അജ്ഞാതം


"ആര്യാട് വടക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
3,732 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  19:08, 25 ജൂൺ 2012
വരി 65: വരി 65:


== ലോകം വലുതാകുന്നു.. ==
== ലോകം വലുതാകുന്നു.. ==
സമൂഹത്തിൽ ഇടപെടണമെങ്കിൽ കാര്യങ്ങൾ പഠിക്കണം എന്നും പഠനം ഇടപെടലുകൾക്ക് കൂടുതൽ തെളിമ നൽകുമെന്നും ക്ലാസ്സുകളുടെ വിജയത്തോടെ ബോധ്യമായി. 1986ൽ നടന്ന ആദ്യ യൂണിറ്റ് വാർഷികം നിർണ്ണായകമായ ചില വഴിത്തിരിവുകൾ കൊണ്ട് ശ്രദ്ധേയമായി. യൂണിറ്റ് പ്രവർത്തന പരിധി ആര്യാട്, മണ്ണഞ്ചേരി പഞ്ചായത്തുകൾ എന്നു തീരുമാനിച്ചു. യൂണിറ്റ് [['''ആര്യാട്''']] എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. കൂടുതൽ വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങൾ ചർച്ച ചെയ്യപ്പെട്ടു. 1986-ലെ ഓണക്കാലം സവിശേഷമായിത്തീർന്നത് അങ്ങനെയാണ്. കലാജാഥയിലെ തെരഞ്ഞെടുക്കപ്പെട്ട ചില ഭാഗങ്ങൾ കോർത്തിണക്കി, യൂണിറ്റ് പ്രവർത്തകർ സ്വയം പഠിച്ച് നാട്ടിലാകെ അവതരിപ്പിക്കുന്ന ഒരു കലാസംഘം ആയിരുന്നു, വിസ്മയകരമായി പിന്നീടെപ്പോളും വിലയിരുത്തപ്പെട്ട ഓണക്കാല പരിപാടി. ''ആലാത്ത്'' എന്ന് പ്രാദേശികമായി വിളിക്കപ്പെടുന്ന വലിയ ഊഞ്ഞാലും അതിന് ചുറ്റും രാപ്പകൽ ;പ്രായഭെദമന്യേ സജീവമാകുന്ന കളിക്കൂട്ടങ്ങളും നാടുണർത്തുന്ന ഓണക്കാലത്ത്, കാവിമുണ്ടും തോർത്തും ധരിച്ച് പാട്ട് പാടിയും കഥകൾ പറഞ്ഞും ചുവടുകൾ വച്ച് നടിച്ചും സംഘം നാട് ചുറ്റി. കോൽക്കളിക്കാരും വട്ടക്കളിക്കാരും പ്രാദേശിക നാടകസംഘങ്ങളും അരങ്ങ് വാഴുന്ന ഉത്സവമേളങ്ങൾക്കിടയ്ക്ക്, കലയുടെ കലഹവും ആശയങ്ങളുടെ കലമ്പലുമായി അവരാ നാടിന്റെ ശ്രദ്ധ പിടിച്ചു പറ്റി. പഴയകാലപ്പെരുമകൾ മാത്രമല്ല, ഇന്ന് നാട് നേരിടുന്ന പ്രശ്നങ്ങളും, നാളെയുടെ സ്വപ്നങ്ങളും ആ ശീലുകളിലൂടെ പങ്കു വയ്ക്കപ്പെട്ടു. അങ്ങനെ,ആ ഓണക്കാലം ഒരുപാട് സൗഹൃദങ്ങൾ, ബന്ധങ്ങൾ, പുതിയ ഇടങ്ങൾ സൃഷ്ടിച്ചു. [[ആര്യാട്]] പ്രദേശത്തെ ജനങ്ങൾ സംഘടനയെ അനുഭാവപൂർവം ശ്രദ്ധിച്ച് തുടങ്ങിയ നാളുകൾ....
സമൂഹത്തിൽ ഇടപെടണമെങ്കിൽ കാര്യങ്ങൾ പഠിക്കണം എന്നും പഠനം ഇടപെടലുകൾക്ക് കൂടുതൽ തെളിമ നൽകുമെന്നും ക്ലാസ്സുകളുടെ വിജയത്തോടെ ബോധ്യമായി. 1986ൽ നടന്ന ആദ്യ യൂണിറ്റ് വാർഷികം നിർണ്ണായകമായ ചില വഴിത്തിരിവുകൾ കൊണ്ട് ശ്രദ്ധേയമായി. യൂണിറ്റ് പ്രവർത്തന പരിധി ആര്യാട്, മണ്ണഞ്ചേരി പഞ്ചായത്തുകൾ എന്നു തീരുമാനിച്ചു. യൂണിറ്റ് [['''ആര്യാട്''']] എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. കൂടുതൽ വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങൾ ചർച്ച ചെയ്യപ്പെട്ടു. 1986-ലെ ഓണക്കാലം സവിശേഷമായിത്തീർന്നത് അങ്ങനെയാണ്. കലാജാഥയിലെ തെരഞ്ഞെടുത്ത ചില ഭാഗങ്ങൾ കോർത്തിണക്കി, യൂണിറ്റ് പ്രവർത്തകർ സ്വയം പഠിച്ച് നാട്ടിലാകെ അവതരിപ്പിച്ച ഒരു കലാസംഘം ആയിരുന്നു, വിസ്മയകരമായി പിന്നീടെപ്പോളും വിലയിരുത്തപ്പെട്ട ഓണക്കാല പരിപാടി. ''ആലാത്ത്'' എന്ന് പ്രാദേശികമായി വിളിക്കപ്പെടുന്ന വലിയ ഊഞ്ഞാലും അതിന് ചുറ്റും രാപ്പകൽ ;പ്രായഭെദമന്യേ സജീവമാകുന്ന കളിക്കൂട്ടങ്ങളും നാടുണർത്തുന്ന ഓണക്കാലത്ത്, കാവിമുണ്ടും തോർത്തും ധരിച്ച് പാട്ട് പാടിയും കഥകൾ പറഞ്ഞും ചുവടുകൾ വച്ച് നടിച്ചും സംഘം നാട് ചുറ്റി. കോൽക്കളിക്കാരും വട്ടക്കളിക്കാരും പ്രാദേശിക നാടകസംഘങ്ങളും അരങ്ങ് വാഴുന്ന ഉത്സവമേളങ്ങൾക്കിടയ്ക്ക്, ആശയങ്ങളുടെ തെളിമയും കലയുടെ കലഹവുമായി അവരാ നാടിന്റെ ശ്രദ്ധ പിടിച്ചു പറ്റി. പഴയകാലപ്പെരുമകൾ മാത്രമല്ല, ഇന്ന് നാട് നേരിടുന്ന പ്രശ്നങ്ങളും, നാളെയുടെ സ്വപ്നങ്ങളും ആ ശീലുകളിലൂടെ പങ്കു വയ്ക്കപ്പെട്ടു.
അങ്ങനെ,ആ ഓണക്കാലം ഒരുപാട് സൗഹൃദങ്ങൾ, ബന്ധങ്ങൾ, പുതിയ ഇടങ്ങൾ സൃഷ്ടിച്ചു. [[ആര്യാട്]] പ്രദേശത്തെ ജനങ്ങൾ സംഘടനയെ അനുഭാവപൂർവം ശ്രദ്ധിച്ച് തുടങ്ങിയ നാളുകൾ....
തുടർന്ന് നടന്ന ജനകീയാരോഗ്യ ക്ലാസുകളുടെ വിജയത്തിന് ഈ ബന്ധങ്ങൾ സഹായകമായി.
== ജനകീയാരോഗ്യ ക്ലാസുകൾ ==
ദേശീയ ആരോഗ്യ ശിബിരത്തിന്റെ ഭാഗമായി, 1986 ഒക്ടോബർ 7 മുതൽ നവംബർ 7 വരെ കേരളത്തിലുടനീളം നടന്ന ജനകീയാരോഗ്യക്ലാസുകൾ യൂണിറ്റ് പ്രദേശത്ത് ചലനം സൃഷ്ടിച്ച മറ്റൊരു പരിപാടി ആയിരുന്നു. കോമളപുരം ആശാൻ മെമ്മോറിയൽ വായനശാലയിൽ വച്ചു നടന്ന ജില്ലാതല ഉത്ഘാടനം വൻവിജയമായിരുന്നു. അതെത്തുടർന്ന് നിരവധി ക്ലാസുകൾ വീട്ടുമുറ്റങ്ങളിൽ അടക്കം നടന്നു.
പോഷണം-രോഗപ്രതിരോധം, ആരോഗ്യശീലങ്ങൾ ,O.R.T., പ്രഥമ ശുശ്രൂഷ, എന്നിവയായിരുന്നു ക്ലാസിന്റെ വിഷയങ്ങൾ. ''തങ്ങളൂടെ ആരോഗ്യകാര്യങ്ങൾ അത്രയ്ക്കങ്ങ് സ്വന്തം കാര്യം അല്ല, അതിൽ സാമൂഹിക ഘടകങ്ങൾ ഉൾച്ചേർന്നിരിക്കുന്നു'' എന്ന സന്ദേശം പൊതു മണ്ഡലത്തിൽ സംവാദങ്ങൾ സൃഷ്ടിച്ചു. ഡോക്ടർ, രോഗി, മരുന്ന് എന്ന ആരോഗ്യ സമവാക്യത്തിന് ''ജനകീയാരോഗ്യ പ്രവർത്തകർ'' എന്ന പൂരകം രൂപപ്പെട്ട് തുടങ്ങിയ പരിപാടി ആയിരുന്നു ജനകീയാരോഗ്യ ക്ലാസുകൾ. ആര്യാട് പഞ്ചായത്തിൽ പ്രവർത്തകർ ഉണ്ടായി വന്നത് ഈ ക്ലാസുകളിലൂടെ ആയിരുന്നു. ആദ്യമായി വനിതാപ്രവർത്തകർ ഉണ്ടാകുന്നതും ഇതോട് കൂടിയാണ്. [[ ''നിരോധിച്ച മരുന്നുകൾ, നിരോധിക്കേണ്ട മരുന്നുകൾ, അവശ്യമരുന്നുകൾ'']] എന്ന പുസ്തകം വിറ്റഴിച്ചാണ് ക്ലാസുകളുടെ നടത്തിപ്പിന് ആവശ്യമായ സാമ്പത്തികം കണ്ടെത്തിയത്. സമാന്തരമായി നടന്ന പുസ്തകവിൽപ്പന ആരോഗ്യക്യാമ്പയിന്റെ ഉള്ളടക്കത്തെ സമ്പുഷ്ടമാക്കി എന്ന് തന്നെയായിരുന്നു അനന്തര വിലയിരുത്തൽ. കേവലം വില്പനയ്ക്ക് ഉപരി, '''പുസ്തകപ്രചരണം''' എന്ന സവിശേഷവും അനിവാര്യവുമായ സംഘടാന ചര്യ സായത്തമാക്കിയ പരിപാടി എന്ന നിലയിലും ജനകീയാരോഗ്യ ക്യാമ്പയിൻ ഒരു നാഴികക്കല്ലാണ്.
69

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/821" എന്ന താളിൽനിന്ന് ശേഖരിച്ചത്