നിടുംബ യൂണിറ്റ്

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
07:44, 16 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rajeshodayanchal (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Viswa Manavan KSSP Logo 1.jpg
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നിടുംബ യൂണിറ്റ്
പ്രസിഡന്റ് മനോജ്‌ വി വി
വൈസ് പ്രസിഡന്റ്
സെക്രട്ടറി സുഭാഷ്‌ ചന്ദ്രജയൻ വി വി
ജോ.സെക്രട്ടറി
ജില്ല കാസർകോഡ്
മേഖല തൃക്കരിപ്പൂർ
ഗ്രാമപഞ്ചായത്ത്
നിടുംബ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

ചരിത്രം മണ്ണിനടിയിൽ കാലങ്ങളോളം ഭദ്രമായിരിക്കും. ഒരു സംസ്കാരം എല്ലാവിധ പ്രൗഢിയോടും കൂടി ഒളിപ്പിച്ചിരിക്കുന്നതും അവിടെ യാണ്. മണ്ണോട് ചേർന്നുപോയ മനുഷ്യരുടെ ഓർമ്മകളും സ്വപ്നങ്ങളും വേദനകളും പ്രതിരോധങ്ങളും നഷ്ടബോധങ്ങളും നേടലുകളുമെല്ലാം വേർതിരിച്ചെടുക്കുകയെന്നത് അതേ മണ്ണിൽ ചവിട്ടി നിൽക്കുന്ന പുതിയ തലമുറയുടെ ബാധ്യത കൂടിയാണ്. അത്തരം തിരിച്ചറിവിലാണ് നമ്മുടെ നാടിന്റെ ചരിത്രത്തിലൂന്നിയ ഒരന്വേഷണം നമുക്ക് അനിവാര്യതയായി മാറുന്നത്. ഈ നാടിന്റെ ചരിത്രത്തെ മുഴുവൻ മണ്ണടരുകളിൽ പരതി, ക്രമമായി തിരിച്ചെടുക്കുകയെന്നത് സാങ്കേതികമായ പല പരിമിതികൾക്കകത്തു നിന്നു കൊണ്ട് ചെയ്യുവാൻ മാത്രമേ ഈയവസ്ഥയിൽ നിർവ്വാഹമുള്ളൂ. എല്ലാ മേഖലകളിലും അവസാനത്തെ രണ്ടു പതിറ്റാണ്ടിനുള്ളിൽ വളരെ വലിയ മാറ്റങ്ങൾക്ക് വിധേയമായ നിടുംബ-ചള്ളു വക്കോട് പ്രദേശങ്ങളുടെ ചരിത്രം തിരയുവാൻ ഏറ്റവും തടസമായത് വിവരസ്രോതസുകളുടെ അഭാവമായിരുന്നു. പഴയ തലമുറയിലെ മിക്കവരും മൺമറഞ്ഞു പോയിരിക്കുന്നു.

നിടുംബയുടെ അഥവാ ചള്ളുവക്കോടിന്റെ ചരിത്രം

ഇടതൂർന്ന വനങ്ങളുള്ള കുന്നുകളും അവയ്ക്കിടയിൽ പൊയിലുകളും ഉൾക്കൊള്ളുന്ന പ്രദേശമായിരുന്നു ചള്ളുവക്കോട്. കുന്നുകൾക്ക് പുറത്ത് മേൽപരപ്പിൽ ചെങ്കല്ല് (ലാറ്ററൈറ്റ്) അടങ്ങിയ നിരന്ന പാറക്കൂട്ടങ്ങളാണ്. പിൽക്കാലത്ത് വയലുകളായി മാറിയ കുന്നുകൾക്കിടയിലെ പൊയിൽ പ്രദേശങ്ങൾ ജലസമൃദ്ധമായിരുന്നു. അതാ ണ് ചള്ളുവക്കോട് തോടിനെ ജലസമൃദ്ധമാക്കിയത്. ചീമേനി പ്രദേശത്തു നിന്നും ഉത്ഭവിക്കുന്ന ഈ തോട് നാടിന്റെ കാർഷിക ഭൂപടത്തിൽ മിക ച്ച പങ്കാണ് വഹിച്ചത്. ചള്ളുവക്കോട്ടെ പാടങ്ങളിലേക്ക് പണിയെടുക്കാൻ എത്തിച്ചേർന്നവർ പിന്നീട് ഇവിടെ താമസക്കാരായി. ചള്ളുവക്കോടിന്റെ തെക്കുഭാഗത്ത് ആദ്യ താമസക്കാർ ഇത്തരത്തിലുള്ളവരായിരുന്നു. വടക്കു പ്രദേശത്ത് അതിഘോരമായ വനം തെളിച്ച് താമസമാക്കുക യും പുനം കൃഷി ആരംഭിക്കുകയും ചെയ്തവരായിരുന്നു. അവർക്ക് പിന്നീട് സർക്കാരിൽ നിന്നും പട്ടയം ലഭിച്ചു. ഈ ആദ്യകാലങ്ങളിൽ ആറോ ഏഴോ കുടുംബങ്ങൾ മാത്രമേ ഇവിടെയുണ്ടായിരുന്നുള്ളൂ. ജൈവവൈവിദ്ധ്യങ്ങളുടെ കലവറയായിരുന്നു ഈ ദേശം. ഇന്ന് അപ്രത്യക്ഷമായ പല സസ്യങ്ങളും ജീവികളും ഇവിടെയുണ്ടായിരുന്നു. ധാരാളം പുലികളുള്ള പ്രദേശമായിരുന്നുവെന്നും മനുഷ്യന് ധൈര്യത്തോടെ നടക്കാനും ഉറങ്ങാനും കഴിഞ്ഞിരുന്നില്ലെന്നും ആദ്യ ദശകങ്ങളിലെ താമസക്കാരിൽ ഇപ്പോഴും ജീവിച്ചിരിക്കുന്ന എല്ലാവരും സാക്ഷ്യ പ്പെടുത്തുന്നു. ഇന്ന് ദേശീയോദ്യാനങ്ങളിൽ മാത്രം കാണപ്പെടുന്ന മലമുഴക്കി വേഴാമ്പൽ, അള്ളാൻ എന്നു പ്രാ ദേശിക ഭാഷയിൽ വിളിപ്പേരുള്ള ഉറുമ്പുതീനി, മലയണ്ണാൻ, മാൻ, കഴുകൻ തുടങ്ങിയ ജീവികൾ ഇവിടെയുണ്ടായിരുന്നു. ചള്ളുവക്കോട് എന്ന സ്ഥലനാമം ‘ചാലുള്ള കടവ്’ എന്നോ ‘ചെളിയുള്ള കടവ്’ എന്നോ ലോപിച്ചുണ്ടായതാണെന്ന് പറയപ്പെടുന്നു. വലിയ പൊയിൽ പ്രദേശം എന്നർത്ഥമുള്ള ‘നിടുംപൊയിൽ’ എന്നതാണ് നിടുംബ എന്ന സ്ഥലനാമത്തിന് പിന്നിലെന്നും പറയപ്പെടുന്നു. മുൻപ് മോലോത്തും കുഴി എന്നറിയപ്പെട്ടിരുന്ന, ഇന്ന് ശിവക്ഷേത്രം സ്ഥിതി ചെയ്യുന്ന പ്രദേശവും അതിനു പടിഞ്ഞാറുഭാഗത്തുള്ള കാർക്കപ്പൊയിൽ എന്നറിയപ്പെടുന്ന പ്രദേശവുമായിരുന്നു ചള്ളുവക്കോടിന്റെ പടിഞ്ഞാറെ അറ്റം. ധാരാളം വെള്ളം നിറഞ്ഞു കിടന്നിരുന്ന കാർക്കപ്പൊയിൽ എന്ന പ്രദേശം കന്നു കാലികളെ മേയ്ച്ചു നടന്നിരുന്ന കാലിച്ചെറുക്കൻമാരുടെയും കന്നുകാലികളുടെയും വിഹാരകേന്ദ്രമായിരുന്നു. വാണിയ സമുദായത്തിൽപെട്ട ഒരു കുടുംബം കിഴക്കുഭാഗത്ത് താമസിച്ചതിനാലാണ് വാണിയന്റെ പൊയിൽ എന്ന് ആ ഭാഗം അറിയപ്പെട്ടിരുന്നത്. തെക്കു കിഴക്കു ഭാഗം പടത്തടം എന്നും അറിയപ്പെ ട്ടിരുന്നു.

1940-കളിൽ ജോർജ്ജ് തോമസ് കൊട്ടുകാപള്ളി താഴേക്കാട്ട് മനയിൽ നിന്നും ചീമേനി പ്രദേശം വാങ്ങിയതിന് ശേഷം പുതിയ കാർഷിക വിപ്ലവം തന്നെയുണ്ടായി. കശുമാവും റബ്ബറും അവിടെ കൃഷി ചെയ്യുവാൻ തുടങ്ങി. ആ പ്രദേശങ്ങളിൽ നിന്നും ഇത്തരം കാർഷികവിളകൾ ക്രമേണ ചള്ളുവക്കോട് നിടുംബ പ്രദേശങ്ങളിലും വ്യാപിച്ചു തുടങ്ങി. നിടുംപൊയിൽ എന്ന നിടുംബ കായിക പ്രേമികളുടെ വലിയ കേന്ദ്രമായിരുന്നു. വലിയ നേട്ടങ്ങളുണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിലും കബഡി, ഫുട്ബോൾ, വോളിബോൾ, കമ്പവലി തുടങ്ങിയ കായികവിനോദങ്ങളുടെ ശക്തമായ പ്രകടന ഭൂമിയായിരുന്നു. നിടുംബ റെഡ് സ്റ്റാർ ക്ലബ്ബിന്റെ ജനനത്തിനും മുൻപ് തന്നെ വണ്ണാത്തിക്കാനം, ആലന്തട്ട, പാടിക്കീൽ, കരുവാളം തുടങ്ങിയ സമീപപ്രദേശങ്ങളിൽ നിന്നുപോ ലും കായിക പ്രേമികൾ സായാഹ്നങ്ങ ളിൽ ഇവിടെ എത്തിയിരുന്നു. 1980-കളുടെ അവസാനത്തിലാണ് സാമൂഹിക-സാംസ്‌കാരിക കൂട്ടായ്മകൾ പ്രദേശത്ത് സംഘടനാ രൂപം കൈവരിക്കുന്നത്. റെഡ്സ്റ്റാർ ആർട്സ് ആൻഡ്‌ സ്പോർട്സ് ക്ലബ്‌, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തുടങ്ങിയവയുടെ പ്രവർത്തകർ നിടുംബ-ചള്ളുവക്കോട് സാമൂഹികവും സാംസ്കാരികവുമായ ഉന്നമനത്തിനായി അഹോരാത്രം പ്രവർത്തിച്ചു.

നിടുംബയിലെ പരിഷത്തിന്റെ ചരിത്രം

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നിടുംബ- ചള്ളുവക്കോട് പ്രദേശത്ത് സജീവമാകുന്നത് 1980-കളുടെ അവസാനത്തിലാണ് തുടക്കം. സാക്ഷരതാ, ജനകീയാസൂത്രണ പ്രവർത്തനങ്ങളിലൂടെയാണ് പൊതുജനങ്ങളിലേക്ക് അടുക്കുന്നതും,സജീവമാകുന്നതും. (നിടുംബ യൂണിറ്റിന്റെ രൂപീകരണ ശേഷമുള്ള ആദ്യ പത്തുവർഷത്തെ പ്രവർത്തനങ്ങളുടെ രേഖകൾ ലഭ്യമല്ല. വാക്കാൽ ലഭിച്ച വിവരങ്ങളുടെ വസ്തുതകൾ പരിശോധിച്ച ശേഷം പിന്നീട് ഉൾപ്പെടുത്താം)

ഭാരവാഹികൾ

നിടുംബ യൂണിറ്റിലെ ഭാരവാഹികളുടെ ലിസ്റ്റ്
വർഷം പ്രസിഡണ്ട് സെക്രട്ടറി
2001-02 കെ രാധാകൃഷ്ണൻ ജയരാജ് കെ എം വി
2002-03 കെ രാധാകൃഷ്ണൻ പി അനിൽകുമാർ
2003-06 പി അനിൽകുമാർ ജയരാജ് കെ എം വി
2006-07 മനോജ്‌ വി വി സുഭാഷ്‌ ചന്ദ്രജയൻ വി വി
2007-08 പി അനിൽകുമാർ ജയരാജ് കെ എം വി
2008-09 രതീഷ്‌ പി ജയരാജ് കെ എം വി
2009-12 സതീഷ്‌കുമാർ എം മനോജ്‌ കെ വി
2012-13 കെ രാധാകൃഷ്ണൻ രഞ്ജു എം വി
2013-14 കെ രാധാകൃഷ്ണൻ രഞ്ജു എം വി
2014-16 രഞ്ജു എം വി കരുണാകരൻ കെ വി
2016-18 കരുണാകരൻ കെ വി ധനേഷ് പി
2018-19 ധനേഷ് പി സുഭാഷ്‌ ചന്ദ്രജയൻ വി വി
2019- മനോജ്‌ വി വി സുഭാഷ്‌ ചന്ദ്രജയൻ വി വി

യൂണിറ്റ് ഏറ്റെടുത്ത പ്രധാന പ്രവർത്തനങ്ങൾ

  1. സാക്ഷരതാ പ്രവർത്തനങ്ങൾ
  2. ജനകീയാസൂത്രണ പ്രവർത്തനങ്ങൾ
  3. മേഖലാസമ്മേളന നടത്തിപ്പ് 2002
  4. യൂണിറ്റ് ബാലവേദി പ്രവർത്തനങ്ങൾ
  5. കുടുംബശ്രീ ശാക്തീകരണ പ്രവർത്തനങ്ങൾ 2002
  6. ജനസംവാദ യാത്ര 2002
  7. നദീപഠന യാത്ര –തേജസ്വിനി -2002
  8. ബാലോൽസവങ്ങൾ
  9. ക്ഷീരകർഷക സംവാദം 2002
  10. ഗൃഹസന്ദർശന പരിപാടികൾ
  11. ഇ എം എസ് അനുസ്മരണ സമ്മേളനങ്ങൾ
  12. പുസ്തക പ്രചരണം
  13. ബദലുല്പ്പന്ന പ്രചരണം
  14. മാസികാ പ്രചരണം
  15. SSLC/+2 അനുമോദനം
  16. കലാജാഥ സ്വീകരണം
  17. വീട്ടുമുറ്റ ക്ലാസുകൾ/ നാടകങ്ങൾ
  18. പ്രതിമാസ ചർച്ചാ ക്ലാസുകൾ
  19. ശാസ്ത്ര പരീക്ഷണ ക്ലാസുകൾ
  20. ഊർജസംരക്ഷണം (ചൂടാറാപെട്ടി വിതരണം)
  21. ആരോഗ്യ വിദ്യാഭ്യാസ സർവ്വേ -2021
"https://wiki.kssp.in/index.php?title=നിടുംബ_യൂണിറ്റ്&oldid=10119" എന്ന താളിൽനിന്ന് ശേഖരിച്ചത്