക്ക് യോഗനടപടികൾ സമാപിച്ചു.