അഖിലേന്ത്യാ ജനകീയശാസ്ത്രപ്രസ്ഥാനം All India People Science Network

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

എഴുത്ത് : എം.പി.പരമേശ്വരൻ

അഖിലേന്ത്യാ ജനകീയശാസ്ത്രപ്രസ്ഥാനം

AIPSN രൂപം കൊള്ളുന്നു 1988ൽ ശാസ്ത്രസാഹിത്യപരിഷത്തിന്റെ രജതജൂബിലിയോടൊപ്പം നടന്ന ഒന്നാമത്തെ അഖിലേന്ത്യാജനകീയശാസ്ത്ര സമ്മേളനം ഔപചാരികമായ ഒരു അഖിലേന്ത്യാസംഘടനയ്ക്ക് രൂപം നൽകി. അഖിലേന്ത്യാ ജനകീയശാസ്ത്ര നെറ്റ്‌വർക്ക്. AIPSN ഏറെ ചർച്ച ചെയ്ത ശേഷമാണ് 'നെറ്റ്‌വർക്ക്' എന്ന രൂപം തീരുമാനിച്ചത്. സംഘടനകകളുടെ ഒരു ഫെഡറേഷൻ. ഓരോ സംഘടനയ്ക്കും അതിന്റെ തനതു പരിപാടികളും പ്രവർത്തനങ്ങളും ആവിഷ്‌ക്കരിക്കാനും നടപ്പാക്കാനുമുള്ള സ്വാതന്ത്ര്യത്തോടുകൂടിയ ഒരു സംഘടനാരൂപം. വലുപ്പ ചെറുപ്പം നോക്കാതെ ഓരോ സംഘടനയ്ക്കും ഒരു വോട്ടു മാത്രം. അന്ന് മറ്റെല്ലാ സംഘടനകളുടെയും കൂടിയുള്ള മൊത്തം അംഗങ്ങളേക്കാൾ കൂടുതലായിരുന്നു പരിഷത്തിലെ അംഗങ്ങളുടെ എണ്ണം. പരിഷത്ത് 'വല്യേട്ടൻ' ചമയുമോ എന്ന് പല സംഘടനകൾക്കും ഭയമുണ്ടായിരുന്നു. ഈ ഭയം മുമ്പും പ്രകടിപ്പിച്ചിട്ടുള്ളതാണ്. അത് ഒഴിവാക്കാനാണ് ഇങ്ങനെ ഒരു സംഘടനാരൂപത്തിന് ജന്മംനൽകിയത്. 1988 ഇതുകൊണ്ടു മാത്രമല്ല, മറ്റു പലതുകൊണ്ടും ഒരു വഴിത്തിരിവായിരുന്നു. AIPSNന്റെ ആഭിമുഖ്യത്തിൽ നടന്ന 'നാം ജീവിക്കുന്ന ലോകം' എന്ന സ്ലൈഡ്ക്ലാസ് പരമ്പരയും അത് തയ്യാറാക്കാനായി ഹൈദരാബാദിലെ നാഷണൽ ജിയോഫിസിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ചു നടത്തിയ വർക്ക്‌ഷോപ്പ് പലരും ഇന്നും ഓർമിക്കുന്നുണ്ടായിരിക്കും. എന്നാൽ വഴിത്തിരിവായത് മറ്റൊന്നാണ്. നാഷണൽ ലിറ്ററസി മിഷ(NLM))ന്റെ രൂപീകരണവും തുടർന്ന് ശാസ്ത്രസാഹിത്യപരിഷത്ത് ഏറ്റെടുത്ത എറണാകുളം ജില്ലാസമ്പൂർണ സാക്ഷരതാപദ്ധതിയും ആണത്. ഇതിന്റെ അഖിലേന്ത്യാവ്യാപനമാണ്, ദക്ഷിണേന്ത്യ ഒഴിച്ച് - അവിടെ നേരത്തെതന്നെ രൂപം കൊണ്ടിരുന്ന - മറ്റെല്ലാ സംസ്ഥാനങ്ങളിലും മണ്ണിൽ വേരൂന്നിയ ജനകീയശാസ്ത്രപ്രസ്ഥാനങ്ങൾക്ക് ജന്മംനൽകിയത്. അതിന് മുമ്പുണ്ടായിരുന്ന മിക്ക ചെറിയ ഗ്രുപ്പുകളും - അകജടചന്റെ സ്ഥാപകാംഗങ്ങൾ - പലതും ഇന്ന് നിർജീവമാണ്.

ഭാരതജ്ഞാനവിജ്ഞാന ജാഥ

1987ലെ ഭാരതജനവിജ്ഞാന ജാഥയുടെ(BJVJ) വിജയവും അത് രാജ്യത്താകെ സൃഷ്ടിച്ച ഓളങ്ങളും ആണ് ദേശീയ സാക്ഷരതാമിഷനെ ജനകീയശാസ്ത്രപ്രസ്ഥാനത്തിലേക്ക് അടുപ്പിച്ചത്. അന്നത്തെ വിദ്യാഭ്യാസസെക്രട്ടറി, അന്തരിച്ച ശ്രീ.അനിൽ ബോർദിയയ്ക്ക് കേരളശാസ്ത്രസാഹിത്യപരിഷത്തിനെപ്പറ്റി നേരത്തെ തന്നെ നന്നായി അറിയാമായിരുന്നു. ബോർദിയ നൽകിയ സൂചനപ്രകാരം, അന്ന് രാജീവ് ഗാന്ധിയുടെ സാങ്കേതികഉപദേഷ്ടാവായിരുന്ന ശ്രീ.സാം പിത്രോദ കേരളശാസ്ത്രസാഹിത്യപരിഷത്തിനെ സമീപിക്കുകയും സാക്ഷരതയെ ബഹുജനപ്രസ്ഥാനമാക്കുന്നതിൽ സഹായം അഭ്യർഥിക്കുകയും ചെയ്തു. 1988 മാർച്ചിലായിരുന്നു ഇത്. ജൂണിൽ, സാക്ഷരതാമിഷന്റെ ആദ്യത്തെ യോഗത്തിൽ വച്ചു തന്നെ ഈ ആവശ്യം ഔപചാരികമായി ഉന്നയിക്കപ്പെട്ടു. ഈ ലേഖകൻ സാക്ഷരതാമിഷൻ കൗൺസിലിലും അതിന്റെ നിർ വാഹകസമിതിയിലും അംഗമായിരുന്നു. ഭാരത്ഗ്യാൻവിഗ്യാൻ ജാഥ എന്ന ബൃഹത്തായ, ജനവിജ്ഞാനജാഥയുടെ നിരവധി മടങ്ങ് വലുതായ പരിപാടിക്ക് രൂപം കൊടുക്കുന്നതിനെപ്പറ്റി ആലോചിക്കാനായി പോണ്ടിച്ചേരിയിൽ വച്ചു നടന്ന അകജടച യോഗത്തിൽ പരിഷത്തൊഴികെ മറ്റെല്ലാ സംഘടനകളും ഇത്രയും വലിയ ഒരു പരിപാടി ഏറ്റെടുക്കാൻ വിമുഖത കാണിച്ചു. നാനൂറ് ജില്ലാതല ജാഥകൾ, ഓരോ ജാഥയും 150 പഞ്ചായത്തുകളിലൂടെ സഞ്ചരിക്കുന്നു, 41 ദിവസം - 1990 ഒക്‌ടോബർ 2 മുതൽ നവംബർ 14 വരെ - 20ൽ പരം സംസ്ഥാന സംഘാടകസമിതികൾ - നാനൂറ് ജില്ലാ സംഘാടകസമിതികൾ, 60,000 സ്ഥാനീയസംഘാടകസമിതികൾ - അന്ന് വിഭാവനം ചെയ്യാൻ പോലും പറ്റാത്തതായിരുന്നു. ശാസ്ത്രസാഹിത്യപരിഷത്തിന് മാത്രമേ തെല്ലെങ്കിലും ആത്മവിശ്വാസമുണ്ടായിരുന്നുള്ളു. ഹിന്ദി ഹൃദയഭൂമിയിൽ അതാലോചിക്കാൻ കൂടി ആളുകൾ തയ്യാറായില്ല. പരമാവധി വേണമെങ്കിൽ തെക്കെ ഇന്ത്യയിൽ പരീക്ഷിച്ചു നോക്കാം എന്നായിരുന്നു നിലപാട്. എന്നാൽ സാക്ഷരതയുടെ ആവശ്യം ഹിന്ദി നാടുകളിലാണ്. സാക്ഷരത ശാസ്ത്രപ്രസ്ഥാനത്തിന്റെ അജണ്ടയല്ല, ശാസ്ത്രപ്രചാരണമാണ് അതിന്റെ അജണ്ട എന്നുവരെ പലരും വാദിച്ചു. ഒപ്പം സർക്കാർനയങ്ങളെ വിമർശനാത്മകമായി വിലയിരുത്തലും. പല സംഘടനകളും നഗരകേന്ദ്രിതങ്ങളായിരുന്നു. അവരിൽനിന്നാണ് കൂടുതൽ എതിർപ്പ് വന്നത്. എന്നാൽ എഴുതാനും വായിക്കാനും അറിയാത്ത ഒരു ഭാരതം എങ്ങനെ ശാസ്ത്രസാക്ഷരമാകും? അന്ന് തീരുമാനമാകാതെ പിരിയുകയാണുണ്ടായത്.

1989 ഫെബ്രുവരിയിൽ മാത്രമാണ്, പദ്ധതി ഏറ്റെടുക്കാൻ തീരുമാനമായത്. ആവശ്യമായ ഫണ്ടുകൾ നൽകാൻ NLM തയ്യാറായിരുന്നു. എന്നാൽ ആരാണ് ഫണ്ട് സ്വീകരിക്കുക. ജനവിജ്ഞാനജാഥയ്ക്ക്, എല്ലാവർക്കും വേണ്ടി ഡെൽഹി സയൻസ് ഫോറമാണ് NCSTC നൽകിയ ഫണ്ട് കൈകാര്യം ചെയ്തിരുന്നത്. ഇത്രയും വലിയ ഫണ്ട് കൈകാര്യം ചെയ്യാൻ അവരും തയ്യാറായില്ല. അകജടച രജിസ്റ്റർ ചെയ്ത, നിയമസാധുതയുള്ള, ഒരു സംഘടനയല്ല. അതിനാൽ ഫണ്ട് വാങ്ങാൻ അതിനും കഴിയില്ല. പരിപാടി നടത്താനായിത്തന്നെ പുതിയ സംഘടന രജിസ്റ്റർ ചെയ്യുകയായിരിക്കും നല്ലത് എന്ന തീരുമാനത്തിലാണ് എത്തിയത്. ജാഥയ്ക്ക് ഒരു പേരു നൽകണം. ഒട്ടേറെ ചർച്ചകൾ നടന്നു. അവസാനം ഭാരത് ഗ്യാൻ വിഗ്യാൻ ജാഥ - ജ്ഞാന വിജ്ഞാന ജാഥ - എന്ന പേർ അംഗീകരിക്കപ്പെട്ടു. വിജ്ഞാനം സയൻസാണ്. ജ്ഞാനത്തെ അക്ഷരത്തിന്റെയും വിവേകത്തി ന്റെയും പ്രതീകമായാണ് സങ്കൽപിച്ചത്. ജാഥ നടത്താനായി രൂപീകരിക്കുന്ന സമിതിക്ക് ഭാരത് ഗ്യാൻ വിഗ്യാൻ സമിതി എന്ന പേർ കൊടുത്തു. സ്വാഭാവികം മാത്രം. എട്ടു സംസ്ഥാനങ്ങളിൽ നിന്നായി എട്ടു സംഘടനകളുടെ പ്രതിനിധികൾ സ്ഥാപകാംഗങ്ങളായി. അഖിലേന്ത്യാതലത്തിൽ പ്രവർത്തിക്കുന്ന ഭാരത് ഗ്യാൻ വിഗ്യാൻ സമിതി (BGVS) രജിസ്റ്റർ ചെയ്യപ്പെട്ടു.

വിദ്യാഭ്യാസരംഗത്തും സാമ്പത്തികശാസ്ത്രരംഗത്തും തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഡോ.മാൽകം.എസ്.ആദിശേഷയ്യയെ സ്ഥാപകപ്രസിഡന്റായി ലഭിച്ചത് ഭാരത ജ്ഞാന വിജ്ഞാന സമിതിക്ക് വലിയൊരു ശക്തിയായിരുന്നു. താൻ തന്നെ സ്ഥാപിച്ച മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസിന്റെ - കേരളത്തിലെ സിഡിഎസിന്റെ ലക്ഷ്യങ്ങൾ തന്നെയാണ് ഇതിനുമുള്ളത് - ചെയർമാനായിരുന്നു അദ്ദേഹം. അന്ന് അദ്ദേഹത്തിന് 80 വയസ്സായിരുന്നുവെങ്കിലും യോഗങ്ങൾ നടത്തിക്കൊണ്ടുപോകുന്നതിൽ അദ്ദേഹത്തിനുള്ള കഴിവ് അസാമാന്യമായിരുന്നു. 83-ാം വയസ്സിൽ മരിക്കുന്നതുവരെ അദ്ദേഹം തന്നെയായിരുന്നു പ്രസിഡന്റ്. സ്ഥാപകസെക്രട്ടറി ഡോ.എം.പി.പരമേശ്വരനും സ്ഥാപകട്രഷറർ അന്തരിച്ച ശ്രീ.ഇ.കെ.നാരായണനും ആയിരുന്നു. തെക്കൻ ഡെൽഹിയിലെ സാകേതിൽ ഒരു ഫ്‌ളാറ്റിൽ ഓഫീസും ഗസ്റ്റ്ഹൗസും ആയി പ്രവർത്തിക്കാൻ തുടങ്ങി.

1988ൽ സാക്ഷരതാമിഷൻ യോഗത്തിൽ വച്ച് ആദ്യം നിർദേശിച്ചത് ട്രെയിൻ ജാഥയായിരുന്നു. തെക്കുവടക്ക് രണ്ട്, കിഴക്കു പടിഞ്ഞാറ് രണ്ട് - ഭഗത്‌സിങ്ങ്, ഗാന്ധിജി, ടാഗോർ, സുബ്രഹ്മണ്യഭാരതി എന്നിവരുടെ പേരുകളിൽ ഓരോന്ന്. ട്രെയിൻ വിട്ടുതരാമെന്ന് സാം പിത്രോദയും അതിന്റെ ഉള്ളിലെ ക്രമീകരണങ്ങളിൽ സഹായിക്കാമെന്നു CSIR ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ആയിരുന്ന ഡോ.രാം അയ്യങ്കാരും ഉറപ്പുതന്നു. എന്നാൽ അവസാനം, കൂടുതൽ ഗ്രാമങ്ങളിൽ എത്തുന്നതിനായി 400 ബസ് ജാഥകൾ എന്ന രൂപം സ്വീകരിക്കുകയാണുണ്ടായത്. 1989 ജൂണിൽ ജാഥാ പ്രോജക്റ്റ് അംഗീകരിക്കപ്പെട്ടു. ഒക്‌ടോബറിൽ ആഏഢട രജിസ്റ്റർ ചെയ്തു. ഡിസംബർ 22ന് ഔപചാരിക ഉദ്ഘാടനവും നടന്നു.

സാക്ഷരതാമിഷനെയും ഇന്ത്യാഗവൺമെന്റിനെയും സംബന്ധിച്ചിടത്തോളം അസാധാരണമായ ഒരു തീരുമാനമായിരുന്നു അത്. ഇന്നലെ രൂപംകൊണ്ട ഒരു സംഘടനയ്ക്ക്, ഇന്ന് രണ്ടു കോടി രൂപ നൽകുക! അവർക്ക് പരിഷത്തിലും അതിലെ പ്രവർത്തകരിലും അത്രയ്ക്ക് വിശ്വാസമായിരുന്നു. ഭാഗ്യത്തിന്, വലിയ ഒരു 'അഴിമതി' ആയി അന്ന് ആരും അപവാദപ്രചാരണം നടത്തിയില്ല. BGVSനെ അവർ 'മറ്റൊന്ന്' ആയി കരുതിയിരുന്നില്ല. അതിന്റെ സെക്രട്ടറിയ്ക്ക്, NLMന്റെ ഡയറക്ടർ ജനറലിന് തുല്യമായ സ്ഥാനമാണ് പ്രോട്ടോക്കോളിൽ നൽകിയിരുന്നത്. NLMന്റെ അനൗപചാരികവും കൂടുതൽ സജീവവുമായ ആൾട്ടർ ഇഗോ (മറുചേതന) ആയാണ് ആഏഢടനെ അന്ന് കരുതിയിരുന്നത്. ഇത് ഉദ്യോഗസ്ഥവൃന്ദത്തിന്റെ എതിർപ്പിന്, പിൽക്കാലത്ത്, കാരണമായി.

അക്കാലത്ത് UGCയുടെ ചെയർമാനായിരുന്നത് പ്രൊഫ.യശ് പാൽ ആയിരുന്നു. 1966ൽ എം.പി.പരമേശ്വരൻ TIFRൽ നിന്നും BARCയിൽ നിന്നുമുള്ള ശാസ്ത്രജ്ഞരുടെ ഒരു യോഗം വിളിച്ചുചേർക്കുകയുണ്ടായി. ഇന്ത്യൻ ഭാഷകളിലെ ശാസ്ത്രസാഹിത്യം വികസിപ്പിക്കുന്നതിനെപ്പറ്റി ആലോചിക്കാനായിരുന്നു അത്. അതിൽ പഞ്ചാബിഭാഷയുടെ പ്രതിനിധിയായി വന്നത്, അന്ന് TIFRൽ പ്രൊഫസർ ആയിരുന്ന യശ്പാൽ ആയിരുന്നു. അന്നു മുതൽ അദ്ദേഹം പരിഷത്തിന്റെയും ജനകീയശാസ്ത്രപ്രസ്ഥാനത്തിന്റെയും ഉറ്റ സുഹൃത്തായിത്തീർന്നു. ശാസ്ത്രസാങ്കേതികവകുപ്പിന്റെ സെക്രട്ടറിയായിരുന്ന കാലത്ത്, 1985ൽ 'ശാസ്ത്രകലയുടെ ഭാരതയാത്ര'യ്ക്ക് അദ്ദേഹം സഹായധനം നൽകുകയുണ്ടായി. 1990ൽ അദ്ദേഹം അസാധാരണമായ ഒരു പ്രവൃത്തി ചെയ്തു. ഇന്ത്യയിലെ സാക്ഷരതാപ്രവർത്തനം നടത്താനായി 150 ഫെല്ലോഷിപ്പുകൾ ഉണ്ടാക്കി. കോളേജുകളിലും സർവകലാശാലകളിലും പഠിപ്പിക്കുന്ന അധ്യാപകർക്ക്‌വേണ്ടിയുള്ള FIP മാതൃകയിൽ. രണ്ടുകൊല്ലത്തേക്ക് BGVSൽ ചേർന്ന് സാക്ഷരതയ്ക്കു വേണ്ടി പ്രവർത്തിക്കാനുള്ള ഫെല്ലോഷിപ്പ് ആയിരുന്നു അത്. ആഏഢടന്റെ സെക്രട്ടറിയാണ് അവരെ തെരഞ്ഞെടുക്കേണ്ടത്, NLMറെ ഡയറക്ടർ ജനറലിന്റെ ശുപാർശയും. എന്നാൽ ഒരു സത്യം പറയേണ്ടതുണ്ട്. മൂന്നു-നാലു കൊല്ലം തുടർന്ന ഈ സ്‌കീമിൽ ആഏഢടനോട് ചേർന്നു പ്രവർത്തിക്കാൻ തയ്യാറായത് ആകെ 40-50 അധ്യാപകരാണ്. പുരോഗമനചിന്താഗതിക്കാരായ അനേകായിരം അധ്യാപകരുണ്ടായിരുന്നു. എന്നാൽ അവരുടെ അധ്യാപനവൃത്തിയേക്കാൾ എത്രയോ മടങ്ങ് ശ്രമകരമാണ് സാക്ഷരതാപ്രവർത്തനം (കൊല്ലം 4000- 5000 മണിക്കൂർ!) എന്നുകണ്ട അവർ അതിന് തയ്യാറായില്ല. 'ചാരുകസേരാപുരോഗമനം' മാത്രമായിരുന്നു അവരുടേത്.

2-3 ജില്ലകളിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ഒരു ഫെല്ലോ എന്നായിരുന്നു വിഭാവനം ചെയ്തത്. അവർക്ക് സവിശേഷമായ ഒരു പേരും നൽകിയിരുന്നു - സാക്ഷരതാഅംബാസഡർ (സാക്ഷരതാദൂതൻ). ഫലത്തിൽ സാക്ഷരതാദൂതന്മാരിൽ ഏറിയ പങ്കും അക്കാദമികവിഭാഗത്തിന് വെളിയിൽ നിന്ന്, സാമൂഹികപ്രവർത്തകരുടെ ഇടയിൽ നിന്ന് വന്നവരായിരുന്നു. പിൽക്കാലത്ത് സംസ്ഥാനതല സംഘടനകൾ ജനകീയശാസ്ത്രപ്രസ്ഥാനത്തിന്റെ ഭാഗമായി മാറിയപ്പോൾ ഈ പരിമിതി വ്യക്തമായിരുന്നു. കേരളത്തിലേതിൽനിന്നു വ്യത്യസ്തമായി, ശാസ്ത്രരംഗങ്ങളിൽ നേതൃത്വം നൽകാൻ കഴിവുള്ളവരായിരുന്നില്ല. അതിന്റെ നേതൃസ്ഥാനത്ത് ഇരുന്നവർ ഇതേപ്പറ്റി വീണ്ടും വിശദമായി ചർച്ചചെയ്യേണ്ടിവരും.

ഭാരതജ്ഞാനവിജ്ഞാനജാഥയെപ്പറ്റി AIPSNൽ ചർച്ചകൾ നടന്നുകൊണ്ടിരിക്കവെതന്നെ അന്നത്തെ എറണാകുളം ജില്ലാ കളക്ടറും, പരിഷത്തിന്റെ മുൻ വൈസ് പ്രസിഡന്റുമാരിൽ ഒരാളും ആയിരുന്ന ശ്രീ.കെ.ആർ.രാജൻ പരിഷത്തിനു മുമ്പാകെ ഒരു നിർദേശം വച്ചു : എറണാകുളം ജില്ലയെ പൂർണമായും സാക്ഷരമാക്കുക. അതിന് പരിഷത്ത് മുൻകൈ എടുക്കണം. എന്നാൽ തുടക്കത്തിൽ പരിഷത്തിലെ ഭൂരിപക്ഷം പേർക്കും അതിനോട് യോജിപ്പുണ്ടായിരുന്നില്ല. രണ്ടു കാരണങ്ങളാൽ - ആത്മവിശ്വാസക്കുറവും ഗവൺമെന്റുമായി സഹകരിച്ചു പ്രവർ ത്തിക്കുന്നതിനെപ്പറ്റിയുള്ള സംശയവും. വിമർശിക്കുക. അതാണ് പരിഷത്തിന്റെ കടമയായി കണ്ടിരുന്നത്. സർഗാത്മകപ്രവർത്തനങ്ങളിലൂടെയുള്ള വിമർശനം സാധ്യമാണ് എന്ന് ബോധ്യമുണ്ടായിരുന്നില്ല. ഇന്നും രണ്ടിനെയും, സർഗാത്മകപ്രവർത്തനത്തെയും വിമർശനത്തെയും രണ്ടായി കാണാനുള്ള ഒരു പ്രവണത അവശേഷിക്കുന്നുണ്ട്.

ഏതായാലും, അവസാനം അത്തരമൊരു പരിപാടിയിൽ പങ്കെടുക്കാൻ തന്നെ പരിഷത്ത് തീരുമാനിച്ചു. 1978-79 കാലത്തെ ദേശീയ സാക്ഷരതാപദ്ധതിയുടെ ഭാഗമായി പ്രവർത്തിച്ചപ്പോഴത്തെ തിക്താനുഭവങ്ങൾ ഉണ്ടായിരുന്നു. എങ്കിലും സാക്ഷ രതപരിഷത്തിന്റെ ഒരു പ്രധാന അജണ്ടയായി തീരുമാനിക്ക പ്പെട്ടിരുന്നു. അങ്ങനെയാണ് 1985ൽ എറണാകുളത്തു വച്ചുനടന്ന 23-ാം വാർഷികത്തിൽവച്ച് അരയും തലയും മുറുക്കി അതിനായി ഗോദയിൽ ഇറങ്ങണമെന്നും പ്രൊഫ.എം.കെ.പ്രസാദ് വളണ്ടറി റിട്ടയർമെന്റ് എടുത്ത് അതിന്റെ നേതൃത്വം ഏറ്റെടുക്കണമെന്നു നിർദേശിക്കപ്പെട്ടത്. 1985 നവംബറിൽ നടന്ന പുത്തൻ വിദ്യാഭ്യാസനയത്തെ(NEP) പറ്റിയുള്ള ഒരു ചർച്ചാസമ്മേളനത്തിൽ പരിഷത്ത് പ്രഖ്യാപിച്ചു : 1991 മാർച്ച് 31നു മുമ്പെ കേരളത്തെ സമ്പൂർണസാക്ഷരമാക്കും. മാർച്ച് 31ന് കഴിഞ്ഞില്ല. എന്നാൽ 1991 ഏപ്രിൽ 19ന് കേരളം സമ്പൂർണസാക്ഷരമായി പ്രഖ്യാപിക്കപ്പെട്ടു. എറണാകുളം സാക്ഷരതായജ്ഞത്തിന്റെ തുടർച്ചയായി സ്റ്റേറ്റ് ഗവൺമെന്റിന്റെ ഉത്തരവാദിത്തത്തിൽ ഏറ്റെടുത്ത ഒരു പദ്ധതിയിലൂടെയാണ് അത് സാധിച്ചത്. ഒരു സാധ്യത വന്നപ്പോൾ പരിഷത്ത് അത് ഉപയോഗിച്ചു. എറണാകുളം സമ്പൂർണ സാക്ഷരതാപദ്ധതി, എറ്റെടുക്കാൻ തയ്യാറായതിനാലാണ് ഇത് സാധ്യമായത്. അതിനുമുമ്പ് 1986ൽ തന്നെ അഞ്ചുകൊല്ലംകൊണ്ട് കേരളത്തെ സമ്പൂർണസാക്ഷരമാക്കാനുള്ള ഒരു പദ്ധതിയുടെ രൂപരേഖ കേന്ദ്രഗവൺമെന്റിന് സമർ പ്പിക്കുന്നു. അതിവിപുലമായ ഒരു സംഘടനാസംവിധാനമാണ് ഇതിനായി പരിഷത്ത് വിഭാവം ചെയ്യുന്നത് : ഫീൽഡ് മാർഷൽ (പരിഷത്ത് പ്രസിഡന്റ്) ഡിവിഷനുകൾ, ബറ്റാലിയനുകൾ, പ്ലാറ്റൂണുകൾ, കോംബാറ്റ് യൂണിറ്റുകൾ (വാർഡുതല കമ്മിറ്റികൾ) എന്നിങ്ങനെ ഒരു സമ്പൂർണയുദ്ധത്തിന്റെ മാതൃകയാണ് സ്വീകരിച്ചത്. ഇവിടെ രസാവഹകമായ ഒരു കാര്യം ചൂണ്ടിക്കാണിക്കട്ടെ. വെനിസ്വേലയിലെ മുൻ പ്രസിഡന്റ് യൂഗോ ഛാവേസ് 2004ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനും സംഘാടനത്തിനുമായി ഏതാണ്ട് ഇതേ മാതൃകതന്നെയാണ് സ്വീകരിച്ചത്. അതിൽ മാത്രമല്ല, വികസനപ്രവർത്തനം ആസൂത്രണം ചെയ്യുന്നതിലും കേരളത്തിലെ ജനകീയാസൂത്രണത്തിന്റെ അനുഭവങ്ങൾ ഉപകരിച്ചിട്ടുണ്ടെന്ന് അവർ രേഖപ്പെടുത്തിയിടുണ്ട്. സംഘടനാസംവിധാനത്തെ ബറ്റാലിയൻ, പ്ലാറ്റൂൺ, സ്‌ക്വാഡ് എന്നിങ്ങനെയാണ് വിഭജിച്ചിരുന്നത്.

നേരത്തെ നടന്ന ചർച്ചകളിൽ, എറണാകുളം ജില്ലയെ സമ്പൂർണസാക്ഷരമാക്കാനായി പരിഷത്ത് ഒരു പ്രോജക്റ്റ് സമർപ്പിക്കുകയാണെങ്കിൽ അതിന് ഫണ്ടു നൽകാമെന്നു അനിൽ ബോർദിയ വാഗ്ദാനം ചെയ്തിരുന്നു. കളക്ടർക്ക് നേരിട്ട് ഫണ്ടു നൽകാൻ നിയമം അനുവദിക്കുമായിരുന്നില്ല. അങ്ങനെ പരിഷത്ത് 1988 അവസാനത്തിൽ തന്നെ പ്രോജക്ട് സമർപ്പിച്ചു. 1989 ജനുവരിയിൽ പ്രോജക്റ്റ് ഉദ്ഘാടനം ചെയ്തു. അതുകൊണ്ടു നടത്താനായി കളക്ടർ ചെയർമാനും ഒരു ഉദ്യോഗസ്ഥൻ (മോഹൻദാസ്) ട്രഷററും പരിഷത്തിന്റെ സി.ജി.ശാന്തകുമാർ സെക്രട്ടറിയുമായി എറണാകുളം ജില്ലാ സാക്ഷരതാസമിതി രൂപീകരിക്കുകയും ചെയ്തു. പിൽകാലത്ത് ഇന്ത്യ മുഴുവൻ അംഗകീരിച്ച ജില്ലാസാക്ഷരതാസമിതികൾക്ക് (ZSS) ഇതായിരുന്നു മാതൃക.

എറണാകുളം സാക്ഷരതാപരിപാടി ഒരു വൻ വിജയമായി രുന്നു. എല്ലാ സംശയങ്ങളും ഭയങ്ങളും കാറ്റിൽ പറത്തിക്കൊണ്ട് 30000 ത്തിലധികം വളണ്ടിയർമാർ, ഒരു ജില്ലയിൽ നിന്നു മാത്ര മായി, പഠിപ്പിക്കാനും സംഘാടനപ്രവർത്തനങ്ങൾക്കുമായി മുന്നോട്ടുവന്നു. ജനമനസ്സുകളിൽ നന്മ ഇപ്പഴും ഒളിഞ്ഞു കിടക്കുന്നുണ്ടെന്നും ശരിയായ സാഹചര്യം ഒരുക്കുകയാണെങ്കിൽ അത് പുറത്തുവരുമെന്നും ഇത് തെളിയിച്ചു. പിന്നീട് സമ്പൂർണസാക്ഷരതാക്യാമ്പെയിൻ മാതൃക രാജ്യവ്യാപകമായി അംഗീകരിച്ചപ്പോൾ ഒന്നരക്കോടി വളണ്ടിയർമാരാണ് പല ഘട്ടങ്ങളിലായി മുന്നോട്ടുവന്നത്. ഓരോരുത്തരും 400-500 മണിക്കൂർ ഇതിനായി ചെലവാക്കി. ഒരു പ്രതിഫലവും പ്രതീക്ഷിക്കാതെ. ഇത്രയും വലിയൊരു ജനകീയപരിപാടി ഇന്ത്യയിൽ മുമ്പും പിമ്പും ഉണ്ടായിട്ടില്ല.

ഗവൺമെന്റും പൗരസമൂഹവും പരസ്പരവിശ്വാസത്തോടെയും ബഹുമാനത്തോടെയും കൂട്ടുചേർന്ന് പ്രവർത്തിച്ചതിന്റെ ഫലമായിരുന്നു ഇത്. എറണാകുളം പദ്ധതി പൂർത്തിയാവുന്നതിനും ഭാരതജ്ഞാനവിജ്ഞാനജാഥ നടത്തുന്നതിനും മുന്നെതന്നെ ഇന്ത്യയിൽ അങ്ങിങ്ങായി എറണാകുളം മാതൃകയിലുള്ള പ്രവർത്തനങ്ങൾ രൂപപ്പെടാൻ തുടങ്ങി. ദക്ഷിണകന്നട, ബീജാപൂർ, പോണ്ടിച്ചേരി, ദുർഗ്, മേദിനിപ്പൂർ... എന്നിവ ഉദാഹരണങ്ങളാണ്. അതേപോലെ ഒട്ടനവധി ജില്ലാകളക്ടർ മാരും - മദൻഗോപാൽ, രഘുനന്ദനൻ, രത്‌നപ്രഭ, നാഗാർജുന, മാനവേന്ദ്രനാഥ് റോയ്, ഹർഷ് മാന്ദർ... ഇവരുടെ എണ്ണം ഡസൻ കണക്കിനുവരും - പൗരസമൂഹത്തോട് തോളോടുതോൾ ചേർന്ന് ആക്റ്റിവിസ്റ്റുകളെപ്പോലെ പ്രവർത്തിക്കാൻ തുടങ്ങി.

1989 അവസാനിക്കുന്നതിനു മുമ്പുതന്നെ കേരളത്തെ സമ്പൂർണസാക്ഷരമാക്കാനുള്ള ഒരു പദ്ധതി ഗവൺമെന്റിന്റെ പേരിൽ തയ്യാറാക്കി സാക്ഷരതാമിഷന് സമർപ്പിക്കുകയുണ്ടായി. അത് നടത്താനായി ഒരു കേരള സംസ്ഥാന ലിറ്ററസി മിഷൻ കൗൺസിലും രൂപീകരിച്ചു. പിന്നീട് എല്ലാ സംസ്ഥാനത്തിലും ഈ മാതൃക അംഗീകരിക്കപ്പെട്ടു.

1990 ഒക്‌ടോബർ 2 മുതൽ നവംബർ 14 വരെയായി ജ്ഞാനവിജ്ഞാന ജാഥ നടന്നു. 360ൽ പരം ജില്ലാ ജാഥകളും ആയിരത്തിലധികം പ്രാദേശിക ജാഥകളും കൂടി 30000ത്തിലധികം ഗ്രാമങ്ങൾ സന്ദർശിച്ചു. ജാഥാസ്വീകരണത്തിനായി ഓരോ ഗ്രാമത്തിലും പ്രാദേശികസംഘാടനസമിതികൾ ഉണ്ടാക്കിയിരുന്നു- മുപ്പതിനായിരത്തിലധികം. മുന്നൂറിലധികം ജില്ലാസമിതികളും 20ൽ പരം സംസ്ഥാനസമിതികളും. കലാജാഥയുടെ ദീർഘ സ്ഥായിയായ ഡിവിഡന്റ് ഈ പ്രാദേശിക-ജില്ലാ സംഘാടകസമിതിയും അവയിൽ ഭാഗഭാക്കുകളായ മനുഷ്യരും ആണ്. ജാഥ കഴിഞ്ഞപ്പോഴയ്ക്കും ഓരോ സംസ്ഥാനത്തിലും വിപുലമായ സംസ്ഥാനകമ്മറ്റികളും പകുതിയിലധികം ജില്ലാതല സമിതികളും പലയിടത്തും പ്രാദേശികസമിതികളും ഉള്ള ഭാരതജ്ഞാനവിജ്ഞാനസമിതികൾ രൂപംകൊണ്ടു. ഇതിൽ പങ്കെടുക്കാതെ പോയത് പശ്ചിമബംഗാൾ മാത്രമായിരുന്നു. സാക്ഷരതയ്ക്കായി അവിടെ അന്ന് ജ്യോതിബസുവിന്റെ നേതൃത്വത്തിലുള്ള പശ്ചിമബംഗസാക്ഷരതാപ്രചാരസമിതിയുണ്ടായിരുന്നു. പശ്ചിമബംഗവിജ്ഞാൻ മഞ്ച് വേറെയും. കേരളത്തിൽ പരിഷത്തും തമിഴ്‌നാട്ടിൽ തമിഴ്‌നാട് സയൻസ് ഫോറവും ജ്ഞാനവിജ്ഞാനസമിതിയുടെ ധർമങ്ങൾ കൂടി നിർവഹിച്ചു. അങ്ങനെ 1988ൽ ഒരു തരത്തിൽ പറഞ്ഞാൽ പേരിനു മാത്രമായി രൂപംകൊണ്ട അകജടചഉം പിന്നീട് സാക്ഷരതയ്ക്കായി രൂപംകൊണ്ട ആഏഢടഉം രണ്ടും കൂടിചേർന്നപ്പോൾ ശരിക്കും ഒരു അഖിലേന്ത്യാജനകീയശാസ്ത്രപ്രസ്ഥാനം രൂപംകൊണ്ടു എന്നുപറയാം. തുടക്കത്തിൽ സാക്ഷരതയെ ഒരു ജനകീയ അജണ്ടയാക്കി മാറ്റുകയും ജനങ്ങൾക്കിടയിൽ അക്ഷരം പഠിക്കാനുള്ള അഭിനിവേശം ജനിപ്പിക്കുകയും അതിനായി രാജ്യവ്യാപ കമായ പ്രചാരണം നടത്തുകയും മാത്രമായിരുന്നു ആഏഢടന്റെ ദൗത്യം. മൂന്നുകൊല്ലത്തിനുള്ളിൽ അത് പിരിച്ചുവിടും എന്നതായിരുന്നു ധാരണ. അഖിലേന്ത്യാപ്രവർത്തനങ്ങൾക്ക് അകജടച ഉണ്ടല്ലോ. എന്നാൽ സാഹചര്യങ്ങളുടെ സമ്മർദം കാരണം സാക്ഷരതാനിർവഹണത്തിൽ സാക്ഷരതാമിഷന്റെ സഹകാരി എന്ന ധർമം ഏറ്റെടുക്കാൻ ആഏഢട നിർബന്ധിതമായി. സാക്ഷരതാപ്രവർത്തനമാകട്ടെ എല്ലാ സംസ്ഥാനങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന ഒന്നാണ് താനും. സ്വാഭാവികമായും ആഏഢടന് കീഴറ്റംവരെ എത്തുന്ന, ഏകീകൃതമായ ഒരു അഖിലേന്ത്യാസംഘടനയായി മാറേണ്ടിവന്നു. അതിന് സംസ്ഥാനതലത്തിലും ജില്ലാതലത്തിലും ഒക്കെ ഘടകങ്ങൾ ഉണ്ടാക്കേണ്ടിവന്നു. അതിന്റെ പ്രവർത്തനവേഗം സാഹചര്യങ്ങളാണ് നിർണയിച്ചിരുന്നത്. അകജടച പ്രവർത്തനങ്ങൾക്ക് ലഭ്യമായ സ്വാതന്ത്ര്യം - സൗകര്യം പോലെ ചെയ്യാനും ചെയ്യാതിരിക്കാനും ഉള്ള സ്വാതന്ത്ര്യം - അതിനില്ലായിരുന്നു. മാത്രമല്ല അകജടച അംഗങ്ങളായ പല സംഘടനകളും - കന്നടരാജ്യവിജ്ഞാൻ മഞ്ച്, ഡെൽഹി സയൻസ് ഫോറം, ഏകലവ്യ, എങഞഅക, പശ്ചിമബംഗ വിഗ്യാൻ മഞ്ച്, ശ്രുജനിക, ആസ്സാം സയൻസ് സൊസൈറ്റി എന്നിവയൊന്നുംതന്നെ - സാക്ഷരതാപ്രവർത്തനത്തിൽ പങ്കാളികളായിരുന്നില്ല താനും. 1991-ഓടുകൂടി കേരളത്തിലെ സാക്ഷരതാപ്രവർത്തനം പൂർത്തീകരിച്ചിരുന്നു. അതിനാൽ ഗടടജയ്ക്കും കാര്യമായ പങ്കൊന്നും വഹിക്കാനുണ്ടായിരുന്നില്ല. അങ്ങനെ അഖിലേന്ത്യാതലത്തിൽ രണ്ടു ധാരകൾ പതുക്കെപ്പതുക്കെ രൂപംകൊണ്ടു. ഒന്നു ആഏഢട കേന്ദ്രസമിതിയുടെ നേതൃത്വത്തിലുള്ള സാക്ഷരതാധാര. കേരളം, പശ്ചിമബംഗാൾ, ത്രിപുര എന്നീ സംസ്ഥാനങ്ങളിലൊഴികെ മറ്റെല്ലാ സംസ്ഥാനങ്ങളിലും ഈ ധാര സജീവമായിരുന്നു. രണ്ടാമത്തേത് അകജടച ന്റെ നേതൃത്വത്തിലുള്ള അയഞ്ഞ, ശാസ്ത്രപ്രചാരണ ധാര. തുടക്കം മുതലെ ഈ രണ്ടാമത്തെ ധാരയെ വേട്ടയാടിക്കൊണ്ടിരുന്ന രണ്ടു പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു : ഒന്ന് സർഗാത്മകവും ശക്തവുമായ ഒരു കേന്ദ്രീകൃത നേതൃത്വത്തിന്റെ അഭാവം ; രണ്ട്, പ്രവർത്തനങ്ങൾ ക്കാവശ്യമായ മിനിമം ഫണ്ടിന്റെ പോലും അഭാവം. രണ്ടു ധാരകളിലും പൊതുവായ പല വ്യക്തികളും സംഘടനകളും ഉണ്ടായിരുന്നെങ്കിലും ഇവ തമ്മിലുള്ള വേർതിരിവ് പലപ്പോഴും പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയുണ്ടായിട്ടുണ്ട്.

അകജടച അതിന്റെതായ ഉത്തരവാദിത്തത്തിൽ അഖിലേന്ത്യാതലത്തിൽ പതിവായി നടത്തുന്ന ഒരേ ഒരു പ്രവർത്തനം ഈരണ്ടു കൊല്ലം കൂടുമ്പോൾ ഉള്ള അഖിലേന്ത്യാജനകീയ ശാസ്ത്രകോൺഗ്രസ് മാത്രമാണ് എന്ന നിലവന്നു. എന്നാൽ ആഏഢടന്റെ മുൻകയ്യോടെ, അകജടചഉമായി കൂടിച്ചേർന്ന് ഒട്ടേറെ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ട്, ഓരോ ഘടകവും അതിന്റെ തനത് പ്രവർത്തനങ്ങളും നടത്തിയിട്ടുണ്ട്. സമതാജാഥ, ഭാരത് ജൻ ഗ്യാൻ വിഗ്യാൻ ജാഥ (ആഖഏഢഖ), ഹമാരാ ദേശ് ജാഥ, ബാലോത്സവങ്ങൾ എന്നിവ സാക്ഷരതാമിഷന്റെ ഫണ്ടുപയോഗിച്ചുനടത്തിയവയാണ്. കോസ്മിക് വോയേജ് (1995), =2002 ഒക്‌ടോബറിൽ നടത്തിയ മതേതരത്വ-സമാധാന-സ്വാശ്രയത്വ ജാഥ എന്നിവ ഘടകസംഘടനകൾ ഫണ്ട് സ്വരൂപിച്ച് നടത്തിയ പ്രവർത്തനങ്ങളാണ്.

1992ൽ നടത്തിയ സമതാജാഥ പുതിയൊരു പ്രവർത്തനമേഖലയ്ക്ക് ജന്മം നൽകി. സ്ത്രീകളുടെ നേതൃത്വത്തിൽ, മുഖ്യമായും സ്ത്രീകൾ അടങ്ങിയ അഞ്ചു ജാഥകൾ 1992 മാർച്ച് 8ന് ഝാൻസിയിൽ ഒത്തുചേർന്നു. സ്ത്രീയുടെ നേതൃത്വശേഷിയുടെ പ്രതീകമായാണ് ഝാൻസിറാണിയെ കണ്ടത്. അത്യന്തം ആവേശജനകമായിരുന്നു ഝാൻസിയിലെ സമാപനം. ക്യാപ്റ്റൻ ലക്ഷ്മി, വീണ മജുംദാർ തുടങ്ങി നിരവധിപേർ അതിൽ സംബന്ധിച്ചു. സ്ത്രീകൾക്കായി ഒട്ടനവധി സംഘടനകൾ ഇന്ത്യയിൽ ഉണ്ട്. ഏതു സംഘടനയിൽ പെട്ടവർക്കും ഒരു സംഘടനയിലും ഇല്ലാത്തവർക്കും ഒരുമിച്ചു കൂടാനും ചർച്ചകൾ നടത്താനും പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും ഉപകരിക്കണം =എന്ന ഉദ്ദേശത്തോടെ 'സമത' എന്ന ഒരു വിശാലവേദിക്ക് അവിടെവച്ച് രൂപം നൽകി. അതിനു ശേഷം സമത ജനകീയ പ്രസ്ഥാനത്തിന്റെ ഒരു പ്രവർത്തനമേഖലയും അജണ്ടയുമായി ത്തീർന്നു. എന്നാൽ പ്രതീക്ഷിച്ചപോലെ വിശാലവും സജീവവും വളരുന്നതുമായ ഒരു വേദി വികസിപ്പിച്ചെടുക്കാൻ കഴിഞ്ഞില്ല. അതിന് കഴിവുള്ള നേതൃത്വത്തിന്റെ അഭാവമായിരുന്നു ഒരു കാരണം. പ്രത്യയശാസ്ത്രപരമായ കാഴ്ചപ്പാടുകളിലെ ആശയക്കുഴപ്പങ്ങളും എല്ലാ സംഘടനകളെയും ബാധിക്കാറുള്ള ബാനറിസവും ഇതിന് കാരണമായെന്ന്കൂടി പറയാം. നേരത്തെതന്നെ രൂപപ്പെടുത്തപ്പെട്ടിട്ടുള്ള സ്വയംസഹായകസംഘങ്ങളെയാണ് പ്രധാന സംഘടനാരൂപമായി കണ്ടത്. തമിഴ്‌നാട്ടിൽ മലർ, ആസ്സാമിൽ പ്രൊചേസ്ത, രാജസ്ഥാനിൽ ഹൂണാർ എന്നീ സംരംഭങ്ങൾക്ക് ജന്മംനൽകാൻ കഴിഞ്ഞെങ്കിലും പ്രശ്‌നങ്ങളുടെ പരപ്പും ആഴവും ആയി തട്ടിച്ചുനോക്കുമ്പോൾ വളരെ കുറച്ചുമാത്രമേ ചെയ്യാൻ കഴിഞ്ഞിട്ടുള്ളു എന്നാണ് വിലയി രുത്തേണ്ടിവരുന്നത്.

'ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്' എന്നതാണ് ശാസ്ത്രസാഹിത്യപരിഷത്തിന്റെ മുദ്രാവാക്യം. അത്തരത്തിൽ ഒരു തീരുമാനം മറ്റൊരു സംഘടനയും എടുത്തിട്ടില്ല. അകജടചഉം എടുത്തിട്ടില്ല. എന്നാൽ അതിന്റെ സത്ത, അതായത് ഇന്നത്തെ ലോകം അസ്വീകാര്യമാണ്, മറ്റൊരു ലോകം ആവശ്യമാണ്, സാധ്യവുമാണ് എന്ന ധാരണ എല്ലാ സംഘടനകളുടെയും ഉപബോധത്തിലുണ്ട്. അതിനെ ബോധമനസ്സിലേക്ക് കൊണ്ടു വരാനും മൂർത്തമാക്കാനും കഴിഞ്ഞിട്ടില്ല. അതിന് കഴിയണമെങ്കിൽ സാധ്യവും അഭിലഷണീയവും ആയ നാളത്തെ ലോകത്തെപ്പറ്റി കുറച്ചെങ്കിലും പൊതുവായ ധാരണയുണ്ടാക്കണം. = നാളത്തെ ലോകം സോഷ്യലിസത്തിന്റേതാണ്എന്ന് ഒഴുക്കൻ മട്ടിൽ പലരും പറയും. എന്നാൽ, അത് 20-ാം നൂറ്റാണ്ടിലെ = അനുഭവങ്ങളിൽ നിന്ന് പഠിച്ച് വേണ്ട മാറ്റങ്ങൾ വരുത്തിയ 21-ാം നൂറ്റാണ്ടിലെ സോഷ്യലിസമാണ് എന്ന് ഒപ്പം കൂട്ടിച്ചേർക്കാനും പലരും മടിക്കാറില്ല. എന്താണ് ഈ 21-ാം നൂറ്റാണ്ടിലെ സോഷ്യലിസം? ഇന്ത്യയിൽ അതിന്റെ സവിശേഷരൂപഭാവ=ങ്ങൾ എന്തായിരിക്കും? കൂടുതൽ ജനാധിപത്യപരമായിരിക്കും, പരിസ്ഥിതിയുടെ പ്രാധാന്യം മനസ്സിലാക്കുന്നതുമായിരിക്കും. അത്രമാത്രമേ, പൊതുവായി ഇടതുപക്ഷപാർടികൾ പോലും പറയുന്നുള്ളു. ഒട്ടേറെ വിശദാംശങ്ങൾ ഇപ്പോൾത്തന്നെ കാണേ ണ്ടതുണ്ട്. മറ്റു പലതും മുന്നോട്ടുപോകുമ്പോഴെ കാണാൻ കഴിയൂ. പക്ഷേ എങ്ങനെയാണ് മുന്നോട്ടുപോവുക? ഒരു എത്തും പിടിയുമില്ല. മുന്നോട്ടുപോകുന്നതിനു പകരം വട്ടം കറങ്ങുകയാണ് മിക്ക രാഷ്ട്രീയപാർടികളും. സാമ്പത്തികരംഗത്ത് എന്തെല്ലാം നടപടികളാണ് മുന്നോട്ടുകൊണ്ടുപോകാൻ സഹായിക്കുക? രാഷ്ട്രീയരംഗത്ത് എന്തെന്ത് മാറ്റങ്ങളാണ് വരുത്തേണ്ടത്? അതിനുള്ള നടപടിക്രമങ്ങൾ? ജനകീയശാസ്ത്രസംഘടനകളിൽ ഇതേപ്പറ്റിയൊന്നും കാര്യമായ ഒരു ധാരണയും ഉണ്ടായിരുന്നില്ല. ശാസ്ത്രം സ്വാശ്രയത്തിനും, സമാധാനത്തിനും ഐക്യത്തിനും ഉപകരിക്കണം എന്ന പൊതുധാരണയുണ്ടായിരുന്നു. നിയോലിബറൽ വ്യവസ്ഥയെ എതിർക്കണമന്നു പൊതുധാരണയുണ്ടായിരുന്നു. ശാസ്ത്രീയവും സമഗ്രവും ആയ ഒരു രണനീതിക്ക് - സമരനനയത്തിന് - രൂപം നൽകാനായി പുരോഗമനചിന്താഗതിക്കാരായ സാമ്പത്തികശാസ്ത്രവിദഗ്ധർ, ഭരണഘടനാവിദഗ്ധർ, ശാസ്ത്രജ്ഞർ, സാങ്കേതികവിദ്യാവിദഗ്ധർ മുതലായവരടങ്ങുന്ന 20-25 പേരുടെ ഒരു യോഗം 1990 ജൂണിൽ ഇതിനായി ഡെൽഹിയിൽ വിളിച്ചുകൂട്ടുകയുണ്ടായി. എന്നാൽ അതിൽനിന്ന് കാര്യമായ ഒരു ഉൽപന്നവും ഉണ്ടായില്ല. അന്നത്തെ (ഇന്നത്തെയും) ഗവൺമെന്റ് നയങ്ങൾക്കെതിരായി ജനങ്ങൾക്കിടയിൽ വ്യാപകമായ പ്രചാരണം നടത്തണം എന്നു മാത്രമേ അന്ന് തീരുമാനിച്ചിട്ടുള്ളു. ജനങ്ങളോട് സംസാരിക്കുമ്പോൾ അവർക്ക് തിരിച്ചും പറയാൻ ഉണ്ടാകും. അത്തരത്തിലൊരു സംവാദത്തിൽ ഏർപ്പെടാൻ വേണ്ട തയ്യാറെടുപ്പുകളൊന്നും നടന്നില്ല. ജനങ്ങളുടെ മുമ്പാകെ 'ഭാവിയെപ്പറ്റിയുള്ള ഒരു മാനിഫെസ്റ്റോ' വയ്ക്കാൻ തയ്യാറായിരുന്നില്ല. അതിന് ഒട്ടേറെപ്പേർ ഒട്ടേറെ വർഷങ്ങൾ പ്രയത്‌നിക്കേണ്ടിവരും. ഡഏഇ ഫെല്ലോഷിപ്പ് അതിനായി ഉപയോഗിക്കാമായിരുന്നു. എന്നാൽ ആരും അതിന് തയ്യാറായില്ല. ചാരുകസേരയിലിരുന്നു വിപ്ലവമന്ത്രങ്ങൾ ഉരുവിടാൻ മാത്രമേ അവർ തയ്യാറായുള്ളു. അവസാനം, സഹികെട്ട്, ഈ ലേഖനകർത്താവുതന്നെ, അപക്വവും പരിമിതവും ആയ അറിവിന്റെ അടിസ്ഥാനത്തിലാണെങ്കിലും ഒരു ലഘുലേഖ - പുസ്തകം - എഴുതി : 'പുതിയ ലോകം, പുതിയ ഇന്ത്യ'. പിന്നീട് 20 കൊല്ലത്തിനുശേഷം മാത്രമാണ് ജയപ്രകാശ് നാരായന്റെ 'സ്വാരാജ്യം ജനങ്ങൾക്ക്' എന്ന പുസ്തകം ഈ ലേഖനകർത്താവിന്റെ ശ്രദ്ധയിൽ പെട്ടത്. സാദൃശ്യം അദ്ഭുതാവഹമായിരുന്നു. അന്ന് ഇ.എം.എസ്. ആ പുസ്തകത്തെ അരാഷ്ട്രീയം എന്ന് പറഞ്ഞ് വിമർശിച്ചതിന്റെ പൊരുൾ ജയപ്രകാശ് നാരായണന്റെ പുസ്തകം വായിച്ചപ്പോഴാണ് മനസ്സിലായത്. അത്, 1990കളിൽ, കാര്യമായ ചർച്ച യ്ക്ക് വിധേയമായില്ലെങ്കിലും ഒരു പതിറ്റാണ്ട് കഴിഞ്ഞ് വളരെ വ്യാപകവും അതേസമയം അങ്ങേയറ്റം വികലവും ആയ ഒരു വിമർശനത്‌സുനാമിക്ക് വിധേയമാവുകയുണ്ടായി. നാലാം ലോകം എന്ന പേരിൽ. അതിരിക്കട്ടെ. 'പുതിയ ലോകം, പുതിയ ഇന്ത്യ' എന്ന പുസ്തകം എഴുതുന്നതിനു മുമ്പുതന്നെ ഈ ലേഖകൻ അകജടച നിർവാഹകസമിതിക്കുമുമ്പാകെ അതിവിപുലമായ ഒരു കർമപരിപാടി അവതരിപ്പിക്കുകയുണ്ടായി. അതിന്റെ ഘടകങ്ങൾ താഴെ പറയുന്നവ ആയിരുന്നു. ഓരോന്നും വൻ പരിപാടികളായിരുന്നു. 1. ലോക സമ്പർക്ക ആന്ദോളൻ 2. ബാലമേളകൾ 3. ദേശീയഐക്യത്തിനു വേണ്ടിയുള്ള ജനകീയഗാന സദസ്സുകൾ 4. ഐക്യത്തീവണ്ടികൾ 5. ഭാതത്തിന് കുറുകെ ബാനറുകൾ

ലോകസമ്പർക്ക ആന്ദോളൻ=

ലക്ഷക്കണക്കിന് ഗ്രാമതലസംവാദങ്ങൾ സംഘടിപ്പിക്കുകയാണ് ആദ്യത്തേത്. ഇവയുടെ ഫലമായി പതിനായിരക്കണക്കിന് പഞ്ചായത്തുകളിൽ തദ്ദേശീയവികസനത്തെപ്പറ്റി ബോധ്യമുള്ള സംഘങ്ങൾ ഉണ്ടാകണം. ഓരോ പഞ്ചായത്തിനെയും നിയോലിബറലിസത്തിന്നെതിരായ, ആഗോളമുതലാളിത്ത ത്തിന്റെ കടന്നാക്രമണത്തിന്നെതിരായ ചെറുത്തുനിൽപിന്റെ കോട്ടകളായി വളർത്തുക, സർഗാത്മകപ്രവർത്തനങ്ങളെ ചെറുത്തുനിൽപിന്റെ ആയുധങ്ങളാക്കി മാറ്റുക എന്നതായിരുന്നു ലക്ഷ്യം.

ബാലമേളകൾ

പതിനായിരക്കണക്കിന് ബാലമേളകൾ സംഘടിപ്പിക്കുക, കുട്ടികൾ വ്യാപകമായി മറ്റിടങ്ങളിലേക്ക് യാത്രചെയ്യുക, അവയിലൂടെയെല്ലാം വരുംതലമുറയ്ക്കുള്ളിൽ ഒരു ദേശീയ ഐക്യബോധവും ഒപ്പംതന്നെ മാനവികഐക്യബോധവും വളർത്തുക. ഇതായിരുന്നു രണ്ടാമത്തേത്. പരിഷത്തിന്റെയും മറ്റു ചില സംഘടനകളുടെയും ബാലോത്സവങ്ങളുടെ അനുഭവത്തെ സഹസ്രഗുണീകരിക്കുക എന്നതായിരുന്നു തന്ത്രം.

ഗാനസദസ്സുകൾ

രാജ്യത്തുള്ള ക്ലാസിക്കൽ പാട്ടുകാർ, സിനിമാപാട്ടുകാർ, നാടൻ പാട്ടുകാർ, കുട്ടികളുടെ ഗാനസംഘങ്ങൾ - എല്ലാവരും ഒരു നിശ്ചിതകാലയളവിൽ - ഒരാഴ്ച - രാജ്യത്തിന്റെ ഓരോ മുക്കിലും മൂലയിലും ഓരോ ഗ്രാമത്തിലും കോളനിയിലും ഐക്യത്തിന്റെ, സ്‌നേഹത്തിന്റെ, സാധ്യമായ നല്ല ലോക ത്തിന്റെ ഗാനങ്ങൾ ആലപിക്കുക എന്നതായിരുന്നു മൂന്നാമത്തെ പരിപാടിയുടെ ലക്ഷ്യം.

ഐക്യത്തീവണ്ടി

1990ൽ ഭാരത് ഗ്യാൻ വിഗ്യാൻ ജാഥയ്ക്കു വേണ്ടി ആലോചിച്ചതും എന്നാൽ നടക്കാതെ പോയതുമായ ട്രെയിൻ ജാഥയുടെ പുനരാവിഷ്‌കാരമായിരുന്നു ഇത്. ഇപ്പോൾ സന്ദേശം ഐക്യത്തിന്റെതും സ്‌നേഹത്തിന്റെതും ആണെന്നു മാത്രം. രണ്ടു മീറ്റർ ഗേജ് വണ്ടികൾ, രണ്ടു ബ്രോഡ്‌ഗേജ് - കന്യാകുമാരി മുതൽ ജമ്മുതാവി വരെ, പോർബന്ദർ മുതൽ തീൻസുഖിയ വരെ. മൂന്നു മാസം, ഓരോ ട്രെയിനിനും 100 കേന്ദ്രങ്ങൾ. ഒരു ബോഗിയിൽ രാഷ്ട്രീയ-സാമൂഹികനേതാക്കൾ, ശാസ്ത്രജ്ഞർ, കലാകാരന്മാർ തുടങ്ങിയവരെല്ലാം ഉണ്ടായിരിക്കും. 50 കിലോമീറ്റർ ചുറ്റുവട്ടത്തിനകത്തുള്ള ഗ്രാമങ്ങളുമായി, ഗ്രാമീണരുമായി ഇടകലരും.

ജയന്റ് ബാനർ

ജയന്റ് ബാനർ - ഒരു അസാധാരണ സങ്കൽപമായിരുന്നു. പ്രൊഫ.യശ്പാലിന്റെ ഒരു ആശയത്തിൽനിന്നാണ് ഇത് രൂപം കൊണ്ടത്. കന്യാകുമാരി മുതൽ ജമ്മുതാവി വരെയും പോർബന്ദർ മുതൽ തീൻസുഖിയ വരെയും ഏതാണ്ട് 4000 കിലോമീറ്റർ വീതം നീളം വരുന്ന, 3 മീറ്റർ വീതിയുള്ള, ഇടമുറിയാതെയുള്ള രണ്ടു ബാനറുകൾ. അതിൽ എല്ലാ സാമൂഹികപ്രവർത്തകരും എന്തെങ്കിലും എഴുതും, വരയ്ക്കും. ആവശ്യമായ 20 ലക്ഷം കാലുകൾ നട്ടുവളർത്തും, ആവശ്യമായ പരുത്തി നട്ടുവളർത്തും, ആവശ്യമായ നൂൽ നൂൽക്കും, തുണി നെയ്യും. നിരവധി ലക്ഷം ആളുകൾ 2 കൊല്ലം ഇതിനായി പണിയെടുക്കും. അക്കാലത്ത് ഇങ്ങനെയൊക്കെ ആലോചിക്കാനെങ്കിലും പറ്റുമായിരുന്നു. എന്നാൽ ജനങ്ങളിൽനിന്ന് ആവേശവും ആത്മവിശ്വാസവും ഉൾക്കൊള്ളാൻ ജനകീയശാസ്ത്രപ്രസ്ഥാനത്തിന്റെ നേതാക്കൾക്ക് കഴിഞ്ഞില്ല. ലോകസമ്പർക്ക ആന്ദോളനത്തിന്റെ ഒരു ചെറിയ പതിപ്പ് മാത്രമാണ് ശ്രമിച്ചുനോക്കിയത്. ഹമാരാദേശ് ജാഥ. ആഏഢടഉം അകജടചഉം കൂടിച്ചേർന്നാണ് അത് നടത്തിയത്. അതിന്റെ ലക്ഷ്യം നാടിനെ അറിയുക, നാടിനെ മാറ്റുക എന്നതായിരുന്നു. അതിന്റെ മുദ്രാവാക്യം നാനാനിറമാർന്നൊരു നാട് എന്റെ നാട്, ഭാരതനാട്എന്നും (സബ് രംഗോം കാ സമാവെശ്, ഭാരത് ദേശ് ഹമാരാ ദേശ്) സംവാദങ്ങൾക്കായി 10 സംവാദകുറിപ്പുകൾ ഇതിനായി തയ്യാറാക്കി. ഡോ.അരുൺ ഘോഷ്, എം.പി.പരമേശ്വരൻ, അശോക് റാവു, ചന്ദൻ മുഖർജി, വിജയചന്ദ്രൻ, പ്രൊബിർ പൂർകായസ്ഥ എന്നിവരാണ് അവ തയ്യാറാക്കിയത്. നമ്മുടെ ശാസ്ത്രസാങ്കേതികപൈതൃകങ്ങൾ, അടിസ്ഥാനമേഖലാവ്യവസായങ്ങൾ, സ്വാതന്ത്ര്യം, പാർപ്പിടം, ആരോഗ്യം, എല്ലാവർക്കും ഊർജസുരക്ഷ, അധികാരം ജനങ്ങൾക്ക്, നമ്മുടെ സമൂഹം, ഉപഭോഗതൃഷ്ണയുടെ ധൃതരാഷ്ട്രാലിംഗനം, സാമ്പത്തികപരിഷ്‌കാരങ്ങൾ എന്നിവയായിരുന്നു വിഷയങ്ങൾ. ലക്ഷക്കണക്കിനു സംവാദങ്ങളൊന്നും നടന്നില്ല. ആയിരക്കണക്കിനു നടന്നു. അവയെ കൂട്ടിയോജിപ്പിച്ചുകൊണ്ട് ഇന്ത്യയുടെ അഞ്ച് മൂലകളിൽനിന്നായി അഞ്ചു സൈക്കിൾ റിലേ ജാഥകൾ ഹൈദരബാദിൽ സന്ധിച്ചു.

സ്വാശ്രയപ്രസ്ഥാനം

1992ൽ തന്നെ കേരളത്തിൽ പരിഷത്തും മറ്റനേകം സംഘടനകളും കൂടി നിയോലിബറൽ ആഗോളവൽക്കരണത്തെ ചെറുക്കാനായി കേരള സ്വാശ്രയസമിതിഎന്നൊന്നിനു രൂപം നൽ കുകയുണ്ടായി. അതിന്റെ ആഭിമുഖ്യത്തിൽ ഒന്നരഡസനോളം ലഘുലേഖകൾ പ്രസിദ്ധീകരിച്ചു. കാസർഗോഡ് മുതൽ കന്യാകുമാരി വരെ ഒരു പദയാത്ര നടത്തി. എന്നാൽ വിമർശനങ്ങൾ ക്കപ്പുറം ശത്രുവെ വേദനിപ്പിക്കാൻ, ക്ഷീണിപ്പിക്കാൻ ഉതകുന്ന ഒരു പരിപാടിയും ഉണ്ടായിരുന്നില്ല. പറയത്തക്ക സാമൂഹി കാഘാതമൊന്നും സൃഷ്ടിക്കാതെ അത് പതുക്കെ കെട്ടടങ്ങുക യാണുണ്ടായത്. 1990കളുടെ അവസാനമായപ്പോഴേയ്ക്കും ആഏഢടഉം സാക്ഷരതാമിഷനും തമ്മിലുള്ള ബന്ധത്തിൽ കാതലായ മാറ്റങ്ങൾ വന്നു. അനിൽ ബോർദിയ, ലക്ഷ്മിധർ മിശ്ര മുതലായവർ റിട്ടയർ ചെയ്തു. പുതുതായി വന്നവർക്ക് സാക്ഷരതയിൽ വലിയ ആവേശമൊന്നുമുണ്ടായിരുന്നില്ല. രാഷ്ട്രീയപ്രസ്ഥാനങ്ങളോ യുവജനപ്രസ്ഥാനങ്ങളോ സാക്ഷരതയുടെ പ്രാധാന്യവും ക്യാമ്പെയിനിന്റെ സാധ്യതകളും മനസ്സിലാക്കി അത് ഏറ്റെടുത്തിരുന്നെങ്കിൽ അതിന്റെ ഗതി ഇതാകുമായിരുന്നില്ല. സാക്ഷരതാപ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിലും നിലനിർത്തുന്നതിലും ഇടതുപക്ഷപ്രസ്ഥാനങ്ങൾക്ക് ഗണ്യമായ പങ്കു വഹിക്കാനുണ്ടെന്നും അവരുടെ സജീവമായ പങ്കാളിത്തം കൂടാതെ പ്രസ്ഥാനത്തിന് അധികനാൾ പിടിച്ചുനിൽക്കാനാകില്ല എന്നും നല്ലപോലെ അറിയാമായിരുന്ന അനിൽ ബോർദിയ, ഇ.എം.എസ്.നമ്പൂതിരിപ്പാട്, ഇന്ദർജിത് ഗുപ്ത മുതലായവരെ നേരിട്ടു കാണുകയും സഹായം അഭ്യർഥിക്കുകയും ചെയ്തിരുന്നു. ജനകീയശാസ്ത്രപ്രസ്ഥാനത്തിന്റെ കാഴ്ചപ്പാട് ഇടതുപക്ഷത്തിന്റേതാണെങ്കിലും രാഷ്ട്രീയപ്പാർടികളുടെ ധർമം അവയ്ക്ക് നിർവഹിക്കാനാകുമായിരുന്നില്ല. നിർഭാഗ്യവശാൽ സാക്ഷരതാ പ്രസ്ഥാനത്തിന്റെയോ, ജനകീയശാസ്ത്രപ്രസ്ഥാനത്തിന്റെയോ പ്രസക്തിയും സാധ്യതകളും മനസ്സിലാക്കാൻ പുരോഗമന രാഷ്ട്രീയപ്രസ്ഥാനങ്ങൾക്ക് കഴിഞ്ഞതുമില്ല. അവർ അനുഭാവപൂർവം വീക്ഷിച്ചു എന്നുമാത്രം. പക്ഷേ, ചിലപ്പോഴെങ്കിലും ചിലരെങ്കിലും അവയെ പെറ്റിബൂർഷ്വാ വ്യതിയാനങ്ങളായി ചിത്രീകരിക്കുകയുണ്ടായിട്ടുണ്ട്; ബഹുജനപ്രസ്ഥാനങ്ങളിലെ പ്രവർത്തകർ, സാക്ഷരതയിൽ താൽപര്യം കാണിക്കുമ്പോൾ അതിനെ ശത്രുതാപരമായി വീക്ഷിക്കുന്നതിനു കൂടി തുനിഞ്ഞിരുന്നു. അങ്ങനെ അകജടചന്റെ പ്രവർത്തനങ്ങളെ സഹായിക്കാനുള്ള ആഏഢടന്റെ ശേഷി കുറയാൻ തുടങ്ങി. അകജടചന്റെ ശേഷി വർധിക്കുകയും ഉണ്ടായില്ല. കഴിഞ്ഞ ഒന്നൊന്നരപതിറ്റാണ്ട് കാലത്ത,് കോൺഗ്രസുകൾക്ക് പുറമേ നടന്ന പ്രവർത്തനങ്ങളിൽ മുഖ്യമായവ ആരോഗ്യരംഗത്തെ ഇടപെടലുകളും (ജനസ്വാസ്ഥ്യ അഭിയാൻ), തൊഴിൽ അവകാശം, അറിയാനുള്ള അവകാശം, വിദ്യാഭ്യാസത്തിനുള്ള അവകാശം... മുതലായ അവകാശങ്ങൾ നേടിയെടുക്കാനുള്ള ജനകീയസമരങ്ങളിലെ പങ്കാളിത്തവുമായിരുന്നു. ഈ മൂന്നിലും ഉണ്ടായ നേട്ടങ്ങളിൽ ജനകീയ ശാസ്ത്രപ്രസ്ഥാനവും നിസ്സാരമല്ലാത്ത പങ്ക് വഹിച്ചിട്ടുണ്ടെന്ന് അവകാശപ്പെടാം.

രാഷ്ട്രാന്തരീയ ഭീമന്മാരെ, അവരുടെ യുദ്ധഭൂമിയായ വിപണിയിൽ വച്ചു തന്നെ എതിരിടുക, എന്ന ആശയം പതുക്കെപ്പതുക്കെയായി വളർന്നുവരികയായിരുന്നു. അങ്ങനെയാണ് തദ്ദേശീയ ഉൽപാദനം, തദ്ദേശീയ വിപണനം മുതലായ ആശയങ്ങൾ പൊന്തിവന്നത്. ചർക്കയെ ഗാന്ധിജി എങ്ങനെ ഉപയോഗിച്ചുവോ ഏതാണ്ട് ആ രീതിയിലാണ് സോപ്പിനെ പരിഷത്തും ജനകീയശാസ്ത്രപ്രസ്ഥാനവും സമീപിച്ചത്. പിന്നീട് വിവിധങ്ങളായ ഉൽപന്നങ്ങളിലേക്ക് വികസിച്ചു. കേരളത്തിൽ ജജഇയും അതുപോലെ ഹിമാചൽപ്രദേശിൽ എഅഞങഋഞടഉം (പഴയ സംസ്‌കരണം) ഇതിനുള്ള ആയുധങ്ങളായി വളർന്നുവന്നതാണ്. ആയിരക്കണക്കിന്, പതിനായിരക്കണക്കിന് അത്തരം സ്ഥാപനങ്ങൾ വളർന്നുവരികയും വിപണിയിൽ അവയുടെ ഉൽപന്നങ്ങൾ ഹിന്ദുസ്ഥാൻ ലിവർ, നെസ്ലെ, കോളകൾ മുതലായവയ്ക്ക് പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ തുടങ്ങുകയും ചെയ്യേണ്ടിയിരിക്കുന്നു. അങ്ങനെ, ജനകീയശാസ്ത്രപ്രസ്ഥാനത്തിന്റെ ഇന്നത്തെ ഒരു സമരമുഖമാണ് വിപണിയും ബദൽ ഉൽപന്നങ്ങളും മൊത്തത്തിൽ പറഞ്ഞാൽ മറ്റൊരു ലോകത്തിനു വേണ്ടിയുള്ള പ്രത്യക്ഷസമരത്തിൽ വമ്പിച്ച തോതിൽ പങ്കാളികളാകാൻ തുടങ്ങിയിരിക്കുന്നു ജനകീയശാസ്ത്രപ്രസ്ഥാനം. നിർഭാഗ്യവശാൽ ഇപ്പോഴും മിക്ക ഇടതുപക്ഷരാഷ്ട്രീയപ്പാർടികളും കരുതുന്നത്, ആഗോളസാമ്രാജ്യത്തിന്നെതിരായ സമരത്തിന്റെ രണഭൂമി രാഷ്ട്രീയമാണ് എന്നാണ്. സാമ്പത്തികമേഖലയെയോ സാമൂഹികസാംസ്‌കാരികമേഖലയെയോ മൗലികസമരത്തിന്റെ രണഭൂമിയായി അവർ കാണുന്നില്ല.

ദീർഘകാല പരിപ്രേക്ഷ്യം

ജനകീയശാസ്ത്രപ്രസ്ഥാനങ്ങൾക്ക് ചരിത്രത്തിന്റെ ഗതിയെ സ്വാധീനിക്കാൻ കഴിയണമെങ്കിൽ അതിന് സ്വന്തമായ ഒരു ദീർ ഘകാലപരിപ്രേക്ഷ്യമുണ്ടായിരിക്കണം. എവിടേക്കാണ് പോകേണ്ടത്? ആഏഢട, അകജടച, അവയിലെ അംഗസംഘടനകൾ, ആ സംഘടനകളിലെ സജീവപ്രവർത്തകർ എല്ലാവരും വ്യത്യസ്ത ങ്ങളായ തലങ്ങളിലാണ് നിലകൊള്ളുന്നത്. അവരുടെ ഇടയിൽ വ്യക്തമായ ഒരു കാഴ്ചപ്പാട് രൂപപ്പെടുത്തിയെടുക്കുക എളുപ്പമല്ല. പലരും അതിന്റെ ആവശ്യംപോലും അംഗീകരിക്കുന്നില്ല. അത്തരം ഒരു പരിപ്രേക്ഷ്യം ഉണ്ടാക്കേണ്ടത് ജനകീയശാസ്ത്രപ്രസ്ഥാനങ്ങളുടെ കടമയല്ല, രാഷ്ട്രീയപ്പാർടികളുടെ കടമയാണ് എന്നുകൂടി വാദിക്കുന്നവരുണ്ട്. അതിനാൽ തന്നെ ഈ ലേഖകന്റെ പരിശ്രമം, പുതിയ ലോകം പുതിയ ഇന്ത്യ, അന്ധമായ വിമർശനത്തിന് വിധേയമാവുകയുണ്ടായി. അന്ധമായതിനാൽ കൂടുതൽ ശരിയായ, നന്നായ ഒന്ന് രൂപം കൊള്ളുകയുമുണ്ടായില്ല. സോഷ്യലിസമാണ് ബദൽ' എന്നത് മന്ത്രംപോലെ ഉരുവിട്ടിരുന്നു അവർ. 1998ൽ ബിഹാറിലെ നാളന്ദയിൽ വച്ചുനടന്ന 8-ാം ജനകീയ ശാസ്ത്രകോൺഗ്രസ്സിൽ ഈ ആശയം വീണ്ടും അവതരിപ്പിക്കപ്പെട്ടു. ഒരു നാലാംലോകസങ്കൽപനത്തെപ്പറ്റി എന്നതായിരുന്നു പ്രബന്ധം. പിൽക്കാലത്ത് നാലാം ലോകം ഇടതുപക്ഷരാഷ്ട്രീയക്കാരുടെ ഇടയിൽ ഒരു അശ്ലീലപദമായി മാറിയത് കേരളീയരോട് വിവരിക്കേണ്ടതില്ല. ജനകീയശാസ്ത്രപ്രസ്ഥാനത്തിലെ പ്രവർത്തകർക്കിടയിലുള്ള യോജിപ്പുകൾ, വിയോജിപ്പുകൾ, അസ്പഷ്ടതകൾ എന്നിവ വ്യവച്ഛേദിച്ചറിയേണ്ടിയിരിക്കുന്നു. അങ്ങനെ മാത്രമേ മുന്നോട്ടുപോകാൻ കഴിയൂ. അതിനുള്ള ഒരു ശ്രമമാണ് താഴെ നടത്തുന്നത്. അത്ര എളുപ്പമല്ല അതെന്നറിയാം.

കൂടുതൽ ആഴത്തിൽ ചർച്ചയ്ക്ക് വിധേയമാക്കേണ്ട പ്രശ്‌നങ്ങൾ

1. വികസനം എന്ന സങ്കൽപനത്തെപ്പറ്റിതന്നെ രണ്ടു വിരുദ്ധങ്ങളായ സമീപനങ്ങൾ ഉണ്ട്. രണ്ടു സമീപനവും അത് വെറും 'വളർച്ച' മാത്രമല്ല, സുസ്ഥിരവും അതിന്റെ വിതരണം സമതുലിതവും ആയിരിക്കണം എന്ന് അംഗീകരിക്കുന്നു. വ്യത്യാസം കിടക്കുന്നത് താഴെകൊടുക്കുന്ന രണ്ടു ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളിലാണ് :

(ശ) വളർച്ചയ്ക്ക് പരിമിതികൾ ഉണ്ടോ? ഉണ്ട് എന്ന് വിശ്വസിക്കുന്നവരാണ് ഭൂരിപക്ഷവും. എന്നാൽ താത്വികമായി പരിമിതിയുണ്ടെന്ന് അംഗീകരിക്കവേ തന്നെ, ഇന്നല്ലെങ്കിൽ നാളെ ശാസ്ത്രം എങ്ങനെയെങ്കിലും ഈ പരിമിതികൾ മറികടക്കാൻ നമ്മെ സഹായിക്കും എന്നു വിശ്വസിക്കുന്നു മറ്റൊരു വിഭാഗം. ശാസ്ത്രത്തിൽ അന്ധമായി വിശ്വസിക്കുന്നവർ! പലരും ഈ ചോദ്യം ഉയർത്തുന്നതുമില്ല. (ശശ) ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിലുള്ള പരിമിതി ഉണ്ടെങ്കിൽ തന്നെ എവിടെയാണ് അത് കൽപിക്കേണ്ടത്? ആവശ്യങ്ങളെ ആർത്തിയിൽനിന്ന് വ്യവച്ഛേദിച്ചുകൊണ്ടോ? ആവശ്യം, ആർത്തി എന്നിവ ശാസ്ത്രീയസംവർഗങ്ങൾ അല്ലെന്നും അതിനാൽ ചർച്ചകളിൽ ആ പദങ്ങൾ ഉപയോഗിക്കരുതെന്നും മറ്റൊരു വിഭാഗം വാദിക്കുന്നു. അപ്പോൾ വിദൂരഭാവിയിലായാൽപോലും നാം എത്താൻ പോകുന്ന ആ പരിമിതിയുടെ സ്ഥാനം എന്തായിരിക്കും?

2. രണ്ടാമത്തെ പ്രശ്‌നം മൂല്യസങ്കൽപനത്തിന്റെതാണ്. ബോധപൂർവമുള്ള പ്രവർത്തനങ്ങളിലൂടെ നമ്മൾ ഉൽപാദിപ്പിക്കുന്ന ചരക്കുകൾക്ക് ചില ഉപയോഗമൂല്യങ്ങൾ ഉള്ളതുകൊണ്ടാണ് അവ വിനിമയം ചെയ്യപ്പെടുന്നത്, അവയ്ക്ക് വിനിമയമൂല്യം ഉണ്ടാകുന്നത്. എന്നാൽ ഉപയോഗങ്ങൾ പല തരത്തിൽ പെടുന്നു. കുടിവെള്ളം, ഭക്ഷണം, അവശ്യമരുന്നുകൾ എന്നിവയ്ക്ക് ഒരു തരത്തിലുള്ള മൂല്യമാണുള്ളത്. അവ ജീവൻ നിലനിർത്താനും മരണത്തെ ചെറുക്കാനും സഹായിക്കുന്നു. സമൂഹത്തിന്റെ ജീവിതഗുണത വർധിപ്പിക്കുന്നു. അവയ്ക്ക് ഉയർന്ന 'ക്ഷേമമൂല്യം' ഉണ്ടെന്നു പറയാം. ചാരായം, മയക്കു മരുന്നുകൾ, അണുബോംബുകൾ, രാസബോംബുകൾ... എന്നു തുടങ്ങി മറ്റൊരു തരത്തിൽപെട്ട ചരക്കുകൾ ഉണ്ട്. അവയ്ക്ക് ഉപയോഗമുണ്ട്. വ്യക്തിയുടെയും സമൂഹത്തിന്റെയും ജീവിതത്തെയും ജീവനെയും നശിപ്പിക്കുക എന്ന ഉപയോഗം. അവ യ്ക്ക് ഉയർന്ന വില കിട്ടുന്നു. അവയുടെ മൂല്യം സമൂഹത്തിന്റെ ക്ഷേമത്തെ വളർത്തുന്നതിലല്ല, നശിപ്പിക്കുന്നതിലാണ് കിടക്കുന്നത്. അവയുടെ മൂല്യം നശീകരണമൂല്യം ആണ്. ഇനിയും മറ്റൈാരു തരത്തിൽപെട്ട ചരക്കുകൾ ഉണ്ട് : സ്വർണാഭരണം, സാരികൾ, നൂറായിരം തരത്തിലുള്ള ഗാഡ്ജറ്റുകൾ, വലിയ വലിയ കൊട്ടാരങ്ങൾ... ഇവയൊക്കെ ഉടമസ്ഥന്റെ പൊങ്ങച്ചത്തിന്റെ പ്രതീകങ്ങളാണ്. അവയ്ക്കുള്ളത് പൊങ്ങച്ചമൂല്യം ആണ്. ഇങ്ങനെ ഉപയോഗമൂല്യത്തെ മൂന്നായി - ക്ഷേമമൂല്യം, നശീകരണമൂല്യം, പൊങ്ങച്ചമൂല്യം എന്നിങ്ങനെ മൂന്നായി തരംതിരിക്കാം. ഇന്ന് ലോകത്താകെ, പ്രത്യേകിച്ച് വികസിതരാജ്യങ്ങളിൽ, ഉൽപാദിപ്പിക്കുന്നതിന്റെ സിംഹഭാഗവും രണ്ടും മൂന്നും തരത്തിലുള്ള മൂല്യങ്ങളാണ്. ഈ ത്രിവിധ മൂല്യസങ്കൽ പനം, വളർച്ചയുടെ പരിധികൾ തിട്ടപ്പെടുത്തുന്നതിനു സഹായിക്കുന്നു. നശീകരണമൂല്യങ്ങളും പൊങ്ങച്ചമൂല്യങ്ങളും ഉൽപാദിപ്പിക്കപ്പെടരുത്. ഇങ്ങനെയുള്ള ത്രിമൂല്യസങ്കൽപനത്തെക്കുറിച്ച് ജനകീയശാസ്ത്രപ്രസ്ഥാനത്തിനുള്ളിൽ ഏകീകൃതമായ ധാരണയൊന്നുമില്ല. പലരും പൊങ്ങച്ചത്തിന്റെ തൃപ്തിപ്പെടുത്തലിന് ഒരു ക്ഷേമമൂല്യമുണ്ടെന്നു കരുതുന്നു ; ശത്രുവിന്റെ നശീകരണത്തിൽ ക്ഷേമമൂല്യമുണ്ടെന്നു കരുതുന്നു. അതേപോലെ ജീവിതഗുണത (ഝൗമഹശ്യേ ീള ഘശളല) എന്ന സങ്കൽപനത്തെപ്പറ്റിയും പൊതുധാരണകളൊന്നുമില്ല.

3. വികസനം, പുരോഗതി, ജീവിതഗുണതയിലുണ്ടാകുന്ന വർധനവ് എന്നീ സങ്കൽപനങ്ങളിൽ, ഭൗതികേതരമായ, അഥവാ മാർക്‌സിന്റെ ഭാഷയിൽ പറയുകയാണെങ്കിൽ ആത്മീയമായ ഘടകങ്ങളുമുണ്ട്. ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ പറയുകയാണെങ്കിൽ, ജീവിക്കുക, മരണത്തെ ചെറുക്കുക എന്ന അടിസ്ഥാനആവശ്യം നിറവേറ്റുന്നതിനു വേണ്ടിവരുന്ന പ്രയത്‌നം കുറഞ്ഞുകുറഞ്ഞുവരികയും ആ പ്രയത്‌നംതന്നെ ഒരു തരത്തിലുള്ള ഭൗതികേതരമായ ആനന്ദം നൽകുന്നതായി മാറുകയും, മനുഷ്യജാതിക്കുമാത്രമായുള്ള സാംസ്‌കാരികപ്രവർത്തനങ്ങളിൽ - വായന, എഴുത്ത്, ചിത്രംവര, പാട്ട്, കളികൾ, വിനോദസഞ്ചാരം... എന്തുമാകാം - ഏർപ്പെടാൻ - കൂടുതൽ കൂടൂതൽ സമയം ലഭ്യമാവുകയും ചെയ്യുന്നതിനെയാണ് പുരോഗതി എന്നു പറയുന്നത്. എല്ലാതരത്തിലുള്ള അന്യവൽ ക്കരണങ്ങളിൽനിന്നുമുള്ള വർധമാനമായ മോചനമാണത്. പരിമാണാത്മകമായി അതിനെ അളക്കാൻ കുറഞ്ഞുവരുന്ന അവശ്യസാമൂഹിക അധ്വാനസമയത്തെയും വർധിച്ചുവരുന്ന ഒഴിവുസമയത്തെയും - സ്വന്തം വരുതിയിലുള്ള സമയത്തെയും - എടുക്കാം.

4. വർധിച്ചുവരുന്ന ഒഴിവുസമയം - സ്വന്തം സമയം - സാക്ഷാത്കരിക്കണമെങ്കിൽ, ശാസ്ത്രസാങ്കേതികവിദ്യകളുടെ വികാസം സാധ്യമാക്കുന്ന ഉയർന്നുവരുന്ന ഉൽപാദനക്ഷമതയെ, ഭൗതികജീവിതഗുണതയുടെ വികാസത്തിന് കോട്ടംതട്ടാത്ത വിധത്തിൽ, അതിനാവശ്യമായ ഉൽപന്നങ്ങൾ ഉണ്ടാകുന്നതിന് ആവശ്യമായ അധ്വാനസയമം കുറച്ചുകൊണ്ടുവരണം. പൊങ്ങച്ചമൂല്യങ്ങളും നശീകരണമൂല്യങ്ങളും ഉൽപാദിപ്പിക്കാനായി മിച്ചം വരുന്ന സമയം അപഹരിക്കാതിരിക്കണം. വർധിച്ച ഒഴിവു സമയം, സമൂഹത്തിന് അതിന്റെ ആത്മീയജീവിതഗുണത വർധിപ്പിക്കുന്നതിന് ലഭ്യമാകണം. ഇതുമായി ബന്ധപ്പെട്ട പല പ്രശ്‌നങ്ങളുമുണ്ട്.

5. മുതലാളിത്തത്തിന്റെ ചരിത്രപരമായ പ്രവണത നഗരവൽക്കരണവും അതിനഗരവൽക്കരണവും ആണ്. ഇത് പ്രകൃതി യുടെ ചയാപചയപ്രക്രിയയെ താറുമാറാക്കിയിരിക്കുന്നു. അത് പുനഃസ്ഥാപിക്കണമെങ്കിൽ ജനസംഖ്യാവിതരണം കൂടുതൽ സമതുലിതമാക്കണം. വ്യവസായങ്ങളും കൃഷിയും ഇടകലർന്ന് സ്ഥിതി ചെയ്യണം. അങ്ങനെ ഗ്രാമങ്ങളും നഗരങ്ങളും തമ്മി ലുള്ള വൈരുധ്യം പരിഹരിക്കണം. ഇതെല്ലാം കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലും ദസ് ക്യാപ്പിറ്റലിലും വിശദമായി പരിശോധിക്കപ്പെട്ടിട്ടുണ്ട്. ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുള്ള വൈരുധ്യം പരിഹരിക്കുന്നതിനെപ്പറ്റി ജനകീയശാസ്ത്രപ്രസ്ഥാനത്തിന്

ഒരു നിലപാടുണ്ടായിരിക്കണം. ഇതിനർഥം ഇന്നത്തെ നഗരങ്ങൾ ലഭ്യമാക്കുന്ന സൗകര്യങ്ങൾ - യാത്ര, വൈദ്യുതി, ടെലഫോൺ, ചികിത്സ മുതലായവയൊന്നും - ത്യജിക്കുകയെന്ന          തല്ല. ഇതെല്ലാം ഗ്രാമപ്രദേശങ്ങളിലും ഇന്ന് ലഭ്യമാണ്, ആക്കാൻ കഴിയും. പക്ഷേ അത് വ്യത്യസ്തമായ ഒരു ആവാസരീതി ആവ ശ്യപ്പെടുന്നു, ഭക്ഷണത്തിന്റെയും മറ്റുൽപന്നങ്ങളുടെയും രൂപത്തിൽ മണ്ണിൽ നിന്നെടുത്ത പോഷകമൂലകങ്ങൾ മണ്ണിലേക്കു തന്നെ തിരിച്ചുനൽകണമെന്ന് ആവശ്യപ്പെടുന്നു. അങ്ങനെ മണ്ണിന്റെ ചയാപചയപ്രകിയ ആരോഗ്യത്തോടുകൂടി സംരക്ഷി        ക്കപ്പെടണമെന്ന് ആവശ്യപ്പെടുന്നു; മനുഷ്യന് അവശ്യം വേണ്ടിവരുന്ന നിർബന്ധിതയാത്രാസമയവും ചരക്കുകടത്തും പടിപ്പടിയായി കുറച്ചുകൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്നു.

6. ഇത് ബന്ധപ്പെട്ട മറ്റു പല പ്രശ്‌നങ്ങളും ഉയർത്തുന്നു. ഉൽപാദനയൂണിറ്റുകളുടെ വലുപ്പം എന്തായിരിക്കണം? ചെറുത്? ഇടത്തരം? വലുത്? വളരെ വലുത്? ഉൽപാദനപ്രവർത്തന ത്തിന്റെ സംഘാടനം ഏതുവിധത്തിൽ ആയിരിക്കണം? പഴയ രീതിയിലുള്ള കീഴ്‌മേൽ ബന്ധങ്ങളുടെ അടിസ്ഥാനത്തിൽ? അതോ തിരശ്ചീനബന്ധങ്ങളുടെ അടിസ്ഥാനത്തിൽ ജനാധി പത്യപരമായി? ഏതു തരത്തിലുള്ള സാങ്കേതികവിദ്യകൾ, ഊർജത്തിന്റെ ആവശ്യങ്ങൾ, ഉറവിടങ്ങൾ, മാലിന്യോൽപാദനവും മാനേജ്‌മെന്റും.. ഇങ്ങനെ നിരവധി പ്രശ്‌നങ്ങൾ

7. ഗാന്ധിയൻ ആദർശങ്ങളെ, സ്വയംപര്യാപ്തവും സ്വാശ്രിതവും ആയ ഗ്രാമീണ റിപ്പബ്ലിക്കുകളെ പുകഴ്ത്തുകയെന്നത്, പൊയ്‌പോയ പഴയ നല്ല കാലങ്ങളിലേക്ക് തിരിച്ചുപോകണ മെന്ന് പറയുന്നത് ഒക്കെ ഇന്ന് ഒരു ഫാഷൻ ആണ്. ജനസംഖ്യയെക്കുറിച്ചോ, അവർക്ക് ഏറ്റവും ഉയർന്ന ഭൗതികജീവിതഗുണതയും ആത്മീയജീവിതഗുണതയും എങ്ങനെ ലഭ്യമാക്കാമെന്നതിനെക്കുറിച്ചോ ഒന്നും ആലോചിക്കാതെയാണ് ഈ അയവിറക്കലുകൾ - വാസ്തവത്തിൽ അങ്ങനെ പറയാൻ പാടില്ല. കാരണം അവർക്കാർക്കും ഒരു മുൻകാല അനുഭവവും ഇല്ലല്ലോ - നടത്തുന്നത്. അതേപോലെതന്നെ ഒരു ഫാഷൻ ആണ് ഗാന്ധിയെ, ഗ്രാമങ്ങളെ, കൃഷിയെ പുച്ഛിക്കുകയെന്നതും. അതിനെ പിന്തിരിപ്പൻ എന്നവർ വിളിക്കുന്നു. ഗാന്ധിജി, തന്റെ സ്വാശ്രയഗ്രാമീണറിപ്പബ്ലിക്കുകളെ ഒരിക്കലും സർവതന്ത്ര സ്വതന്ത്രമായി, ബാഹ്യമായ ഒന്നിനോടും ബന്ധമില്ലാത്ത ഒന്നായി കരുതിയിരുന്നില്ല. മഹാസാഗരവലയങ്ങളുടെ രൂപത്തിലുള്ള വിശദീകരണം പ്രസിദ്ധമാണ്. വ്യക്തിയും കുടുംബവും മധ്യത്തിൽ, ഗ്രാമം ചുറ്റുവട്ടത്ത്, അതിന് ചുറ്റും ഗ്രാമസംഘാതങ്ങൾ, രാജ്യം, ലോകം മുഴുവനും - അങ്ങനെയാണ് ഗാന്ധി വിവരിച്ചത്. പരസ്പരബന്ധം തിരശ്ചീനമായാണ്. വലുത് ചെറുതിനെ ഞെരുക്കുന്ന രൂപത്തിലല്ല അത്. പരസ്പരം ശക്തി പകരുന്ന രൂപത്തിലായിരിക്കും. നേരത്തെ മാർക്‌സ് പറഞ്ഞിരുന്ന - ഉൽപാദനകൂട്ടായ്മകളുടെ നെറ്റ്‌വർക്കുകളുടെ നെറ്റ്‌വർക്കു കൾ എന്ന - രൂപത്തിൽ. സാങ്കേതികമായ മുൻപിൻ ബന്ധങ്ങൾ, ഉടമസ്ഥതയിലുള്ള കീഴ്‌മേൽ ബന്ധങ്ങൾ ആകേണ്ടതില്ല. ഈ വക കാര്യങ്ങളൊന്നും ഇന്ന് ജനകീയശാസ്ത്രപ്രസ്ഥാന ത്തിന്റെ ഗൗരവപൂർവമായ വിചിന്തനങ്ങൾക്ക് വിധേയമായിട്ടില്ല. നിയോലിബറൽ ആഗോളവൽക്കരണത്തിനെ എതിർത്തു തോൽപിക്കണമെങ്കിൽ ബദൽവ്യവസ്ഥകളെക്കുറിച്ച് ആലോചിക്കേണ്ടിയിരിക്കുന്നു. സോഷ്യലിസമാണ് ബദൽ എന്നു പറഞ്ഞതുകൊണ്ടു മാത്രം ആയില്ല, 20-ാം നൂറ്റാണ്ടിലെ സോഷ്യലിസത്തിൽനിന്ന് വ്യത്യസ്തമായിരിക്കും അതെന്നു മാത്രം പറഞ്ഞതുകൊണ്ടും ആയില്ല. എന്താണ് വ്യത്യാസം?~അത് വ്യക്തമാക്കണം.

8. 'ചെറുത് സുന്ദരം' എന്ന ഷുമാഹ്ഹറുടെ വചനത്തെഅക്ഷരാർഥത്തിൽ എടുക്കേണ്ടതില്ല. വൻ സംരംഭങ്ങൾ ജനാധിപത്യപരമായി കൊണ്ടുനടക്കാൻ പ്രയാസമാണ്. ചെറിയവ പറ്റിയേക്കാം. പക്ഷേ ശക്തങ്ങളായാൽ മാത്രമേ വലിയവയോട് മത്സരിച്ച് അതിജീവിക്കാൻ അവയ്ക്ക് കഴിയു. ജനങ്ങൾക്ക്, തങ്ങളുടെ ഭൗതികജീവിതഗുണത വർധിപ്പിക്കുന്നതിനാവശ്യമായ സാധനസാമഗ്രികൾ ഉൽപാദിപ്പിക്കുവാൻ കഴിയുന്ന, അതേ സമയം അവർക്കു വഴങ്ങുന്ന, ഫലപ്രദവും ശക്തവുമായ സാങ്കേ തികവിദ്യകൾ വികസിപ്പിക്കുക എന്നത് ജനകീയശാസ്ത്ര പ്രസ്ഥാനങ്ങളുടെ കടമയല്ലേ? അത് ലക്ഷ്യമാക്കേണ്ടതില്ലേ?

9. ഇവിടെ പുറംതിരിഞ്ഞുനിൽക്കാൻ അനുവദിക്കാത്ത പല പ്രശ്‌നങ്ങളുമായി നമുക്ക് ഏറ്റുമുട്ടേണ്ടിവരും. അതിലൊന്നാണ് വൈദ്യുതിയുടെ ആവശ്യം. എത്ര വൈദ്യുതി വേണ്ടിവരും. ഒരാൾക്ക്? ഒരു സമൂഹത്തിന്? വ്യക്തമായ മറുപടി പറയാൻ നമ്മൾ ശ്രമിക്കാറില്ല. സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കും അത് എന്ന ഒഴുക്കൻ മറുപടിയേ നമ്മൾ നൽകാറുള്ളു. എന്തിനൊക്കെ വൈദ്യുതി വേണം? എത്ര വേണം? കുറെയൊക്കെ കൃത്യമായ ധാരണയിൽ എത്താൻ നമുക്ക് കഴിയണം. ആവശ്യങ്ങൾ അനന്തമായി വർധിച്ചുകൊണ്ടിരിക്കുമോ? അതോ ഒരു ലിമിറ്റിലേക്ക് നീങ്ങിക്കൊണ്ടിരിക്കുമോ? ശാസ്ത്രവിദ്യാർഥികൾ എന്ന നിലയ്ക്ക് നമുക്കറിയാം, ഒന്നിന്റെയും അനന്തമായ വളർച്ച സാധ്യമല്ല എന്ന്. ഈ ഭൂഗോളം പരിമിതമാണ്. അതിലെത്തുന്ന സൗരോർജവും പരിമിതമാണ്. എല്ലാം അനന്തസ്പർശിയായ ഒരു ലിമിറ്റിലേക്ക് നീങ്ങേണ്ടിയിരിക്കുന്നു.

10. അടുത്തകാലം വരെ ഈ പ്രശ്‌നം ആണവഊർജത്തോടുള്ള ജനകീയശാസ്ത്രപ്രസ്ഥാനത്തിന്റെ സമീപന ത്തിൽ ആശയക്കുഴപ്പങ്ങൾ സൃഷ്ടിച്ചിരുന്നു. ശാസ്ത്രത്തോടുള്ള അന്ധമായ ആരാധനയും ഒരു കാരണമായിരുന്നു. എന്നാൽ ഇന്ന് ജനകീയശാസ്ത്രപ്രസ്ഥാനത്തിന്റെ ഭൂരിപക്ഷം ഘടകങ്ങളും വ്യക്തമായ നിലപാടിൽ എത്തിയിട്ടുണ്ട്.ആണവോർജസ്രോതസ്സ് അനന്തമല്ലെന്നും (ഫാസ്റ്റ് ബ്രീഡർ റിയാക്ടർ ഇന്നും വ്യാപാരാടിസ്ഥാനത്തിൽ പ്രാവർത്തികമായിട്ടില്ലെന്നും), അത് ലാഭകരമല്ലെന്നും അപായരഹിതമല്ലെന്നും അതിന്റെ ആവശ്യം ഇല്ലെന്നും ബോധ്യമായിട്ടുണ്ട്.

11. ജനകീയശാസ്ത്രപ്രസ്ഥാനത്തെ അലട്ടുന്ന മറ്റൊരു കീറാ മുട്ടിയുണ്ട്. നമ്മളെല്ലാം കീഴ്‌മേൽ ബന്ധങ്ങളുടേതായ ഒരു ചുറ്റുപാടിൽ വളർന്നുവന്നവരാണ്. അത് നമ്മുടെ ഉപബോധത്തിൽ ആഴത്തിൽ വേരൂന്നിയിട്ടുള്ള ഒന്നാണ്. അതേസമയം ജനാധിപത്യമാണ് ഏറ്റവും നല്ല ഭരണസംവിധാനം എന്നും നമ്മൾ വിശ്വസിക്കുന്നു. ഇന്ത്യയിൽ യഥാർഥ ജനാധിപത്യം ഇല്ലെന്നും ഉള്ളത് ഒരു ബൂർഷ്വാ ജനാധിപത്യമാണെന്നും അത് കപട മാണെന്നും നമ്മൾ കരുതുന്നു. ജനാധിപത്യവും കേന്ദ്രീകരണവും പരസ്പരവർജകങ്ങളായി നമ്മൾ കണക്കാക്കുന്നു. അപ്പോഴും, പലരും ജനാധിപത്യകേന്ദ്രീകരണം എന്ന സങ്കൽപ നത്തോട് സമരസപ്പെടുന്നു. ജനാധിപത്യത്തെയും കേന്ദ്രീകരണത്തെയും തമ്മിൽ പൊരുത്തപ്പെടുത്താൻ കഴിയുമോ? ജനകീയശാസ്ത്രപ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ഇത് പ്രധാനമായ ഒരു പ്രശ്‌നമാണ്. കാരണം, കേരളത്തിൽ നടപ്പാക്കാൻ ശ്രമിച്ച ജനകീയാസൂത്രണത്തോടും വികേന്ദ്രീകരണശ്രമത്തോടും നമുക്കും അനുഭാവമുണ്ട്. ആദരവുണ്ട്. അതിന്റെ ആവിർഭാവത്തിലും നടത്തിപ്പിലും ജനകീയശാസ്ത്രപ്രസ്ഥാനം നിസ്സാരമല്ലാത്ത പങ്ക് വഹിച്ചിട്ടുണ്ട്. അതിന്റെ ആഴവും പരപ്പും വർധിപ്പിക്കുന്നതിൽ നമുക്ക് താൽപര്യമുണ്ട്.

12. ഒരു പുതിയ കേരളം. ഒരു പുതിയ ഭാരതം, ഒരു പുതിയ മാനവസമൂഹം കെട്ടിപ്പടുക്കാൻ നമ്മൾ ആഗ്രഹിക്കുന്നു. അതിൽ ഈ പ്രശ്‌നത്തിന് അതിയായ പ്രാധാന്യമുണ്ട്. പുതിയ സമൂഹത്തെ സോഷ്യലിസ്റ്റ് എന്ന് വിളിച്ചതുകൊണ്ടു മാത്രം തൃപ്തരാകുന്നില്ല. 20-ാം നൂറ്റാണ്ടിൽ സോവിയറ്റ് യൂണിയൻ തുടങ്ങിവച്ച സോഷ്യലിസ്റ്റ് പരീക്ഷണത്തിന്റെ അനുഭവം ഉൾക്കൊണ്ട് 21-ാം നൂറ്റാണ്ടിലെ സോഷ്യലിസം നിർമിക്കുന്നതിൽ ഭാഗഭാക്കാകാൻ നമ്മൾ ആഗ്രഹിക്കുന്നു. എങ്ങനെ? ഇന്നും നമുക്ക് വേണ്ടത്ര തിട്ടമില്ല.

13. ഈ പുതിയ സമൂഹം എങ്ങനെ സൃഷ്ടിക്കപ്പെടും? സോവിയറ്റ് യൂണിയൻ പരീക്ഷിച്ചപോലെ മേലേ നിന്ന് താഴോട്ടോ? അതോ വെനിസ്വേലയിൽ ശ്രമിക്കുന്നപോലെ താഴെനിന്ന് മേലോട്ടോ? അവിടെയും ഒരു നിലയ്ക്ക് മുകളിൽ നിന്നു തന്നെയാണ് ആരംഭം. ഇവിടെ ഇന്ത്യയിൽ ഇന്നതിന് സാധുതയില്ല. ജനകീയശാസ്ത്രപ്രസ്ഥാനങ്ങൾക്കും പൗരസമൂഹപ്രസ്ഥാനങ്ങൾക്കും താഴെനിന്ന് മേലോട്ട് പുതിയ സമൂഹം കെട്ടിപ്പടുക്കുന്നതിൽ എന്തുചെയ്യാൻ കഴിയും? അതിനു വേണ്ട തന്ത്രങ്ങളും അടവുകളും രൂപപ്പെടുത്താൻ കഴിയുമോ?

14. ജനകീയശാസ്ത്രപ്രസ്ഥാനങ്ങൾക്ക് സുപരിചിതങ്ങ ളായ ചില മുദ്രാവാക്യങ്ങളാണ്, സംസ്ഥാനങ്ങൾക്കു കൂടുതൽ അധികാരം, അർഥവത്തും യഥാർഥവുമായ ഭൂപരിഷ്‌കരണ ങ്ങൾ, അധികാരം ജനങ്ങൾക്ക് മുതലായവ. അവ സാക്ഷാത്കരിക്കേണ്ട രൂപങ്ങൾ ഏവ? എങ്ങനെ? ഇതഃപര്യന്തം നടത്തിയിട്ടുള്ള പ്രവർത്തനങ്ങൾ ഫലപ്രദങ്ങളായിട്ടില്ല. പുതിയ രൂപത്തിലുള്ള പ്രവർത്തനങ്ങൾ ആവശ്യമായിരിക്കുന്നു. പഴയവ, ഫലപ്രദങ്ങളല്ലെന്നു തെളിഞ്ഞവ ആവർത്തിച്ചിട്ടുകാര്യമില്ല.

15. നിയോലിബറൽ സമ്പദ്‌വ്യവസ്ഥയിൽ പണക്കാർ കൂടു തൽ പണക്കാരാകും. ദരിദ്രർ കൂടുതൽ ദരിദ്രരും. ഇത് നമുക്ക് അറിയാം. ഇതിനെതിരായി നമ്മൾ സമരം ചെയ്യുന്നു. ആരാണ് കൂടുതൽ കൂടുതൽ സമ്പന്നരായിത്തീരുന്നത്? അത് തടയാൻ നമുക്കു കഴിയുമോ? എങ്ങനെ? ആരാണ് ദരിദ്രവൽക്കരിക്ക പ്പെടുന്നത്? അവരുടെ സ്വന്തം ഉപഭോഗം തന്നെ ധനികരെ കൂടുതൽ ധനികരാക്കുന്നില്ലേ? നാം നിത്യേന ഉപയോഗിക്കുന്ന ഒട്ടനവധി സാധനങ്ങൾ, സോപ്പ്, അലക്കുപൊടി, പേസ്റ്റ്, തേയില, കാപ്പി എന്നു തുടങ്ങി നൂറ്റുക്കണക്കിന് സാധനങ്ങളുടെ ഉപ ഭോഗം അവയുണ്ടാക്കുന്ന ധനികവർഗത്തെ കൂടുതൽ ധനികരാക്കുന്നത് നമ്മൾ അറിയുന്നുണ്ടോ? അതേ ആവശ്യങ്ങൾ തൃപ്തിപ്പെടുത്തുന്നതിനു വേണ്ട സാധനങ്ങൾ തദ്ദേശീയമായി നമ്മൾ തന്നെ ഉണ്ടാക്കുകയും ഉപഭോഗിക്കുകയും ചെയ്യുമ്പോൾ രണ്ട് നേട്ടങ്ങൾ ഉണ്ടാകുന്നു - ധനികരുടെ ലാഭം കുറയുന്നു; ദരിദ്രരുടെ വരുമാനം കൂടുന്നു. ഗാന്ധിജിയുടെ സ്വദേശി പ്രസ്ഥാനം - തദ്ദേശീയഉൽപാദനവും ഉപഭോഗവും - സഹസ്രഗുണീകരിച്ച് നടപ്പിലാക്കുകയാണെങ്കിൽ, ബഹിഷ്‌കരണവും തദ്ദേശവൽക്കരണവും വ്യാപകമായി നടപ്പാക്കുകയാണെങ്കിൽ അത് ശത്രുവിന് മുറിവേൽപ്പിക്കുകയില്ലേ? നമ്മുടെ വികസനത്തിന്റെ ഊന്നൽ ഐടി വ്യവസായത്തിൽനിന്ന് മാറി കൃഷിയിലേക്കും കാലിവളർത്തലിലേക്കും ആക്കുകയാണെങ്കിൽ ധനികവൽക്കരണ-ദരിദ്രവൽക്കരണപ്രക്രിയയ്ക്ക് ബ്രേക്കാവില്ലേ അത്? കാറുകളുടെ ഉപയോഗം കുറച്ച് ബസ്, ട്രെയിൻ മുതലായവയെ കൂടുതൽ ആശ്രയിക്കുകയാണെങ്കിൽ അത് ശത്രുവിനെ വേദനിപ്പിക്കില്ലേ? ഇങ്ങനെ ഒട്ടേറെ ചോദ്യങ്ങളുണ്ട്.

16. ജനകീയശാസ്ത്രപ്രസ്ഥാനം ശാസ്ത്രത്തിന്റെയും - അറിവിന്റെയും - സമൂഹജീവിതത്തിന്റെയും ഇടതലത്തിലാണ് ഇന്ന് പ്രവർത്തിക്കുന്നത്. വെറും ശാസ്ത്രപ്രചാരണത്തിലോ യുക്തിവാദത്തിൽ ഊന്നുന്ന ശാസ്ത്രബോധം പ്രചരിപ്പിക്കുന്നതിലോ അല്ല. അതിനാൽ തന്നെ നിലപാടുകൾ എടുക്കാനും രാഷ്ട്രീയവും സാമ്പത്തികശാസ്ത്രപരവും ആയ ചോദ്യങ്ങൾ ഉയർത്താനും അത് ബാധ്യസ്ഥമായിത്തീരുന്നു. മുൻപറഞ്ഞ ചോദ്യങ്ങൾക്കു പുറമേ മറ്റൊട്ടേറെ ചോദ്യങ്ങൾ കൂടി ഉയർ ത്താൻ അത് ബാധ്യസ്ഥമായിത്തീരുന്നു. അവശ്യം വേണ്ട ക്ഷേമമൂല്യമുള്ള ചരക്കുകളും സേവനങ്ങളും ലഭ്യമാക്കാൻ ഇന്നത്തെ വിലനിലവാരത്തിൽ എത്ര പണം വേണ്ടിവരും? നാലാളുള്ള ഒരു കുടുംബത്തിന്? അതിനേക്കാൾ അധികമായി കിട്ടുന്ന പണം പൊങ്ങച്ചമൂല്യത്തിനും നശീകരണമൂല്യത്തിനുമായി ചെലവഴിക്കപ്പെടില്ലേ? കാർബൺ പാദമുദ്ര ഉയർത്തുന്നതിനും വിഭവശോഷണത്തിനും അത് കാരണമാകില്ലേ? വരുമാന ത്തിനും ഉപഭോഗത്തിനും ഒരു മേൽപരിധി കൽപിക്കേണ്ടി വരില്ലേ? ഇങ്ങനെ പോകുന്നു ഒരു സെറ്റു ചോദ്യങ്ങൾ?

17. ലാറ്റിനമേരിക്കയിൽ ശക്തിപ്രാപിച്ചുകൊണ്ടിരിക്കുന്ന പുത്തൻ ഇടതുപക്ഷപ്രസ്ഥാനങ്ങൾക്ക് ശക്തിയും ജന്മവും നൽകുന്നത് പാർടിയല്ലാത്ത രാഷ്ട്രീയസമൂഹങ്ങളാണ് (ചീി ുമൃ്യേ ുീഹശശേരമഹ ളീൃാമശേീി)െ. രാഷ്ട്രീയത്തിന് പാർടി അവശ്യം ആവശ്യമാണോ? അധികാരത്തിന്റെയും ഭരണത്തിന്റെയും രംഗത്തോ? ചഅജങ പോലുള്ള കൂട്ടായ്മകൾക്ക് സാമൂഹിക- രാഷ്ട്രീയരംഗങ്ങളിൽ എന്ത് പങ്കാണ് വഹിക്കാൻ കഴിയുക? ജനകീയശാസ്ത്രപ്രസ്ഥാനങ്ങൾക്കും സ്ത്രീയുവജന-വിദ്യാർ ഥിപ്രസ്ഥാനങ്ങൾക്കും എന്തെന്തു പങ്കുകളാണ് വഹിക്കാൻ കഴിയുക? രാഷ്ട്രീയപാർടികളുടെ പോഷകസംഘടന എന്ന നിലയ്ക്കല്ലാതെ സ്വതന്ത്രമായി എന്തു പങ്കാണ് വഹിക്കാൻ കഴിയുക? ഏകപാർടി ജനാധിപത്യം, സർവാധിപത്യം മുത ലായവയ്ക്ക് 21-ാം നൂറ്റാണ്ടിൽ പ്രസക്തിയുണ്ടോ? എന്നെ ങ്കിലും പ്രസക്തിയുണ്ടായിരുന്നോ?

18. ജനകീയാസൂത്രണത്തിന്റെ ആദ്യഘട്ടത്തിൽ ജനപങ്കാളിത്തം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച അയൽകൂട്ടങ്ങൾ പിന്നീട് ഉപേക്ഷിക്കപ്പെട്ടു. അരനൂറ്റാണ്ടു മുമ്പെ ജയപ്രകാശ് നാരായൺ ഏതാണ്ട് ഇതേ തരത്തിലുള്ള, ഇതേ ധർമം വഹിക്കുന്ന അയൽകൂട്ടങ്ങളെപ്പറ്റി എഴുതിയി രുന്നു. ഈ നൂറ്റാണ്ടിന്റെ ആദ്യദശാബ്ദത്തിൽതന്നെ വെനിസ്വേലയിൽ, അന്തരിച്ച യുഗോ ഛാവേസ് ഏതാണ്ട് ഇത്തരത്തിലുള്ള അയൽകൂട്ടങ്ങൾ ഇതേ ലക്ഷ്യത്തോടെ രൂപീകരിക്കാൻ തുടങ്ങി - ബൊളീവറിയൻ വൃത്തങ്ങളും കമ്യൂണൽ കൗൺസിലുകളും. വ്യാപകമായ ജനസമ്പർക്കത്തിനായി പരിഷത്ത് കഴിഞ്ഞ വർഷം ആരംഭിച്ച പരിപാടിയാണ് വീട്ടുമുറ്റക്ലാസ്സുകൾ. അതിലെ വീട്ടുമുറ്റം എന്നു പറയുന്നത് അയൽകൂട്ടം തന്നെയാണ്. ഈ സമീപനരീതി ശക്തിപ്പെടുത്തേണ്ടതല്ലേ?

19. ബൗദ്ധികസ്വത്തവകാശം എന്ന സങ്കൽപനത്തിനുതന്നെ പരിഷത്ത് എതിരാണ്. അറിവ് ഒരു സ്വത്ത് അല്ല. കൊടുക്കുംതോറും കുറയുന്നതാണ് സ്വത്ത്. അറിവാകട്ടെ കൊടുക്കുംതോറും കൂടുകയാണ് ചെയ്യുന്നത്. കഴിഞ്ഞ 20 കൊല്ലമായി നമ്മൾ കജഞന് എതിരായി സമരം ചെയ്യുകയായിരുന്നു. പക്ഷേ ഒരു ഫലവും ഉണ്ടായിട്ടില്ല. തെറ്റായ ആയുധങ്ങളും തെറ്റായ തന്ത്രങ്ങളുമാണോ നമ്മൾ പ്രയോഗിച്ചത്? മാനവലോകത്ത് ആകെയുള്ള അറിവിന്റെ ചെറിയ, വളരെ ചെറിയ ഒരു ഭാഗമെ കജഞന്റെ കീഴിൽ വരുന്നുള്ളു. അതിന്റെ എത്രയോ ആയിരം മടങ്ങ് അറിവ് സ്വതന്ത്രമായി ഉപയോഗിക്കാവുന്ന നിലയിൽ ഉണ്ട്. ഈ അറിവിനെ വ്യാപിക്കാൻ ശ്രമിക്കുകയായിരുന്നില്ലേ നമ്മൾ ചെയ്യേണ്ടിയിരുന്നത്. അതല്ലേ ജനകീയശാസ്ത്രപ്രസ്ഥാന ത്തിന്റെ രൂപീകരണലക്ഷ്യം തന്നെ? അറിവ് അന്വേഷിക്കുക. കണ്ടെത്തുക, കൈമാറുക - അങ്ങനെ ഒരു കർമപദ്ധതിയല്ലേ നമുക്ക് വേണ്ടത്? ആ അറിവ് ഉപയോഗിച്ചുകൊണ്ട് തദ്ദേശസമൂഹങ്ങൾ കൂടുതൽ കൂടുതൽ ശക്തിയാർജിക്കുക, തമ്മിൽ തമ്മിൽ ഒട്ടിച്ചേരുകയും അങ്ങനെ തിരശ്ചീനമായി കൂട്ടിയിണക്കിയ ശക്തമായ തദ്ദേശീയസമ്പദ്‌വ്യവസ്ഥകൾ രൂപപ്പെടുത്തുകയും ചെയ്തുകൂടെ?

20. നമ്മുടെ വേഗം വളരെ കുറവല്ലേ? ലോകഗതി നമ്മെ മറികടന്നുപോയ്‌ക്കൊണ്ടിരിക്കയല്ലേ? കഴിഞ്ഞ 25 കൊല്ലത്തിനുള്ളിൽ നമ്മൾ നേടിയതെന്ത്? സാധ്യതകൾക്ക് അനുഗുണ മായിരുന്നോ അത്? അല്ലെങ്കിൽ വേഗം കൂട്ടാൻ എന്തുചെയ്യണം? കൂടുതൽ ആഴത്തിൽ ചിന്തിക്കേണ്ട സമയമാണിത്.