കുമരനല്ലൂർ യൂണിറ്റ്
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കുമരനെല്ലൂർ യൂണിറ്റ് | |
---|---|
പ്രസിഡന്റ് | ടി. രാമചന്ദ്രൻ മാസ്റ്റർ |
വൈസ് പ്രസിഡന്റ് | മനു ഫൽഗുണൻ |
സെക്രട്ടറി | ജയപ്രകാശ് ചൊവ്വന്നൂർ |
ജോ.സെക്രട്ടറി | സുജാത മനോഹർ |
ജില്ല | പാലക്കാട് |
മേഖല | തൃത്താല |
ഗ്രാമപഞ്ചായത്ത് | കപ്പൂർ |
കുമരനല്ലൂർ യൂണിറ്റിന്റെ ചരിത്രം | കേരള ശാസ്ത്രസാഹിത്യ പരിഷത്ത് |
ആമുഖം
സാംസ്കാരികമായി ശ്രദ്ധേയമായ പ്രദേശമാണ് പാലക്കാട് ജില്ലയിലെ തൃത്താല ബ്ലോക്കിൽ ഉൾപ്പെടുന്ന കുമരനല്ലൂർ. അക്കിത്തം അച്ച്യുതൻ നമ്പൂതിരി, അക്കിത്തം വാസുദേവൻ എന്നിവർ കുമരനല്ലൂർ ദേശക്കാരാണ്. അക്കിത്തം, എം.ടി, എന്നീ രണ്ടു ജ്ഞാനപീഠ ജേതാക്കൾ പഠിച്ച സ്ക്കൂൾ എന്ന ഖ്യാതിയും കുമരനെല്ലൂരിലെ ഹൈസ്ക്കൂളിനുള്ളതാണ്. തൃത്താല ബ്ലോക്കിലെ ആദ്യത്തെ പരിഷത്ത് യൂണിറ്റ് പ്രവർത്തിച്ചിരുന്നത് കുമരനല്ലൂർ കേന്ദ്രീകരിച്ചായിരുന്നു. രൂപീകരണം നടന്നത് ആനക്കരയിലെ ചേക്കോട് ഭാവന ജനകീയ വായനശാലയിൽ വെച്ചായിരുന്നതിനാൽ ആനക്കര യൂണിറ്റ് എന്നാണ് അറിയപ്പെട്ടിരുന്നത്. യൂണിറ്റിന്റെ ആദ്യത്തെ പ്രധാന പ്രവർത്തനം പ്രകൃതി, ശാസ്ത്രം, സമൂഹം എന്ന ക്ലാസ്സായിരുന്നു. പിന്നീട് ആനക്കരയും കുമരനെല്ലൂരും രണ്ടു യൂണിറ്റുകളായി പിരിയുകയുണ്ടായി. 1973ൽ യൂണിറ്റ് രൂപീകരിക്കുമ്പോൾ 16 അംഗങ്ങളാണ് ഉണ്ടായിരുന്നത്. ഇന്നത് 115 അംഗങ്ങളായി ഉയർന്നിട്ടുണ്ട്. 161 മാസികാ വരിക്കാരെ കണ്ടെത്താൻ യൂണിറ്റിന് ഈ വർഷം സാധിച്ചിട്ടിണ്ട്.
ഇപ്പോഴത്തെ ഭാരവാഹികൾ
- പ്രസിഡന്റ്
- ടി. രാമചന്ദ്രൻ മാസ്റ്റർ
- വൈ.പ്രസിഡന്റ്
- മനു ഫൽഗുണൻ
- സെക്രട്ടറി
- ജയപ്രകാശ് ചൊവ്വന്നൂർ
- ജോ.സെക്രട്ടറി
- സുജാത മനോഹർ
വിജ്ഞാനോത്സവം 2021
സംഘാടകസമിതി
നവംബർ 3ന് ഗൂഗിൾ മീറ്റിലൂടെ സംഘാടകസമിതി രൂപീകരണം നടന്നു. രാമകൃഷ്ണൻ കുമരനല്ലൂരിന്റെ അദ്ധ്യക്ഷതയിൽ കപ്പൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീൻ കളത്തിൽ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാകമ്മറ്റി അംഗം പി. നാരായണൻ, മേഖലാ സെക്രട്ടറി വി.എം. രാജീവ് എന്നിവർ ഈ വർഷത്തെ വിജ്ഞോനോത്സവത്തിന്റെ പ്രത്യേകതകളെയും പ്രാധാന്യത്തെയും കുറിച്ച് വിശദീകരിച്ചു. പി.കെ. നാരായണൻ കുട്ടി മാസ്റ്റർ, സന്തോഷ് മാസ്റ്റർ, രജിത ടീച്ചർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സ്വാഗതം യൂണിറ്റ് സെക്രട്ടറി ജയപ്രകാശും നന്ദി ജോ.സെക്രട്ടറി സുജാതയും രേഖപ്പെടുത്തി. രാത്രി 7.30ന് തുടങ്ങിയ യോഗം 8.30ന് അവസാനിച്ചു. 42 പേരുടെ പങ്കാളിത്തം ഉണ്ടായി. താഴെ പറയുന്നവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
- ചെയർമാൻ - ശ്രീ. ഷറഫുദ്ദീൻ കളത്തിൽ. (പ്രസിഡന്റ്, കപ്പൂർ ഗ്രാമപ്പഞ്ചായത്ത്)
- വൈസ് ചെയർമാൻ - സുനിത ടീച്ചർ (ഹെഡ്മിസ്ട്രസ്, ഗവണ്മെന്റ് ഹയർസെക്കന്ററി സ്ക്കൂൾ, കുമരനല്ലൂർ), റഫീക്ക് മാസ്റ്റർ (ഹെഡ്മാസ്റ്റർ, ഗോഖലെ ഗവ. ഹയർസെക്കന്ററി സ്ക്കൂൾ, കല്ലടത്തൂർ), രജിത ടീച്ചർ (ഹെഡ്മിസ്ട്രസ്, ഗവ. മോഡൽ റസിഡൻഷ്യൽ സ്ക്കൂൾ, പറക്കുളം)
- കൺവീനർ - എ.കെ. ശ്രീദേവി ടീച്ചർ
- ജോ.കൺവീനർ - വിനീത് മാസ്റ്റർ (ഗവ. ഹയർ സെക്കന്ററി സ്ക്കൂൾ, കുമരനല്ലൂർ), ബീന ടിച്ചർ (ഗോഖലെ ഗവ. ഹയർ സെക്കന്ററി സ്ക്കൂൾ, കല്ലടത്തൂർ), രജനി ടീച്ചർ (കൊഴിക്കര എൽ.പി. സ്ക്കൂൾ)
- ഐ.ടി. - ഷാജി പി പി
വജ്രജൂബിലി ആഘോഷ പരിപാടികൾ
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 60 വർഷം തികയുന്നതിന്റെ ഭാഗമായി 2021 സെപ്റ്റംബർ 10ന് കുമരനല്ലൂർ യൂണിറ്റ് പരിഷത്ത് സുഹൃദ് സംഗമം നടത്തി. 27 പേരുടെ പങ്കാളിത്തം ഉണ്ടായി. രാത്രി 7മണിക്ക് ജിഗിന ജയൻ ആലപിച്ച സ്വാഗതഗാനത്തോടു കൂടി പരിപാടി ആരംഭിച്ചു. തുടർന്ന് പ്രവർത്തകർ സ്വയം പരിചയപ്പെടുത്തുകയുണ്ടായി. അറുപതിലെത്തിയ പരിഷത്തിനെ ശ്രീദേവി ടീച്ചർ പരിചയപ്പെടുത്തി. തുടർന്ന് യൂണിറ്റ് ചരിത്രം രാമകൃഷ്ണൻ കുമരനല്ലൂർ അവതരിപ്പിച്ചു. ഭവപ്രിയ അവതരിപ്പിച്ച പരിഷത്ത് ഗാനം, മനോജിന്റെ കവിത എന്നിവ പരിപാടിക്ക് മാറ്റ് കൂട്ടി.
കുമരനല്ലൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ ജൈവവൈവിധ്യ പഠനത്തിന്റെ ഭാഗമായി കണ്ടെത്തിയ 60 ഇനം പക്ഷികളുടെ പട്ടികയും (ഇവിടെ കാണാം) ഇതിനോടനുബന്ധിച്ച് പുറത്തിറക്കി. ഈ പ്രവർത്തനത്തിൽ പങ്കെടുത്തവർ പരിഷത്ത് പ്രവർത്തകരും ബാലവേദി കൂട്ടുകാരും ചേർന്നു നടത്തിയ ഈ പ്രവർത്തനം ഏകോപിപ്പിച്ചത് ശ്രീ. രാമകൃഷ്ണൻ കുമരനല്ലൂരായിരുന്നു. യൂണിറ്റ് പ്രസിഡന്റ് ടി. രാമചന്ദ്രൻ മാസ്റ്റർ അദ്ധ്യക്ഷതയിൽ യൂണിറ്റ് സെക്രട്ടറി ജയപ്രകാശ് ചൊവ്വന്നൂർ സ്വാഗതവും ജോ.സെക്രട്ടറി നന്ദിയും പ്രകാശിപ്പിച്ചു.
60 വർഷം 60 പുസ്തകം
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ വജ്രജൂബിലിയോടനുബന്ധിച്ച് കുമരനല്ലൂർ യൂണിറ്റ് ആവിഷ്കരിച്ച തനതു പരിപാടിയാണ് 60 വർഷം 60 പുസ്തകം എന്ന പരിപാടി. ഒരു വർഷം കൊണ്ട് 60 പരിഷത്ത് പുസ്കകങ്ങൾ പരിചയപ്പെടുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. വളരെ കുറഞ്ഞ സമയം ഒരു ഒരു പുസ്തകത്തെ അനൗപചാരികമായി അവതരിപ്പിക്കുകയാണ് ചെയ്യുന്നത്.
തിയതി | പുസ്തകം | രചയിതാവ് | അവതാരകൻ | പങ്കാളിത്തം |
---|---|---|---|---|
സെപ്റ്റംബർ 7 | പക്ഷികളുടെ അദ്ഭുതപ്രപഞ്ചം | ഇന്ദുചൂഡൻ | രാമകൃഷ്ണൻ കുമരനല്ലൂർ | 20 |
സെപ്റ്റംബർ 9 | ഞാനിവിടെയുണ്ട് | പി. മധുസൂദനൻ | രാമകൃഷ്ണൻ കുമരനല്ലൂർ | 27 |
നവംബർ 9 | കേരളത്തിലെ നീർപക്ഷികൾ | ബാബു പി കരക്കാട്ട്, അഭിലാഷ് കെ പ്രഭാകരൻ | ഷാജി അരിക്കാട് | 22 |
നവംബർ 14 | മനുഷ്യശരീരം | ഡോ. സി.എൻ. പരമേശ്വരൻ | ടി. രാമചന്ദ്രൻ മാസ്റ്റർ | 26 |
നവംബർ 17 | വിദ്യാഭ്യാസം 5 വയസ്സിനു മുമ്പ് | സി.ജി. ശാന്തകുമാർ | പി.കെ.നാരായണൻകുട്ടി മാസ്റ്റർ | 30 |
നവംബർ 21 | വല നെയ്യുന്ന കൂട്ടുകാർ | പി.കെ. ഉണ്ണികൃഷ്ണൻ | രാമകൃഷ്ണൻ കുമരനല്ലൂർ | 13 |
60 വർഷം 60 വരികൾ
പരിഷത്തിന്റെ പുസ്തകങ്ങളിൽ നിന്നെടുത്ത 60 ശ്രദ്ധേയമായ വരികൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ കൂടി പ്രചരിപ്പിക്കുന്നതിനുള്ള പ്രവർത്തനവും വജ്രജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായി നടത്തുന്നുണ്ട്. സമാഹരണം, ഡിസൈൻ : രാമകൃഷ്ണൻ കുമരനല്ലൂർ.
ചിത്രത്തിൽ ക്ലിക്ക് ചെയ്താൽ വലുതായി കാണാം.
മക്കൾക്കൊപ്പം
കോവിഡ് കാലത്ത് രക്ഷാകർതൃശാക്തീകരണത്തിനു വേണ്ടി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാനവ്യാപകമായി നടപ്പാക്കിയ പ്രവർത്തനമായിരുന്നു മക്കൾക്കൊപ്പം. കപ്പൂർ പഞ്ചായത്തിൽ ഇതിന്റെ ഉദ്ഘാടനം ആഗസ്റ്റ് 10ന് കേരള നിയമസഭാ സ്പീക്കർ ശ്രീ. എം.ബി. രാജേഷ് ഓൺലൈനായി നിർവ്വഹിച്ചു. ഉദ്ഘാടന ക്ലാസ്സ് കുമരനല്ലൂർ GLP സ്ക്കൂളിലായിരുന്നു. പി. രാധാകൃഷ്ണൻ മാസ്റ്റർ ക്ലാസ്സ് എടുത്തു. ഇതിൽ 102 രക്ഷിതാക്കളുടെ പങ്കാളിത്തം ഉണ്ടായി. ആഗസ്റ്റ് 26 മുഴുവൻ ക്ലാസ്സുകളും പൂർത്തിയാക്കി ജില്ലയിലെ തന്നെ എല്ലാ ക്ലാസ്സുകളും പൂർത്തിയാക്കുന്ന ആദ്യത്തെ പഞ്ചായത്തായി കപ്പൂർ പഞ്ചായത്ത് മാറി. പഞ്ചായത്തിലെ 11 സ്ക്കൂളുകളിലായി 31 ക്ലാസ്സുകൾ നടത്തി. ഈ ക്ലാസ്സുകളിൽ ആകെ 1963 രക്ഷിതാക്കളുടെ പങ്കാളിത്തമുണ്ടായി. എല്ലാ സ്ക്കൂളുകളിലും ത്രിതലപഞ്ചായത്ത് പ്രതിനിധികൾ പങ്കെടുത്തിരുന്നു. പഞ്ചായത്തു പ്രസിഡന്റ് രണ്ട് സ്ക്കൂളുകളിൽ സജീവമായി പങ്കെടുത്തു.
ദിവസത്തോടൊപ്പം ചേർത്തിരിക്കുന്നത് പോസ്റ്റർ കാണുന്നതിനുള്ള ലിങ്ക്
തിയ്യതി | സ്ക്കൂൾ | വിഭാഗം | റിസോഴ്സ് പേർസൺ | പങ്കാളിത്തം |
---|---|---|---|---|
ആഗസ്റ്റ് 10[1] | GLPS കുമരനല്ലൂർ | LP | പി. രാധാകൃഷ്ണൻ | 102 |
ആഗസ്റ്റ് 12[2] | AJBS കുമരനെല്ലൂർ | LP | പി.വി. ജലീൽ | 77 |
ആഗസ്റ്റ് 13[3] | AJBS എടപ്പറമ്പ | LP | ഡോ. കെ. രാമചന്ദ്രൻ | 83 |
ആഗസ്റ്റ് 13[4] | GGHSS കല്ലടത്തൂർ | HSS | വി.എം. രാജീവ് | 55 |
ആഗസ്റ്റ് 13[5] | GHSS കുമരനെല്ലൂർ (ബാച്ച്-1) | HS | സേതുമാധവൻ | 43 |
ആഗസ്റ്റ് 13[6] | GHSS കുമരനെല്ലൂർ (ബാച്ച്-2) | HS | ഗോപു പട്ടിത്തറ | 36 |
ആഗസ്റ്റ് 13[7] | GHSS കുമരനെല്ലൂർ (ബാച്ച്-3) | HS | എം.വി. രാജൻ (Rtd) | 34 |
ആഗസ്റ്റ് 13[8] | AMLPS കൊഴിക്കര | LP | വി.എം. ബീന | 73 |
ആഗസ്റ്റ് 14[9] | MMJBS വെള്ളാളൂർ | LP | ശ്രീദേവി ടീച്ചർ | 91 |
ആഗസ്റ്റ് 14[10] | GGHSS കല്ലടത്തൂർ | LP | വി.എം. സുമ | 87 |
ആഗസ്റ്റ് 14[11] | GGHSS കല്ലടത്തൂർ | HS | സേതുമാധവൻ | 64 |
ആഗസ്റ്റ് 14[12] | GGHSS കല്ലടത്തൂർ | HSS | ഡോ. സലീന വർഗ്ഗീസ് | 59 |
ആഗസ്റ്റ് 15[13] | GGHSS കല്ലടത്തൂർ | HS | പാർവ്വതി ടീച്ചർ | 45 |
ആഗസ്റ്റ് 15[14] | GGHSS കല്ലടത്തൂർ | LP | പി.വി. ജലീൽ | 38 |
ആഗസ്റ്റ് 16[15] | KAMLPS കപ്പൂർ | LP | പ്രിയദർശൻ | 68 |
ആഗസ്റ്റ് 16[16] | MRS തൃത്താല | HS | സേതുമാധവൻ | 57 |
ആഗസ്റ്റ് 16[17] | MRS തൃത്താല | UP | പി. വിനോദ്കുമാർ | 45 |
ആഗസ്റ്റ് 16[18] | MRS തൃത്താല | HSS | ഡോ. സലീന വർഗ്ഗീസ് | 57 |
ആഗസ്റ്റ് 16[19] | GGHSS കല്ലടത്തൂർ | UP | ശ്രീദേവി ടീച്ചർ | 77 |
ആഗസ്റ്റ് 16[20] | GGHSS കല്ലടത്തൂർ | HS | എം.എം. പരമേശ്വരൻ മാസ്റ്റർ | 70 |
ആഗസ്റ്റ് 16[21] | GGHSS കല്ലടത്തൂർ | HS | എം.വി. രാജൻ (Rtd) | 63 |
ആഗസ്റ്റ് 16[22] | GHSS കുമരനെല്ലൂർ | HSS | ഡോ. ഇ.എൻ. ഉണ്ണികൃഷ്ണൻ | 52 |
ആഗസ്റ്റ് 17[23] | GGHSS കല്ലടത്തൂർ | UP | എം.വി. രാജൻ (HM) | 63 |
ആഗസ്റ്റ് 17[24] | AJBS എറവക്കാട് | LP | രജനി ടീച്ചർ | 33 |
ആഗസ്റ്റ് 18[25] | GGHSS കല്ലടത്തൂർ | UP | പ്രിയദർശൻ | 63 |
ആഗസ്റ്റ് 24[26] | GHSS കുമരനെല്ലൂർ | UP | വി.എം. സുമ | 52 |
ആഗസ്റ്റ് 24[27] | AJBS നയ്യൂർ | LP | ശ്രീജിത് | 32 |
ആഗസ്റ്റ് 25[28] | GHSS കുമരനെല്ലൂർ | HS | പാർവ്വതി ടീച്ചർ | 93 |
ആഗസ്റ്റ് 25[29] | GHSS കുമരനെല്ലൂർ | UP | പി. മോഹനൻ (HM) | 78 |
ആഗസ്റ്റ് 26[30] | GHSS കുമരനെല്ലൂർ | HS | വി.എം. രാജീവ് | 109 |
ഉജ്ജ്വലകൗമാരം
ഈ വർഷത്തെ പരിഷത്തിന്റെ വളരെ പ്രധാനപ്പെട്ട പ്രവർത്തനങ്ങളിലൊന്നായ ഉജ്ജ്വലകൗമാരം എന്ന വിദ്യാഭ്യാസ പരിപാടിയുടെ തൃത്താല മേഖലാതല ഉദ്ഘാടനം കുമരനല്ലൂർ ഗവ. ഹയർ സെക്കന്ററി സ്ക്കൂളിൽ നടന്നു. നവംബർ 4ന് ഉച്ചക്ക് 2 മണിക്ക് ഗൂഗിൾ മീറ്റ് വഴിയാണ് ഇത് നടന്നത്. പി.ടി.എ. പ്രസിഡന്റ് എം.എ. വഹാബിന്റെ അദ്ധ്യക്ഷതയിൽ കപ്പൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീൻ കളത്തിൽ നിർവ്വഹിച്ചു. സ്ക്കൂൾ HM സുനിത ടീച്ചർ ആശംസകൾ അറിയിച്ചു. എം .കെ .പാർവതി (റിട്ട .ഹെഡ്മിസ്ട്രസ് തൃത്താല )ഡോ .സലീന വർഗീസ് എന്നിവർ ക്ലാസ്സെടുത്തു. മേഖലാ കമ്മറ്റിയിൽ നിന്ന് വി .എം .രാജീവ് (പരിഷത്ത് മേഖല സെക്രട്ടറി )അജയൻ, ഗോപി ,ശ്രീദേവി ടീച്ചർ എന്നിവർ പങ്കെടുത്തു. അജയൻ മാഷ് സ്വാഗതവും റോബി അലക്സ് നന്ദിയും പറഞ്ഞു. 83 വിദ്യാർത്ഥികളടക്കം ആകെ 103 പേരുടെ പങ്കാളിത്തമുണ്ടായി. അദ്ധ്യാപകർ, പി.ടി.എ. പ്രസിഡന്റ് എന്നിവർ ക്ലാസ്സിനെ കുറിച്ച നല്ല അഭിപ്രായം രേഖപ്പെടുത്തി. വിദ്യാർത്ഥികളിൽ നിന്നും നല്ല പ്രതികരണമാണ് ലഭിച്ചത്. 3.30ന് ക്ലാസ്സ് അവസാനിച്ചു.
രക്ഷിതാക്കൾക്കായി നടത്തിയ മക്കൾക്കൊപ്പം എന്ന പരിപാടിയുടെ തുടർച്ചയായി കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ കൗമാര പ്രായക്കാരായ 9,10,11,12ക്ലാസ്സുകളിലെ കുട്ടികൾക്കായുള്ള ബോധവത്കരണ പരിപാടിയാണിത്.
ദിവസം | സ്ക്കൂൾ | ക്ലാസ്സ് | RP | പങ്കാളിത്തം | സമയം | ക്ലാസ്സ് എടുത്ത രീതി |
---|---|---|---|---|---|---|
04-11-2021 | GHSS കുമരനല്ലൂർ | 10 | എം.കെ. പാർവ്വതി | 63 | 2pm-3.30pm | ഓൺലൈൻ |
04-11-2021 | GHSS കുമരനല്ലൂർ | 10 | ഡോ. സലീന വർഗ്ഗീസ് | 40 | 2pm-3.15pm | ഓൺലൈൻ |
10-11-2021 | GHSS കുമരനല്ലൂർ | 9 | പി.വി. സേതുമാധവൻ | 68 | 8.10pm-9.10pm | ഓൺലൈൻ |
10-11-2021 | GHSS കുമരനല്ലൂർ | 9 | എം.കെ. പാർവ്വതി | 46 | 8.05pm-9.20pm | ഓൺലൈൻ |
12-11-2021 | GMRS തൃത്താല | 10 | പി.വി. സേതുമാധവൻ | 39 | 2.10pm-3.30pm | ഓഫ്ലൈൻ |
18-11-2021 | GGHSS കല്ലടത്തൂർ | 10 | എം.കെ. പാർവ്വതി ടീച്ചർ | 84 | 7.00 pm-8.30pm | ഓൺലൈൻ |
19-11-2021 | GMRS തൃത്താല | 9 | എ.കെ. ശ്രീദേവി ടീച്ചർ | 36 | 3.10 pm-4.30 pm | ഓഫ്ലൈൻ |
ശാസ്ത്രാവബോധ കാമ്പയിൻ
ലൈബ്രറി കൗൺസിലും ശാസ്ത്രസാഹിത്യ പരിഷത്തും സംയുക്തമായി നടത്തുന്ന ശാസ്ത്ര അവബോധ ക്യാമ്പയ്ൻ കപ്പൂർ ജനത ഗ്രന്ഥശാലയിൽ വെച്ച് 13.11 2021 ന് നടന്നു. പരിപാടിയിൽ 'നാം ജീവിക്കുന്ന ലോകം - നാം ജീവിക്കുന്ന കാലം' എന്ന വിഷയത്തിൽ പരിഷത്ത് പ്രവർത്തകനും റിട്ടയേർഡ് അധ്യാപകനുമായ എം വി രാജൻ മാസ്റ്റർ സംസാരിച്ചു. പരിഷത്ത് ഉൽപന്നങ്ങളായ ബയോബിൻ, ചൂടാറാപ്പെട്ടി തുടങ്ങിയവയെയും ഹരിത ഭവനം എന്ന ആശയത്തെയും രാജൻ മാസ്റ്റർ സദസ്സിനു പരിചയപ്പെടുത്തി. അബൂബക്കർ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ടി. രാമചന്ദ്രൻ മാസ്റ്റർ ആശംസകളർപ്പിച്ചു. വാർഡ് മെമ്പർ സൽമ ടീച്ചർ നന്ദി പറഞ്ഞു. വായനശാല എക്സിക്യുട്ടീവ് അംഗങ്ങളായ ജയലക്ഷ്മി, സുധി പൊന്നങ്കാവിൽ, ഷാനിബ ടീച്ചർ ,രഞ്ജിത് എന്നിവർ നേതൃത്വം നല്കി.
ബാലവേദി
ശിശുദിനത്തോടനുബന്ധിച്ച് കപ്പൂർ ജനത ഗ്രന്ഥശാലയിൽ വെച്ച് 13.11 2021 ന് ബാലവേദി കുട്ടികൾക്കായി ലേഖന മത്സരവും ചിത്രരചന മത്സരവും നടത്തി.