പുൽപ്പള്ളിമേഖല
പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
ആമുഖം
പുൽപ്പള്ളി മുള്ളൻ കൊല്ലി പഞ്ചായത്തുകൾ ആണ് പുൽപ്പള്ളി മേഖലയുടെ പ്രവർത്തന പരിധി. ഈ പഞ്ചായത്ത് മുമ്പ് പൂതാടി പഞ്ചായത്തിന്റെ ഭാഗമായിരുന്നു. പുൽപ്പള്ളിയെ വിഭജിച്ചാണ് പിന്നീട് മുള്ളൻകൊല്ലി പഞ്ചായത്ത് ഉണ്ടായത്.
പുൽപ്പള്ളി മേഖല
1989-ൽ ആണ് പുൽപള്ളി മേഖല രൂപം കൊള്ളുന്നത് - പുൽപ്പള്ളി മേഖല രൂപീകരിക്കുന്നതിനു മുൻപു തന്നെ പുൽപ്പള്ളി മുള്ളൻകൊല്ലി, പാടിച്ചിറ എന്നീ സ്ഥലങ്ങളിൽ പരിഷത്ത് യൂണിറ്റുകളുണ്ടായിരുന്നു. ഈ യൂണിറ്റുകൾ സുൽത്താൻ ബത്തേരി മേഖലയുടെ ഭാഗമായിരുന്നു. പുൽപ്പള്ളി മേഖലയുടെ ആദ്യ സമ്മേളനം നടന്നത് 1989 ഡിസംബറിൽ മരക്കടവ് GLPS -ൽ വെച്ചാണ്. അന്ന് പുൽപ്പള്ളി,പാടിച്ചിറ, ചെറ്റപ്പാലം, കബനി ഗിരി, സീതാമൗണ്ട് എന്നീ യൂണിറ്റുകളാണ് ഉണ്ടായിരുന്നത്. ഇടക്കാലത്ത് ഷെഡ്, മണൽവയൽ, ചേപ്പില, മാരപ്പൻമൂല, ഇലട്രിക്ക വല തുടങ്ങിയ സ്ഥലങ്ങളിലും യൂണിറ്റുകൾ ഉണ്ടായിരുന്നു.11 യൂണിറ്റുകൾ വരെ പ്രവർത്തിച്ചിരുന്ന കാലഘട്ടം ഉണ്ടായിരുന്നു. 2021 തുടക്കത്തിൽ പുൽപ്പള്ളി, അമരക്കൂനി, വടാനക്കവല, പാടിച്ചിറ, ചേലൂർ, കബനിഗിരി എന്നിങ്ങനെ ആറു യൂണിറ്റുകൾ .2021 സെപ്റ്റംബറിൽ ഉദയക്കവലയിൽ വജ്രജൂബിലി ആഘോഷം തുടങ്ങുന്ന സമയത്താണ് പുതിയ യൂണിറ്റ് ആരംഭിച്ചത്.