യുവസമിതി - സംഘടനാരേഖ

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
08:40, 22 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Riswan (സംവാദം | സംഭാവനകൾ) (' ''' യുവസമിതി സംസ്ഥാന സമ്മേളനം 2017 സംഘടനാരേഖ''' {{Infob...' താൾ സൃഷ്ടിച്ചിരിക്കുന്നു)

യുവസമിതി സംസ്ഥാന സമ്മേളനം 2017 സംഘടനാരേഖ

യുവസമിതി സംസ്ഥാന സമ്മേളനം 2017 സംഘടനാരേഖ
Cover
കർത്താവ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
ഭാഷ മലയാളം
വിഷയം വികസനം
സാഹിത്യവിഭാഗം ലഘുലേഖ
പ്രസാധകർ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
പ്രസിദ്ധീകരിച്ച വർഷം ജനുവരി, 2014

“ We stand at the end of the age of Reason… A new era of the magical explanation of the world is rising, an explanation based on will rather than knowledge. There is no truth, in either moral or scientific sense… Science is a social phenomenon, and like all those, is limited by the usefulness or harm it causes. With the slogan of objective science the professoriat only wanted to free itself from the necessary supervision of the state “ Adolf Hitler

രണ്ടാം ലോകമഹായുദ്ധാനന്തരം ലോകമെമ്പാടും ഉണ്ടായ പുത്തൻ ഉണർവും, അപകോളനീകരണവും, സോഷ്യലിസ്റ്റ് മുന്നേറ്റവും, സ്പുട്‌നിക്ക് വിക്ഷേപണവും ഉണ്ടാക്കിയ ആവേശവും ശാസ്‌ത്രത്തിന്റെ സാമൂഹ്യ ദൗത്യത്തെ സംബന്ധിച്ച് സൃഷ്ടിച്ച പുതു പ്രതീക്ഷയാണ് ജനകീയ ശാസ്‌ത്ര പ്രസ്ഥാനങ്ങൾക്ക് ആഗോളത്തലത്തിൽ സ്വീകാര്യത നൽകിയത്. ഒരു നവലോക സൃഷ്ടിയിൽ യുക്തി ചിന്തയ്ക്കും, ശാസ്‌ത്ര ബോധത്തിനും വലിയ പങ്ക് വഹിക്കാനുണ്ടെന്ന തിരിച്ചറിവാണ് ഈ മുന്നേറ്റങ്ങളെ സാധൂകരിച്ചത്. ഇതേ കാലത്ത് തന്നെ നെഹ്‌റൂവിയൻ സോഷ്യലിസ്റ്റ് മാതൃക ഇന്ത്യയിലും ശാസ്‌ത്ര പ്രചാരണത്തിന് പുത്തൻ ഉണർവ്വ് നൽകി. ഇന്ത്യയിൽ എമ്പാടും ശാസ്‌ത്രഗവേഷണ സ്ഥാപനങ്ങൾ ആരംഭിക്കപ്പെട്ടു. ഭരണകൂടം അതിന്റെ വർഗ്ഗ പക്ഷപാതത്തിനപ്പുറത്തേക്ക് ശാസ്‌ത്രബോധത്തേയും, യുക്തിചിന്തയേയും പ്രോത്സാഹിപ്പിക്കുന്ന നിലയുണ്ടായി. കേരളത്തിലെ നവോത്ഥാന പോരാട്ടങ്ങൾ, ഗ്രന്ഥശാലാ സംഘം തുടങ്ങിയവ ഉഴുതുമറിച്ച മണ്ണിലാണ് ഇടതുപക്ഷ പ്രസ്ഥാനങ്ങൾ 50 കളിൽ അധികാരത്തിലെത്തുന്നത്. ഭൂപരിഷ്‌കരണവും, വിദ്യാഭ്യാസ ബില്ലും അതിനെതിരായ വിരുദ്ധ പ്രചരണങ്ങൾക്കിടയിലും പുരോഗതിയെ സംബന്ധിച്ച പ്രതീക്ഷകൾ ഉയർത്തി പിടിച്ചു. 1957 ലെ ശാസ്‌ത്രസാഹിത്യ സമിതിയിൽ നിന്നും 1962 ൽ കേരളാ ശാസ്‌ത്രസാഹിത്യ പരിക്ഷത്തിലേക്കുളള മുന്നേറ്റം നടക്കുന്നത് ഈ സവിശേഷ സാഹചര്യത്തിലാണ്. മോസ്‌കോയിൽ പഠനത്തിന് പോയി തിരിച്ചെത്തിയ ഒരു സംഘം വിദ്യാർത്ഥികൾ ശാസ്‌ത്രകാരൻമാരുടെ സാമൂഹിക ദൗത്യത്തെ സംബന്ധിച്ച് നടത്തിയ സുദീർഘ സംവാദങ്ങൾ ബോംബെയിലെ ഗവേഷക സംഘ ത്തിനിടയിൽ വ്യാപിപ്പിക്കുകയും ഇത് 1966 ൽ ശാസ്‌ത്ര സാഹിത്യ പരിഷത്ത് ബോംബെ രൂപീകരിക്കുന്നതിലേക്ക് നയിക്കുകയും ചെയ്തു. പരിഷത്ത് സ്ഥാപക സമ്മേളനം ഉദ്ഘാടനം ചെയ്യാൻ ജെ ബി എസ് ഹാൽഡേനെ ആയിരുന്നു ക്ഷണിച്ചത്. 1962 ൽ പുതിയ സംഘടനയെ പരിചയപ്പെടുത്തിക്കൊണ്ട് ജനറൽ സെക്രട്ടറി നടത്തിയ പ്രസംഗം പറയുന്നു. ‘’ നാം ജീവിക്കുന്നത് ശാസ്‌ത്രത്തിന്റെ കാലഘട്ടത്തിലാണ്. ശാസ്‌ത്രത്തിന്റെ പൊതുതത്വങ്ങളും, കണ്ടുപിടുത്തങ്ങളും, ഒരു കൂട്ടം വിദഗ്ധരുടെ കുടുംബസ്വത്തായി ഒതുങ്ങരുത്. ഈ അറിവുകൾ സാധാരണക്കാർക്ക് മനസിലാവുന്ന ഭാഷയിൽ വിശദമാക്കാനുളള ചുമതല വിദഗ്ധരോ മറ്റുളളവരോ ഏറ്റെടുക്കേണ്ടതുണ്ട്. പ്രാദേശിക ഭാഷകളോടുളള ബ്രിട്ടീഷ് ഭരണകാലത്തെ ചിറ്റമ്മനയം മൂലം ശാസ്‌ത്ര സാഹിത്യത്തിൽ ഒരു പുരോഗതിയും ഇന്ത്യൻ ഭാഷകളിൽ ഉണ്ടാക്കാനായില്ല. എല്ലാം ഇംഗ്ലീഷിലും അതും പരമാവധി സങ്കീർണമായ പദങ്ങളിൽ പറയുക എന്നതായിരുന്നു. സമ്പ്രദായം… എന്നാൽ മറുവശത്ത് പ്രാദേശിക യാഥാസ്ഥിതിക ശാസ്‌ത്രികളാകട്ടെ എല്ലാ ശാസ്‌ത്രവും മഹാഋഷികൾ നിർമ്മിച്ചതാണെന്നും അവർക്ക് തെറ്റുപറ്റില്ലെന്നും ശാഠ്യം പിടിച്ചു. ഇതിന്റെയൊക്കെ ഫലമായി നമ്മുടെ രാജ്യത്തെ ജനങ്ങളുടെ ശാസ്‌ത്രബോധം മറ്റുളളവർക്കു പിന്നിലായി’’ 1976 ലെ 'പ്രകൃതി- ശാസ്‌ത്രം- സമൂഹം' ക്ലാസുകൾ പരിഷത്തിനെ ഒരു ജനകീയ ശാസ്‌ത്ര പ്രസ്ഥാനമാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. പന്ത്രണ്ടായിരം ക്ലാസുകളിലായി പത്തു ലക്ഷത്തോളം പേരാണ് ഈ ക്ലാസുകൾ കേട്ടത്. ജനാധിപത്യ പ്രക്രിയ മുഴുവൻ റദ്ദു ചെയപ്പെട്ട അടിയന്തിരാവസ്ഥ കാലത്തായിരുന്നു ഈ ക്ലാസുകളെന്നത് ശ്രദ്ധേയമാണ്. 1967 ൽ വെറും 122 അംഗങ്ങളുണ്ടായിരുന്ന പരിഷത്ത് 1976 ആയപ്പോഴേക്കും 2600 അംഗങ്ങളുളള സംഘടനയായി വളർന്നു. പരിഷത്തിന്റെ രാഷ്ട്രീയത്തെ സംബന്ധിച്ച ചർച്ചകൾ ഈ ഘട്ടത്തിൽ സജീവമായി ഉയർന്നുവന്നു. സാമൂഹ്യ വിപ്ലവം എന്ന സംജ്ഞയെ സംബന്ധിച്ച ചർച്ചകളായിരുന്നു പ്രധാനം. നാം ജീവിക്കുന്ന ലോകത്ത് ഒരു ചെറ

"https://wiki.kssp.in/index.php?title=യുവസമിതി_-_സംഘടനാരേഖ&oldid=6087" എന്ന താളിൽനിന്ന് ശേഖരിച്ചത്