എളംകുളം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
07:23, 9 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jelaja (സംവാദം | സംഭാവനകൾ)

എളംകുളം യൂണിറ്റ്  തുടക്കത്തിൽ തേവര യൂണിറ്റായിരുന്നു.പ്രസിഡന്റ് ശ്രീ പീറ്റർ , സെക്രെട്ടറി ശ്രീ രാമചന്ദ്രൻ.സി ,കമ്മറ്റി അംഗങ്ങൾ ശ്രീ.കെ.സി.രവീന്ദ്രൻ,പി.എസ് ബാബു,ശ്രീ. ഗോപിനാഥ്‌,ശ്രീ ബാലൻ,എന്നിവരായിരുന്നു .ഏകദേശം ഇരുപത് കൊല്ലങ്ങൾക്കു മുൻപ് ശ്രീ.രവീന്ദ്രൻ കടവന്ത്രയിലെ സോയൂസ് ലൈബ്രറിയുമായി ബന്ധപ്പെട്ട ശ്രീ. കരുണാകരനുമായി പരിചയപ്പെടുകയുംമെമ്പർഷിപ്പിനുവേണ്ടി സംസാരിക്കുകയും ചെയ്തു. തുടർന്ന് അന്നത്തെ സോയുസിലെ പ്രസിഡന്റ് ,സെക്രട്ടറി എന്നിവരെയും മറ്റേതാനും പേരെയും മെമ്പർമാരാക്കുകയും ചെയ്തു. അതേ സമയത്താണ് സംസ്ഥാന കലാജാഥ ആരംഭിക്കുന്നത്.അതിനു സ്വീകരണം നൽകുന്നതിന് ഒരു യോഗം വിളിക്കുകയും ഗിരിനഗർ പരിസരത്തു സ്വീകരണം നൽകുകയും തെരുവ്‌നാടകം വതരിപ്പിക്കുകയുമുണ്ടായി.ആ  പരിപാടി അവിടെ കൂടിയവർക്ക് ഒരു നല്ല അനുഭവമാകുകയും ചെയ്തു.അതോടെ തേവര യൂണിറ്റ് വിപുലീകരിച്ച് തേവര ,പെരുമാനൂർ,കോന്തുരുത്തി,പനമ്പിള്ളി നഗർ,ഗിരിനഗർ,കടവന്ത്ര , എളംകുളം ,ചിലവന്നൂർ, വൈറ്റില  എന്നിവ ചേർത്ത് എളംകുളം യൂണിറ്റ് രൂപീകരിച്ചു.തേവര യൂണിറ്റതോടെ ഇല്ലാതാവുകയും ചെയ്തു.

"https://wiki.kssp.in/index.php?title=എളംകുളം&oldid=9983" എന്ന താളിൽനിന്ന് ശേഖരിച്ചത്