അജ്ഞാതം


"അമ്പതാം വാർഷികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
12,616 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14:51, 27 ഫെബ്രുവരി 2014
വരി 476: വരി 476:
22. സി. രാമകൃഷ്‌ണൻ (ട്രഷറർ, എ.ഐ.പി.എസ്‌.എൻ)
22. സി. രാമകൃഷ്‌ണൻ (ട്രഷറർ, എ.ഐ.പി.എസ്‌.എൻ)


==അനുബന്ധ പരിപാടികൾ==
==സ്വാഗതസംഘം പ്രവർത്തനങ്ങൾ ==
 
'''പ്രവർത്തകസംഗമം'''
 
സുവർണജൂബിലി സമ്മേളനത്തെ വരവേൽക്കാൻ കോഴി ക്കോട്‌ നടന്ന ആദ്യപരിപാടിയായിരുന്നു. 2012 ആഗസ്റ്റ്‌ 12ന്‌ ആദ്യകാല പ്രവർത്തകരുടെ ഒത്തുചേരൽ, ജില്ലയിലെ ആദ്യകാല പ്രവർത്തകരും, പുതുതലമുറയിലെ പ്രവർത്തകരും ഒത്തുചേർന്നപ്പോൾ അവരോടൊപ്പം ചേരാൻ ഡോ.എം.പി.പരമേശ്വൻ, പ്രൊഫ.എം.കെ.പ്രസാദ്‌, ഡോ.ബി.ഇക്‌ബാൽ, ടി.രാധാമണി, പ്രൊഫ.സി.ജെ.ശിവശങ്കരൻ, ആർ.രാധാകൃഷ്‌ണൻ തുടങ്ങിയവരും എത്തിയിരുന്നു. സംസ്ഥാനസമ്മേളനം നടന്ന തളി സാമൂതിരി എച്ച്‌.എസ്‌.എസ്സിൽ വെച്ച്‌ തന്നെയായിരുന്നു ഈ പ്രവർത്തക സംഗമം.
 
'''`സുസ്ഥിര ഹരിതകം''''
 
ജില്ലയിൽ ആസൂത്രണം ചെയ്‌ത്‌ നടപ്പിലാക്കിയ പുരയിടകൃഷി വികസന പദ്ധതി ഏറെ ശ്രദ്ധയാകർഷിച്ച ഒരു തനത്‌ പരിപാടിയാണ്‌. 3000 വീടുകൾ ജൈവ പുരയിടകൃഷി നടപ്പിലാക്കാൻ കഴിഞ്ഞു. ഗാർഹിക മാലിന്യ സംസ്‌കരണവുമായി സംയോജിപ്പിച്ചാണ്‌ ഈ പരിപാടി നടപ്പിലാക്കിയിട്ടുള്ളത്‌. ഇതിന്റെ ഭാഗമായി `സുസ്ഥിര ഹരിതകം കൈപ്പുസ്‌തകം' പ്രസിദ്ധീകരിച്ചു.
 
'''സെമിനാറുകൾ'''
 
പശ്ചിമഘട്ട വികസനവും ഗാഡ്‌ഗിൽ കമ്മിറ്റി റിപ്പോർട്ടും, ഊർജരംഗത്തെ ബദൽ സാധ്യതകൾ, അശാസ്‌ത്രീയ ഖനനം ഉയർത്തുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങൾ, ചില്ലറ വ്യാപാര മേഖലയിലെ വിദേശനിക്ഷേപം, ജീവിത ശൈലിയും ആരോഗ്യ സംരക്ഷണവും, `മദ്യപാനം അന്തസ്സല്ല അപമാനമാണ്‌' ഉന്നത വിദ്യാഭ്യാസം ഇന്നത്തെ അവസ്ഥ. മരുന്ന്‌ വില വർധനവും ജനജീവിതവും അധികാര വികേന്ദ്രീകരണം ഇനിയെങ്ങോട്ട്‌, കുടിവെള്ളം വിൽപ്പനച്ചരക്കാകുമ്പോൾ, സ്‌ത്രീ സുരക്ഷയും വർമ കമ്മിറ്റി റിപ്പോർട്ടും, ഭക്ഷ്യസുരക്ഷ, നവലിബറലിസത്തിന്റെ ഇന്ത്യൻ പാത, കുടുംബശ്രീ വഴിയിലെ കേരളം, കേരളത്തിന്‌ ഒരു ഗതാഗതനയം, എന്നീ 15 വിഷയങ്ങളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നടന്ന സെമിനാറുകൾ അനുബന്ധ പരിപാടികളിൽ ശ്രദ്ധേയമായതായിരുന്നു. കാലിക പ്രാധാന്യമുള്ള വിഷയങ്ങളിൽ പരിഷത്തിന്റെ നിലപാട്‌ വ്യക്തമാക്കാൻ സഹായകമായതോടൊപ്പം സുവർണജൂബിലി സമ്മേളനത്തിന്‌ വലിയ പ്രചാരണം നൽകുന്നതിനും സെമിനാറുകൾ സഹായകമായി. മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിലാണ്‌ സെമിനാറുകൾ നടന്നത്‌. 
 
ശാസ്‌ത്രപ്രഭാഷണ പരമ്പരയുടെ ഉദ്‌ഘാടനം ഏപ്രിൽ 12ന്‌ കോഴിക്കോട്‌ ടൗൺഹാളിൽ `ഊർജരംഗത്തെ ബദൽ സാധ്യതകൾ' എന്ന വിഷയത്തെക്കുറിച്ച്‌ പ്രഭാഷണം നടത്തി. ഡോ.ആർ.വി.മേനോൻ നിർവഹിച്ചു. `ശാസ്‌ത്രബോധവും സംസ്‌കാരവും' എന്ന വിഷയത്തെക്കുറിച്ച്‌ മേഘലകളിൽ പ്രഭാഷണങ്ങൾ നടന്നു. `ശാസ്‌ത്രത്തിന്റെ സാമൂഹ്യധർമം' എന്ന വിഷയത്തെക്കുറിച്ച്‌ പ്രൊഫ.കെ.ആർ.ജനാർദനൻ കോഴിക്കോട്‌ ഗവ.ട്രെയിനിങ്ങ്‌ കോളേജിൽ പ്രഭാഷണം നടത്തി. നാല്‌ പുസ്‌തകങ്ങളുടെ പ്രകാശനവും സമ്മേളനത്തിന്റെ അനുബന്ധ പരിപാടി എന്ന നിലയിൽ നടന്നു. ഡോ.സി.ടി.കുര്യൻ എഴുതിയ `Wealth and illfare' എന്ന പുസ്‌തകത്തിന്റെ മലയാള പരിഭാഷയായ `സമ്പത്തും ദാരിദ്ര്യവും', ഡോ.എ.അച്യുതൻ എഴുതിയ പരിസ്ഥിതി പഠനത്തിന്‌ ഒരാമുഖം' ഡോ.ഇക്‌ബാൽ എഴുതിയ ഇന്ത്യൻ ഔഷധമേഖല ഇന്നലെ ഇന്ന്‌, കോഴിക്കോട്‌ മെഡിക്കൽ കോളേജിലെ മെഡിസൻ വിഭാഗം മേധാവി ഡോ.പി.കെ.ശശിധരൻ എഴുതി ജീവിതശൈലിയും ആരോഗ്യ സംരക്ഷണവും എന്നീ പുസ്‌തകങ്ങളുടെ പ്രകാശനമാണ്‌ നടന്നത്‌. `സമ്പത്തും ദാരിദ്രവും' പുസ്‌ത പ്രകാശന ചടങ്ങിൽ നവലിബറലിസത്തിന്റെ ഇന്ത്യൻ പാത എന്ന വിഷയത്തെക്കുറിച്ച്‌ ഡോ.സി.ടി.കുര്യൻ പ്രഭാഷണം നടത്തി.
 
2013 ഫെബ്രുവരി 25ന്‌ സമ്മേളനത്തിന്റെ ലോഗോ പ്രകാശനച്ചടങ്ങ്‌ നടന്നു. കോഴിക്കോട്‌ കോർപ്പറേഷൻ മേയർ പ്രൊഫ.എ.കെ.പ്രേമജം ആണ്‌ പ്രകാശനം നിർവഹിച്ചത്‌. ഇതോടനുബന്ധിച്ച്‌ ആർ.രാധാകൃഷ്‌ണൻ `സ്‌ത്രീ സുരക്ഷയും വർമ കമ്മീഷൻ റിപ്പോർട്ടും' എന്ന വിഷയത്തിൽ പ്രഭാഷണവും നടത്തി.
 
ഏപ്രിൽ 1ന്‌കോഴിക്കോട്‌ ടൗൺഹാളിൽ നടന്ന എൻ.വി കൃഷ്‌ണവാരിയർ അനുസ്‌മരണ പ്രഭാഷണ പരിപാടിയിൽ `ശാസ്‌ത്രസാഹിത്യം മലയാളത്തിൽ എന്ന വിഷയത്തെക്കുറിച്ച്‌ ഡോ.കാവുമ്പായി ബാലകൃഷ്‌ണൻ പ്രഭാഷണം നടത്തി. കെ.കെ.കൃഷ്‌ണകുമാറാണ്‌ എൻ.വി.അനുസ്‌മരണ പ്രഭാഷണം നടത്തിയത്‌.
 
മാർച്ച്‌ 30, 31 തീയതികളിൽ കാരന്നൂർ യു.പി.സ്‌കൂളിൽ വെച്ച്‌ നടന്ന ജില്ലാ ബാലോത്സവം, ബദൽ ഉൽപ്പന്ന പ്രചാരണ പരിപാടിയായ `സ്വാശ്രയവസന്തം' എന്നിവയും അനുബന്ധ പരിപാടികളിൽ പ്രധാനപ്പെട്ടവയാണ്‌.
 
പ്രൊഫ.എം.കെ.പ്രസാദ്‌, ഡോ.എസ്‌.ശ്രീകുമാർ (ക്രൈസ്റ്റ്‌ കോളേജ്‌ ഇരിങ്ങാലക്കുട) ഡോ.എ.അച്യുതൻ, (ഇ.അബ്ദുൾ ഹമീദ്‌), പ്രൊഫ.വി.കെ.ദാമോദരൻ, ശിവശങ്കരൻ (കെ.എസ്‌.ഇ.ബി.ചെയർമാൻ) പ്രൊഫ.കെ.ശ്രീധരൻ, പ്രൊഫ.ടി.പി.കുഞ്ഞിക്കണ്ണൻ, അഡ്വ.ഇ.കെ.നാരായണൻ, എം.കെ.രാഘവൻ എം.പി, ഡോ.പി.കെ.ശശിധരൻ, ഡോ.കെ.ജി.രാധാകൃഷ്‌ണൻ, ഇയ്യച്ചേരി കുഞ്ഞികൃഷ്‌ണൻ, പ്രൊഫ.കെ.പാപ്പൂട്ടി, ഡോ.ജെ.പ്രസാദ്‌, ഡോ.കെ.എൻ.ഗണേശ്‌, ഡോ.ഫസൽഗഫൂർ, പ്രൊഫ.കെ.ശശിധരൻ, ഡോ.കൃഷ്‌ണകുമാർ (ഡയറക്ടർ, ഇംഹാൻസ്‌ കോഴിക്കോട്‌) ഡോ.ടി.ജയകൃഷ്‌ണൻ (കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌) ഡോ.ആർ.രാമകൃഷ്‌ണൻ (സംസ്ഥാന സെക്രട്ടറി എ.കെ.ജി.സി.ടി.എ), ഡോ.കെ.സുഗതൻ, ഡോ.ഖദീജ മുംതാസ്‌, ഡോ.ടി.എം.തോമസ്‌ ഐസക്‌, കുട്ടി അഹമ്മത്‌ കുട്ടി (മുൻ.തദ്ദേശഭരണവകുപ്പ്‌ മന്ത്രി), കാനത്തിൽ ജമീല (ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌), പ്രൊഫ.പി.കെ.രവീന്ദ്രൻ, അഡ്വ.എം.രാജൻ, ബിനോയ്‌ വിശ്വം, ഡോ.കെ.പി.മോഹനൻ (എഡിറ്റർ ദേശാഭിമാനി വാരിക), ജോജി കൂട്ടുമ്മേൽ, കെ.കെ.ലതിക (എം.എൽ.എ), അഡ്വ.എം.ആർ.ഹരീഷ്‌, ഡോ.ജോർജ്‌ തോമസ്‌ (കാർഷിക സർവകലാശാല, മണ്ണുത്തി), പ്രൊഫ.കൽപ്പറ്റ നാരായണൻ, സുഭാഷ്‌ ചന്ദ്രൻ (മാതൃഭൂമി), പി.രാമൻ, ബെന്യാമൻ, ഡോ.അനിൽ വർമ (ഗുരുവായൂരപ്പൻ കോളേജ്‌), ഡോ.കെ.പി.കണ്ണൻ, ഡോ.ടി.കെ.ആനന്ദി, കെ.ബി.വത്സലകുമാരി (എക്‌സിക്യൂട്ടീവ്‌ ഡയറക്ടർ കുടുംബശ്രീ), എൻ.ജഗജീവൻ, കെ.പി.രമാദേവി (എ.ഡി.എം കോഴിക്കോട്‌) കെ.ടി.രാധാകൃഷ്‌ണൻ, എസ്‌.എച്ച്‌.പഞ്ചാപകേശൻ (ജില്ലാ ജഡ്‌ജി കോഴിക്കോട്‌), ഡോ.രോഷൻ ബിജിലി (ജോ.ഡയറക്ടർ സാമൂഹ്യനീതി വകുപ്പ്‌), കെ.പി.രവിപ്രകാശ്‌, മോഹനൻ മണലിൽ എന്നിവർ വിവിധ അനുബന്ധ പരിപാടികളിൽ പങ്കെടുത്ത പ്രമുഖരാണ്‌. അനുബന്ധ പരിപാടികളുടെ കൺവീനർ ടി.പി.കുഞ്ഞിക്കണ്ണനായിരുന്നു.
1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/4595" എന്ന താളിൽനിന്ന് ശേഖരിച്ചത്