കേരളത്തെ പകർച്ചവ്യാധി വിമുക്തമാക്കുക

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
10:52, 15 ഓഗസ്റ്റ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Peemurali (സംവാദം | സംഭാവനകൾ) ('കേരളത്തെ പകർച്ചവ്യാധി വിമുക്തമാക്കുക ആരോഗ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കേരളത്തെ പകർച്ചവ്യാധി വിമുക്തമാക്കുക

ആരോഗ്യമേഖലയിലെ കേരളത്തിന്റെ നേട്ടങ്ങൾ നിരവധിയാണ്. മരണനിരക്കുകൾ ഏതാണ്ട് വികസിത രാജ്യങ്ങളുടേതുപോലെയാക്കാൻ നമുക്കു കഴിഞ്ഞു. പകർച്ചവ്യാധികൾ മൂലമുള്ള രോഗാതുരതയും മരണങ്ങളും വലിയ അളവിൽ കുറയ്ക്കാൻ കഴിഞ്ഞതാണ് ഇതിനുള്ള കാരണങ്ങളിൽ പ്രധാനം. ചികിത്സ കൊണ്ട് മരണത്തെ തടയുക മാത്രമല്ല, പകർച്ചവ്യാധികളുടെ തോത് കുറച്ചു കൊണ്ടുവരാനും 1970-കൾക്കു ശേഷമുള്ള ദശകങ്ങളിൽ കഴിഞ്ഞിട്ടുണ്ട്. 1987-ൽ രണ്ടാഴ്ച്ചകാലയളവിൽ വയറിളക്കരോഗങ്ങളുടെ നിരക്ക് ആയിരത്തിന് 20 എന്ന തോതിലായിരുന്നു. 1996 ആയപ്പോഴേക്ക് ഇത് ആയിരത്തിന് 1.5 എന്ന തോതിലായി. ക്ഷയം, കുഷ്ഠം, അമീബിയാസിസ്, മന്ത്, കുട്ടികളിലെ ചൊറി എന്നിങ്ങനെ പരമ്പരാഗതമായി ഉയർന്ന തോതിൽ നിലനിന്നിരുന്ന പല രോഗങ്ങളും ഗണ്യമായി കുറഞ്ഞു.

വ്യക്തിതലത്തിലുള്ള ശുചിത്വവും മെച്ചപ്പെട്ട ഗാർഹിക ചുറ്റുപാടുകളും ഇതിൽ വലിയ പങ്കു വഹിച്ചിട്ടുണ്ട്. 1987-ൽ പ്പോലും പകുതിയോളം വീടുകളിൽ കക്കൂസുണ്ടായിരുന്നില്ല. പകുതിയോളം പേർ തുറന്ന സ്ഥലത്താണ് മലവിസർജ്ജനം നടത്തിയിരുന്നതെന്നർത്ഥം. ഇപ്പോൾ തൊണ്ണൂറു ശതമാനത്തിലേറെ വീടുകളിൽ കക്കൂസുകളൂണ്ട്. വയറിളക്കരോഗങ്ങളുടെ നിരക്കിലുണ്ടായ വൻ ഇടിവിന് മറ്റു കാരണങ്ങൾ അന്വേഷിക്കേണ്ടതില്ല. മെച്ചപ്പെട്ട വീടുകൾ, തീവമായ ദാരിദ്ര്യത്തിന്റെ തോതിൽ വന്ന കുറവ്, ഭക്ഷണത്തിന്റെ അളവിലും ഗുണത്തിലുമുണ്ടായ വർദ്ധന, വ്യക്തിശുചിത്വത്തിൽ വന്ന മാറ്റങ്ങൾ എന്നിവയെല്ലാം പകർച്ചവ്യാധികളുടെ നിരക്കുകൾ കുറയ്ക്കാൻ സഹായകമായിട്ടുണ്ട്.

മഹാമാരികൾ വീണ്ടും വരുന്നു

പെട്ടെന്ന് പ്രത്യക്ഷപ്പെട്ട് അനേകം പേരെ ബാധിച്ച് അതിൽ പലരെയും കൊന്നൊടുക്കുന്ന പകർച്ചവ്യാധികളാണ് മഹാമാരികൾ (ഏപിഡെമിക്സ്), വസൂരി, പ്ലേഗ്, കോളറ എന്നീ മഹമാരികൾ കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ സർവവ്യാപകമായിരുന്നു. ഇവയിൽ കോളറ മാത്രമാണ് ഇന്നും കേരളത്തിൽ അങ്ങിങ്ങായി ഇപ്പോഴും പ്രത്യക്ഷപ്പെടുന്നത്. എന്നാൽ ഏറെ അശങ്കയ്ക്കു വക നൽകുന്ന കാര്യം പുതിയ, പൊട്ടിപ്പുറപ്പെടുന്ന പകർച്ചവ്യാധികളാണ്. ടൈഫോയ്ഡും പകരുന്ന മഞ്ഞപ്പിത്തവും (ഹെപ്പറ്റൈറ്റിസ് എ, ഇ) പണ്ടുമുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി അവ എപിഡെമിക്കുക ളാ യി പലയിടങ്ങളിലും വ്യാപിക്കുകയും എല്ലാ വർഷവും നിരവധി ജീവനുകൾ അപഹരിക്കുകയും ചെയ്യുന്നു. എലിപ്പനിയും ധൈൻഗിപ്പനിയും കേരളത്തിന് താരതമ്യേന പുതിയ രോഗങ്ങളാണ്. ഇവയും വർഷം തോറും നൂറു കണക്കിന് മരണങ്ങൾക്ക് ഇടയാക്കുന്നു.

ടൈഫോയ്ഡും ഹൈപ്പറ്റൈറ്റിസ് എയും കോളറയും മലത്തിലൂടെ പടരുന്ന അണുക്കൾ മൂലമുള്ള രോഗങ്ങളാണ്. മലമാലിന്യങ്ങൾ കലർന്ന കുടിവെള്ളത്തിലൂടെയാണ് ഈ രോഗങ്ങൾ പണ്ടൊക്കെ കൂടുതലും പകർന്നിരുന്നത്. കക്കൂസുകളുടെ വ്യാപനവും കുടിവെള്ളത്തിന്റെ ശുദ്ധീകരണം വ്യാപകമാവുകയും ചെയ്തതോടെ ഇന്ന് ഈ സ്ഥിതി മാറിയിട്ടുണ്ടെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. ഒരു പക്ഷേ മലിനപ്പെട്ട ഭക്ഷണ സാതസ്സുകളായിരിക്കാം ഇന്നത്തെ എപിഡെമിക്കുകളുടെ മുഖ്യകാരണം. മാർക്കറ്റിൽ നിന്നുള്ള പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ എന്നിവയുടെ ഉപഭോഗം ഇന്ന് പതിന്മടങ്ങ് വർദ്ധിച്ചിരിക്കുന്നു. ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കുന്നവരുടെ എണ്ണത്തിലും വമ്പിച്ച വർദ്ധനവുണ്ടായിട്ടുണ്ട്. നാം കഴിക്കുന്ന പച്ചക്കറി, മാംസം, പഴങ്ങൾ എന്നിവയുടെ സിംഹഭാഗവും അന്യ സംസ്ഥാനങ്ങളിൽ നിന്ന് വന്നെത്തുന്നവയാണ്. ഇവയുടെ ഉത്പാദനവേളയിലെ ശുചിത്വത്തെപ്പറ്റി അറിവൊന്നുമില്ലെന്നതാണ് സത്യം. നമ്മുടെ തന്നെ മാർക്കറ്റുകളും ഹോട്ടലുകളും ശുചിത്വത്തിന്റെ മാതൃകകളൊന്നുമല്ലെന്നത് മറ്റൊരു കാര്യം. വം വഴിപ്പാതകളിൽ കെട്ടിനിൽക്കുന്ന വെള്ളത്തിലൂടെ നടക്കുന്നവരിലാണ് എലിപ്പനി ഏറ്റവുമധികം കാണപ്പെടുന്നത്. ആസൂത്രിതമല്ലാത്ത വൻതോതിലുള്ള നിർമാണപ്രവർത്തനങ്ങൾ മഴ കഴിഞ്ഞ് വെള്ളം കെട്ടിനിൽക്കാനുള്ള സാഹചര്യങ്ങൾ കൂടുതൽ - കൂടുതൽ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. ആവാസസ്ഥലങ്ങൾക്ക് ഉള്ളിലും ചുറ്റുമായി സ്ഥലം പിടിച്ചിട്ടുള്ള ഏഡിസ് കൊതുകുകളാണ് ഡങ്കിപ്പനി പരത്തുന്നത്. നാം അശ്രദ്ധയോടെ വലിച്ചെറിയുന്ന പ്ലാസ്റ്റിക്കും പാത്രങ്ങളും ചിരട്ടകളുമൊക്കെ വഴി ചെറു ജലശേഖരങ്ങൾ സൃഷ്ടിച്ച് കൊതുകുകള്ക്കു മുട്ടയിട്ടു പെരുകാനുള്ള സാഹചര്യങ്ങൾ നാം ഒരുക്കിക്കൊടുക്കുന്നു.

മാലിന്യം കുമിയുന്ന കേരളം

ആളെണ്ണം പെരുകി, വീടുകളും നഗരങ്ങളും കൂടി, സമ്പത്തും സൗകര്യങ്ങളും വർദ്ധിച്ചു, എന്നാൽ പൊതു സൗകര്യങ്ങളുടെയും പൊതുവായി പാലിക്കേണ്ട മര്യാദകളുടേയും കാര്യത്തിൽ കേരളീയരുടെ നില പരിതാപകരമാണ്. പടർന്നു പിടിക്കുന്ന പകർച്ചവ്യാധികൾ യഥാർത്ഥത്തിൽ നമ്മുടെ പൗരബോധത്തിന്റെ യും ശുചിത്വ ബോധത്തിന്റെയും ഉത്പന്നങ്ങളാണ്. വയറിളക്കരോഗങ്ങളിൽ നിന്ന് നാം രക്ഷ നേടിയത് വ്യക്തിതല ശുചിത്വത്തിലൂടെയാണ്. വ്യക്തി ശുചിത്വത്തിന്റെ ഭാഗമായി ദിവസവും കുളിക്കുകയും നല്ല വസ്ത്രം ധരിക്കുകയും ചെയ്യുന്ന മലയാളി സാമൂഹ്യശുചിത്വത്തിന്റെ കാര്യത്തിൽ കടുത്ത അവഗണന കാണിക്കുന്നു. ഈ അവഗണനയുടെ ഫലമാണ് ഇന്ന് മഹാമാരികളായി നമ്മെ വേട്ടയാടിക്കൊണ്ടിരിക്കുന്നത്.

വീടിന്റെ അകം വൃത്തിയാക്കുന്നതിൽ എല്ലാവരും ശ്രദ്ധാലുക്കളാണ്. എന്നാൽ ചുറ്റുമുള്ള പരിസരവും പൊതുസ്ഥലങ്ങളുമെടുത്താലോ? ഭക്ഷ്യാവശിഷ്ടങ്ങളും പ്ലാസ്റ്റിക് കൂടുകളും അലക്ഷ്യമായി വലിച്ചെറിഞ്ഞ് എലിയ്ക്കും കൊതുകിനും കണക്കറ്റ് പെരുകുവാനുള്ള സാഹചര്യം നാം ഒരുക്കുന്നു. നഗരങ്ങളിലാകട്ടെ മാലിന്യങ്ങൾ പുറത്തേയ്ക്കു സംഭാവന ചെയ്യുന്നതിലല്ലാതെ അതു കുറയ്ക്കുന്നതിന് വ്യക്തികൾക്കും കുടുംബങ്ങ ൾക്കും ഒരു ചുമതലയും ഇല്ലെന്നതാണ് സ്ഥിതി. പുതിയ പകർച്ചവ്യാധികൾ നിയന്ത്രിക്കുന്നതിന് പരമ്പരാഗത ചാലുകളിലുള്ള പ്രവർത്തനം മാത്രം മതിയാവില്ല. നിർഭാഗ്യവശാൽ മുകളിൽ നിന്ന് വരുന്ന പരിപാടികളുടെ നടത്തിപ്പുകാർ എന്നതിലുപരി ഇവിടത്തെ പ്രശ്നങ്ങളെ സ്വന്തമായി അപഗ്രഥിക്കാനോ ഭാവനാത്മകമായ പരിഹാരങ്ങൾ നിർദ്ദേശിക്കാനോ ഉള്ള ഒരു കഴിവും നമ്മുടെ ആരോഗ്യവകുപ്പിന് ഇല്ലാതായിരിക്കുന്നു. ന അതേ സമയം സർക്കാർ മാത്രം വിചാരിച്ചാൽ പരിഹരിക്കാവുന്ന പ്രശ്നങ്ങളല്ല ഇന്നത്തത് എന്നും നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. സംസ്ഥാന സർക്കാരിനു പുറമേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അയൽക്കൂട്ടങ്ങളും ആശുപത്രി വികസന സമിതികളും വിവിധ ബഹുജന കൂട്ടായ്മകളുമൊക്കെ നിലവിലുണ്ട്. ഇവയുടെയൊക്കെ ഒത്തൊരുമിച്ചുള്ള പ്രവർത്തനങ്ങൾ വഴി വലിയൊരു പരിധി വരെ പകർച്ചവ്യാധികളെ നിയന്ത്രിക്കാൻ നമുക്കു കഴിയും. ഈ ദിശയിലുള്ള പ്രവർത്തന ങ്ങൾക്ക് ഒരു രൂപരേഖ നൽകാനാണ് ഇവിടെ ശ്രമിക്കുന്നത്. ആദ്യമായി ഇന്ന് കേരളത്തിന്റെ പൊതുജനാരോഗ്യത്തിന് ഏറ്റവും ഭീഷണി ഉയർത്തുന്ന അഞ്ചു മഹാമാരികളെ പറ്റി എല്ലവരും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ. പകരുന്ന മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ്), ടൈഫോയ്ഡ്, കോളറ, ധൻഗിപ്പനി, എലിപ്പനി (ലെപ്റ്റോപെറോസിസ്) എന്നിവയാണീ രോഗങ്ങൾ.

ഹെപ്പറ്റൈറ്റിസ് (കരൾവീക്കം)

മഞ്ഞപ്പിത്തം ഒരു രോഗലക്ഷണമാണ്. നിരവധി രോഗങ്ങൾ കാരണം മഞ്ഞപ്പിത്തമുണ്ടാകാം. ഇവയിൽ പ്രധാനം ചില വൈറസ്സുകൾ ഉണ്ടാക്കുന്ന ഹെപ്പറ്റൈറ്റിസ് (കരൾവീക്കം) ആണ്. ഈ വൈറസ്സുകൾ കരൾ കോശങ്ങളുടെ നാശത്തിനു കാരണമാകുകയും ഇതു വഴി മഞ്ഞപ്പിത്തമടക്കമുള്ള രോഗലക്ഷണങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. മിക്കവാറും രോഗികളിൽ ഏതാനും ദിവസങ്ങൾക്കകം വൈറസ്സുകൾ നശിപ്പിക്കപ്പെട്ട് കരൾകോശങ്ങൾ പൂർവസ്ഥിതി പ്രാപിക്കുന്നു.അപൂർവം ചിലരിൽ കരളിന്റെ പ്രവർത്തനം പൂർണമായി നിലയ്ക്കുന്നതിന്റെ ഫലമായി മരണം വരെ സംഭവിക്കുന്നു. ചില ഇനം വൈറസ്സുകൾ ചിലരിൽ വർഷങ്ങളോളം നീണ്ടു നിൽക്കുന്ന ദീർഘസ്ഥായിയായ കരൾ രോഗമുണ്ടാക്കാനും ഇടവരുത്തുന്നു.

ഹെപ്പറ്റൈറ്റിസ് ഉണ്ടാക്കുന്ന വൈറസ്സുകളും പകരുന്ന വിധവും 1. ഹെപ്പറ്റൈറ്റിസ് എ വൈറസ്സ് - മലത്തിലൂടെ പകരുന്നത് 2. ഹെപ്പറ്റൈറ്റിസ് ബി വൈറസ്സ് - രക്തത്തിലൂടെയും ലൈംഗിക ബന്ധത്തിലൂടെയും 3. ഹെപ്പറ്റൈറ്റിസ് സി വൈറസ്സ് - രക്തത്തിലൂടെയും ലൈംഗിക ബന്ധത്തിലൂടെയും 4. ഹെപ്പറ്റൈറ്റിസ് ഇ വൈറസ്സ് - മലത്തിലൂടെ പകരുന്നത്.

ചില സ്ഥലങ്ങളിൽ വ്യാപകമായി പൊട്ടിപുറപ്പെടുന്ന മഞ്ഞപ്പിത്ത രോഗം മിക്കവാറും മലത്തിലൂടെ പകരുന്ന വൈറസ്സുകൾ - ഹെപ്പറ്റൈറ്റിസ് എ, ഹെപ്പറ്റൈറ്റിസ് ഇ എന്നിവ - മൂലമുള്ളവയാണ്. കേരളത്തിൽ ഈയിടെ വ്യാപകമായിട്ടുള്ളത് എ വൈറസ്സ് കാരണമായിട്ടുള്ളതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ലെപ്റ്റോപെറോസിസ് (എലിപ്പനി) ഉണ്ടാക്കുന്ന ബാക്ടീരിയവും ചിലപ്പോൾ പൊട്ടിപ്പുറപ്പെടുന്ന മഞ്ഞപ്പിത്തത്തിനു കാരണമാവുന്നു. ഇതും ഹെപ്പറ്റൈറ്റിസും തമ്മിൽ തിരിച്ചറിയേണ്ടതുണ്ട്. എലിപ്പനിയ്ക്ക് ആന്റിബയോട്ടിക് ചികിത്സ ഫലപ്രദമാണെന്നതാണ് കാരണം. ഹെപ്പറ്റൈറ്റിസ് ചികിത്സയിൽ ഇവയ്ക്ക് പങ്കൊന്നുമില്ല.

ഹെപ്പറ്റൈറ്റിസ് എ - രോഗലക്ഷണങ്ങൾ

ഹെപ്പറ്റൈറ്റിസ് എ യുടെ രോഗലക്ഷണങ്ങൾ വൈറസ് ബാധയേറ്റ തിന്റെ ഏതാണ്ട് 30 ദിവസം കഴിഞ്ഞാണ് തുടങ്ങുന്നത്. പനി, വിശപ്പില്ലായ്മ, ഓക്കാനം, ഛർദ്ദി, വയറിന്റെ അസ്വാസ്ഥ്യം എന്നിവയാണ് ആദ്യ ലക്ഷണങ്ങൾ. ഏതാനും ദിവസങ്ങൾക്കകം മൂത്രത്തിനു മഞ്ഞ നിറവും തുടർന്ന് കണ്ണിനും മേലാകെയും മഞ്ഞ നിറവും (മഞ്ഞപ്പിത്തം) ഉണ്ടാകുന്നു. എലിപ്പനിയിൽ ഉണ്ടാകുന്ന പോലെ കഠിനമായ പേശീവേദനയും കണ്ണുകളിലെ ചുവപ്പു നിറവും ഹെപ്പറ്റൈറ്റിസിൽ സാധാരണമല്ല. പനിയുടെ തോതും കുറവായിരിക്കും. ലബോറട്ടറി.

ടെസ്റ്റുകൾ

സീറം ബിലിറുബിൻ 2 മില്ലീഗ്രാമിനു മീതെയായിരിക്കും. രക്തത്തിൽ SGOT, SGPT എന്നീഎൻസൈമുകളുടെ തോതും വളരെ ഉയർന്നിരിക്കും. ഹെപ്പറ്റൈറ്റിസ് എ വൈറസ്സിനെതിരെയുള്ള IgM പ്രതിവസ്ത രക്തത്തിൽ കണ്ടതുന്നതാണ് ഈ വൈറസ് മൂലമാണ് രോഗമെന്നതിന്റെ തെളിവ്.

ചികിത്സ

വൈറസ്സിനെ നശിപ്പിക്കാനുള്ള മരുന്നുകളൊന്നുമില്ല. രോഗിയുടെ സ്വാഭാവിക പ്രതിരോധശക്തി കൊണ്ടു തന്നെയാണ് ഇതു നടക്കുന്നത്. വിശ്രമമാണ് പ്രധാനം. കരളിനെ മോശമായി ബാധിക്കുന്ന മരുന്നുകൾ, മദ്യം എന്നിവ കർശനമായി ഒഴിവാക്കേണ്ടതാണ്. 90% പേരിലും ഏതാനും ആഴ്ച്ചകൾക്കകം രോഗം ഭേദമാവുന്നു. രോഗം മൂർഛിക്കുന്നവരെ (15 മില്ലീഗ്രാമിൽ കൂടുതൽ ബിലിറുബിൻ, രക്തസാവം, തലച്ചോറിനെ ബാധിച്ചതിന്റെ ലക്ഷണങ്ങൾ) ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടതാണ്.

പ്രതിരോധ വാക്സീൻ: ഇതിന്റെ പ്രതിരോധത്തിനായി ഇന്ത്യയിൽ വാക്സിൽ നിലവിലുണ്ട്. ഇതിന്റെ രണ്ട് ഡോസ് കൊണ്ട് ആവശ്യമായ പ്രതിരോധം കിട്ടും.

ഹെപ്പറ്റൈറ്റിസ് ഇ

ഹെപ്പറ്റൈറ്റിസ് എ പോലെ തന്നെ വിസർജ്ജ്യത്തിലൂടെയും മലിനമായ വെള്ളം, ഭക്ഷണം എന്നിവയിൽക്കൂടിയും ഈ രോഗാണു മനുഷ്യനെ ആക്രമിച്ചു കീഴ്പ്പെടുത്തുന്നു. ത രോഗാണു ശരീരത്തിൽ കടന്ന് 2-9 ആഴ്ചകൾക്കുള്ളിൽ പനി, ഛർദ്ദി, തലവേദന, ക്ഷീണം, കണ്ണിൽ മഞ്ഞ, മൂത്രത്തിൽ മഞ്ഞ എന്നീ ലക്ഷണ ങ്ങളോടെ രോഗം പ്രത്യക്ഷപ്പെടുന്നു. സാധാരണഗതിയിൽ അസുഖം മാരകമല്ല. പക്ഷേ ഗർഭിണികളിൽ ഈ അസുഖം ബാധിച്ചാൽ ഗുരുതരാവസ്ഥയ്ക്കും മരണത്തിനുമുള്ള സാധ്യത കൂടുതലാണ്.

ടൈഫോയ്ഡ്

സാൽമൊണല്ല ടൈഫി എന്ന ബാക്ടീരിയ വർഗ്ഗത്തിൽപ്പെട്ട രോഗാ ണുവാണ് ഈ അസുഖം ഉണ്ടാക്കുന്നത്. നമ്മുടെ രാജ്യത്തും സംസ്ഥാനത്തും ഒട്ടനവധി കേസുകൾ വർഷത്തിലുടനീളം ഉണ്ടാവാറുണ്ട്.

രോഗലക്ഷണങ്ങൾ

ശക്തിയായി പനിയും, വിറയലുമാണ് പ്രധാന ലക്ഷണം. ക്ഷീണം, തലവേദന, വിശപ്പില്ലായ്മ, വയറുവേദന, മലബന്ധം എന്നിവയും രോഗി കൾക്കുണ്ടാവാറുണ്ട്. ഈ അസുഖം ബാധിച്ച രോഗി ശക്തിയായ പനി മൂലം അവശരായി പ്രത്യക്ഷപ്പെടാം. 7-10 ദിവസത്തിനുള്ളിൽ ശരിയായ ചികിത്സ കൊണ്ട് അസുഖം ഭേദമാവാറുണ്ട്. ശരിയായ ചികിത്സ ലഭി ക്കാത്ത 30% രോഗികൾക്ക് രക്തസാവം, കുടൽ തുളയൽ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാം. മരണം വരെ സംഭവിക്കാം.

പകരുന്ന വിധം

ഈ രോഗാണു വെള്ളം, ഐസ്, ഇറച്ചി, ഇറച്ചിയുത്പ്പന്നങ്ങൾ, പാല്, മുട്ട എന്നിവയിലെല്ലാം കാണപ്പെടുന്നു. മലിനപ്പെട്ട മണ്ണിൽ നിലനിൽക്കുന്ന അണുക്കൾ വഴി പച്ചക്കറികൾ പഴങ്ങൾ എന്നിവയിൽ എത്താം. രോഗി യുടെ മലമൂത്രവിസർജ്ജ്യത്തിലൂടെയും, ഇതു മൂലം മലിനമാക്കപ്പെട്ട വെള്ളം, ഭക്ഷണം, പ്രാണികൾ, ഈച്ചകൾ എന്നിവയിലൂടെയും രോഗാണു മനുഷ്യശരീരത്തിൽ കടക്കുന്നു.

മലവിസർജ്ജ്യത്തിനു ശേഷം രോഗി ശരിയായി കൈ കഴുകാതെ പെരുമാറിയാലും ഈ അസുഖം മറ്റുള്ളവർക്ക് പകരും. ഹോട്ടൽ ജീവനക്കാർ, പാചകക്കാർ, പഴച്ചാറും മറ്റും ഉണ്ടാക്കുന്ന ജോലിക്കാർ തുടങ്ങിയവർ ഇത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ഈ അസുഖം ബാധിച്ച് മനുഷ്യരിൽ ചിലർ രോഗശമനം വന്നശേഷം ആരോഗ്യവാന്മാരെന്ന് പുറമെ തോന്നിക്കുകയും എന്നാൽ രോഗാണുവിനെ മലത്തിലൂടെയും മൂത്രത്തിലൂടെയും നിരന്തരം വിസർജ്ജിക്കുകയും ചെയ്യു ന്നവരാണ്. രോഗം പകർത്തുന്നതിൽ ഇക്കൂട്ടർ പ്രധാന പങ്കു വഹിക്കുന്നുണ്ട്.

ലബോറട്ടറി ടെസ്റ്റുകൾ

വൈഡാൽ ടെസ്റ്റ് (Widal test) എന്ന പരിശോധനയിലൂടെയാണ് രോഗനിർണയം. കൂടാതെ രക്തത്തിലും മലത്തിലും രോഗാണുവിനെ കണ്ടെത്താനുള്ള ടെസ്റ്റുകളും ലഭ്യമാണ്.

ചികിത്സ

1. രോഗം എത്രയും പെട്ടെന്ന് കണ്ടുപിടിക്കുക എന്നതാണ് ചികിത്സയിൽ പ്രധാനം.

2. രോഗിയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത് ശരിയായ വിശ്രമത്തോടും, രോഗാണു നശീകരണത്തിനുള്ള മരുന്നുകളും ഉപയോഗി ച്ചാൽ പെട്ടെന്ന് അസുഖം കുറയുന്നു.

3. ചികിത്സയിലിരിക്കുന്ന ഒരു രോഗിയുടെ മലം മൂന്നു പ്രാവശ്യം ടെസ്മ് ചെയ്ത് രോഗാണു ഇല്ലെന്ന് ഉറപ്പു വരുത്തിയാൽ അയാൾ രോഗാ ണുവിമുക്തനായിക്കരുതാം. 3,4,12 മാസങ്ങളിൽ പിന്നെയും രോഗാണു മലത്തിൽ ഇല്ലെന്ന് ടെസ്റ്റ് ചെയ്ത് ഉറപ്പുവരുത്തേണ്ടതുണ്ട്. ഇല്ലെങ്കിൽ ഇക്കൂട്ടർ രോഗാണുവാഹകരായി സമൂഹത്തിലുടനീളം അസുഖം പടർത്തും.

പ്രതിരോധ വാക്സീൻ: ടൈഫോയ്ഡിനെ പ്രതിരോധിക്കാൻ കുത്തി വെപ്പ് ഇപ്പോൾ ലഭ്യമാണ്. എല്ലാ 3 വർഷം കൂടുന്തോറും ഈ കുത്തി വെപ്പ് എടുത്താൽ മാത്രമേ ഉദ്ദേശിച്ച ഫലം കിട്ടുകയുള്ളൂ.

കോളറ

വിബ്രിയോ കോളറ എന്ന ബാക്ടീരിയ പരത്തുന്ന രോഗമാണ് കോളറ (ഛർദ്യതിസാരം). മലവിസർജ്ജ്യത്തിലൂടെയും മലിനമായ ജലം, ഭക്ഷണം, ഈച്ച, പ്രാണികൾ എന്നിവയിൽക്കൂടിയും രോഗാണു മനുഷ്യശരീരത്തിൽ എത്തുന്നു. രോഗം ബാധിച്ച മനുഷ്യരുടെ മലിനമായ കൈകൾ, ഛർദ്ദിൽ, വിസർജ്ജ്യം എന്നിവയിൽക്കൂടിയും മറ്റുള്ളവർക്ക് രോഗം പകരാം.

രോഗാണു ശരീരത്തിൽ പ്രവേശിച്ച് 1-2 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും. ലക്ഷണങ്ങൾ വളരെ പെട്ടെന്നാണ് പ്രത്യക്ഷപ്പെടുക. വേദനയില്ലാതെ, ദ്രവരൂപത്തിൽ (കഞ്ഞിവെള്ളം പോലെ) വയറിളക്കവും, തുടർന്ന് നിലയ്ക്കാത്ത ഛർദ്ദിയും രോഗിക്കുണ്ടാവുന്നു. ഇത് തുടർന്ന് പെട്ടെന്ന് തന്നെ ശരീരത്തിൽ നിന്ന് ജലാംശം നഷ്ടപ്പെട്ട് രോഗി അവശനാവുകയും, ചികിത്സ സമയത്തിന് തുടങ്ങിയില്ലെങ്കിൽ കുഴഞ്ഞ് മരണം സംഭവിക്കുകയും ചെയ്യുന്നു. ശരിയായ പാനീയ ചികിത്സ കൊണ്ട് 1-2 ദിവസത്തിനുള്ളിൽ രോഗി സുഖം പ്രാപിക്കുന്നു.

ചികിത്സ

ഏറ്റവും ഫലവത്തായ മാർഗ്ഗമാണ് പാനീയ ചികിത്സ (ORS). ശരീരത്തിൽ നിന്നു ജലാംശം നഷ്ടപ്പെടുന്നതിനെ ഈ ചികിത്സാരീതി തടയുന്നു. ലോകാരോഗ്യസംഘടന അംഗീകരിച്ച പാനീയങ്ങൾ ഇപ്പോൾ ഗവൺമെന്റ് വിതരണം ചെയ്യുന്നുണ്ട്. ഈ പാനീയം 30 കിലോയ്ക്ക് മേലെ തൂക്കമുള്ള ഒരാൾക്ക് 2200-4000 മില്ലീ തോതിൽ ആദ്യത്തെ 4 മണിക്കൂറിൽ

കൊടുക്കേണ്ടതാണ്. 30 കിലോയിൽ താഴെയുള്ള ഒരാൾക്ക് 1200-200 മില്ലീ പാനീയം ആദ്യ നാലു മണിക്കൂറിൽ കൊടുക്കേണ്ടതാണ്.

ORS ഘടകങ്ങൾ

സോഡിയം ക്ലോറൈഡ്

3.5 g

സോഡിയം സിട്രേറ്റ്

2.9 g

പൊട്ടാസിയം ക്ലോറൈഡ്

1.5 g

ഗ്ലൂക്കോസ്

20 g

ശുചിയായ വെള്ളം

1 ലിറ്റർ


ORS ലായനി മരുന്നുകടകളിലും, എല്ലാ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും, സബ് സെന്ററുകളിലും നേരിട്ട് ലഭ്യമാണ്. കുറേശെയായി ഇടവിട്ട് ഇത് രോഗിക്ക് കുടിക്കാൻ കൊടുക്കണം.

ORS ലായനി ലഭ്യമല്ലെങ്കിൽ വീട്ടിൽ തന്നെ ഇത് ഉണ്ടാക്കാം.

5 ഗ്രാം ഉപ്പും, 200 ഗ്രാം പഞ്ചസാരയും ഒരു ലിറ്റർ കുടിവെള്ളത്തിൽ കലക്കിയാൽ വീട്ടിൽ ഉണ്ടാക്കാവുന്ന ORS ലായനിയായി. മേൽക്കാണിച്ച് തോതിൽ തന്നെ രോഗിക്ക് കൊടുക്കാവുന്നതാണ്. ഇതുകൊണ്ടും ആരോ ഗ്യനില ശരിയാവുന്നില്ലെങ്കിൽ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യേണ്ടി വരും.

മലത്തിലൂടെ പകരുന്ന രോഗങ്ങളുടെ പ്രതിരോധം

കുടിവെള്ളം, ഭക്ഷണം എന്നിവയിലൂടെ പകരുന്ന രോഗങ്ങളാണ് ഹെപ്പറ്റൈറ്റിസും ടൈഫോയ്ഡും കോളറയും. വ്യക്തി ശുചിത്വം, പരിസരശുചിത്വം, സാമൂഹ്യ ശുചിത്വം, ഇവ മൂന്നുമാണ് രോഗപ്രതിരോധത്തിന്റെ കാതൽ.

വ്യക്തിഗതം

1. കക്കൂസിൽ പോയി വന്നതിന് ശേഷവും ഭക്ഷണം കഴിക്കുന്നതിനും മുമ്പ് കൈകൾ നന്നായി കഴുകി വൃത്തിയാക്കുക. ഹോട്ടൽ ജീവനക്കാർ, പാചകം ചെയ്യുന്നവർ എന്നിവർക്ക് ഇത് പ്രധാനമാണ്.

2. മൂലസാതസ്സുകളുടെ ശുചീകരണം: ഗാർഹികവും സമൂഹത്തിന്റെ ഉപയോഗത്തിനായുള്ള കുടിവെള്ള സ്രോതസ്സുകൾ ശുചീകരിക്കണം.ക്ലോറിനേഷൻ ചെയ്യുകയാണ് ഒരു വഴി.

3. ശരിയായ രീതിയിൽ നിർമ്മിക്കപ്പെട്ട കക്കൂസുകൾ മലമൂത്രവിസർജ്ജനത്തിനായി ഉപയോഗിക്കുക.

4. രോഗം ബാധിച്ചവരുടെ ഛർദ്ദി, വിസർജ്ജ്യം തുടങ്ങിയവ അണുനാശിനികൾ ഉപയോഗിച്ച് രോഗാണുവിമുക്തമാക്കണം (സോഡിയം ഹൈപ്പോക്ലോറൈറ്റ് (0.5%)

5. ഭക്ഷണം ചൂടോടെ കഴിക്കുകയാണ് സുരക്ഷിതം. ഹോട്ടൽ ഭക്ഷണം

പ്രത്യേകിച്ചും ചൂട് മാറാതിരിക്കാൻ ശ്രദ്ധിക്കണം. ഹോട്ടലുകളിൽ തെര് പുറത്തു നിന്നു വാങ്ങുന്നതാണെങ്കിൽ ഒഴിവാക്കുന്നതായിരിക്കും നല്ലത്.

6. പഴവർഗ്ഗങ്ങൾ കഴിക്കുന്നതിനു മുൻപേ കഴുകി വൃത്തിയാക്കണം. തൊലിയുള്ള പഴവർഗ്ഗങ്ങളാണ് കൂടുതൽ സുരക്ഷിതം.

സമൂഹശുചിത്വം

1. തിളപ്പിച്ച വെള്ളം മാത്രം കുടിക്കുകയാണ് നല്ല മാർഗം.

2. കിണറും കക്കൂസും തമ്മിലുള്ള അകലം 5 - 15 മീറ്റർ (സെപ്റ്റിക് ടാങ്ക് - 5 മീ; മറ്റുള്ളവ 10 - 15 മീ) എന്ന തോതിൽ നിർണ്ണയിക്കുക.

3. കുടിവെള്ള സ്രോതസ്സുകളിൽ പൊട്ടൽ, ലീക്ക് എന്നിവ ഇല്ലെന്ന് ഉറപ്പുവരുത്തുക

4. മലിനസാധ്യതയുള്ള കുടിവെള്ള സ്രോതസ്സുകൾ ഇടയ്ക്കിടെ ക്ലോറിനേറ്റ് ചെയ്യുക.

5 രോഗത്തെക്കുറിച്ചും ചികിത്സാരീതികളെക്കുറിച്ചും ശരിയായ അവ - ബോധം,

6 പരിസരശുചിത്വത്തെക്കുറിച്ച് സ്കൂൾ തലത്തിൽ തന്നെ വിദ്യാർത്ഥികളിൽ അവബോധം വളർത്തിയെടുക്കുക.

7. ഹോട്ടൽ ജീവനക്കാർക്ക് ശുചിത്വത്തെക്കുറിച്ചുള്ള ബോധവത്കരണം നടത്തുക.

8. ജലസ്രോതസ്സുകൾ മലിനമാക്കുന്നത് തടയുക.

9. പരിസരശുചിത്വത്തെക്കുറിച്ച് സാമൂഹ്യബോധം വളർത്തിയെടുക്കുക.

10. കുടിവെള്ള സ്രോതസ്സുകൾ, പരിസരം എന്നിവ മലിനമാക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുക.

ഡൻഗിപ്പനി

കേരളത്തിൽ പുതുതായി കാണപ്പെട്ട മാരകരോഗമാണ് ധൻഗിപ്പനി. (Dengue fever). കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി ഈ രോഗം മൂലം നിരവധി മരണങ്ങൾ ഉണ്ടായിട്ടുണ്ട്. ഒരിക്കൽ ഒരു പ്രദേശത്ത് എത്തിപ്പെട്ടു കഴിഞ്ഞാൽ പിന്നീടുള്ള വർഷങ്ങളിൽ രോഗം കൂടുതൽ മാരകമാകാനുള്ള സാധ്യത ഏറെയാണ്. അതു കൊണ്ട് കേരളത്തെ സംബന്ധിച്ചിടത്തോളം ധൈൻ ഗിപ്പനി വരും കാലങ്ങളിൽ ഏറെ മരണം വിതയ്ക്കുമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

രോഗലക്ഷണങ്ങൾ

വിക്കിനിയിൽ രണ്ടു തരം രോഗങ്ങൾ 1. പെൻഗിപ്പനി (Dengue Fever-DF) 2. ധൻഗി രക്തസാവപ്പനി (Dengue hemorrhagic fever-DHF)

ധെൻഗിപ്പനി: പനി 103°F അധികം. 5-7 ദിവസം നീണ്ടു നില്ക്കുന്നു. പലപ്പോഴും 3-4 ദിവസത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും 4-5 ദിവസം ശക്തിയായ പനിയുണ്ടാകുന്നു. തലവേദന, കണ്ണുവേദന, പുറത്തും കാലുകളിലുമുള്ള പേശികളുടെ വേദന, സന്ധിവേദന എന്നിവ സാധാരണമാണ്. ചില രോഗികളിൽ തൊലിപ്പുറത്ത് ചുവന്ന പാടുകളും ചിലപ്പോൾ മൂത്രത്തിലും മലത്തിലും രക്തവും കണ്ടേക്കാം. പനി കഴിഞ്ഞ് ഒന്നു രണ്ടു ആഴ്ചക്കാലം കടുത്ത ക്ഷീണം ഉണ്ടാകും

ധൻഗി രക്തസാവപ്പനി

അതീവ ഗുരുതരമായ രോഗമാണിത്. സാധാരണ ധൻഗിപ്പനിയുടെ ലക്ഷണങ്ങൾക്കു പുറമേ രക്തത്തിലെ പ്ലേറ്റ്ലെറ്റ് അണുക്കൾ കുറയുകയും ശക്തമായ രക്തസ്രാവ ലക്ഷണങ്ങൾ (തൊലിപ്പുറത്ത് ചുവന്ന പാടുകൾ, വായിലൂടെയും മൂക്കിലൂടെയും രക്തസ്രാവം, മൂത്രത്തിലും മലത്തിലും രക്തം) ഉണ്ടാവുകയും ചെയ്യുന്നു. രക്തസമ്മർദ്ദം കുറയുകയും ഷോക്ക് എന്ന ഗുരുതരാവസ്ഥയിലേക്കു നീങ്ങുകയും ചെയ്യുമ്പോഴാണ് മരണം സംഭവിക്കുന്നത്. ധ് ഫ് ബാധിച്ചവരിൽ 5-10% വരെ മരിക്കുന്നതായാണ് കണക്ക്.

രോഗാണു

ധെൻഗി വൈറസ്. ഇവ നാലിനത്തിൽ പെടുന്നു. DEN 1, DEN 2, DEN 3, DEN 4 എന്നിവ. ഒരു വൈറസ് ബാധിച്ചവർക്ക് മറ്റു വൈറസുകൾക്കെതിരെ പ്രതിരോധശക്തി ഉണ്ടാവുന്നില്ല. ആദ്യമായി ഏതെങ്കിലും ഒരിനം ധൻഗി വൈറസ് ബാധിക്കുന്നവർക്ക് ധൻഗിപ്പനി ഉണ്ടാവുന്നു. ഇങ്ങനെയുള്ളവർക്ക് പിന്നീട് മറ്റിനം വൈറസ്സുകൾ (പത്യേകിച്ചും DEN 2) ബാധിക്കുമ്പോഴാണ് DHF ഉണ്ടാകുന്നത്. ഇക്കാരണത്താൽ തന്നെ ധൻഗി വൈറസ് ബാധിക്കുന്ന പ്രദേശങ്ങളിൽ കാലക്രമേണ കൂടുതൽ കൂടുതൽ DHF കേസുകൾ ഉണ്ടായി ക്കൊണ്ടിരിക്കും. ഇന്നത്തെ അവസ്ഥ തുടർന്നാൽ അഞ്ചു പത്തു വർഷത്തിനകം കേരളത്തിൽ അനേകം DHF മരണങ്ങൾ പ്രതീക്ഷിക്കാം.

രോഗനിർണയം, ചികിത്സ

രോഗിയുടെ രക്തത്തിൽ ധെൻഗി വൈറസ്സിനെതിരെയുള്ള IgM പ്രതിവസ്തു കണ്ടെത്തുന്നതിനുള്ള ഏളീശാ ടെസ്റ്റാണ് കൃത്യമായ രോഗനിർണയത്തിനുള്ള മാർഗം. വൈറസ്സിനെ നശിപ്പിക്കാൻ മരുന്നുകളോ തടയാൻ വാക്സിനുകളോ ലഭ്യമല്ല. ഗുരുതരമായ രോഗബാധിതരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഷോക്കിനും മറ്റുമുള്ള ചികിത്സ നൽകി അപകടസമയം തരണം ചെയ്യുക മാത്രമാണ് വഴി. വൈറസ് നശിപ്പിക്കപ്പെടുന്നത് രോഗിയുടെ പ്രതിരോധശക്തി കൊണ്ടു മാത്രമാണ്.

രോഗവ്യാപനം

വൈറസ് ബാധിച്ച മനുഷ്യരിൽ നിന്ന് മറ്റ് മനുഷ്യരിലേക്കു കൊതുകുകൾ വഴി പകരുന്ന രോഗമാണ് ധൻഗി. രണ്ടു തരം കൊതുകുകളാണ് ഇത് പരത്തുന്നത്.

1. എഡിസ് ഈജിപ്തത്തി

2.എഡിസ് ആൽബോപിക്റ്റസ്

മഴക്കാടുകളിലെ മരങ്ങളുടെ പൊത്തിലും മറ്റും മുട്ടയിട്ട് ജീവിച്ചിരുന്ന ഈ കൊതുകുകൾ ഇന്ന് വ്യാപകമായി നഗരങ്ങളിലേക്കു ചേക്കേറിയിരിക്കുകയാണ്. മഴ കഴിഞ്ഞ് കെട്ടി നിൽക്കുന്ന (അധികം സൂര്യപ്രകാശമേൽക്കാത്ത സ്ഥലങ്ങളിൽ) വെളത്തിലാണ് മുട്ട ഇടുന്നത്. ഇത്തരം സ്ഥലങ്ങളിൽ കൂത്താടികൾ 5-6 ദിവസം കൊണ്ട് വളരുകയും കൊതുകായി തീരുകയും ചെയ്യുന്നു.

ഇന്ത്യയിൽ (കേരളത്തിലും) ഈ ഇനം കൊതുകുകൾ വ്യാപകമായി കാണപ്പെടുന്നു. നഗരങ്ങളിൽ വീടുകൾക്കുള്ളിലും പുറത്തും ഇവ കാണാം. പകൽ സമയത്താണ് കടിക്കുന്നത്. 100-500 വാര വരെ പറക്കാനേ കഴിവുള്ളൂ. മനുഷ്യർ തിങ്ങി പാർക്കുന്ന ഇടങ്ങളിൽ പെൻഗി വൈറസ് - രോഗബാധിതർ വഴി - എത്തി കഴിഞ്ഞാൽ എഡിസ് കൊതുകുകൾ അവ നിരന്തരം പരത്തി കൊണ്ടിരിക്കും.

മഴ കഴിഞ്ഞ് 5-6 ദിവസം വെള്ളം നിൽക്കുന്ന സാഹചര്യങ്ങൾ ആണ് ഈ കൊതുകുകളുടെ പ്രജനനത്തിന് ഇടയാക്കുന്നത്. ഒഴിഞ്ഞ ടയർ, ചിരട്ട, പാത്രങ്ങൾ, പ്ലാസ്റ്റിക് ബാഗുകൾ/ കപ്പുകൾ എന്നിവയൊക്കെ നമ്മുടെ ആവാസ സ്ഥലങ്ങൾക്കു ചുറ്റും കുമിഞ്ഞു കൂടുന്നത് ധൻഗി പടരാനുള്ള സാഹചര്യം ഒരുക്കുന്നത് ഇതിനാലാണ്. വീട്ടിനകത്തെ പൂചട്ടികൾ, ദിവസങ്ങളോളം ഫ്ളഷ് ചെയ്യാത്ത കക്കൂസുകൾ, വെള്ളം കോരാതെ പമ്പു മാത്രം ചെയ്യുന്ന കിണറുകൾ എന്നിവയും എഡിസ് കൊതുകുകൾക്ക് മുട്ടയിട്ട് ജീവിതചക്രം പൂർത്തിയാക്കാൻ അവസരം നൽകുന്നു.

പരിഹാരമാർഗ്ഗങ്ങൾ

1. രോഗത്തെ പറ്റിയുള്ള അറിവ് ജനങ്ങളിലെത്തിക്കുക.

2. വീടുകൾക്കുള്ളിലും പരിസരപ്രദേശങ്ങളിലും ഏഡിസ് കൊതുകുകൾ പെരുകുന്ന സാഹചര്യങ്ങൾ ഇല്ലാതാക്കുക.

3. പ്ലാസ്റ്റിക് മാലിന്യങ്ങൾ കുമിഞ്ഞു കൂടുന്നതു തടയുക.

4. കീടനാശിനികൾ പരിഹാരമാർഗ്ഗമല്ല. കീടനാശിനി പ്രയോഗത്തിനു ശേഷം 3-4 ആഴ്ചകൾക്കുള്ളിൽ കൊതുകുകൾ പൂർവാധികം ശക്തിയോടെ പെരുകുന്നു.

ലെപ്റ്റോസ്പൈറോസിസ്

എലിപ്പനി എന്നാണ് ഈ രോഗത്തിന് പ്രതങ്ങൾ നൽകിയിട്ടുള്ള നാമം. ഇത് അനു യോജ്യമല്ല. കാരണം എലി, പെരുച്ചാഴി തുടങ്ങിയ കാർന്നുതിന്നുന്ന ജീവികൾക്കു പുറമെ പന്നി, നായ, കന്നുകാലികൾ എന്നിവയൊക്കെ രോഗം പരത്താൻ ഇടയാക്കുന്ന മൃഗങ്ങളാണ്. (എലി നശീകരണം കൊണ്ട് മാത്രം രോഗം തടയാൻ കഴിയണമെന്നില്ല. മാത്രമല്ല എലി കടിച്ചാൽ ഉണ്ടാകുന്ന എലിക്കടി രോഗവുമായി (Rat bite fever) തെറ്റിദ്ധരിക്കാൻ ഇടയുമുണ്ട്.

കേരളത്തിൽ കഴിഞ്ഞ വർഷങ്ങളിൽ ശരാശരി 100-200 മരണങ്ങൾ ഈ രോഗം മൂലം ഉണ്ടായിട്ടുണ്ട്. ഒരു ശതമാനം മരിക്കാൻ ഇടയായെന്നു കണക്കാക്കിയാൽ വർഷംതോറും 10000-20000 കേസുകൾ. 1980-കളുടെ അന്ത്യത്തോടെയാണ് കേരളത്തിൽ ഈ രോഗം വർധിച്ച തോതിൽ കാണാനിടയായത്. രോഗികളുടെ എണ്ണവും രോഗബാധിത പ്രദേശങ്ങളും ഓരോ വർഷവും വർധിച്ചുവരികയാണ്.

രോഗലക്ഷണങ്ങൾ

പനി, കഠിനമായ പേശി വേദന (പ്രത്യേകിച്ചും കാലുകളിൽ), കണ്ണിനു ചുവപ്പുനിറം എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. കഠിനമായ രോഗ മുള്ളവരുടെ കരളിനേയും വൃക്കകളേയും രോഗം ബാധിക്കുന്നു. ഇവർക്ക് കരൾ വീക്കം, വൃക്കമാന്ദ്യം എന്നിവയുടെ ഫലമായി മഞ്ഞപ്പിത്തം, മൂത്രം നിന്നു പോകൽ എന്നിവ ഉണ്ടാകുന്നു. ഈ ലക്ഷണങ്ങളുള്ള ലെപ്റ്റോസ്പൈറോസിസിനെ “വീൽസ് രോഗം” (Weil's Disease) എന്നു പറയാറുണ്ട്. അപൂർവ്വം ചിലരിൽ ഹൃദയം, തലച്ചോറ് എന്നിവയെയും രോഗം ബാധിക്കുന്നു.

ചികിത്സ

പെൻസിലിൻ അടക്കമുള്ള ആന്റിബയോട്ടിക്കുകൾ രോഗാണുവിനെ കൊല്ലാൻ പര്യാപ്തമാണ്. വൃക്ക മാന്ദ്യമുള്ളവർക്ക് ഡയാലിസിസ് ആവശ്യമാണ്.

രോഗാണു

"ലെപ്റ്റോസ്പൈറ ഇന്ററോഗാൻസ്' (leptospira interrogans) എന്ന വിഭാഗത്തിൽ പെട്ട ബാക്ടീരിയയാണ് രോഗമുണ്ടാക്കുന്നത്. കോർക്ക് സ ആകൃതിയിലുള്ള, വെള്ളത്തിൽ വേഗം നീന്താൻ കഴിവുള്ള ഈ അണുവിന്റെ 20 ഇനങ്ങൾ രോഗകാരണമായേക്കാം. ചില ഇനങ്ങൾ കൂടുതൽ എലി വഴിയും ചിലത് കന്നുകാലികൾ വഴിയുമാണ് പടരുന്നത്. രോഗികളിൽ ഏത് ഇനമാണ് ബാധിച്ചിരിക്കുന്നത് എന്നത് ആ പ്രദേശത്തെ സാംക്രമിക ചക്രത്തെപ്പറ്റി അറിവുണ്ടാക്കാൻ സഹായിക്കും.

രോഗ നിർണയം

പ്രധാനമായും രോഗിയുടെ രക്തത്തിൽ ലെപ്റ്റോപെറക്കെതിരെയുള്ള IGM പതിവസ്തു കണ്ടെത്തുന്നതിലൂടെയാണ് (Anti Leptospira IgM ELISA) ഏതിനമെന്ന് കണ്ടെത്താൻ MAT ടെസ്റ്റ് ഉപകരിക്കും (Microscopic Aggglutination Test). രോഗം ബാധിച്ചതിന്റെ അഞ്ചാം ദിവസത്തിനു ശേഷമേ രോഗിയുടെ രക്തത്തിൽ പ്രതിവസ്തുക്കൾ ഉണ്ടാവുകയുള്ളൂ. ഇക്കാരണത്താൽ രോഗാരംഭത്തിൽ ചികിത്സ നൽകാൻ ഈ ടെസ്റ്റുകൾ ഉപകരിക്കണമെന്നില്ല. ആരംഭത്തിൽ രോഗനിർണ്ണയം നടത്താൻ വേണ്ട ലളിതമായ ടെസ്റ്റുകൾ ഗവേഷണം ചെയ്ത കണ്ടെത്തേണ്ടതുണ്ട്. രോഗവ്യാപനം കേരളത്തിൽ ലെപ്റ്റോപെറോസിസ് ഏറെയും മണ്ണിൽ നിന്ന് പകരുന്ന രോഗമാണ്. എലി, പെരുച്ചാഴി, കന്നുകാലികൾ എന്നിവയുടെ മൂത്രത്തിലൂടെ രോഗാണു മണ്ണിലെത്തുകയും അവിടെ പെരുകി മനുഷ്യന്റെ കാലിലൂടെ ശരീരത്തിൽ പ്രവേശിക്കുകയാണ് പതിവ്. ഈർപ്പമുള്ള, ക്ഷാര ഗുണമുള്ള, ഉപ്പ് കുറവുള്ള മണ്ണാണ് രോഗാണു വളരാൻ അനുയോജ്യം. ഇക്കാരണത്താൽ തീരപ്രദേശങ്ങളിൽ രോഗം കാണപ്പെടുന്നില്ല. ഇടനാടു കളിലാണ് രോഗം അധികമായി കാണപ്പെടുന്നത്. കേരളത്തിൽ പ്രാഥമിക പഠനങ്ങൾ വ്യക്തമാക്കുന്നത് രോഗം ശക്തമായ മഴയ്ക്കുശേഷമാണ് കണ്ടുവരുന്നത് എന്നാണ്. ശക്തമായ മഴക്ക് ശേഷം ഒന്നു രണ്ടു ദിവസം വെയിൽ ഉണ്ടായിട്ടും വെള്ളം കെട്ടി നിൽക്കുന്ന നടപ്പാതകളിൽ നിന്നാണ് രോഗം പിടിപെടുന്നത് എന്നു വേണം അനുമാനിക്കാൻ. നഗരങ്ങളിലെ ഓവുചാലുകൾ കവിഞ്ഞൊഴുകുന്ന സ്ഥലങ്ങളിലും രോഗസാധ്യതയുണ്ടാവാം.

പരിഹാരമാർഗങ്ങൾ

1. രോഗം പെട്ടെന്നു കണ്ടെത്താൻ ലക്ഷണങ്ങളെപ്പറ്റി ഡോക്ടർമാരും ജനങ്ങളും ബോധവാന്മാരായിരിക്കുക.

2. എല്ലാ ചികിത്സാ കേന്ദ്രങ്ങളിലും ആവശ്യമായ മരുന്നുകൾ ലഭ്യമാക്കുക. കഠിനമായ കേസുകൾ നേരിടാൻ ഡയാലിസിസ് സൗകര്യം എല്ലാ ജില്ലാ ആശുപ്രതികളിലും ഉണ്ടാവുക.

3. ഏറ്റവും പ്രധാനം രോഗം വരാതിരിക്കാനുള്ള നടപടികളാണ്. രോഗം പരത്താനിടയാക്കുന്ന പരിസ്ഥിതി പ്രശ്നങ്ങളെപ്പറ്റിയുള്ള ബോധവത്കരണം ആവശ്യമാണ്.

4. രോഗ സാധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്തുകയും നടപ്പാതകളിൽ വെള്ളം ഒഴുകിപ്പോകാനുള്ള നടപടികൾ, അതു സാധ്യമല്ലെങ്കിൽ അവിടെ അണുനശീകരണ പ്രവർത്തനം എന്നിവ നടത്തുക. ഇതു പ്രാദേശികമായി ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കേണ്ടതാണ്.

നാം എന്തു ചെയ്യണം?

സർക്കാരും പൊതുജനങ്ങളും യോജിച്ചു പ്രവർത്തിച്ചാൽ മാത്രമേ കേരളത്തെ പകർച്ചവ്യാധി വിമുക്തമാക്കാൻ കഴിയുകയുള്ളു. ഇന്ന് പൊതുവേ നിർവീര്യമായ സർക്കാർ സംവിധാനങ്ങൾ ഉണർന്നു പ്രവർത്തിക്കണമെങ്കിൽ ശരിയായ ലക്ഷ്യബോധത്തോടെയുള്ള ജനകീയ പ്രവർത്തനങ്ങൾ ശക്തമാകേണ്ടതുണ്ട്.

പകർച്ചവ്യാധി പ്രതിരോധ സമിതികൾ

പ്രാദേശികമായി പകർച്ചവ്യാധി പ്രതിരോധ സമിതികൾ രൂപീകരിക്കുക. ഒരോ വാർഡിലും ഒരു സമിതി എന്ന് ലക്ഷ്യമിടാവുന്നതാണ്. പ്രസ്തുത പദേശത്ത് പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർ, അംഗൻവാടി പവർത്തകർ, സ്കൂൾ ടീച്ചർമാർ, സന്നദ്ധ പ്രവർത്തകർ എന്നിവരെയൊക്കെ സമിതിയിൽ ഉൾപ്പെടുത്തണം. ഈ സമിതികളുടെ നേതൃത്വത്തിലായിരിക്കണം പ്രവർത്തനങ്ങൾ സംഘടിപ്പിക്കേണ്ടത്.

പ്രവർത്തനങ്ങൾ

1. ഈ ലഘുലേഖ ഉപയോഗിച്ചു കൊണ്ട് വ്യാപകമായി ചർച്ചാ ക്ലാസ്സുകൾ

സംഘടിപ്പിക്കുക. അയൽക്കൂട്ടങ്ങൾ, സ്കൂളുകൾ, അംഗൻവാടികൾ, കുടുംബശ്രീ യൂനിറ്റുകൾ, ക്ലബ്ബുകൾ എന്നിവയൊക്കെ ക്ലാസ്സുകളുടെ വേദിയാക്കണം. സമിതി പ്രവർത്തകർ തന്നെയായിരിക്കണം ചർച്ചകൾ നയിക്കേണ്ടത്.

2. VCD ഉള്ള വീടുകളെ കേന്ദ്രീകരിച്ച് അയൽക്കൂട്ടങ്ങളിൽ വിഡിയോ ക്ലാസ്സുകൾ സംഘടിപ്പിക്കുക. ഇതിനായി പ്രത്യേകം തയ്യാറാക്കുന്ന CDകൾ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ യൂനിറ്റുകളിൽ ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു.

3. "കൊതുകും രോഗങ്ങളും' എന്ന വിഷയത്തെ ആസ്പദമാക്കി സ് കൂൾ കുട്ടികളുടെ പഠന പരിപാടി. പാഠ്യഭാഗങ്ങളും പ്രായോഗിക പ്രവർത്തനങ്ങളും കൂട്ടിചേർത്തുള്ളതാണീ പരിപാടി. ഇതിന്റെ ഭാഗമായി കുട്ടികൾ വിവിധ തരം കൊതുകുകളെയും കൂത്താടികളെയും തിരിച്ചറിയാൻ പഠിക്കുകയും അവ വളരുന്ന സ്ഥലങ്ങൾ കണ്ടു പിടിച്ച് നശിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നു. ഈ പരിപാടിയ്ക്കു വേണ്ടിയുള്ള മോഡ്യൂൾ കോഴിക്കോട് മെഡിക്കൽ കോളേജിലെ കമ്മ്യണിറ്റി മെഡിസിൻ വിഭാഗം തയ്യാറാക്കിയിട്ടുണ്ട്. ഇതും ആവശ്യമുള്ളവർക്ക് പരിഷത്ത് യൂനിറ്റുകൾ വഴി എത്തിക്കാവുന്നതാണ്.

4. അവശ്യം പാലിക്കേണ്ട ശുചിത്വ സംവിധാനങ്ങളേപറ്റി ഹോട്ടൽ തൊഴിലാളികൾക്കുള്ള പഠനക്ലാസ്.

5. ശുചിത്വ സ്ക്വാഡുകളുടെ രൂപീകരണം. പ്രതിരോധ സമിതികളുടെ - നേതൃത്വത്തിൽ രൂപീകരിക്കുന്ന ഈ സ്ക്വാഡുകൾ ഹോട്ടലുകൾ, മാർക്കറ്റുകൾ എന്നിവ സന്ദർശിച്ച് റിപ്പോർട്ടുകൾ തയ്യാറാക്കുന്നു. ഇവ സമിതികളിൽ ചർച്ച ചെയ്ത് അനന്തര നടപടികൾക്ക് രൂപം നൽകുന്നു.

6. അയൽക്കൂട്ടങ്ങളെ കേന്ദ്രീകരിച്ച് നടത്തുന്ന പ്രവർത്തനങ്ങൾ. വെള്ളം കെട്ടി നിൽക്കുന്ന സാഹചര്യങ്ങൾ, കൊതുകു വളരുന്ന സാഹചര്യങ്ങൾ എന്നിവ ഉള്ള സ്ഥലങ്ങളിൽ ഇതു പരിഹരിക്കാനുള്ള മാർഗങ്ങളെപറ്റിയുള്ള ചർച്ചകൾ. പ്രാദേശികമായി പരിഹരിക്കാൻ പറ്റുന്നവ ചെയ്യാനുള്ള പ്രവർത്തനങ്ങൾ, ധനസഹായം ആവശ്യമായവ ഗ്രാമസഭകളിൽ ഉന്നയിച്ച് പദ്ധതികളാക്കി മാറ്റാനുള്ള പ്രവർത്തനം.

7. പ്ലാസ്റ്റിക് മാലിന്യങ്ങൾക്കെതിരെയുള്ള പ്രവർത്തനം. പ്രദേശത്തെ പ്ലാസ്റ്റിക് ചവറു മുഴുവൻ നീക്കം ചെയ്യാനുള്ള ഏകദിന യജ്ഞം. പ്ലാസ്റ്റിക് ഉപഭോഗം ബോധപൂർവം കുറയ്ക്കാനുള്ള ബോധവത്കരണ (പവർത്തനങ്ങൾ. പ്ലാസ്റ്റിക്കിനു ബദലായ ഉത്പ്പന്നങ്ങൾ കുടുംബശ്രീകളും മറ്റും വഴി നിർമ്മിക്കാനുള്ള പ്രവർത്തനങ്ങൾ. മേൽ നൽകിയിരിക്കുന്നത് പ്രവർത്തനത്തിനുള്ള എതാനും ചില ആശയങ്ങൾ മാത്രമാണ്. പ്രാദേശിക കൂട്ടായ്മകൾക്ക് ഇനിയും പലതും ചെയ്യാനുണ്ടാകും. പുത്തൻ ആശയങ്ങൾ ഉയർന്നു വരുമെന്നതും ഉറപ്പാണ്.

കേരളത്തെ പകർച്ചവ്യാധികളുടെ പിടിയിൽ നിന്ന് മോചിപ്പിക്കാൻ നമുക്ക് കൂട്ടായി പ്രവർത്തിക്കാം.

ബന്ധപ്പെടാനുള്ള വിലാസങ്ങൾ


സുരേഷ് ബാബു സി.പി സാരംഗ് ചെമ്രക്കാട്ടൂർ പി.ഒ അരീക്കോട്, മലപ്പുറം ജില്ല

ഡോ കെ വിജയകുമാർ കമ്മ്യൂണിറ്റി, മെഡിസിൻ വിഭാഗം മെഡിക്കൽ കോളേജ്, കോഴിക്കോട് - 673008

ഡോ കെ പി അരവിന്ദൻ പത്തോളജി വിഭാഗം മെഡിക്കൽ കോളേജ്, കോഴിക്കോട് - 673008