അജ്ഞാതം

"അമ്പതാം വാർഷികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
201 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  18:01, 13 ഫെബ്രുവരി 2014
വരി 47: വരി 47:
==ഉദ്ഘാടന സമ്മേളനം==
==ഉദ്ഘാടന സമ്മേളനം==
==അധ്യക്ഷന്റെ ആമുഖം==
==അധ്യക്ഷന്റെ ആമുഖം==
പുതിയ കേരളത്തിനായി പുതിയ പരിഷത്ത്‌
പുതിയ കേരളത്തിനായി പുതിയ പരിഷത്ത്‌
സുവർണ ജൂബിലി വാർഷിക സമ്മേളനത്തിൽ പ്രസിഡന്റ്‌ കെ.ടി. രാധാകൃഷ്‌ണൻ നടത്തിയ ആമുഖ ഭാഷണം
 
പ്രിയപ്പെട്ടവരേ,
പ്രിയപ്പെട്ടവരേ,
50-ാം വാർഷിക സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ എല്ലാവരേയും സന്തോഷപൂർവം അഭിവാദ്യം ചെയ്യുന്നു. പരിഷത്ത്‌ 50 വർഷം പൂർത്തിയാക്കിയതിന്റെ ആഘോഷത്തിലാണ്‌ നാമിന്ന്‌. ഒരു സംഘടനയെ സംബന്ധിച്ചിടത്തോളം 50 വർഷം അത്ര നീണ്ട കാലയളവൊന്നുമല്ല. എങ്കിലും കടന്നുപോന്ന വഴികളിലേയ്‌ക്ക്‌ ഒന്നു തിരിഞ്ഞുനോക്കാനും വിജയ പരാജയങ്ങൾ വിലയിരുത്താനും, ആവശ്യമെങ്കിൽ തിരുത്തലുകൾ വരുത്താനും പറ്റിയ ഒരവസരമാണിത്‌.

ലോകത്തിൽത്തന്നെ വലിയ ഗതിമാറ്റങ്ങൾ സംഭവിച്ച ഒരു കാലഘട്ടത്തിലാണ്‌ പരിഷത്ത്‌ പിറന്നത്‌. രണ്ടാം ലോകയുദ്ധം വിതച്ച ദുരിതങ്ങൾ യൂറോപ്പിനെ ആഴത്തിൽ ഗ്രസിച്ചിരുന്നു. യുദ്ധങ്ങളുടെ പ്രഹരശേഷി കൂട്ടുന്നതിലും മനുഷ്യരാശിയെത്തന്നെ ഉന്മൂലനം ചെയ്യാൻ കഴിവുള്ള അണുബോംബുകൾ വികസിപ്പിക്കുന്നതിലും ശാസ്‌ത്രം വഹിച്ച പങ്ക്‌ തിരിച്ചറിഞ്ഞ സാധാരണ ജനങ്ങൾ അതിനു പഴിച്ചത്‌ ശാസ്‌ത്രത്തെയാണ്‌. യൂറോപ്പിൽ അക്കാലത്ത്‌ ഉയർന്നുവന്ന യുദ്ധവിരുദ്ധ പ്രസ്ഥാനങ്ങളിൽ പലതിനും ശാസ്‌ത്രവിരുദ്ധ മുഖം കൈവന്നത്‌ ഇക്കാരണത്താലാണ്‌. എന്നാൽ പുഗ്‌വാഷ്‌ പോലുള്ള ശാസ്‌ത്രജ്ഞരുടെ സമാധാന പ്രസ്ഥാനങ്ങളും അന്ന്‌ വളർന്നുവന്നു. സംസ്‌കാരത്തിന്റെ കടിഞ്ഞാണുള്ള ഒരു ശാസ്‌ത്രത്തിനുവേണ്ടി അവർ നിലകൊണ്ടു.

പരിഷത്ത്‌ ജനിക്കുമ്പോൾ ഇന്ത്യ സ്വതന്ത്രമായിട്ട്‌ 15 വർഷമേ ആയിരുന്നുള്ളൂ. രാജ്യം വികസനത്തിനു സ്വീകരിക്കേണ്ട പാതയെക്കുറിച്ച്‌ തർക്കങ്ങൾ നടന്നിരുന്നുവെങ്കിലും ആസൂത്രിത വികസനത്തിലൂടെ ഒരു ക്ഷേമരാഷ്ട്രം എന്ന ലക്ഷ്യം രാഷ്ട്രീയനേതൃത്വം ഏറെക്കുറെ സ്വീകരിച്ചുകഴിഞ്ഞിരുന്നു. ശാസ്‌ത്രവും സാങ്കേതികവിദ്യകളുമാണ്‌ യൂറോപ്പിനെ ലോകത്തിന്റെ അധിപതികളാക്കിയതെന്നും ശാസ്‌ത്രസാങ്കേതിക രംഗത്തെ മുന്നേറ്റത്തിലൂടെ മാത്രമേ ഇന്ത്യയ്‌ക്കും അഭിവൃദ്ധിപ്പെടാൽ കഴിയൂ എന്നും ഉള്ള തിരിച്ചറിവ്‌ അവർക്കുണ്ടായിരുന്നു. വെറും നാലു പതിറ്റാണ്ടുകൊണ്ട്‌ ഏറെ പിന്നണിയിൽ നിന്ന്‌ സോവിയറ്റ്‌ യൂണിയൻ കുതിച്ചു മുന്നിലെത്തിയത്‌ പലർക്കും ആവേശകരമായ അനുഭവമായിരുന്നു. അധ്വാനിക്കുന്ന മനുഷ്യന്റെ കയ്യിൽ അറിവു കൂടി വന്നു ചേർന്നാൽ അത്ഭുതങ്ങൾ സംഭവിക്കും എന്നതിന്റെ തെളിവായിരുന്നു അത്‌. എന്നാൽ, ഈ അർഥത്തിൽ അതിനെ ഉൾക്കൊണ്ടവരായിരുന്നു എല്ലാവരും എന്നു പറഞ്ഞു കൂടാ. എന്തായാലും, ലോകഗതിയെ ശാസ്‌ത്രം ഇനിയും മാറ്റാൻ പോകുന്നു എന്ന സൂചന നൽകിക്കൊണ്ട്‌ സ്‌പുത്‌നിക്കും, തുടർന്ന്‌ ആദ്യ ബഹിരാകാശചാരിയും ബഹിരാകാശത്തെത്തിക്കഴിഞ്ഞിരുന്നു.

ചുരുക്കത്തിൽ, ശാസ്‌ത്രത്തിന്റെ നല്ലതും ചീത്തയുമായ സാധ്യതകൾ തെളിഞ്ഞു നിന്ന ഒരു കാലഘട്ടത്തിലാണ്‌ പരിഷത്ത്‌ പിറന്നത്‌. കേവലം ഒരു ശാസ്‌ത്ര പ്രചാരണ സംഘടനയായിത്തുടങ്ങി, ഒരു പതിറ്റാണ്ടുകൊണ്ട്‌ ഒരു ജനകീയ ശാസ്‌ത്രപ്രസ്ഥാനമായി വളർന്ന ചരിത്രമാണ്‌ അതിനുള്ളത്‌. അതിന്റെ പ്രവർത്തന ലക്ഷ്യം ഏതാണ്ടിങ്ങനെ ക്രോഡീകരിക്കാം. അടിസ്ഥാനപരമായി ശാസ്‌ത്രവും സാങ്കേതികവിദ്യകളും മനുഷ്യജീവിതം ആയാസരഹിതവും ആസ്വാദ്യവും ആക്കാനുള്ളതാണ്‌. സ്വാർഥതയും ധനമോഹവും ആണ്‌ അതിനെ അങ്ങനെയല്ലാതാക്കുന്നതും ചൂഷണത്തിനുള്ള ആയുധമാക്കുന്നതും. ശാസ്‌ത്രവും ശാസ്‌ത്രബോധവും സാധാരണ മനുഷ്യരുടെ കൈകളിൽ എത്തിക്കാൻ കഴിഞ്ഞാൽ ചൂഷണം തിരിച്ചറിയാനും ചെറുക്കാനും അവർക്കു കഴിയും; സ്വന്തം ജീവിതം മെച്ചപ്പെടുത്താനും അന്ധവിശ്വാസങ്ങളെ തിരിച്ചറിയാനും അവർ പ്രാപ്‌തി നേടും. ജാതി, മത, വംശീയഭേദങ്ങൾക്കുപരി മനുഷ്യനെ കാണാൻ അവർക്കാകും; ശാസ്‌ത്രസാങ്കേതികവിദ്യകളുടെ മനുഷ്യവരുദ്ധ ഉപയോഗം തിരിച്ചറിയാനും പ്രതിരോധിക്കാനും അവർ ശക്തിനേടും. അതുകൊണ്ട്‌ പരിഷത്ത്‌ പ്രവർത്തിക്കേണ്ടത്‌ ശാസ്‌ത്രത്തിന്റെ പ്രയോഗം ആവശ്യമായി വരുന്ന സാമൂഹ്യ ഇടങ്ങളിലാണ്‌.

ശാസ്‌ത്രത്തിന്റെ നേട്ടങ്ങളെ മനുഷ്യവിരുദ്ധമായി ഉപയോഗിച്ചതിന്റെ അനുഭവം ശാസ്‌ത്രചരിത്രത്തിലുടനീളം കാണാം. ആർക്കിമിഡീസിന്റെ ഉത്തോലകതത്ത്വം ശത്രുപാളയത്തിലേയ്‌ക്ക്‌ തീപ്പന്തങ്ങൾ തൊടുത്തുവിടാനുള്ള കാറ്റപ്പുൾട്ടുകളായി രൂപം പ്രാപിച്ചതും സിയാൽകോവ്‌സ്‌കിയുടെ ബഹിരാകാശ റോക്കറ്റ്‌ എന്ന സ്വപ്‌നം ആദ്യം മിസൈലായി അവതരിച്ചതും ഐൻസ്റ്റൈന്റെ E = mc2 എന്ന അത്ഭുതസമവാക്യം അണുബോംബിന്റെ ഭീകരരൂപം പൂണ്ടതും എല്ലാം ഇതിനുദാഹരണങ്ങളാണ്‌. വ്യവസായമാലിന്യങ്ങൾ അന്തരീക്ഷത്തിലും നദികളിലും തള്ളുന്നതും ഫോസിൽ ഇന്ധനങ്ങൾ നിയന്ത്രണമില്ലാതെ ഉപയോഗിച്ചും ഹരിതഗൃഹവാതകങ്ങൾക്കൊണ്ട്‌ നിറച്ചും ഭൂമിയെ ചുട്ടുപൊള്ളിക്കുന്നതുമെല്ലാം ശാസ്‌ത്രത്തിന്റെ ദുരുപയോഗം തന്നെയാണ്‌. ഇത്തരം ദുരുപയോഗങ്ങളെ ചെറുക്കണമെങ്കിൽ സമൂഹത്തിന്റെ ശാസ്‌ത്രബോധം ഉയരേണ്ടതുണ്ട്‌. ശാസ്‌ത്രത്തിന്റെ ദുരുപയോഗങ്ങൾക്കെതിരെ യൂറോപ്പിൽ ഒരു പരിധിവരെ ചെറുത്തു നിൽപ്പ്‌ ഉയരുന്നതും (ഉദാ: ആണവനിലയങ്ങൾക്കും വ്യവസായ മലിനീകരണങ്ങൾക്കും എതിരെ) ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിൽ അതു വേണ്ടത്ര ഉണ്ടാകാത്തതും ശാസ്‌ത്രബോധത്തിലെ അന്തരത്തിന്റെ സൂചനയാണ്‌. ശാസ്‌ത്രബോധം എന്നത്‌ ശാസ്‌ത്രത്തിന്റെ രീതി ജീവിതത്തിന്റെ സകല മണ്ഡലങ്ങളിലും പ്രയോഗിക്കുവാനുള്ള മനോഭാവവും അതിനുള്ള ശേഷിയുമാണ്‌. നിരീക്ഷണങ്ങളെയും പരീക്ഷണങ്ങളെയും അതുപ്രഥമമായി പരിഗണിക്കുന്നു. നിരീക്ഷണ പരീക്ഷണങ്ങളിൽ നിന്നെത്തിച്ചേരുന്ന നിഗമനങ്ങൾ താൽക്കാലിക സത്യങ്ങളാണ്‌. കാരണം, നിരീക്ഷണങ്ങൾക്ക്‌ അതതു കാലത്തെ സാങ്കേതികവിദ്യകളുടെ പരിമിതിയുണ്ട്‌. നിരീക്ഷണശേഷി മെച്ചപ്പെടുമ്പോൾ (ഉദാ: കൂടുതൽ മികവുള്ള ടെലിസ്‌കോപ്പുകളോ മൈക്രോസ്‌കോപ്പുകളോ ആക്‌സലറേറ്ററുകളോ നിലവിൽ വരുമ്പോൾ) നിരീക്ഷണ ഫലങ്ങളും മെച്ചപ്പെടും. അപ്പോൾ നിഗമനങ്ങളും സിദ്ധാന്തങ്ങളും മാറാം. എന്തിനെയും ആരെയും ചോദ്യം ചെയ്യുന്ന, സന്ദേഹത്തോടെ സിദ്ധാന്തങ്ങളെ സമീപിക്കുന്ന ശാസ്‌ത്രത്തിന്റെ രീതി യഥാർഥത്തിൽ ജനാധിപത്യത്തിന്റെ സ്വഭാവത്തിന്‌ അനുയോജ്യമാണെന്നു കാണാം. ജനാധിപത്യം നിലനിൽക്കുന്ന, ചിന്തയ്‌ക്കു വിലങ്ങുകളില്ലാത്ത ഇടങ്ങളിലാണ്‌ ശാസ്‌ത്രത്തിന്റെ സ്വാഭാവിക വളർച്ച ഉണ്ടായിട്ടുള്ളത്‌ എന്നത്‌ യാദൃച്ഛികമല്ല. ജനാധിപത്യം ആദ്യം നിലവിൽ വന്ന പ്രാചീന ഗ്രീസിൽ അത്‌ ദ്രുതതരം വളർന്നു; പള്ളി ആധിപത്യം സ്ഥാപിച്ച്‌ സ്വതന്ത്ര ചിന്തയ്‌ക്ക്‌ കൂച്ചുവിലങ്ങിട്ട മധ്യകാല യൂറോപ്പിൽ അത്‌ മൃതപ്രായമായികിടന്നു; നവോഥാനയൂറോപ്പിൽ അത്‌ ഏറ്റവും ശക്തിപ്രാപിച്ചത്‌ ജനാധിപത്യം ശക്തിപ്രാപിച്ച ഇംഗ്ലണ്ടിലായിരുന്നു.

സ്വാതന്ത്ര്യാനന്തരം ഇന്ത്യയിൽ ജനാധിപത്യം ഏറ്റവും നന്നായി വേരുറച്ചത്‌ കേരളത്തിലായിരുന്നു. സാമൂഹ്യ പരിഷ്‌കർത്താക്കൾ നയിച്ച ജാതിവിരുദ്ധ പ്രക്ഷോഭങ്ങളിലൂടെയും തൊഴിലാളി കർഷക പ്രസ്ഥാനങ്ങളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും നയിച്ച അവകാശ സമരങ്ങളിലൂടെയും മറ്റു രാഷ്‌ട്രീയ പ്രവർത്തനങ്ങളിലൂടെയും ജനാധിപത്യമൂല്യങ്ങൾ ഉൾക്കൊണ്ട കേരളസമൂഹത്തിൽ പരിഷത്തിന്റെ പ്രവർത്തനങ്ങൾക്ക്‌ സ്വാഭാവികമായും നല്ല സ്വീകാര്യതയുണ്ടായി. കേരളത്തിലെ മുഖ്യധാര പ്രസ്ഥാനങ്ങൾ ഏറെ പ്രാധാന്യം നൽകാത്ത, എന്നാൽ സമൂഹത്തിന്റെ മുന്നോട്ടുള്ള ഗതിയിൽ അതിപ്രധാനമെന്നു നാം കരുതിയ മേഖലകളിൽ ഇടപെട്ടുകൊണ്ടാണ്‌ പരിഷത്ത്‌ പ്രസക്തി നേടിയത്‌. സംഘടനയുടെ അംഗബലത്തിന്‌ ആനുപാതികമായല്ല, അതിന്റെ പലമടങ്ങ്‌ ഫലപ്രദമായി ഇടപെടാൻ നമുക്കു കഴിഞ്ഞു. നമ്മുടെ നിലപാടുകളുടെ ശാസ്‌ത്രീയത സമൂഹം തിരിച്ചറിഞ്ഞു. പരിസ്ഥിതി എന്ന പദം പോലും കേരളീയർക്ക്‌ പരിചിതമല്ലാതിരുന്ന കാലത്താണ്‌ നദികളിൽ വ്യവസായ മാലിന്യങ്ങൾ തള്ളുന്നതിനെതിരെയും ജൈവവൈവിധ്യ സംരക്ഷണത്തിനു വേണ്ടിയും പരിഷത്ത്‌ പ്രക്ഷോഭം നയിച്ചത്‌.

സൈലന്റ്‌വാലി പദ്ധതി ഉപേക്ഷിക്കുന്നതിലേയ്‌ക്കു നയിച്ച പ്രക്ഷോഭങ്ങൾക്കു നേതൃത്വം നൽകാൻ അന്ന്‌ തീർത്തും ചെറുതായിരുന്ന പരിഷത്തിന്‌ ശക്തി നൽകിയത്‌ നിലപാടുകളുടെ ശാസ്‌ത്രീയതയും അതിനു ജനങ്ങൾ നൽകിയ പിന്തുണയുമായിരുന്നു. വിദ്യാഭ്യാസരംഗത്തും പുതിയ ചലനങ്ങൾ സൃഷ്ടിക്കാൻ നമുക്കു കഴിഞ്ഞു. വിദ്യാഭ്യാസത്തിൽ അളവിലുണ്ടായ വളർച്ച ഗുണത്തിൽ ഉണ്ടായിട്ടില്ലെന്നും പാഠ്യപദ്ധതി തീർത്തും പഴഞ്ചനാണെന്നും ശിശുകേന്ദ്രിതമായ, ചോദ്യം ചെയ്യാൻ പ്രേരിപ്പിക്കുന്ന ഒരു പാഠ്യപദ്ധതിക്കേ കുട്ടികളിൽ ജനാധിപത്യബോധവും ശാസ്‌ത്രബോധവും സൃഷ്ടിക്കാൻ കഴിയൂ എന്നും പരിഷത്ത്‌ പറഞ്ഞു. അത്തരം ഒരു പാഠ്യപദ്ധതിയുടെ നിർമിതിയിൽ ഭാഗഭാക്കാകാനും പരിഷത്ത്‌ തയ്യാറായി. നിരക്ഷരത നിരക്ഷരന്റെ മാത്രം കുറ്റം കൊണ്ടല്ലെന്നും അതിന്റെ നാണക്കേട്‌ സാക്ഷര സമൂഹത്തിനു കൂടി അവകാശപ്പെട്ടതാണെന്നും സമൂഹത്തെ ബോധ്യപ്പെടുത്താൻ കഴിഞ്ഞതുകൊണ്ടാണ്‌ എറണാകുളത്ത്‌ സമ്പൂർണ സാക്ഷരതായജ്ഞം വൻ വിജയമായതും അത്‌ കേരളത്തിനും ഇന്ത്യയ്‌ക്കാകെയും ഒരു മാതൃകയായി മാറിയതും. ആരോഗ്യരംഗത്ത്‌ ആരോഗ്യം = ഡോക്ടർ + ഔഷധം + ആസ്‌പത്രി എന്ന ഫോർമുലയ്‌ക്കപ്പുറം ഒരു ജനകീയാരോഗ്യ നയത്തിനു വേണ്ടിയും ഔഷധക്കമ്പനികളുടെ ചൂഷണത്തിനെതിരെയും പ്രവർത്തിക്കാൻ നമ്മെ പ്രാപ്‌തരാക്കിയത്‌ ശാസ്‌ത്രത്തിന്റെ രീതിയിൽ ഊന്നിയ സമീപനം തന്നെയാണ്‌.

നമ്മുടെ ആശയങ്ങൾ പൊതുസമൂഹത്തിലെത്തിക്കാൻ ഫലപ്രദമായ നിരവധി വിനിമയ രീതികളും നാം ആവിഷ്‌കരിക്കുകയുണ്ടായി. ലഘുലേഖകളും പുസ്‌തകങ്ങളും ശാസ്‌ത്രമാസികകളും ഉൾപ്പെട്ട അച്ചടിമാധ്യമം അതിലൊന്നു മാത്രമായിരുന്നു. 1966 ഒക്ടോബറിൽ ശാസ്‌ത്രഗതിയും 69 ജൂണിൽ ശാസ്‌ത്രകേരളവും 70 ജൂണിൽ യുറീക്കയും ആരംഭിച്ചു. അന്നു മുതൽ ഇന്നുവരെ അവ മുടങ്ങാതെ പ്രസിദ്ധീകരിച്ചു വരുന്നു എന്നത്‌ നിസ്സാരകാര്യമല്ല, പ്രത്യേകിച്ച്‌ ലോകത്തൊട്ടാകെ പ്രശസ്‌തമായ പല ശാസ്‌ത്രമാസികകളും പ്രസിദ്ധീകരണം നിർത്തേണ്ടിവരുന്ന ഇന്നത്തെ സാഹചര്യത്തിൽ. പുസ്‌തകങ്ങൾ അച്ചടിച്ചു പ്രചരിപ്പിച്ച്‌ കിട്ടുന്ന മിച്ചം കൊണ്ട്‌ മാത്രം സംഘടനയെ ചലിപ്പിക്കും എന്ന തീരുമാനം സംഘടനയുടെ സ്വഭാവത്തെത്തന്നെ സ്വാധീനിച്ച ധീരമായ തീരുമാനമായി. അതിൽ നിന്ന്‌ നമുക്കു പിൻതിരിയേണ്ടി വന്നിട്ടില്ല. ശാസ്‌ത്രമാസാചരണവും ശാസ്‌ത്രക്ലാസ്സുകളും ആശയ വിനിമയത്തിനുള്ള ഫലപ്രദമായ മറ്റൊരു മാർഗമായി. നിരക്ഷരരോടുപോലും പ്രപഞ്ച ഉൽപ്പത്തിയെക്കുറിച്ചും ജീവന്റെ വികാസത്തെക്കുറിച്ചും മറ്റും സംസാരിക്കുന്ന പരിഷത്ത്‌ രീതി കേരളത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ്‌. എന്നാൽ ഇതിലേറെ ശ്രദ്ധ പിടിച്ചുപറ്റിയത്‌ ശാസ്‌ത്ര കലാജാഥ എന്ന നൂതന രീതിയാണ്‌. ശാസ്‌ത്രപ്രചാരണത്തിന്‌ കലയുടെ മാധ്യമം ഫലപ്രദമായി പ്രയോഗിക്കപ്പെട്ടു. സാക്ഷരതായജ്ഞത്തിന്റെ വിജയത്തിലും ജനകീയാസൂത്രണ പ്രചാരണത്തിലുമെല്ലാം ഇതു വ്യാപകമായി ഉപയോഗിക്കപ്പെട്ടു. ഇന്ത്യയൊട്ടാകെ സാക്ഷരതാപ്രവർത്തകർക്കും ശാസ്‌ത്രപ്രചാരകർക്കും ഇതു മാർഗദർശകമായി.

പരിഷത്തിൽ നിന്ന്‌ പ്രചോദനമുൾക്കൊണ്ട്‌ ജനകീയ ശാസ്‌ത്രപ്രസ്ഥാനത്തിന്റെ ശാഖകൾ ഇന്ത്യയിലാകെ വളർന്നുവരികയും അവ ചേർന്ന്‌ AIPSN എന്ന ജനകീയ ശാസ്‌ത്ര ശൃംഖലയ്‌ക്ക്‌ രൂപം നൽകുകയും ചെയ്‌തത്‌ പരിഷത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ചായിരുന്നല്ലോ. അതിന്റെ 25-ാം വാർഷികവും നാം ഇപ്പോൾ ആഘോഷിക്കുകയാണ്‌.

ഇങ്ങനെ ആവേശകരവും അഭിമാനകരവുമായ 50 വർഷത്തിന്റെ ചരിത്രം നമുക്കു ഓർക്കാനുണ്ടെങ്കിലും കേരളത്തിൽ പരിഷത്തിനു പ്രവർത്തിക്കാനുള്ള സാമൂഹ്യ സാംസ്‌കാരിക പരിസരം കഴിഞ്ഞ രണ്ടു രണ്ടര പതിറ്റാണ്ടിനുള്ളിൽ വല്ലാതെ മാറിക്കഴിഞ്ഞിരിക്കുന്നു.

ആഗോളവൽക്കരണമെന്ന പേരിൽ കമ്പോളശക്തികൾ എല്ലാ തലങ്ങളിലും ആധിപത്യം നേടിയിരിക്കുന്നു. കമ്പോള തത്ത്വശാസ്‌ത്രത്തിന്റെ സ്വാധീനം ജനജീവിതത്തിലേയ്‌ക്ക്‌ വ്യാപിച്ചുകഴിഞ്ഞു. ഒരു വിഭാഗം ജനങ്ങൾ അതിനു അംഗീകാരവും നൽകിയ കാഴ്‌ചയാണ്‌ നാം കാണുന്നത്‌. അതേ സമയം അധ്വാനിക്കുന്നവരുടെ മേലുള്ള ചൂഷണ രൂപങ്ങൾ ശക്തിപ്പെട്ടുവരികയും അവരെ ഒന്നടങ്കം പാർശ്വവൽക്കരിക്കയും ദരിദ്രരാക്കുകയും ചെയ്യുന്നതിനു വേഗത കൂടിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.

കേരളം ജനകീയ മുന്നേറ്റങ്ങളിലൂടെ നേടിയ നേട്ടങ്ങളോരോന്നും ഇന്നു കേരളത്തിൽ ശക്തിപ്പെടുന്ന ഛിദ്രശക്തികൾക്കും ഭൂ-മദ്യ മാഫിയകൾക്കും തകർത്തെറിയാനുള്ള സാമൂഹ്യ രാഷ്ട്രീയ സാഹചര്യം വളർന്നുവന്നിരിക്കുന്നു. അഴിമതിക്കാരും സമ്മർദ ഗ്രൂപ്പുകളും ജാതിമത സമുദായ ശക്തികളും ഈ സാഹചര്യത്തെ തങ്ങൾക്കനുകൂലമാക്കാൻ മത്സരിച്ചുകൊണ്ടിരിക്കുന്നു. ഇതിനെ നേരിടാൻ മൂല്യബോധത്തിലധിഷ്‌ഠിതമായ ജനകീയ കൂട്ടായ്‌മകൾ വലിയതോതിൽ രൂപപ്പെടേണ്ടതുണ്ട്‌. ജനപക്ഷത്തു നിന്നു കൊണ്ടുള്ള വികസന കാഴ്‌ചപ്പാടുകളും ബദലുകളും വളർത്തി ഈ സാഹചര്യങ്ങളെ പ്രതിരോധിച്ചേ പറ്റൂ. ഈ ലക്ഷ്യങ്ങളോടെയാണ്‌ `വേണം മറ്റൊരു കേരളം' എന്ന ക്യാമ്പയിൻ രണ്ടുവർഷം മുമ്പേ നാം ആരംഭിച്ചതും ഇപ്പോഴും അതിനെ മുമ്പോട്ടു കൊണ്ടുപോകുന്നതും.

മറ്റൊരു കേരളത്തിനു വേണ്ടിയുള്ള പരിശ്രമങ്ങൾ സാമൂഹ്യ മാറ്റത്തിനു വേണ്ടിയുള്ള ദീർഘകാല പോരാട്ടങ്ങളുടെ ഭാഗം തന്നെയാണ്‌. മറ്റൊരർഥത്തിൽ `ശാസ്‌ത്രം സാമൂഹ്യവിപ്ലവത്തിന്‌' എന്നതിനു തുല്യമാണ്‌ അതിന്റെ ഉള്ളടക്കം. ആയതിനാൽ വേണം മറ്റൊരു കേരളമെന്നത്‌ ഒരു ഹ്രസ്വകാല പരിപാടിയല്ല. സാമൂഹ്യവും രാഷ്ട്രീയവും സാംസ്‌കാരികവും ശാസ്‌ത്രീയവുമായ ഇടപെടലുകൾ നടത്തേണ്ട ദീർഘകാല പോരാട്ടവുമാണ്‌.

എന്നാൽ ഈ പോരാട്ടത്തിൽ അണിനിരക്കേണ്ട മലയാളികളുടെ രാഷ്‌ട്രീയ ബോധത്തിലുണ്ടായ തകർച്ച അമ്പരപ്പിക്കുന്നതാണ്‌. രാഷ്ട്രീയം തന്നെ തട്ടിപ്പിനും വെട്ടിപ്പിനും സ്വജന പക്ഷപാതത്തിനും വേണ്ടിയുള്ളതാണെന്നും അതു മാന്യന്മാർക്കു പ്രവർത്തിക്കാൻ കൊള്ളുന്ന മേഖലയല്ലെന്നും സമർഥിക്കാൻ മാധ്യമങ്ങളും ചില `ബുദ്ധിജീവികളും' ഏറെക്കാലമായി നടത്തി വരുന്ന പ്രചാരണം ഒടുവിൽ ഫലം കണ്ടു തുടങ്ങിയിരിക്കുന്നു.

ഇന്ന്‌ നമ്മുടെ രാജ്യം ഭരിക്കുന്നവരിൽ പ്രമുഖരായ പലരും ജനങ്ങളുടെ ഇടയിൽ പ്രവർത്തിച്ചു വളർന്നുവന്നവരല്ല; സാമ്പത്തിക വിദഗ്‌ധരും ടെക്‌നോക്രാറ്റുകളുമാണ്‌. ഉദാരവൽക്കരണത്തിന്റെയും ആഗോളവൽക്കരണത്തിന്റെയും പ്രണേതാക്കളാണ്‌. കോർപ്പറേറ്റ്‌ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നത്‌ അവരായതുകൊണ്ട്‌ രാഷ്ട്രീയ നേതൃത്വത്തെക്കാൾ കോർപ്പറേറ്റുകൾക്ക്‌ പ്രിയം അവരോടാണ്‌. രാഷ്ട്രീയ ബോധമുള്ള സംഘടിതരായ തൊഴിലാളികൾ കോർപ്പറേറ്റുകളെ സംബന്ധിച്ചിടത്തോളം ശല്യക്കാരാണ്‌. ഒറ്റപ്പെട്ട മനുഷ്യരെയാണ്‌ അവർക്കാവശ്യം. സമൂഹത്തിൽ ജാതിമത വൈരുധ്യങ്ങളും വർഗീയതയും വളരുന്നത്‌ ഇതിനു സഹായകമാണ്‌. കൂട്ടുകൂടാനുള്ള മനുഷ്യരുടെ ആഗ്രഹം ഇങ്ങനെ വഴിതിരിച്ചുവിടാം. പോരെങ്കിൽ അനേകം ആരാധനാകേന്ദ്രങ്ങളും മനുഷ്യദൈവങ്ങളും അവർക്കു ലഭ്യവുമാണ്‌. പൊതു ഇടങ്ങളെല്ലാം കേരളത്തിൽ അതിവേഗം നഷ്ടമായിക്കൊണ്ടിരിക്കുന്നു. സർക്കാർ ആശുപത്രി, സർക്കാർ സ്‌കൂൾ എന്നു തുടങ്ങി ഒരു പൊതുയോഗം നടത്താനുള്ള ഇടം പോലും ഇന്നു ലഭ്യമല്ലാതായ്‌ക്കൊണ്ടിരിക്കുന്നു. ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ ഇംഗ്ലീഷ്‌ സ്‌കൂളുകൾക്കു പകരം മലയാളഭാഷാമാധ്യമമായുള്ള സ്‌കൂളുകൾ തുടങ്ങിയും അതിൽ ജാതിമത ഭേദമന്യേ എല്ലാവർക്കും പ്രവേശനം നൽകുകയും ചെയ്‌തുകൊണ്ടാണ്‌ ഒരു കാലത്ത്‌ കേരളനവോഥാനം മുന്നേറിയതെങ്കിൽ ഇന്ന്‌ മലയാള മാധ്യമം സ്‌കൂളുകളിൽ കുട്ടികളെ അയയ്‌ക്കുന്നത്‌ സ്റ്റാറ്റസിനു ചേർന്നതല്ല എന്നു വിശ്വസിക്കുന്നവരുടെ എണ്ണം വളരെ വലുതാണ്‌. ഒന്നിച്ച്‌ ഒരു ബഞ്ചിലിരുന്ന്‌ നാനാജാതിമതസ്ഥർ പഠിച്ചിരുന്ന കാലത്ത്‌ കുട്ടികൾക്ക്‌ ഈ വേർതിരിവുകൾ അനുഭവപ്പെട്ടിരുന്നില്ല. എന്നാൽ ഇന്ന്‌ ഏതൊരു മതവിഭാഗത്തിനും പ്രമുഖ ജാതിവിഭാഗങ്ങൾക്കും നഴ്‌സറി മുതൽ ഉന്നതബിരുദങ്ങൾക്കു വരെ പഠനസൗകര്യമുള്ള സ്വന്തം സ്ഥാപനങ്ങളുണ്ട്‌. മറ്റു ജാതിമത വിഭാഗങ്ങളാൽ `ദൂഷിതമാക്കാതെ'' ആർക്കും ഏതുതലം വരെയും പഠിക്കാം. ജാതിചിന്തയും വർഗീയതയും കേരള സമൂഹത്തിൽ അപകടകരമാം വിധം വളരുന്നതിൽ അത്ഭുതമില്ല. അന്യഭാഷയിൽ പഠിക്കാൻ നിർബന്ധിതരാകേണ്ടുന്നതുകൊണ്ട്‌ ചിന്തിക്കാനും ചോദ്യം ചെയ്യാനുമുള്ള ശേഷി കുട്ടികൾക്ക്‌ കുറയുന്നതുമൂലം അവരുടെ പ്രതിഭ മുരടിക്കുകയും നാടിന്റെ സംസ്‌കാരത്തിൽ നിന്ന്‌ അകന്നുപോകകുകയും ചെയ്യുന്നു.

അന്ധവിശ്വാസങ്ങളുടെ സ്വാധീനം മുമ്പൊന്നുമില്ലാത്ത വിധം വർധിച്ചിട്ടുണ്ട്‌. ഒരു കാലത്ത്‌ കേരളത്തിൽ നടന്ന സാമൂഹ്യ രാഷ്‌ട്രീയ പ്രവർത്തനങ്ങളുടെ ഒരു ഗുണഫലം ജനങ്ങളെ വിധിവിശ്വാസത്തിൽ നിന്ന്‌ മോചിപ്പിച്ച്‌, സ്വന്തം ജീവിതം കൂട്ടായ്‌മയിലൂടെ കരുപ്പിടിപ്പിക്കാൻ കഴിയും എന്ന ആത്മവിശ്വാസം അവർക്കു നൽകിയതാണ്‌. ജാതകഫലം പോലുള്ള അന്ധവിശ്വാസങ്ങളിൽ നിന്നും മന്ത്രം, ഹോമം പോലുള്ള അനാചാരങ്ങളിൽ നിന്നും കേരളം ഒരു പരിധിവരെ മുക്തമായിരുന്നു. ഇന്ന്‌ ഇവയെല്ലാം ശക്തമായി തിരിച്ചുവരികയാണ്‌. ഗ്രഹങ്ങളും നക്ഷത്രങ്ങളുമെല്ലാം നിർജീവവസ്‌തുക്കളാണെന്നും വ്യക്തികളുടെ ഭാവിയെ സ്വാധീനിക്കാൻ അവയ്‌ക്ക്‌ ഒരു ശേഷിയുമില്ലെന്നും ശാസ്‌ത്രം കൃത്യമായി മനസ്സിലാക്കിക്കഴിഞ്ഞ കാലത്താണ്‌ സാക്ഷരകേരളത്തിൽ ജ്യോത്സ്യന്റെ മുന്നിൽ നീണ്ട ക്യൂ എന്നത്‌ വിരോധാഭാസം തന്നെ. ഹിന്ദുജ്യോതിഷത്തിന്‌ ബദലായി ഇസ്ലാമിക ജ്യോതിഷവും ഇപ്പോൾ ലഭ്യമാണ്‌.

ദൈവത്തിനുപോലും രൂപപരിണാമം വന്നുകൊണ്ടിരിക്കുന്നു, നിശ്ശബ്ദമായ പ്രാർഥനകളുടെ സ്ഥാനത്ത്‌ ഉച്ചഭാഷണിയിലൂടെ ഉറക്കെ പാടിപ്പുകഴ്‌ത്തിയാലേ ദൈവം പ്രസാദിക്കൂ എന്നായിരിക്കുന്നു. ഭക്തിഗാനങ്ങൾക്ക്‌ മുദ്രാഗീതങ്ങളുടെ ശൈലിയും കൈവന്നിട്ടുണ്ട്‌. കാണിക്കയുടെ അളവിനും ക്ഷേത്ര, പള്ളി കമ്മിറ്റികൾക്കുള്ള സംഭാവനയുടെ തുകയ്‌ക്കും ആനുപാതികമായി അനുഗ്രഹം ചൊരിയുന്ന ഒരു പ്രപഞ്ചസ്രഷ്ടാവിനെ നവ ഉദാരവൽക്കരണത്തിന്റെ പ്രണേതാക്കൾ സൃഷ്ടിച്ചെടുത്തിരിക്കുന്നു. തൊട്ടാൽ വ്രണപ്പെടുന്ന മതവികാരം കൂടി അംഗീകാരം നേടിക്കഴിഞ്ഞതിനാൽ വിമർശനങ്ങളും അസാധ്യമാണിന്ന്‌. അസഹിഷ്‌ണുത സാംസ്‌കാരികാന്തരീക്ഷത്തെയാകെ കലുഷിതമാക്കിയിരിക്കുന്നു. യുക്തിബോധവും ശാസ്‌ത്രബോധവും പ്രചരിപ്പിക്കാൻ അനുയോജ്യമല്ല ഈ അന്തരീക്ഷം.

ഇതു മാറ്റിയെടുക്കാൻ പരിഷത്ത്‌ തനിച്ച്‌ ശ്രമിച്ചാൽ മതിയാവില്ല. കൂട്ടായ ശ്രമം വേണം. യുവതലമുറയിലേയ്‌ക്ക്‌ ഇറങ്ങിച്ചെല്ലാൻ കഴിയണം. നിരക്ഷരർക്കും അൽപ്പ സാക്ഷരർക്കും വേണ്ടി പരിഷത്ത്‌ രൂപം നൽകിയ കലാജാഥയും തെരുവോര ക്ലാസ്സുകളും പഴയ ഗുണം ചെയ്യില്ല എന്നു വ്യക്തം. അതിനു പുതിയ മാർഗങ്ങൾ കണ്ടെത്തണം. നവമാധ്യമങ്ങളുടെ സാധ്യത പരമാവധി പ്രയോജനപ്പെടുത്തണം. സ്‌ത്രീകളുടെ പങ്കാളിത്തം ഉറപ്പുവരുത്താത്ത ഒരു നവോത്ഥാന രൂപത്തിനും ഏറെക്കാലം നിലനിൽക്കാനാവില്ല എന്ന കാര്യവും പ്രധാനമാണ്‌.

കേരളം തിരിച്ചു പോകുമ്പോഴും ലോകമെമ്പാടും ശാസ്‌ത്രം ആവേശകരമായ മുന്നേറ്റം നടത്തുകയാണ്‌. ഹിഗ്ഗ്‌സ്‌ ബോസോണിന്റെ കണ്ടെത്തൽ ശാസ്‌ത്രത്തിന്റെ അന്വേഷണ രീതിക്ക്‌ അടിവരയിടുന്നതായിരുന്നു. കണികാഭൗതികത്തിനും പ്രപഞ്ചോൽപ്പത്തി സിദ്ധാന്തത്തിനും കൂടുതൽ തെളിമ നൽകാൻ അതു കാരണമായിട്ടുണ്ട്‌. പ്രപഞ്ചത്തിൽ അനന്തദൂരങ്ങൾ വ്യക്തതയോടെ കാണാൻ പ്രാപ്‌തി നൽകുന്ന വമ്പൻ ടെലിസ്‌കോപ്പുകൾ ഭൂമിയിലും ബഹിരാകാശത്തും ഒരുങ്ങിക്കൊണ്ടിരിക്കുന്നു. ഇതിൽ പലതിലും ഇന്ത്യയ്‌ക്കും പങ്കാളിത്തമുണ്ട്‌. പ്രപഞ്ചത്തിൽ നാം തനിച്ചാണോ എന്ന ചോദ്യത്തിന്‌ ഉത്തരം തേടിയുള്ള അന്വേഷണവും പുരോഗമിക്കുകയാണ്‌. രണ്ടായിരത്തിലധികം നക്ഷത്രങ്ങളെ ചുറ്റി ഗ്രഹങ്ങൾ സഞ്ചരിക്കുന്നതായി കണ്ടെത്തിക്കഴിഞ്ഞു. ഇതിൽ ഭൂസമാനമായ ഗ്രഹങ്ങൾ നിരവധിയുണ്ട്‌. ആകാശഗംഗയിൽ മാത്രം നാല്‌ ലക്ഷം ഭൂസമാനമായ ഗ്രഹങ്ങൾ ഉണ്ടാകുമെന്ന്‌ ചില കണക്കുകൾ സൂചിപ്പിക്കുന്നു. ഇന്റർനാഷനൽ സ്‌പേസ്‌ മിഷനിൽ വച്ചു നടന്ന പരീക്ഷണങ്ങളിൽ ഇരുണ്ട ദ്രവ്യത്തിന്‌ (Dark matter) തെളിവ്‌ ലഭിച്ചതായി വാർത്തയുണ്ട്‌. ക്യാൻസറും എയ്‌ഡ്‌സും ഉൾപ്പെടെ പല മാരക രോഗങ്ങളും ശാസ്‌ത്രത്തിന്‌ കീഴടങ്ങും എന്ന സ്ഥിതി കൈവന്നിട്ടുണ്ട്‌. ഊർജരംഗത്ത്‌ മലിനീകരണമില്ലാത്ത അനന്ത സ്രോതസ്സായി സൗരോർജം ഉയർന്നുവന്നുകൊണ്ടിരിക്കുന്നു. ജൈവരസതന്ത്രത്തിലും ജൈവസാങ്കേതിക വിദ്യയിലും എല്ലാം നടക്കുന്ന കണ്ടെത്തലുകളും പ്രപഞ്ചവിജ്ഞാനീയത്തെപ്പോലെ തന്നെ അന്ധവിശ്വാസങ്ങളുടെ അടിത്തറ ഇളക്കുന്നവയാണ്‌. എന്നിട്ടും നമ്മുടെ സമൂഹത്തിൽ കപടശാസ്‌ത്രങ്ങൾ തേർവാഴ്‌ച നടത്തുകയും സാധാരണ ജനങ്ങൾ ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്നു എന്നത്‌ വിരോധാഭാസമാണ്‌. ശാസ്‌ത്രബോധം വീണ്ടെടുക്കാനുള്ള ശ്രമത്തിൽ പുരോഗമന ശക്തികളുടെയാകെ പിന്തുണ നേടിയെടുത്തുകൊണ്ട്‌ ഫലപ്രദമായ പരിപാടികളാവിഷ്‌കരിക്കാൻ നാം ബാധ്യസ്ഥരാണ്‌.

ഒരുപക്ഷേ, ശാസ്‌ത്രവുമായി ജനങ്ങളെ സമീപിക്കാനുള്ള നല്ലൊരവസരമാകും ഈ വർഷം ഒടുവിൽ (2013 നവംബർ, ഡിസംബർ, 2014 ജനുവരി) മാനത്തു പ്രത്യക്ഷപ്പെടുന്ന ധൂമകേതു ഐസോൺ (ISON) നൽകുന്നത്‌. എല്ലാവരുമായി കൂട്ടുചേർന്ന്‌ ഒരു വലിയ ശാസ്‌ത്രബോധവൽക്കരണ പരിപാടിയായി ഈ അവസരത്തെ മാറ്റാനുള്ള ശ്രമം ഉണ്ടാകണം. AIPSN അതിനു തുടക്കം കുറിച്ചു കഴിഞ്ഞിട്ടുണ്ട്‌.

ഈ പ്രവർത്തന വർഷാരംഭത്തിൽ നടത്തിയ രണ്ടാം മുണ്ടേരി മാർച്ചിലും തുടർന്നു തൃശ്ശൂരിൽ `എമർജിംഗ്‌ കേരള'യ്‌ക്ക്‌ ബദലായി നടത്തിയ വികസന കൂട്ടായ്‌മയിലും വലിയതോതിലുള്ള ബഹജന പങ്കാളിത്തം നമുക്കുറപ്പുവരുത്താനായത്‌ ആവേശകരമാണ്‌. സുവർണജൂബിലി പരിപാടികളുടെ ഭാഗമായി ചില മേഖലകളിൽ വിപുലമായ നവകേരളോത്സവങ്ങൾ നടന്നു. തൃശ്ശൂരിൽ നടത്തിയ `വലപ്പാട്‌ വനിതാശിബിരത്തിന്റെ 25-ാം വാർഷികം, നിലമ്പൂരിലും പരവൂരിലും നടന്ന സംസ്ഥാന ബാലോത്സവങ്ങൾ എന്നിവ എല്ലാ അർഥത്തിലും നന്നായി. അവസാനമായി തിരുവനന്തപുരത്ത്‌ സംഘടിപ്പിച്ച വികസന സംഗമം ശാസ്‌ത്രജ്ഞരുടെയും യുവ ഗവേഷകരുടെയും രാഷ്ട്രീയ സാംസ്‌കാരിക പ്രവർത്തകരുടെയും സാമൂഹ്യ പ്രവർത്തകരുടെയും ഒരു സംഗമം കൂടിയായിമാറി. നവലിബറൽ അജണ്ടയ്‌ക്ക്‌ ബദലായി വിപുലമായ ചെറുത്തുനിൽപ്പിനുള്ള വലിയ ആവേശമാണ്‌ വികസന സംഗമം വഴി ഉയർന്നുവന്നിരിക്കുന്നത്‌. തുടർന്നും നടത്തുവാനുദ്ദേശിക്കുന്ന വികസന കൂട്ടായ്‌മകളുടെ നിർദേശങ്ങൾ നവലിബറൽ നയങ്ങൾക്കെതിരെ പുതിയ ബദലുകൾക്ക്‌ ശക്തി പകരുമെന്നും നമുക്ക്‌ തീർച്ചയായും പ്രത്യാശിക്കാം. സമൂഹത്തിൽ നമ്മുടെ സംഘടനയുടെ പ്രസക്തിയും പ്രാധാന്യവും വ്യക്തമാക്കുന്ന ഇത്തരം ഇടപെടലുകൾക്ക്‌ കേരളീയ സമൂഹം എക്കാലത്തും പ്രോത്സാഹനങ്ങൾ നൽകിപ്പോന്നിട്ടുണ്ട്‌ എന്നതും നാം തിരിച്ചറിയണം. അർഥവത്തായ ഭാവി പ്രവർത്തനങ്ങളുടെ ആസൂത്രണത്തിനും നിർവഹണത്തിനും ഈ അനുഭവങ്ങൾ നമുക്ക്‌ പാഠമാകണം. പുതിയ കേരളത്തെക്കുറിച്ചും പുതിയ പരിഷത്തിനെക്കുറിച്ചുമാണ്‌ നാം അമ്പതാം വാർഷിക വേളയിൽ ചർച്ച ചെയ്യുന്നത്‌. ഒരു സമ്പൂർണ ശാസ്‌ത്രസംഘടന എന്ന നിലയിൽ നമ്മുടെ പാളിച്ചകളും ദൗർബല്യങ്ങളും തിരിച്ചറിഞ്ഞ്‌ അവ പരിഹരിക്കുന്നതിനുള്ള പരിപാടികളാവിഷ്‌ക്കരിക്കാനും നാം ശ്രദ്ധാലുക്കളായിരിക്കണം.

കേരളം നേരിടുന്ന ഗുരുതരമായ പാരിസ്ഥിതിക സാംസ്‌കാരിക സാമൂഹ്യ തകർച്ചയെ ശാസ്‌ത്രബോധത്തിലധിഷ്‌ഠിതമായ കൂട്ടായ്‌മകളുയർത്തി തടഞ്ഞേ പറ്റൂ. ശാസ്‌ത്രം നൽകുന്ന ആത്മവിശ്വാസവും ശുഭാപ്‌തി വിശ്വാസവുമാണ്‌ ഈ പോരാട്ടത്തിൽ നമ്മുടെ കരുത്ത്‌. നിശിതമായ ആത്മ പരിശോധനകളും ക്രിയാത്മകമായ ഭാവി പ്രവർത്തനങ്ങളും ആവിഷ്‌ക്കരിച്ച്‌ അമ്പതാം വാർഷിക സമ്മേളനം അർഥവത്താക്കാൻ മുഴുവൻ പ്രതിനിധികളോടും അഭ്യർഥിക്കുന്നു.

1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/4505" എന്ന താളിൽനിന്ന് ശേഖരിച്ചത്